Home Authors Posts by യു.എൻ. ഗോപിനായർ

യു.എൻ. ഗോപിനായർ

0 POSTS 0 COMMENTS

വീട്ടില്‍ സ്വര്‍ണ്ണം വച്ചിട്ടെന്തിന്….

നമ്മുടെ നാടിന്റെ പുരോഗതിയാകേണ്ട അജണ്ട മുന്നില്‍ കിടന്നിട്ടാണ് പ്രവാസി നിക്ഷേപകരെ തേടി കോടികള്‍ ചിലവാക്കി കേരളമന്ത്രിമാരും പരിവാരങ്ങളും ധൂര്‍ത്തടിക്കുന്നത്. വിദേശമലയാളികള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യങ്ങളില്‍ നിന്ന് വന്‍ നിക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും അതിനെ മാറ്റി മറിക്കുന്ന സ്വര്‍ണ്ണ ഖനിയുണ്ട് കേരളത്തില്‍. നമ്മുടെ കല്പ്പവൃക്ഷമായ തെങ്ങ് ഇന്‍ഡ്യയില്‍ നിന്നും ഏറ്റവും കൂടുതലായി കേരളത്തില്‍ ഉണ്ടായിട്ടും അതിനെ മുതലാക്കാത്തതാണ് കേരളത്തിന്റെ തീരാശാപം. നരച്ച താടിയും ജട പിടിച്ച...

ഭൂലോകം അച്ഛനമ്മമാരില്‍ നിന്നും നമുക്ക് ഓസായി കിട്ടിയതല്ല

കേരളത്തില്‍ കുടിവെള്ളത്തിനും കൃഷിക്കുമൊക്കെയായി മഴവെള്ളത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അതുകൊണ്ടാണ് മഴ തോരുമ്പോള്‍‍ അണക്കെട്ടുകളും കൃഷിയിടങ്ങളും വരണ്ടുണങ്ങുന്നത്. ജനങ്ങളോട് ഒട്ടും പ്രതിബദ്ധതയല്ലാത്ത ഭരണവര്‍ഗവും ഉദ്യോഗസ്ഥരുമാണ് നമുക്കുള്ളത്. അവകാശങ്ങള്‍ നേടിയെടുക്കാനായി ഇവര്‍ക്കെതിരെ സമരം ചെയ്യുന്ന ജനങ്ങള്‍ ഇളിഭ്യരാകുകയാണ് ചെയ്യുന്നത്. അതിനാല്‍ പഞ്ചായത്തടിസ്ഥാനത്തില്‍ തന്നെ ഇവരെ നേരെയാക്കാനുള്ള ജനശക്തി വളര്‍ത്തിയെടുക്കേണ്ടതുണ്ട്. നമ്മെ രക്ഷിക്കാന്‍ നാം മാത്രമേയുള്ളു ' ദൈവത്തിന്റെ സ്വന്തം നാടായി ' വാഴ്ത്തപെടുന്ന...

നോക്കുകൂലി കാന്താരിമുളക് ; സര്‍ക്കാര്‍ അസോസിയേഷനുകള്‍ എന്‍ഡോസള്‍ഫാന് തുല്യം.

കൊച്ചി മെട്രോ ഗൂഢാലോചനയുടെ തായ്‌വേര് ആറുമാസം മുന്‍പേ ഫേസ്ബുക്കിലും മാധ്യമ ബ്ലോഗുകളിലും വന്നിരുന്നു. മുന്‍കൂട്ടി പ്രവചിക്കുന്നതാണ് ഒരു പത്രാധിപര്‍ ചെയ്യേണ്ട മനോധര്‍മ്മം. ഡി. എം. ആര്‍. സി യേയും ശ്രീധരനേയും കൊച്ചി മെട്രോ പദ്ധതിയില്‍ നിന്നും ഒഴിവാക്കാന്‍ മുന്‍ എം. ഡി ടോം ജോസിനെ മുന്‍ നിര്‍ത്തി നടത്തിയ ആസൂത്രിത നീക്കമാണ് കൊച്ചി മെട്രൊയുടെ സ്വപ്നപദ്ധതികള്‍ക്ക് കടക്കല്‍ കത്തി വച്ചത്. ടോം ജോസിനെ മുന്‍ നിര്‍ത്തി...

ജ്വാലയുടെ 13-​‍ാം അവാർഡ്‌

ജ്വാലയുടെ 13-​‍ാംത്തെ അവാർഡ്‌ (പാപ്പനംകോട്‌ പ്രഭാകരൻ സ്‌മരണാർത്ഥം) വ്യത്യസ്‌ഥ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയവർക്ക്‌ ഇ-മെയിൽ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭമതികളായവരെ ആദരിക്കലും, സാംസ്‌കാരിക സമ്മേളനവും. അവാർഡ്‌ ജേതാക്കൾ 1) ശശിധരൻ നായർ (യു.എസ്‌.എ.) - പ്രവാസി കലാസാംസ്‌കാരികം 2) ശ്രീമതി കോമളം നായർ (ഡൽഹി) - ജീവകാരുണ്യം 3) ചുനക്കര രാമൻകുട്ടി (കേരളം) - ...

‘ജ്വാല’മാസികയുടെ 13-​‍ാമത്‌ സാഹിത്യ മത്സരത്തിലെ വിജയികൾക്കുള്ള അവാർഡ്‌ ദാനവും ‘പടക്കപ്പൽ’ നോവലിന്റെ പ്രകാശനവും – നവി മുംബയ്‌ കേരള...

പ്രശസ്‌ത സാഹിത്യകാരൻ പാപ്പനംകോട്ട്‌ പ്രഭാകരന്റെ സ്‌മരണാർത്ഥം, ജ്വാലയുടെ 13-​‍ാമത്‌ സാഹിത്യ മത്സരത്തിലെ വിജയിക്കുള്ള അവാർഡ്‌ ദാനവും സാംസ്‌കാരിക സമ്മേളനവും ഡിസംബർ 26-​‍ാം തീയതി ഞായറാഴ്‌ച വൈകിട്ട്‌ 4 മണിക്ക്‌ നവിമുംബയ്‌ വാഷിയിലെ കേരള ഹൗസിൽ നടക്കും. മുംബയ്‌ കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. കലാ-സാമൂഹ്യ-സാംസ്‌കാരിക, വ്യവസായ ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്ന താഴെപ്പറയുന്നവർക്കാണ്‌ അവാർഡ്‌. മനോജ്‌ മാളവിക (വ്യവസായം, കല), കോമളം...

അഴിമതിയിൽ മുങ്ങിയ നീതിന്യായ വ്യവസ്‌ഥ

ഡൽഹിയിലെ സുപ്രീംകോടതി ഇന്ത്യയിൽ വരുന്ന കോടിക്കണക്കിന്‌ ജനങ്ങളുടെ അവസാന അഭയകേന്ദ്രമാണ്‌. ഭരണഘടനയുടെ കാവൽമാലഖയെന്നും ഇതിനെ വിശേഷിപ്പിക്കാം. ലോകചരിത്രത്തിലെ എക്കാലത്തെയും അവിസ്‌മരണീയമായ ഭരണഘടനയുടെ കാവൽക്കാർക്കും ക്ഷതമേറ്റിരിക്കുന്നു. അനധികൃതമായി ഭൂമി സമ്പാദിച്ചുവെന്ന ആരോപണത്തിൽ കർണാടക ഹൈക്കോടതി ചീഫ്‌ ജസ്‌റ്റീസ്‌ പി.ഡി.ദിനകരനെ സുപ്രീംകോടതി സംശയത്തിന്റെ പേരിൽ പിടികൂടിയിരിക്കുന്നു. ഇന്ത്യയിൽ പല ജഡ്‌ജിമാരും റിട്ടയർ ചെയ്‌തിനുശേഷമാണ്‌ അവരുടെ മുൻകാലചെയ്‌തികൾ പുറത്തുവരാറുള്ളത്‌. സർവീസിലിരിക്കുമ്പോൾ തന്നെ കുംഭകോണങ്ങളിൽ ഏർപ്പെടുന്നത്‌...

ഇന്ത്യയുടെ മാനം ലേലത്തിനു വച്ചപ്പോൾ….

രാഷ്‌ട്രീയക്കാരുടെയും ഭരണാധികാരികളുടെയും അശ്രദ്ധകൊണ്ട്‌ ഇന്ത്യയ്‌ക്ക്‌ പല അമൂല്യസ്വത്തുക്കളും നഷ്‌ടപ്പെട്ടിട്ടുണ്ട്‌. കേരളത്തിന്റെ അഭിമാനസ്‌തംഭങ്ങളിലൊന്നായ കാലടി ആദി ശ്രീശങ്കരാചാര്യ ക്ഷേത്രത്തിലെ പത്തുകോടിയോളം വിലമതിക്കുന്ന മരതകശിവലിംഗപ്രതിമയും വെള്ളി ഉരുപ്പടികളും അടുത്തിടെ മോഷ്‌ടിക്കപ്പെട്ടത്‌ അക്കൂട്ടത്തിലെ ഏറ്റവും പുതിയ സംഭവമാണ്‌. മയൂരസിംഹാസനം, ടിപ്പു സുൽത്താന്റെ സ്വർണവാൾ തുടങ്ങി എണ്ണിയാൽതീരാത്ത പലതും മുൻപ്‌ ഇന്ത്യയക്ക്‌ നഷ്‌ടപ്പെട്ടിട്ടുണ്ട്‌. ഇന്ത്യയുടെ രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധി ഉപയോഗിച്ചിരുന്ന കണ്ണട, ചെരുപ്പ്‌, ക്ലോക്ക്‌ മുതലായവ അമേരിക്കയിൽ...

കേരളത്തെ പുറകോട്ട്‌ നയിക്കുന്നവർ

ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം ലഭിച്ചിട്ട്‌ 60 വർഷത്തിനുമേലെയായി. അങ്ങോളമിങ്ങോളം ഉന്നത ഹൈവേകളും നാഷണൽ ഹൈവേകളും കൊണ്ട്‌ ഇന്ത്യ വികസിച്ചുകൊണ്ടിരിക്കുമ്പോൾ ഗ്രാമങ്ങൾക്ക്‌ ഹാനികരമാകും എന്നു പറഞ്ഞ്‌ വികസനം മുടക്കുന്ന ജനതയായി മാറികിടക്കുന്നു കേരളം. ഇരുപതുവർഷം മുൻപ്‌ നാടുവിട്ടുപോയ ഒരാൾ തിരികെ ചെന്നാൽ കണ്ടു പരിചയമുള്ള ആരെയും കാണില്ല. നാടൊന്ന്‌ കൊഴുത്തിട്ടുണ്ട്‌. ഓടിട്ട വീടുകൾക്കു പകരം വൻസൗധങ്ങൾ. പുതിയ പേരുള്ള ആഭരണശാലകളും ഹോട്ടലുകളും മദ്യം വാങ്ങാൻ...

പെരുന്തച്ചനും ഏറാമൂളികളും

സിനിമ ഭാഗ്യത്തിന്റെയും നിർഭാഗ്യത്തിന്റെയും കലയാണ്‌. കണിശമായ സത്യസന്ധത പുലർത്തുകയും കലാമേന്മ കൈവിടാതിരിക്കുകയും ചെയ്‌തിട്ട്‌ കളത്തിനു പുറത്തു പോയ സംവിധായകരും നടീനടൻമാരും മറ്റു സാങ്കേതിക വിദഗ്‌ദ്ധരും നിരവധിയാണ്‌. മറിച്ച്‌ ക്ലിക്കും സൂത്രപണികളും മറിമായങ്ങളും ചാലിച്ച്‌ ചലച്ചിത്രങ്ങൾ വിജയിപ്പിച്ച്‌ മത്സരവിഭാഗത്തിൽ അവാർഡ്‌ നേടി ജന്മസായൂജ്യമടയുന്നവരും മലയാള ചലച്ചിത്രത്തിൽ അനവധിയാണ്‌. ഇങ്ങനെയുള്ള മത്സരപാതയിലാണ്‌ സിനിമാനടൻ തിലകൻ പരിവേദനമായി ഫിലിം സംഘടനയായ അമ്മയ്‌ക്കും സൂപ്പർതാരങ്ങൾക്കുമെതിരെയായി ശ്രീലങ്കൻ ചാവേർ ആക്രമണക്കാരെ...

മാതൃത്വം

എറണാകുളം വലിയ പറമ്പിൽ റിട്ടേയേർഡ്‌ മേഴ്‌സി പീറ്റർ അത്യാസന്നനിലയിലാണ്‌. പള്ളിവികാരിവന്ന്‌ വിദേശമക്കളോടൊപ്പം രണ്ടുപ്രാവശ്യം അന്ത്യകൂദാശ നൽകിയിരുന്നു. തൊണ്ണൂറ്‌ വയസ്സു കഴിഞ്ഞ അമ്മച്ചിയുടെ വിയോഗമറിയാൻ പാഞ്ഞെത്തിയ യു.കെ.യിലുള്ള അൽഫോൺസും ബ്രിട്ടനിലുള്ള ഡോളി വർഗ്ഗീസും കാലിഫോർണിയയിലുള്ള ജെയിംസും സിംഗപ്പൂരിലുള്ള ഡെയ്‌സിയും അങ്ങനെ മക്കളും മരുമക്കളും പേരക്കുട്ടികളും അമ്മച്ചിയുടെ തലയ്‌ക്കുചുറ്റും നിന്ന്‌ പൊയ്‌കണ്ണീര്‌ പൊഴിക്കുന്നുമുണ്ട്‌, പിറുപിറുക്കുന്നുമുണ്ട്‌. സമയം തെറ്റി മിന്നൽ വേഗത്തിൽ വരുന്ന ട്രെയിൻ പോലെ...

തീർച്ചയായും വായിക്കുക