Home Authors Posts by വേണുനമ്പ്യാർ

വേണുനമ്പ്യാർ

0 POSTS 0 COMMENTS
പി.സി. വേണുഗോപാലൻ എ-34&6 ഒ.എൻ.ജി.സി കോളനി കൗളാഹർ റോഡ്‌ ഡെറാഡൂൺ, യു.എ. 248 195

സ്നേഹപൂർവ്വം വാലന്റൈൻ പുണ്യാളന്‌

പറത്തമുപേക്ഷിച്ചൊരു രാപ്പാടിയായ്‌ കൂട്ടിലിരുന്നു പാടാമൊരു തോറ്റം കൂടിയാട്ടത്തിന്റെ തോറ്റം. ചിഹ്‌നങ്ങളാൽ ചില ദൃശ്യങ്ങളാൽ നിമിത്തങ്ങളാൽ നീയെന്നെയുന്മനി കാട്ടുന്നു കാട്ടുമൊ നീയെന്നെയെന്നെങ്കിലും നിന്റെ വിശ്വവിരാട്‌ രൂപത്തെ? പൂർണ്ണമായ്‌ക്കാട്ടുന്ന നേരത്തപൂർണ്ണമായ്‌ പ്പോമെന്ന തോന്നലാൽ കാട്ടാത്തതാകുമൊ? ഒന്നുമെനിക്കറിവില്ലയിപ്പോഴെന്റെ- യുന്മാദചേതസ്സിലുണ്ടൊരു സംശയംഃ ഇപ്പടുംതൊണ്ടയിലൂടെ പാടുന്നതാർ ഇപ്പഴംനാവിലൂടെ രുചിക്കുന്നതാർ ഇപ്പഴംനേത്രത്തിലൂടെ കാണുന്നതാർ കൽപ്പന കിട്ടേണ്ട താമസം പരിഭവമന്യെ കളിച്ചിട്ടയിൽ ഞാനിക്കളി- വേഷമഴിച്ചെറിയാം നിന്റെ മേലേരിയിൽ ജാജ്വല്യമാനമാം മേലേരിയിൽ; നിന്നിൽ ലയിക്കാമങ്ങനെ...

സ്നേഹപൂർവ്വം വാലന്റൈൻ പുണ്യാളന്‌

പറത്തമുപേക്ഷിച്ചൊരു രാപ്പാടിയായ്‌ കൂട്ടിലിരുന്നു പാടാമൊരു തോറ്റം കൂടിയാട്ടത്തിന്റെ തോറ്റം. ചിഹ്‌നങ്ങളാൽ ചില ദൃശ്യങ്ങളാൽ നിമിത്തങ്ങളാൽ നീയെന്നെയുന്മനി കാട്ടുന്നു കാട്ടുമൊ നീയെന്നെയെന്നെങ്കിലും നിന്റെ വിശ്വവിരാട്‌ രൂപത്തെ? പൂർണ്ണമായ്‌ക്കാട്ടുന്ന നേരത്തപൂർണ്ണമായ്‌ പ്പോമെന്ന തോന്നലാൽ കാട്ടാത്തതാകുമൊ? ഒന്നുമെനിക്കറിവില്ലയിപ്പോഴെന്റെ- യുന്മാദചേതസ്സിലുണ്ടൊരു സംശയംഃ ഇപ്പടുംതൊണ്ടയിലൂടെ പാടുന്നതാർ ഇപ്പഴംനാവിലൂടെ രുചിക്കുന്നതാർ ഇപ്പഴംനേത്രത്തിലൂടെ കാണുന്നതാർ കൽപ്പന കിട്ടേണ്ട താമസം പരിഭവമന്യെ കളിച്ചിട്ടയിൽ ഞാനിക്കളി- വേഷമഴിച്ചെറിയാം നിന്റെ മേലേരിയിൽ ജാജ്വല്യമാനമാം മേലേരിയിൽ; നിന്നിൽ...

പൊലിക പൊലിക 2007

നല്ലൊരുനാളെയുദിക്കട്ടെ നവമാനവചേതന വിടരട്ടെ ചുഴലിക്കാറ്റുകളമരട്ടെ ഭൂകമ്പങ്ങൾ പോയ്‌ത്തുലയട്ടെ കുന്നുംകുളവും പൊലിയട്ടെ പുഴയും പൂവും പൊലിയട്ടെ പുന്നെൽക്കതിർമണി മുറ്റത്ത്‌ പൊന്നിൻകുന്നായുയരട്ടെ നരനെ നരനായ്‌ കണ്ടീടാൻ പുതുദൃഷ്ടിയൊരെണ്ണം കിട്ടട്ടെ തകരാനല്ല, വളരാനായ്‌ മനമെല്ലാർക്കുമുദിക്കട്ടെ ദൈവങ്ങളെ വിറ്റുപുലരു- മസുരപ്പട മുച്ചൂടും മുടിയട്ടെ കത്തികൾ കരളിൽ കുത്താതെ പച്ചക്കറികൾ നുറുക്കട്ടെ സൂചികൾ കണ്ണിൽ കുത്താതെ കീറനുടുപ്പുകൾ തയ്‌ക്കട്ടെ തോക്കുകൾ വഴി ചൂണ്ടാനാകട്ടെ നിറ വാനത്തേക്കൊഴിയട്ടെ പുറത്താകട്ടെ പൊട്ടി ചീവോതി അകത്താകട്ടെ. ...

എന്തെന്റെ മാവേലി വന്നില്ല

തലസ്ഥാനപുരിയിലെ ഫാഷൻ റാംപിലോണത്തപ്പനെയിക്കുറിക്കാണാം! പിച്ചപൂച്ചക്കളിമ്പം, മേനിയിൽ പൂത്ത കസവൊളി മിന്നൽ ഓലക്കുടക്കറക്കത്തിൽ ചാലേ മൂന്നുനാലു ചാൽ കുണുങ്ങിക്കുണുങ്ങി നടത്തം പൊലിക്കടം പൂപ്പൊലിയോണം മസ്‌ക്കാരയിമകളിൽലാസ്യം! മറക്കുന്നു മാവേലി പൂക്കളം മഞ്ഞക്കിളി ഭൂതകാലം വാമനന്മാരെ പൂവിട്ട്‌ പൂജിക്കും നാടു കാണാൻ മനസ്സിനിയില്ല മായമെളളിലും കളളിലും മായം പൊളിവചനത്തിൽ ജ്ഞാനസ്‌നാനം! “ഭവാനു ഭാവിയിലെന്താണു പ്ലാൻ?” റാംപിന്റെ പിന്നാമ്പുറത്ത്‌ ചോദിപ്പൂ പൂച്ചക്കണ്ണി ബീബിസിക്കാരി....

സുനാമി

ഒറ്റപ്പെട്ടതിനുശേഷം ആദ്യം ചെയ്‌തതു, ശബ്‌ദതാരാവലിയിൽനിന്ന്‌ നീ എന്ന വാക്ക്‌ വെട്ടിനീക്കുകയായിരുന്നു. ജാഗരത്തിൽ, പഴയ എന്ന വാക്ക്‌ വെട്ടിമാറ്റി സ്വപ്‌നത്തിൽ, ലോകം എന്ന വാക്കും. നിഘണ്ടുവിൽനിന്നു വെട്ടിനീക്കിയ നാലാമത്തെ നശിച്ച വാക്ക്‌ ഃ ദൈവം! “പഠിക്കൂ” ദൈവം കൽപ്പിച്ചുഃ “ഇന്ത്യ, ശ്രീലങ്ക, ഇൻഡോനേഷ്യ, തായ്‌ലൻഡ്‌!” പഠിക്കേണ്ടത്‌ നഷ്‌ടപ്പെട്ട ഒന്നാംതരം ആത്‌മാക്കളെയോ രണ്ടാംതരം ഇനങ്ങളെയൊ? അറിവുകേടു...

മഴത്തമ്പുരാട്ടി

കരിമേഘത്തണ്ടയക്കാം കാറ്റിൻ പൊൻപല്ലക്കയക്കാം തമ്പുരാട്ടി വരിക നീ കിലുക്കി കിലുക്കി വെളളി- പ്പാദസരയലുക്കുകൾ. ഋതംഭര നീ ഭരദേവത, ദ്രുതലയത്തിൽ ചുംബിക്ക ചുടുമണ്ണിനെ, നിറയ്‌ക്ക മദജലത്താൽ സംഭരണികൾ. പൂക്കളം കരിഞ്ഞു തേഞ്ഞു മാഞ്ഞോരീമുറ്റത്തിറങ്ങി മീട്ടുക ജലതരംഗവാദ്യം ആദ്യം ലാസ്യനടനം, പിന്നെ പൊട്ടിച്ചെറിയുവിൻ മണ്ണിൽ പളുങ്കുമകുടങ്ങൾ, തളിക്കയൂഷരസിര- ക്കൂട്ടിലൊരമൃതവർഷിണി! ഇരുളിലുയരുന്നല്ലോ ഒരിക്കൽ കേട്ടു മറന്ന വെളളിയലുക്കുകൾതൻ മോഹനനാദം! വിളംബിതലയത്തിൽ ക്ഷണിക്കുകയാണൊരുകൊച്ചു...

ഡബിൾറോൾ

നിനയ്‌ക്കിന്നെന്തിനുമേതിനും വേണം ഇരുപതു കരമുളള രാവണൻ. കുലയിട്ടുതരാൻ, കുല കുലയായ്‌ പൂക്കുല കുടം കുടമായെത്തിക്കുവാൻ തൈർക്കുടം ചപ്പുംചവറും പെറുക്കുവാൻ കടം പച്ചക്കടം വച്ചുനീട്ടുവാൻ ചന്തത്തിൽപ്പിന്നെ കാവടിയാട്ടമാടിപ്പാൻ. ഒറ്റത്തലയുളള നീ തണലിൽ അഴകിയരാവണൻ ആലസ്യത്തിൽ വെടിപൊട്ടിച്ചിരിക്കുമ്പോൾ മരം കൊത്തിക്കീറിത്തരുമവൻ തീ പാറുമുച്ചനേരത്തും. ചൂഷിതർക്കു ജയ ജയ പാടുമ്പോഴും ചൂഷകന്റെ പൊൻതൊപ്പിയണിയുന്ന നീ, പരദേശിയാമണ്ണാച്ചിക്കു കൂലി കുറച്ചേ കൊടുക്കൂ; കാശു തികയാതിരുന്നാലവനൊരു...

ഭൂലോകമലയാളിക്കുവേണ്ടി ഒരു നവവത്സരഗാഥ

എന്നിൽ നിന്നും കിഴിച്ചു ഞാൻ രക്തമാംസമജ്ജാദികൾ എന്നിൽ നിന്നും പുകച്ചുപുറത്തു ചാടിച്ചു ഞാൻ പക, യോർമ്മകൾ; കുറഞ്ഞതില്ല കടുകോളമെൻസത്ത പാൽക്കടലും കടന്ന്‌ വ്യാപിച്ചുയുർന്നേൻ ഹിമാദ്രിക്കുമപ്പുറം. പ്രവാസത്തിൻ പുലിപ്പുറത്തേറിയിവൻ താണ്ടുന്നു വൻകരകളൊക്കെയും ഭൂവിന്റെ അത്തപ്പൂക്കളമിടുന്നന്റാർട്ടിക്കയിൽ കത്തിക്കുന്നു കതിന കൈലാസത്തിൽ ന്യൂയോർക്കിൽ ബർഗർ തിന്നുന്നു ഛർദ്ദിക്കുന്നു റോമാത്തെരുവിൽ ദഹിക്കാത്ത പിസ്സാ. കാലടിയിൽ അഖിലാണ്ഡചക്രം തലപ്പുറത്തൊരു കളിപ്പെട്ടി ചുണ്ടത്തൊരു കഥകളിപ്പദം മാറാപ്പിൽ കൂടാരം കാലിണയിൽ കളരിച്ചുവടുകൾ...

ഒരു പോസ്‌റ്റ്‌ മോഡേൺ പാന

എന്തെന്നറിയുന്നു ഇന്നലെ കേവലമൊരു നിറംകെട്ട മൂകബധിരസ്വപ്‌നം നാളെയുമെന്തെന്നറിയുന്നു നാളെ വരും മരണം വിടരും കണിക്കൊന്ന ഇന്നെന്തെറിയുന്നു ജീവിതമൊരു കുഠാരത്തിൻ രാകിമൂർപ്പിച്ച വായ്‌ത്തല കടമായ്‌ത്തരുന്നേൻ നിനക്കു ഞാനതു നീയിക്കരൾ കുത്തിപ്പിളർക്കുക കളിക്കുന്നു മനസ്സിലുണ്ണിക്കണ്ണനുമുണ്ണിയേശുവും തരുന്നില്ലയിരിക്കപ്പൊറുതി പക്ഷെ ഭ്രൂണഹത്യയെയതിജീവിച്ച കരുമാടികൾ പാച്ചോറിനും നറുംവെണ്ണയ്‌ക്കുംബദലായ്‌ ചവച്ചരയ്‌ക്കുന്നവറ്റകൾ ബബ്‌ൾഗം ബബ്‌ൾഗം! കാണാത്ത തേവരെ മതേതരായ്‌ വിളിച്ചുകേഴുമ്പോഴും കരുതുന്നു ചിലർ കയ്യിൽ മരക്കുരിശും വിഷംതേച്ചൊരമ്പും; കെട്ടിയടച്ച...

മധുരതമം

പാടുന്ന പൈങ്കിളിക്കൊപ്പമൊരു പിൻ പാട്ടുപാടുമോയിന്നു പാട്ടുകാരെ പാടാത്ത പൈങ്കിളിക്കൊരു നല്ല വിഷുപ്പാട്ടിന്നീണമിരവുനൽകുമോ നിങ്ങൾ ആലപിക്കുമോ ഗായകരെ രാഗദീപകം അന്ധതാമിസ്രമീതുളസിത്തറയിൽ കൊളുത്തിവെക്കാനൊരു കൊച്ചുനെയ്‌ത്തിരി സംഗ്രാമഗാനങ്ങൾ ഗ്രാമമൂലയിൽ നാരകീയപ്പാട്ടുകൾ നഗരത്തിൽ ഒറ്റപ്പെട്ടുപോയതിൻ നൊമ്പരമൊരു പുല്ലാങ്കുഴലിൽ മുറുകിപ്പൊട്ടുന്ന തന്ത്രികൾ രുദ്രവീണയിൽ ഈണമിടയ്‌ക്കു കൈമോശപ്പെടുകയാണെങ്കിൽ നിലാവിലലതല്ലിടുമമൃതവർഷിണിപ്പുഴ യുണ്ടവിടേയ്‌ക്കു പോകാം ഒഴുകുമ്പോഴുമൊഴുകാത്ത തീക്കണ്ണിൽ നിന്നിരവുവാങ്ങാമൊരീണം നവംനവം അനേകാന്തതീർത്തു മുഴക്കിടാമതിൻ മാറ്റൊലി കനിവിൻ കതിർക്കുല കരുതിടാൻ മറക്കൊലാ...

തീർച്ചയായും വായിക്കുക