വേണുനമ്പ്യാർ
വിഷുസന്നിഭം
നിദ്രാവിഹീനങ്ങൾ വീഞ്ഞുശാലകൾ ശരറാന്തലുകൾ ഭഗ്നപാനപാത്രങ്ങൾ അയഞ്ഞതാമധരങ്ങളിൽനിന്നു പൊട്ടിയൊഴുകുന്ന വീഞ്ഞുപാട്ടുകൾ വീഞ്ഞുകോരിച്ചൊരിയുന്ന കൊന്നപ്പുലരികൾ അതിരുകൾ മങ്ങിമായും മകരന്ദസന്ധ്യകൾ. മുന്തിരിത്തോപ്പിൽ മുളച്ചവൻ ലഹരിയിൽ ജീവിതമർപ്പിച്ചു മുന്തിരിച്ചാറിനായ്! മുന്തിരിപ്പന്തലിലും മുളളിൻവളളി കേറ്റിപ്പടർത്തിയതാം കളളിക്കുകൂടി പകർന്നുകൊടുത്തേനവൻ അധരാമൃതപാനപാത്രം. നിലാത്തിരി പൊഴിഞ്ഞുകത്തും വിഷുക്കാലരാത്രിയിൽ വിളമ്പുന്നൊരുതുളളിയും മോന്താതെ പ്രജാഗരത്തിൻ മധുമസ്തിയിലവൻ. നിമിഷം നിമിഷം മധുപാനം മരണം ജീവിതം വിഷുസന്നിഭം വിമോഹനം; നീറിപ്പുകഞ്ഞു കാത്തിരിക്കട്ടെ മണൽക്കാട്ടിലെ വിഷുസംക്രമത്തിൽ നിന്നെ...
രാമസേതു
ആണിയായി ചുറ്റികയായി വില്ലായി വില്ലാളിയായി കുരിശായി ചക്രമായി കാറ്റായി ഇലയായി തകരയായി താമരയായി ഇരുമ്പായി കാളയായി തുരുമ്പായി തിരയായി തരിശായി ഗോവർദ്ധനമായി മനുഷ്യനാകാൻ പക്ഷെ മറന്നേ പോയി പകരം നരിയായി പുലിയായി ചീങ്കണ്ണിയായി ഹിപ്പൊപ്പൊട്ടാമസ്സായി ദിനോസറായി ഹുന്ത്രാപ്പിബുട്ടോസായി ഇക്കരേന്നു അക്കരേക്കു കടക്കാനുള്ള ഇറച്ചിപ്പാലമത്രെ മനുഷ്യൻ പാലത്തിന് ആരും തീ കൊളുത്തരുത് പാലത്തെ വെള്ളത്തിൽ മുക്കുകയുമരുത് പാലത്തിൽ വീട് പണിയുന്നവരും ആകാശത്തിൽ കോട്ട കെട്ടുന്നവരും...
നമക് ഹറാം
ഓണക്കളി കളിച്ചില്ല ഓണാട്ടുകാരൻ കളിച്ചതൊക്കെയും ഹോളിക്കളി സഹ്യനെ കണ്ടതില്ലയീ- സഹ്യന്റെ പുത്രൻ കണ്ടതൊക്കെയും ഹിമാലയപ്പൊൻമുടി കണിയ്ക്കു കത്തിച്ചതൊക്കെ പുറനാട്ടിലെ മത്താപ്പൂ പുത്തരിക്കശിച്ചതൊ പഹാഡിയാലുപ്പൊറോട്ട ഇല്ലന്നിറയ്ക്കു നിറ നിറച്ചതു വീര്യമുളള മഹൂവ തെയ്യനം തിന്തനം തെയ്യക്കിളികൾ വിട്ടു മാറിപ്പറക്കുന്നു കൂട് പരദേശങ്ങളിൽ തെറുത്തുകെട്ടുന്നു കളിവേഷങ്ങളെത്രയെത്ര ദശകം രണ്ടു പിന്നിട്ട പ്രവാസത്തിൽ കിളിർന്നു വരുന്നില്ല മധുരം മലയാളം;...
കണക്ക്
ഏഞ്ചുവടി മനഃപ്പാഠമെങ്കിലും ജീവന്റെ പിഞ്ചോമനമുഖം മറന്നു, ഞാനമ്മേ! മഴതോരുംമുമ്പൊരു കിളിനാദം കേട്ടുവൊ ശിശിരമിലപൊഴിക്കുംമുമ്പൊരു പൂവിതൾ തൊട്ടുവൊ. വഴി മറന്നതാമെന്റെയക്കങ്ങൾ ശരിയുത്തരത്തെറിയാതെ തരിശിൽ അലയുന്നു. കണക്കിൽ കനക്കെ തോറ്റു ഞാനമ്മേ! ഏങ്കിലും കാണം വിൽക്കാതെയോണമുണ്ണാൻകഴിവതു ശ്രീപാദപ്പൊലിമയാലമ്മേ!! ഗുണകോഷ്ഠകപ്പട്ടികയിൽ സ്നേഹത്തെ തളച്ചിടുന്നോർ മസ്തിഷ്കത്തിൻ കോണകവാലിൽ രതിസ്വപ്നങ്ങൾ കുരുക്കുവോർ കണക്കിൻ രാവണൻകോട്ടയ്ക്കുളളിൽ കുടിക്കുന്നു രുധിരം മാവേലിതൻ. വിരൽ...
ഈ ദീപാവലിക്കാലത്ത് പൂന്താനത്തെ ഓർക്കാം
കണ്ണാൽ കാണാത്ത പാലത്തെ ലാളിപ്പവർ കടക്കുകില്ല, വിടില്ല കടപ്പാനും; മാറ്റുകയാണല്ലോ, തീവെട്ടികൾ, ജീവിതം തീപിടിപ്പിച്ചൊരു തൂക്കുപാലമായ്. സത്സംഗശിബിരം നടത്തി ചിലർ കോപ്പിടുന്നു സർവ്വജ്ഞപീഠത്തിനായ്; പരസേവയ്ക്കിഹജീവിതം നോറ്റുനോറ്റിട്ട് നിർവ്വഹിപ്പൂ സ്വയംസേവയിതു ചിലർ. മുറയ്ക്കു കഴുതപ്പെട്ടി പാർത്തു കഴുതകളായ്ച്ചമയുന്നു ചിലർ; അഷ്ടിക്കുവകയില്ലെങ്കിലും ചിലർ കരുതുന്നു മുഷ്ടിയിൽ മൊബൈൽ. കേശംമുറിച്ചു ഞെളിയുന്നു സുന്ദരികൾ കുണുങ്ങുന്നു കമ്മലണിഞ്ഞ സുന്ദരന്മാർ; കാതലിക്കാംമരിക്കുവോളമെന്നാണയിട്ടും ചിലർ തരംനോക്കി വെട്ടുന്നു പൊൻകാതുകൾ. ...
പഠിപ്പ്
ബ്രാ അലറുന്നതു ആൾജിബ്രയെക്കുറിച്ചല്ല ജ്യോമട്രിയെക്കുറിച്ചുമല്ല പോരടിക്കുന്ന രണ്ടു പൂജ്യങ്ങൾക്കിടയിൽ ശ്വാസംമുട്ടിച്ചത്ത പ്രണയത്തെക്കുറിച്ചാകാം. ബ്ലാക്ക് ബോർഡിലെ പകുതി മാഞ്ഞ ഫോർമുലകളിൽ വീർപ്പുമുട്ടുന്നതു അനന്തത ബ്രായുടെ പിൻകുടുക്ക് വിഴുങ്ങുന്ന ഉന്മാദത്തിനിടയിൽ അനന്തയെ പക്ഷെ ആർക്കു വേണം? അജ്ഞാതമായ ഘടകം എക്സ് ട്രിഗണോമിറ്ററി ഫോർമുലയ്ക്കും ആത്മഹത്യാമുനമ്പിനുമിടയിൽ അകലമെത്ര? സുബോധത്തെ പൂർണ്ണമായും കുടിയിറക്കുവാൻ ത്രീ എക്സ് എത്ര പെഗ്ഗ് വരുത്തണം? പാരസ്പര്യത്തെ സംഹരിപ്പാൻ ദൃഢവിശ്വാസങ്ങളുടെ ആർ ഡി എക്സ്...
കളിപ്പാട്ട്
മറക്കാം ദുരിതമൊട്ട്, മനസ്സി- ന്നിറുക്കമിത്തിരി കുറച്ചിടാം കളിച്ചാനലും തുറന്നു രസത്തിൽ കൊറിച്ചിടാം വറുത്ത കായ അണ്ടി കളഞ്ഞയണ്ണാന്റെ ചേലി- ലന്തംവിട്ടുനിൽക്കുന്നൊരു പുമാൻ സ്റ്റൈലിൽ കളിപ്പന്തു കൈവിട്ടതാം പുതുമോഡൽ ഫീൽഡറാണവൻ! പിച്ചിൽ ഞൊടിയിടയ്ക്കുള്ളിൽ വീണു മണ്ണുകപ്പുന്നതാര്? ഭവാൻ സെഞ്ച്വറിക്കാരൻ കപ്പനേകം പണ്ട് തട്ടിയെടുത്തവൻ. കൊട്ടുന്നതാ പന്ത് ബൗണ്ടറി ബിയറടിക്കുമൊരുത്തന്റെ മണ്ടയിൽ! അറബിക്കടലിളകിവരും മട്ടിൽ ആർത്തുകൂവുന്നു മഹാജനം മയത്തിൽ കുറ്റപ്പെടുത്തുന്നു പക്ഷപാതികളാം...
അച്ചടിക്കാത്ത വാർത്തകൾ
കാക്ക മയിലാകുമെങ്കിൽ കര അതൊരു വാർത്തയാക്കും സ്രാവ് മുയലാകുമെങ്കിൽ കടൽ അതൊരു വാർത്തയാക്കും. വാർത്ത വായിക്കുന്നവനു വായന ശരണം കേൾക്കുന്നവനു കേൾവിയും പക്ഷെ വായനയ്ക്കും കേൾവിയ്ക്കുമപ്പുറത്താണ് ഉരുകുന്ന ജാഗരൂകത. അപ്പൂപ്പൻതാടികളായി ബഹിരാകാശത്തിലേക്കുയർന്നു ഗുരുത്വാകർഷണനിയമത്തെ കൊഞ്ഞനം കുത്തുന്ന വാർത്തകളുണ്ട് അവ വായിക്കുന്നവർ പക്ഷെ ചുരുക്കമത്രേ. വാർത്ത സൃഷ്ടിക്കാൻ വേണ്ടിമാത്രം ഒരു ചെറുപ്പക്കാരൻ തൂങ്ങിച്ചാകുന്നു ഒരു യുവതി...
കാറ്റും തിരയും
മുജ്ജന്മസ്മരണയില്ലാത്ത തടവ് കഠിനമല്ല, സുഖദം വിടുതൽ കിട്ടിയ നിമിഷം നാക്കിൽ പതിച്ചുകിട്ടിയതൊ, കരിമുദ്ര! ആദ്യരോദനത്തെയൊതുക്കുവാൻ ആസുരീയത്തിര ഒന്നിനു പിറകേ മറ്റൊന്ന് കാലത്തിന്റെ കുരുടൻതിരനോട്ടം. മുന്നോർക്കുടത്തിന്റെ സ്ഖലിതത്തിൽപ്പെട്ട് ചീറുമ്പോഴും കാറ്റ് പറഞ്ഞുഃ കുഞ്ഞേ, കടലിനെയും തീരത്തെയും അവിശ്വസിക്കരുതേ ഇതൊരു ചൂതാട്ടമാണെങ്കിലും ഇതിൽനിന്നു ഒഴിഞ്ഞുമാറി നിൽക്കരുതേ. മുലപ്പാലിനുപകരം ഉപ്പുവെളളമൊ വായ്ത്താരിക്കു പകരം വായ്ക്കരിയൊ ആർക്കറിയാം, മുമ്പും സുനാമികളിൽപ്പെട്ട്...
കടുന്തിരി
ഉപ്പിനു ചോദിച്ചു, വെടിയുപ്പു കിട്ടി ചോദിച്ചു പൊന്നിന്, കാക്കപ്പൊന്നു കിട്ടി തുണിക്കു ചോദിച്ചപ്പോളുടുതുണിയഴിപ്പിച്ചു വിത്തിനു ചോദിച്ചപ്പോൾ തന്നു കുത്തിയ വിത്ത് സ്നേഹത്തിനാശിച്ചപ്പോൾ കണ്ണുനീരു തന്നു കിനാവിനായ് മോഹിച്ചപ്പോൾ കെടുത്തിയുറക്കം വെളിച്ചത്തിനിരന്നപ്പോളിരുട്ടു തന്നു ജ്വാല വേണ്ടപ്പോൾ പുകച്ചുരുള് തന്നു വിഷുവിനും ഓണത്തിനും തിരക്കു തന്നു കതിനയും പൂവും വാങ്ങാൻ മുഴുക്കടവും തന്നു സൂചിക്കു ചോദിച്ചപ്പോൾ പടവാള് തന്നു നൂലിനു ചോദിച്ചപ്പോൾ കൊലക്കയറു...