Home Authors Posts by ടി.വി.എം. അലി

ടി.വി.എം. അലി

0 POSTS 0 COMMENTS
ടി.വി.എം. അലി, ‘മാധ്യമം’ ലേഖകൻ, മേലെപട്ടാമ്പി പി.ഒ., പിൻഃ 679 306. Address: Phone: 9447531641

ഉത്തമൻ

പുറത്തേക്കിറങ്ങുമ്പോൾ ഭാര്യയെ വിളിച്ച്‌ ഉത്തമൻ പറഞ്ഞു. ഞാൻ ടൗൺ വരെ പൂവ്വാണ്‌. വരാനിത്തിരി വൈകും... മുറ്റമടിച്ചുകൊണ്ടിരുന്ന മാതു തലയുയർത്തി അവിശ്വസനീയ ഭാവത്തോടെ ഭർത്താവിനെ നോക്കി. ഇത്രനേരത്തെ പോണോ? നല്ല മഞ്ഞ്‌ വീഴ്‌ണ്‌ണ്ട്‌... അവൾ ഓർമ്മിപ്പിച്ചു. ഓ... അതു സാരംല്ല്യാ... ഇപ്പോപ്പോയാ ആദ്യത്തെ ബസ്‌ കിട്ടും. ങാ.. ഇന്നലെ വന്ന കത്തെടുക്കാൻ മറന്നു. അതിലാ വിലാസം.... ഉത്തമൻ തിരിച്ചുകറാൻ തുടങ്ങും മുമ്പ്‌ മാതു തടഞ്ഞു. ...

പൂവാല ശലഭങ്ങൾ

ഒന്ന്‌ പ്രാണന്റെ ചരടിൽകോർത്തതുകൊണ്ടാവാംപ്രണയമണിതൂവൽകൊഴിയാത്തത്‌.കരളിന്റെ ഉള്ളിൽകലർന്നതുകൊണ്ടാവാംമധുര നൊമ്പരംപൊഴിയാത്തത്‌. രണ്ട്‌ പുഴയായിരുന്നെങ്കിൽജലവളയംകൊണ്ട്‌പാദസരംഅണിയിച്ചേനെ....പൂവായിരുന്നെങ്കിൽനിൻ മുടിത്തുമ്പിൽനറുമണമായേനെ....കാറ്റായിരുന്നെങ്കിൽരാമച്ചവിശറിയായേനെ.... മൂന്ന്‌ പകലിന്‌ രാവിനോട്‌ മോഹം.പൂവിന്‌ തേനുണ്ണാൻ മോഹം.സൂര്യന്‌ വെണ്ണിലാവാവാൻ മോഹം.മോഹത്തിന്‌ എത്രയെത്രമോഹം. ...

കൂടല്ലൂർ ഗ്രാമം

കൂടല്ലൂർ ഗ്രാമം നിളയിൽ തൂതപ്പുഴ കൂടുന്നിടം. ഇത്‌ എം.ടിയുടെ ഗ്രാമമാണ്‌. മലയാളസാഹിത്യത്തിൽ കൂടല്ലൂരിനെ അനശ്വരമാക്കിയ കഥാകാരന്റെ പൂർവ്വകഥ തേടിയാണ്‌ കൂടല്ലൂരെത്തിയത്‌. കൂടല്ലൂരിനെ ലോകമറിയുന്നത്‌ എം.ടിയിലൂടെയാണ്‌. എം.ടിയെ വിശ്വസാഹിത്യകാരനാക്കിയത്‌ കൂടല്ലൂരുമാണ്‌! മലയാള സാഹിത്യത്തിലും സിനിമയിലും നിത്യവിസ്മയമായി നിറഞ്ഞുനിൽക്കുന്ന എം.ടി, കഥാപ്രപഞ്ചത്തിലെ ശൂന്യതകൾ പൂരിപ്പിച്ച സാഹിത്യകാരനാണ്‌. പുഴകൾ പരിണയിച്ച്‌ ഒന്നിക്കുന്ന കൂടല്ലൂരിൽ, എത്ര പെറുക്കിയാലും തീരാത്തത്രയും കഥകൾ മറഞ്ഞുകിടക്കുന്നുണ്ട്‌. വേലായുധനും, ഗോവിന്ദൻകുട്ടിയും, കോന്തുണ്ണി അമ്മാമയും, മീനാക്ഷിയേടത്തിയും എല്ലാം...

ഒരു കൂടല്ലൂർ വീരഗാഥ – 1

കൂടല്ലൂർ ഗ്രാമം നിളയിൽ തൂതപ്പുഴ കൂടുന്നിടം. ഇത്‌ എം.ടിയുടെ ഗ്രാമമാണ്‌. മലയാളസാഹിത്യത്തിൽ കൂടല്ലൂരിനെ അനശ്വരമാക്കിയ കഥാകാരന്റെ പൂർവ്വകഥ തേടിയാണ്‌ കൂടല്ലൂരെത്തിയത്‌. കൂടല്ലൂരിനെ ലോകമറിയുന്നത്‌ എം.ടിയിലൂടെയാണ്‌. എം.ടിയെ വിശ്വസാഹിത്യകാരനാക്കിയത്‌ കൂടല്ലൂരുമാണ്‌! മലയാള സാഹിത്യത്തിലും സിനിമയിലും നിത്യവിസ്മയമായി നിറഞ്ഞുനിൽക്കുന്ന എം.ടി, കഥാപ്രപഞ്ചത്തിലെ ശൂന്യതകൾ പൂരിപ്പിച്ച സാഹിത്യകാരനാണ്‌. പുഴകൾ പരിണയിച്ച്‌ ഒന്നിക്കുന്ന കൂടല്ലൂരിൽ, എത്ര പെറുക്കിയാലും തീരാത്തത്രയും കഥകൾ മറഞ്ഞുകിടക്കുന്നുണ്ട്‌. വേലായുധനും, ഗോവിന്ദൻകുട്ടിയും, കോന്തുണ്ണി അമ്മാമയും, മീനാക്ഷിയേടത്തിയും എല്ലാം കൂടല്ലൂരിന്റെതാണെന്ന്‌...

ഒരു കൂടല്ലൂർ വീരഗാഥ – 2

വാസുവിന്റെ പൂർവ്വകഥ ഫ്ലാഷ്‌ ബാക്ക്‌- 1933ലാണ്‌ അമ്മാളുക്കുട്ടി നാലാമത്തെ മകനെ പ്രസവിച്ചത്‌. മൂന്നാൺമക്കൾക്കുശേഷം നാലാം പേറ്‌ പെണ്ണാവണമെന്ന്‌ അമ്മാളു ആഗ്രഹിച്ചുകാണും. നിന്റെ ഓർമ്മയ്‌ക്ക്‌ എന്ന കഥയിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ട്‌. -ഞ്ഞങ്ങൾ നാലാൺമക്കളാണ്‌. സഹോദരിമാർ ആരുമില്ല. പാറുവമ്മയുടെ അഭിപ്രായത്തിൽ അതാണ്‌ അമ്മയുടെ ഏറ്റവും വലിയ സുകൃതം... ഒരു പെൺകുട്ടി ഉണ്ടാവാൻ അമ്മയും അച്ഛനും ആഗ്രഹിച്ചിരുന്നു. മൂന്നാൺമക്കൾക്കു ശേഷം അമ്മ ഗർഭിണിയായപ്പോൾ കണിയാർ പറഞ്ഞു. ഇത്‌ പെൺകുട്ടി തന്നെ....

ആലിപ്പറമ്പ്‌ഃ ഒറ്റച്ചെണ്ടയിൽ ദൈവസ്പർശമറിഞ്ഞ നാദോപാസകൻ

വളളുവനാടൻ ശബ്‌ദ സംസ്‌ക്കാരത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിച്ച തായമ്പകയുടെ കുലപതി ആലിപ്പറമ്പ്‌ ശിവരാമപൊതുവാൾ ഓർമ്മയായി. തന്റെ സിദ്ധികളെല്ലാം ദൈവത്തിന്റേത്‌ മാത്രമാണെന്ന്‌ ഉറച്ചുവിശ്വസിച്ചിരുന്ന ശിവരാമപൊതുവാൾ എളിമ നിലനിർത്തിപ്പോന്ന കലാകാരനായിരുന്നു. വാദ്യകലാമാധുര്യത്തിന്റെ അവശേഷിക്കുന്ന ഒരു തുളളികൂടി നഷ്‌ടപ്പെട്ട പ്രതീതിയിലാണ്‌ ആസ്വാദകവൃന്ദം. രസകരമായി തായമ്പക അവതരിപ്പിച്ചു പോന്നിരുന്ന പൊതുവാൾ ഒരിക്കൽപോലും പ്രതിഫലത്തിന്റെ പേരിൽ ആരുമായും ഇടഞ്ഞിരുന്നില്ല. അറിഞ്ഞു കൊടുക്കുന്നത്‌ വാങ്ങിപോവുന്ന പതിവ്‌, ശിവരാമപൊതുവാൾക്കു മാത്രമുണ്ടായിരുന്ന പ്രത്യേകതയായിരുന്നു. ഏതമ്പലത്തിലും മുന്നറിയിപ്പുകൂടാതെ കയറിച്ചെന്ന്‌ അഷ്‌ടപദി അവതരിപ്പിക്കുകയും അദ്ദേഹം...

സഹനത്തിന്റെ ഹിമവാൻ

വള്ളുവനാടിന്റെ വീരയോദ്ധാവായിരുന്നു മോഴിക്കുന്നത്ത്‌ ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട്‌. 110 വർഷം മുമ്പ്‌ ജനിക്കുകയും ഇതിഹാസചരിത്രമായി ജീവിക്കുകയും ചെയ്ത പോരാളി പുതിയ തലമുറയ്‌ക്ക്‌ തികച്ചും അന്യനാണ്‌. സ്വാതന്ത്ര്യം തന്നെ പണയപ്പെടുത്തുന്ന ആഗോളീകരണകാലത്ത്‌ സ്വാതന്ത്ര്യ സമരപോരാളികളെ അനുസ്മരിക്കുന്നതുപോലും കുറ്റകരമായേക്കാവുന്ന ഒരു സാഹചര്യം വന്നേക്കാം. നാല്‌ പതിറ്റാണ്ടു മുമ്പ്‌ മൺമറഞ്ഞ ആ വീരയോദ്ധാവിനെ അതിനു മുമ്പ്‌ അനുസ്മരിക്കാം. 1072 എടവമാസത്തിൽ (1897) പൂരാടം നാളിലാണ്‌ ആ പോരാളിയുടെ ജനനം. ചെർപ്ലശ്ശേരിയിലെ...

തീർച്ചയായും വായിക്കുക