വി. ഗിരീഷ്
ഡിസ്‌കൗണ്ട്
വികസനം വരണമെന്ന് എല്ലാവരേയും പോലെ അയാളും മോഹിച്ചിരുന്നു. പക്ഷെ ചുറ്റുപാടുകളെ നക്കിത്തുടച്ചെടുത്ത് വിഴുങ്ങിവരുന്ന വെള്ളത്തിന്റെ അനിയന്ത്രിതമായ കുത്തൊഴുക്കുപോലെ വീതികൂടി ഒഴുകിവരുന്ന റോഡുവികസനം കണ്ടപ്പോള്‍ റോഡരുകില്‍ വീടുള്ള അയാള്‍ ഞെട്ടിത്തെറിച്ചു. കാലിനടിയിലെ മണ്ണിന് ഇളക്കം സംഭവിച്ചതായി തോന്നി. എപ്പോള്‍ വേണമെങ്കിലും ഭൂരഹിതനാവാം. വധശിക്ഷക്ക് തയ്യാറായ പ്രതി പിറകിലേക്ക് കൈവിലങ്ങിട്ട് ഇരുണ്ട കൊലക്കയറില്‍ തീര്‍ത്ത വളയത്തിലേക്ക് തലകടത്തി സമയത്തിനു കാത്തുനില്‍ക്കുന്ന നിസ്സംഗതയാണ് അപ്പോള്‍ അയാളില്‍ ഒരെട്ടുകാലിയെപ്പോലെ വലകെട്ടിനെയ്തത്. അപകടകരമായ...