Home Authors Posts by വേണുനമ്പ്യാർ

വേണുനമ്പ്യാർ

0 POSTS 0 COMMENTS
പി.സി. വേണുഗോപാലൻ എ-34&6 ഒ.എൻ.ജി.സി കോളനി കൗളാഹർ റോഡ്‌ ഡെറാഡൂൺ, യു.എ. 248 195

കുരിശിലെ ഗാനം

തകരച്ചെണ്ടയിൽ നിന്നിതാ മുഴങ്ങുന്നു നഷ്‌ടബാല്യകാലത്തിൻ പുനർധ്വനി ചെണ്ട കൊട്ടിച്ചു ജീവിതമിപ്പോൾ ചൂടിപ്പതൊ കരാമുൾക്കിരീടം വീണു കിട്ടിയ ജീവന്റെയപ്പം പകുത്തു വീതിച്ചു പലർക്കുമായ്‌ വീണ്ടെടുപ്പാൻ നിനച്ചതില്ല ധരയിൽ നിന്നൊരു മൺതരി താരകങ്ങളെക്കുറിച്ചാലപിക്കുമ്പോഴും അകതാരിൽ വിളങ്ങുന്നതാരുവാൻ ഭേദമൊക്കെ പുറന്ത്ടിലല്ലയോ പൂർണ്ണകാന്തിയകക്കാമ്പിലല്ലയോ യാത്ര വക്രതാപൂർണ്ണമായതു സ്‌മരിപ്പീല കുരിശിലെത്തിയാൽ സുന്ദരശയ്യയിമരക്കുരിശു, മതിൽ വിശ്രമിച്ചിടാം അരനാഴിക ജാഗരമെങ്ങ്‌, സ്വപ്നമെങ്ങ്‌, സുഷുപ്‌തിയെങ്ങിവിടെ; ഏരിയുമൊരു വാടാവിളക്കിൻ കാന്തിപ്രസരമണിവിടെ!...

പുതുവത്സരം തൊട്ടങ്ങോട്ട്‌

പാൽസ്‌കൂട്ടറിന്റെ ഹോറണടി പുലർകാലസ്വപ്നങ്ങൾക്ക്‌ പാരിക്കേൽപ്പിക്കുന്നു. ഈയിടെയായി ഹെൽമറ്റ്‌ ധരിച്ച ഒരാളാണ്‌ പത്രം തരുന്നത്‌, അയാളുടെ പഴയ ബുള്ളറ്റിന്റെ അരോചകശബ്‌ദം കേട്ടാണ്‌ എന്റെ സൂര്യൻ ഉണരുന്നത്‌. പാലിനുപകരം വീഞ്ഞും പത്രത്തിനുപകരം പുഴയും വരും നാളുകളിൽ തിരിയാം പുതുവാർത്തകൾ, പുഴയോളങ്ങളിലും പുലർകാലപ്പുതുമകളിലും പൂവിരിയും മേടുകളിലും പൂത്ത പാലമരത്തെ വലം ചുറ്റുന്ന മഞ്ഞപൂമ്പാറ്റ ഒരു വാർത്തയാകുമൊ! ഒറ്റക്കാലിൽ വെയിലത്ത്‌ നത്തിക്കുത്തി മേയുന്ന മൈന സ്‌കുപ്പാകിമൊ! കൊക്കലിറുക്കിപ്പിടിച്ച...

ഓം കൂർക്കായ……

കൂർക്കത്തിനു ഇന്ത്യൻ പീനൽ കോഡിൽ വകുപ്പൊന്നുമില്ല. പക്ഷെ ബെഡ്‌റൂമിൽ കൂർക്കത്തിന്റെ ബ്യൂഗിൾ മുഴക്കുന്ന പക്ഷം ഇനി ഒരു പൂശൽ പ്രതീക്ഷിക്കാം. വാരിയെല്ലിനിട്ടൊരു ബീക്ക്‌ഃ ഡിഷ്യം! ഭാഗ്യത്തിന്‌ വീട്‌ നുറുശതമാനവും കൂർക്കം നിരോധിതമേഖലയല്ല. ബാത്ത്‌റൂമിന്‌ അവൾ ഇളവ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ബാത്ത്‌ റൂം പറക്കുംകൂറപ്പടയാളികളുടെ അധിനിവേശകേന്ദ്രമാണ്‌. പോരാത്തതിന്‌ ആ കേന്ദ്രത്തിൽ ഒരു അഭയാർത്ഥിത്തവളയുമുണ്ട്‌. ഒരു കിംവദന്തിയനുസരിച്ച്‌ ഉറക്കത്തിൽ ഈ ലേഖകന്റെ വാ...

നാൽവരുടെ യാത്ര

അമ്മ തെക്കോട്ടെടുക്കുന്ന യാത്രയല്ലേപൊതിച്ചോറെടുക്കേണ്ടപെട്ടിയെടുക്കേണ്ടപൂത്താലി വേണ്ടവാൽക്കണ്ണാടി വേണ്ടതികച്ചും സൗജന്യമീയാത്രയാത്രികയില്ലാത്ത പേയാത്ര അച്‌ഛന്റെ വടക്കോട്ടു പോകുന്ന യാത്രയല്ലേകളളവണ്ടിക്കു പോകാംഏകമുഖിമാല ചാർത്താംതാടിയും മീശയും നീട്ടി വളർത്താംകാഷായമൊക്കെ മോടിയിൽ ചാർത്താംടിക്കറ്റിനായ്‌ ടീട്ടി വന്നു ചോദിക്കുമ്പോൾതൃക്കണ്ണുരുട്ടിക്കാണിച്ചു ചൊല്ലാംഃമൂഢാ, ദേശാടനക്കിളിക്കെന്തിനു ടിക്കറ്റ്‌! മകളുടെ പാതാളം തേടുന്ന യാത്രയല്ലോയിതുഅവതാളത്തിലാകുന്നു കാൽവെപ്പുകൾകടം വാങ്ങിയ ക്രീമുകൾ, പോളീഷുകൾഅഞ്ചിപ്പുളയും മദഭരയൗവ്വനം ചപലവികാരത്തിൻ കാട്ടുതീയിൽഒന്നൊന്നായി ഹോമിച്ചിടുന്നംഗങ്ങൾഒരൊറ്റരാവിൽ പല പുരുഷരെപുൽകുന്നിവൾ പുതുപാഞ്ചാലി, കഷ്‌ടംവിഴുപ്പ്‌ ചുമക്കുന്നു എച്ച്‌.ഐ.വി പോസിറ്റീവ്‌! മകന്റെ ലങ്കയിലേക്കുളള യാത്രയല്ലേലങ്കോട്ടിയൂരയിൽ ഭദ്രമാണേചാടാം കടൽ...

മീശപുരാണം

മുഖത്ത്‌ ഒരു ഇംപീരിയൽമീശ പിരിച്ചുവെച്ചതിന്റെ പേരിൽ ഇവനെ ജനം അഹങ്കാരിയെന്നു വാഴ്‌ത്തി. മീശ വടിച്ചു സിംപ്ലനായി ചെത്തി നടന്നപ്പോൾ, ചിലർ, ആണത്തമില്ലാത്തവനെന്നു പരിഹസിച്ചു. പാതിവടിച്ചും പാതി വടിക്കാതെയും ഒരു സർറിയലിസ്‌റ്റിക്‌ശൈലിയിൽ ജീവിതത്തെ കൊണ്ടുനടന്നപ്പോൾ, താന്തോന്നിയെന്നു മുദ്രയടിക്കാനുളള സീലുമായി കരക്കാർ മുന്നോട്ടു വന്നു. പുരുഷനുമാത്രം ദൈവം എന്തിനീ മുഖവര നൽകി? സമത്വം ഇസങ്ങൾക്കേ ചേരു. ജീവൻ സമം അസമത്വമാണെന്നു പരസ്യം ചെയ്യാനാണോ? അല്ലെങ്കിൽ മൂക്കിള വായിൽ വീഴാതിരിപ്പാനും...

രാമസേതു രണ്ടാംഭാഗം അഥവാ മൊബൈൽ രാമായണവും കർക്കിടകവായനയും

ഒന്ന്‌ ആരാ വിളിക്ക്‌ണേ? രാവണപ്രഭു.... I mean... മോഹൻലാൽ ബോളിവുഡ്‌ഡ്‌ന്നാ ട്രിവാൻഡ്രത്ത്‌ന്നാ? തൽക്കാലം മങ്കേ, ലങ്കാവിൽ നിന്ന്‌. ആരെ വേണം? ഉങ്കളെത്തന്നെ സീതേ, സവാരി ഗിരിഗിരി.... റോങ്ങ്‌ നമ്പർ. പ്ലീസ്‌. ദെൻ കുഡ്‌ യു പ്ലീസ്‌ ഗിവ്‌ ദ റൈറ്റ്‌ നമ്പർ? രണ്ട്‌ ആരാ? ഹഹഹ! അട്ടഹാസത്തിനു തന്ത പേരിട്ടിട്ടില്ലേ? ഉണ്ട്‌, ഹൈജാക്ക്‌വീരൻ ഏലിയാസ്‌ ശ്രീരാഭണൻ. വിളിച്ചത്‌ വെറുതെയായി. ഇവിടെയില്ല, പോയി. ചിന്താവിഷ്ടയായി പോയി. എന്റെ...

ഓയിൽ ഷോക്ക്‌

എണ്ണക്ക്‌ തീവില. ബാരലിനു നൂറ്റിനാൽപ്പത്തിയേഴ്‌ ഡോളർ. താമസിയാതെ സൂചിക ഇരുനൂറിൽ മുട്ടുമെന്നാണ്‌ അങ്ങാടിനിരീക്ഷകരുടെ നിഗമനം. ഇങ്ങനെ പോയാൽ ലോകം എവിടെയെത്തും. ഇത്‌ എണ്ണക്കിണർമുതലകളുടെ ആതങ്കവാദമല്ലേ. പിന്തിരിപ്പൻ എണ്ണച്ചൂതാട്ടക്കാർ ആഗോളജീവിതത്തിനു പാര വെക്കുകയല്ലേ. ബുദ്ധിമാന്മാർ ചിന്തിക്കേണ്ടതാണ്‌. Diamonds are for ever, but not oil. പെട്രോളിനുപകരം പച്ചവെളളം കൊണ്ട്‌ വണ്ടിയോടിക്കാനുളള സാങ്കേതികവിദ്യ ശാസ്‌ത്രജ്ഞജൂതർ എന്തുകൊണ്ട്‌ കണ്ടുപിടിക്കുന്നില്ല. പണ്ട്‌ നമ്മൾ ഭാരതീയർ എന്തൊക്കെ എന്തൊക്കെ കണ്ടുപിടിച്ചില്ല. പൂജ്യം...

ബാലിഗഞ്ചിലെ സൂര്യൻ അഥവാ ലാൽസലാം

അമ്പലപ്പുറം മധുശാല വഴി വീട്ടിലേക്കു നീന്തിവന്ന തന്തയോട്‌ ഒരു മൂവന്തിക്ക്‌ കിടാത്തൻ അഭ്യർത്ഥിച്ചു ഃ നരി പിടിക്കുംമുമ്പ്‌ ഈ കുട്ടനെയും പാക്ക്‌ ചെയ്യണേ, പിതാശ്രീ. എങ്ങോട്ട്‌? ഭാർഗ്ഗവക്ഷേത്രത്തിനു വെളിയിലുള്ള ഏതെങ്കിലും നഗരരാണ്യത്തിലേക്ക്‌. പണ്ട്‌ രഘുരാമനെ ദശരഥൻ പാക്കിയതുപോലെ. ദശതരനെവിടെ, ഈ ചായക്കടക്കോമരമെവിടെ! പറഞ്ഞേക്കാം, ന്റെ കയ്യിൽ ഒരു മെതിയടിക്കുള്ള പൈപോലുമില്ല. മെതിയടി പോരച്ഛാ, കാൽശരായിയും വേണം. മറുനാട്ടിൽ മുണ്ടുടുത്തു നടന്നാൽ മലയാളിയുടെ മുണ്ട്‌ പൊക്കിരസിക്കും അമലയാളികൾ....

പ്ലാസ്‌റ്റിക്‌ പൂപ്പൊലി

പിയെസ്‌സിയെഴുതിയെഴുതി വിരല്‌ തേഞ്ഞു. അഭിമുഖത്തിലിരുന്ന്‌ മുഖം മാഞ്ഞു. തരപ്പെടേണ്ടത്‌ തരപ്പെടാതെ വന്നപ്പോൾ തട്ടകത്തിലെല്ലാവർക്കും ഞാനൊരു തൊന്തരവ്‌. വീടിനരികെ പുഴയുണ്ട്‌. പുഴയോടു വഴി തിരക്കി. പുഴ വഴി പറഞ്ഞുതന്നു. പുഴയോടൊപ്പമൊഴുകിയുമെത്താം. പുഴക്കരയിലൂടെ നടന്നുമെത്താം. തൊഴിൽ തെണ്ടിത്തെണ്ടി മുട്ടിനു കീഴെ ഒന്നും ശേഷിച്ചിരുന്നില്ല. ദേശീയ-അന്തർദ്ദേശീയക്കമ്പനികളുടെ വാതിലിൽ മുട്ടി മുട്ടി, മുഷ്ടി മാത്രമല്ല കയ്യാകെത്തന്നെ ഉടലിൽ നിന്നു പറിഞ്ഞുപോയിരുന്നു. അതുകൊണ്ട്‌ ഞാൻ കരുതി. മല്ലിടാനൊന്നും പോകണ്ട, പുഴയെ താൽക്കാലിക വീടാക്കുന്ന...

ഡോട്ട്‌

കൽപ്പാന്തകാലംതൊട്ടേ ലോകത്തിനു അന്നം പകർന്നു കൊടുക്കുന്ന ഈശ്വരിയായതുകൊണ്ട്‌ അമ്മയെ സഖാക്കൾ അന്നപൂർണ്ണേശ്വരിയെന്നു വിളിക്കുന്നു. അമ്മേ ശരണം! അമ്മയുടെ സന്നിധാനം ഉത്തരമലബാറിലുളള കാനനൂരിലെ.... സ്ഥലപുരാണത്തിന്റെ മലയാളമിറക്കുന്നില്ല; വിമതസഖാക്കൾ ഞെട്ടിപ്പോയാലോ. വാസ്‌തവത്തിൽ അവിടത്തെ വോട്ടർമാർ കണ്ണ്‌ ഊരിയെടുക്കുന്നവരൊന്നുമല്ല. സ്ഥലം താലിബാന്റെ തലസ്ഥാനവുമായിക്കഴിഞ്ഞിട്ടില്ല. ഒറ്റപ്പെട്ട ആക്രമണങ്ങളെ പർവതീകരിച്ച്‌ ജില്ലയെ മീഡിയ സിൻഡിക്കേറ്റ്‌ കടുംചായത്തിൽ മുക്കി കരിതേച്ച്‌ കാണിക്കയാണ്‌. പുര കത്തുമ്പോൾ കഴുക്കോൽ ഊരിയെടുക്കാൻ തത്രപ്പെടുകയാണ്‌ ബൂർഷ്വാപത്രങ്ങൾ. ജില്ലയുടെ ചുവന്ന...

തീർച്ചയായും വായിക്കുക