Home Authors Posts by വസന്ത്‌

വസന്ത്‌

0 POSTS 0 COMMENTS

മരണമില്ലാത്ത മാന്ത്രികൻ

ഹാരി പോട്ടർ മരിച്ചില്ല, ലോകമെമ്പാടുമുള്ള കുട്ടികളും മുതിർന്നവരുമായ ആരാധകർ ദൈവത്തിനു നന്ദി പറഞ്ഞു. പക്ഷേ, ഇനി ഹാരി പോട്ടർ പുസ്തകങ്ങൾ ഉണ്ടാകില്ലെന്ന ജെ.കെ റൗളിംഗിന്റെ വാക്കു പാലിക്കപ്പെട്ടാൽ അതു മരണത്തിനു തുല്യം തന്നെയല്ലേ എന്നും വായനക്കാർ ചോദിക്കുന്നു. വർഷങ്ങൾക്കു മുമ്പ്‌ ഇതുപോലെ ഷെർലക്‌ ഹോംസിനെ കൊന്ന സർ ആർതർ കോനൻ ഡോയലിന്‌ വായനക്കാരുടെ ശക്തമായ ആവശ്യം പരിഗണിച്ച്‌ ഹോംസിനെ പുനരുജ്ജീവിപ്പിക്കേണ്ടിവന്നത്‌ റൗളിംഗിന്റെ ഓർമയിലുണ്ടാകും. പോട്ടറുടെ കാര്യത്തിൽ വായനക്കാർ...

ചില റിയാലിറ്റി തട്ടിപ്പുകൾ

മെഗാ സീരിയലുകളെ വെല്ലുന്ന കണ്ണീർ പ്രവാഹത്തിന്റെ അണക്കെട്ടുകൾ തുറന്നു വിട്ടുകൊണ്ട്‌ ടെലിവിഷൻ ചാനലുകളിൽ റിയാലിറ്റി ഷോകൾ അരങ്ങു തകർക്കുകയാണ്‌. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ വോട്ടു ചോദിക്കുമ്പോലെ മത്സരാർത്ഥികൾ എസ്‌.എം.എസിനു വേണ്ടി അഭ്യർത്ഥിക്കുകയും അപേക്ഷിക്കുകയും കരഞ്ഞു പറയുകയും ചെയ്യുമ്പോൾ മൊബൈൽ ഫോൺ അന്വേഷിക്കുന്നവരേ, പ്രിയതാരങ്ങൾ പുറത്താകുമ്പോൾ അവരുടെ മാതാപിതാക്കളേക്കാൾ ഉച്ചത്തിൽ കരഞ്ഞു നിലവിളിക്കുന്നവരേ, നിങ്ങളറിയുന്നില്ല നിങ്ങൾ വഞ്ചിക്കപ്പെടുകയാണെന്ന്‌. അതേ, നല്ല പാട്ടുകാർ പോലും പലപ്പോഴും...

ഐ-പോഡ്‌, ഐ-പിൽ, ഇനി….?

ഒരു പ്രഭാതം. ആശങ്ക നിറഞ്ഞ മുഖങ്ങളുമായി ഒരു യുവതിയും യുവാവും. മറ്റു കുടുംബാംഗങ്ങൾ കാണാതെ അവർ കണ്ണുകൾകൊണ്ട്‌ എന്തോ സംവദിക്കാൻ ശ്രമിക്കുന്നുണ്ട്‌. വൈകാതെ നിങ്ങൾ മനസിലാക്കുന്നു, കഴിഞ്ഞ രാത്രിയിൽ സംഭവിച്ച ഒരബന്ധമാണ്‌ അവരുടെ ആശങ്കയ്‌ക്കു കാരണമെന്ന്‌. ഉടൻ പരിഹാരവും നിർദ്ദേശിക്കപ്പെടുന്നു. ‘അൺവാണ്ട്‌ട്‌ പ്രഗ്‌നൻസി തടയാൻ എമർജൻസി കോൺട്രാസെപ്‌റ്റീവ്‌ പിൽ, ഐ-പിൽ’. ഇന്ത്യൻ യുവത്വത്തെ ഇളക്കിമറിച്ച ട്വന്റി20 ലോക ചാമ്പ്യൻഷിപ്പിനിടെയാണ്‌ ആ പരസ്യം രാജ്യത്തെ ടെലിവിഷൻ സ്‌ക്രീനുകളിൽ...

ഒരു ചുംബനവും കുറേ വിവാദങ്ങളും

ഹോളിവുഡ്‌ ചിത്രങ്ങളിൽ റിച്ചാർഡ്‌ ഗെരെ ഇപ്പോൾ പഴയ റൊമാന്റിക്‌ നായകന്റെ വേഷമൊന്നും സ്വീകരിക്കാറില്ല, കിട്ടാറുമില്ല, അതിനുള്ള പ്രായമൊക്കെ കടന്നിരിക്കുന്നു. പക്ഷേ, അല്പനേരത്തേക്ക്‌, പഴയ റൊമാന്റിക്‌ നായകൻ തന്നെയാണ്‌ താനെന്ന്‌ ഗെരെ ഒന്നു ചിന്തിച്ചു പോയിരിക്കും. അല്ലെങ്കിലും മകളുടെ പ്രായമുള്ള ശിൽപ ഷെട്ടിയുടെ കവിളിൽ നിഷ്‌കളങ്കമായി ഒരു മുത്തം കൊടുക്കുന്നതിൽ എന്താണു തെറ്റ്‌? പക്ഷേ, സംഭവം ഇന്ത്യയിലായിപ്പോയി. എഫ്‌. ടി.വിക്കും എച്ച്‌.ബി.ഒയ്‌ക്കും ലക്ഷക്കണക്കിനു പ്രേക്ഷകരുള്ള നാടാണെങ്കിലും ഇവിടെ...

യഥാർത്ഥ പാവകളിക്കാർ

രാവും പകലും വാർത്തകൾ പിറവിയെടുത്തുകൊണ്ടേയിരിക്കുകയാണ്‌. അവയിൽ ബീഭത്സമായ കാഴ്‌ചകളുണ്ട്‌; ഇക്കിളിപ്പെടുത്തുന്ന ചുംബനവിവാദങ്ങളുണ്ട്‌; അധികാര ഭ്രാന്തുകൊണ്ട്‌ ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കുന്നവന്റെ വീരവാദമുണ്ട്‌; പിന്നെ, ജാതി, മത, രാഷ്‌ട്രീയ സംഘർഷങ്ങൾക്കിടയിൽ സർവതും നഷ്‌ടമാകുന്നവന്റെ ദീനരോദനങ്ങളുണ്ട്‌. ഇത്തരം വർത്തമാനങ്ങളോടും സമൂഹത്തിന്റെ പാവകളികളോടും അതിനു ചരടു വലിക്കുന്ന യഥാർത്ഥ പാവകളിക്കാരോടുമുളള ഒരു മാധ്യമ പ്രവർത്തകന്റെ പ്രതികരണങ്ങളാണ്‌ ‘യഥാർത്ഥപാവകളിക്കാർ’ എന്ന ലേഖന സമാഹാരം. ദുബായിലെ അറേബ്യൻ റേഡിയോ നെറ്റ്‌വർക്കിൽ ഹിറ്റ്‌ 96.7...

തീർച്ചയായും വായിക്കുക