Home Authors Posts by വല്‍സല ജോയ്

വല്‍സല ജോയ്

0 POSTS 0 COMMENTS
Plot no 34/35, Behind New Golden Transport, Nagar- Solapur Road Naka, Ahemadnagar- 41002 Address: Phone: mob : 09689664482

അച്ഛന്‍

അച്ഛനിന്നന്ത്യ വിശ്രമം കൊള്ളുന്നആറടി മണ്ണിന്നരികില്‍ ഞാനെത്തി.ജീര്‍ണ്ണിച്ചിലകളഴുകി ക്കിടക്കുന്നഅസ്ഥിമാടം കണ്ടെന്‍ കണ്‍കള്‍ നിറഞ്ഞൊഴുകി..!അച്ഛന്റെ നെഞ്ചകം സ്ഥാനം പിടിച്ചിന്നുനില്ക്കുന്ന കേര വൃക്ഷത്തിന്റെ തയ്യുംമാറാമ്പും വാഴയും തൊട്ടരികില്‍ .!ദൃഷ്ടികള്‍ മെല്ലെയടയുകില്‍ കണ്ടു ഞാന്‍..അച്ഛന്റെ രൂപമെന്നുള്‍കാമ്പതില്‍...!മഞ്ഞു പുതച്ചപോല്‍ ആയ ശിരസ്സുംശോഷിച്ചുണങ്ങിയ കൈകാല്‍കളും ..!കെട്ടിപ്പിടിക്കുവാന്‍ കൈകള്‍ ഞാന്‍ നീട്ടവെമാഞ്ഞു മറഞ്ഞു പൊയെന്റെയച്ഛന്റെ രൂപംപിന്നിലെന്‍ ദാവണിത്തുമ്പു പിടിച്ചുകോണ്ടാരോയെന്‍ ശ്രദ്ധ തിരിച്ചനേരം...,കണ്ണുനീരൊപ്പി തിരിഞ്ഞു ഞാന്‍ നോക്കവെവൃദ്ധയായെന്നമ്മ പിന്നില്‍ നില്ക്കുന്നു.കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു ഞാന്‍ഓര്‍ത്തുപോയ് അച്ഛന്‍ മണ്മറഞ്ഞ കാര്യം. ...

യൗവനം -യോഗ്യതകള്‍

മാറോടടുക്കിപ്പിടിക്കുന്ന മാതാവില്‍-നിന്നാദ്യം വേര്‍പെട്ടു പോകുന്നനാള്‍അച്ഛന്‍ പകരുന്ന തെറ്റും ശരികളുംഅല്പത്തരമെന്നു ചൊല്ലിടുംപോല്‍കൂട്ടുകാര്‍ നിങ്ങളെകൊണ്ടുതോന്നിപ്പിയ്ക്കും-നിങ്ങളാണിന്നു മുതല്‍ വീട്ടുകാര്‍. ഞെക്കിവിളിക്കുന്നസെല്‍ഫോണ്‍,പോരത്-ഞെട്ടറ്റുവീഴുന്ന ഞാവലുപോല്‍വേണമല്ലോ ഇന്നോരായിരം പേര്‍ക്കുള്ള-സദ്യ വിളമ്പുന്ന മാപിനികള്‍.എത്രയും ലോകോത്തരങ്ങളാ-ചിത്രങ്ങളോപ്പിയെടുക്കുവാന്നുള്ളതല്ലേ? ആകെരണ്ടുജോടി വസ്ത്രങ്ങള്‍മാത്രമോആകെ മോശപ്പെടാനെന്തുവേണം?ദേഹം മറച്ചില്ലയെങ്കിലും വേണ്ടില്ല-കണ്ടുകൊള്ളട്ടെയെന്കായബലം! വീട്ടില്‍ ചോദിക്കുംനീയെങ്ങോടുപോകുന്നു?വീടല്ലേയെല്ലാമുപരിസ്വര്‍ഗം?ഒന്നുംപറയാതെ കണ്ണീരുവാര്‍ക്കുകില്‍ഈ യവ്വനത്തിന് അര്‍ഹനല്ല!വാക്കുകള്‍ കൊള്ളുന്നവര്‍ഷമായ്പെയ്യട്ടെ,വീട്ടുകാര്‍ സ്തബ്ധരായ്ത്തീര്‍ന്നിടട്ടെ.എന്നിട്ടും വീട്ടുകാര്‍ പാഠം പടിക്കായ്കില്‍,അപ്പോഴേ വീടുവിട്ടോടിപ്പോരൂ. സ്വാന്തനമായ്വരും'കൂട്ടുകാര്‍'കൂട്ടത്തില്‍-സ്വാദേകുവാനൊരു ചെറുതുള്ളിയും!പലതുള്ളിയല്ലേ വരുംനാളില്‍ വലിയൊരു-പെരുവെള്ളമായിട്ടു തീര്‍നിടുന്നു!ആദ്യമോ കയ്ച്ചിടുംപിന്നെമധുരിയ്ക്കുംഅവസാനമെങ്ങനെയായ്തീരുമോ? പിന്നെക്കുറച്ചുനാള്‍ കൃഷ്ണനും,രാധയു-മായിക്കളിക്കും ചില മനുജര്‍!എന്‍റെ ഹൃദയമേ,എന്‍ അനുരാഗമേ-യെന്നൊക്കെയായിയലറും ചിലര്‍!വദനം മിനുക്കിലും...

ഭൂമിയുടെ രോദനം

നിന്നെ ഞാന്‍ ഇങ്ങനെ ഒട്ടുമേ കാണുവാന്‍ആഗ്രഹിച്ചീആത്തൊരുകര്‍ഷകണാണു ഞാന്‍ ആരുടെ തെറ്റിവിടാരുടെ കോപം-നിന്നെയീരീതിയിലാക്കിടുവാന്‍...?പ്രകൃതിതന്‍ കോപമോ പ്രകൃതിതന്‍ ശാപമോദൈവത്തിന്‍ കോപമോ, മനിഷ്യമനസ്സിന്റെ ക്രൂരതയോ....!! ദൈവം കനിഞ്ഞു നല്‍കിയോരാപുണ്യ-നദികളെ മണല്‍വാരികാര്‍ന്നുതിന്നുനീതിന്നു,വമ്പനാം വൃക്ഷത്തെ വെട്ടിനുറുക്കി നീജെന്മിമാര്‍ സൗധത്തിലലങ്കരിച്ചുഎന്തിനീയാലയം - എന്തിനീവന്മതില്‍ഭൂമിയെ സ്നേഹിച്ചിടാത്ത കാലം....! നിന്റെ രോഗത്തിനും നിന്റെശ്വാസത്തിനും തണലായിരിക്കുമീ സസ്യജാലംഒരുതുള്ളി ദാഹജലത്തിനായ് ഇന്നവള്‍നിന്നോടുകെഞ്ചി വാടിനില്പ്പൂ....!! വെട്ടിയും കുത്തിയും ചുട്ടു പൊള്ളിച്ചാലും പുഞ്ചിരിച്ചീടുന്നുആജനനി....!!പകരമായ് നീനല്‍കുന്നമ്മയ്ക്കു സമ്മാനം-ദുര്‍ഗന്ധമാകുന്ന മാലിന്യത്തെ,ഒടുവില്‍ നീ എത്തുന്നു ആരുമറിയാത്ത-മാതൃഭൂമിയാം ചരമത്തിലേയ്ക്ക്....!! ...

തീർച്ചയായും വായിക്കുക