Home Authors Posts by ടി.ആർ. പ്രേംകുമാർ

ടി.ആർ. പ്രേംകുമാർ

Avatar
0 POSTS 0 COMMENTS
മൂഴിക്കുളത്ത്‌ താമസം, വയസ്‌ 52, അച്‌ഛൻ ടി.എൻ. രാമപൊതുവാൾ, അമ്മ സരസ്വതി പിഷാരസ്യാർ. മൂഴിക്കുളം ശാലയുടെ സജീവപ്രവർത്തകനാണ്‌. ചാലക്കുടിപ്പുഴ തീരത്ത്‌ മൂഴിക്കുളം ശാലയുടെ ജൈവകാമ്പസിന്റെ പ്രവർത്തനത്തിൽ മുഴുകിയിരിക്കുന്നു. എല്ലാവർഷവും പതിവായി മലയാളം കലണ്ടർ പുറത്തിറക്കുന്നുണ്ട്‌. ഭാര്യ - സുധാമണി എ.എൻ, മക്കൾ - വിനീത്‌, വിവേക്‌. മേൽവിലാസംഃ ഹരിത, മൂഴിക്കുളം, കുറുമശ്ശേരി. പി.ഒ, പിൻ - 683 579, എറണാകുളം ജില്ല. Address: Phone: 0484- 2470379, 9447021246.

സ്‌ത്രീകളേയും വൃദ്ധരേയും ബഹുമാനിക്കുക – 2

പ്രകൃതി സ്‌കൂൾ ഒരു സ്വാഭാവിക പഠനകേന്ദ്രം. പ്രകൃതിപാഠങ്ങൾ, നാട്ടറിവുകൾ, ശാരീരശാസ്‌ത്രം, യുക്തിചിന്ത, ടെലസ്‌കോപ്പ്‌, കൈവേലകൾ, സർഗ്ഗാത്മക വിഷയങ്ങൾ എന്നിവ പ്രായോഗികമായി പഠിക്കാനുള്ള ഒരിടമാണ്‌ പ്രകൃതി സ്‌കൂൾ. ഞായറാഴ്‌ചകളിൽ മാത്രം പ്രവർത്തിക്കുന്നു. യാത്രകൾ, സന്ദർശനങ്ങൾ എന്നിവയും പ്രകൃതിസ്‌കൂളിൽ ഉണ്ടാകും. കൃത്യമായ സിലബസോ പരീക്ഷയോ മാർക്കിടലോ ഹാജരോഫീസോ ഒന്നുമില്ലാത്ത ഒരിടം. ഒരു കൈപ്പുസ്‌തകം മാത്രം. പൗർണ്ണമിക്കൂട്ടങ്ങൾ നിലാവുള്ള രാത്രികളെ സർഗ്ഗാത്മകമാക്കും ഒരു കൂട്ടായ്‌മ. പ്രകൃതി പാഠങ്ങൾ ഏറ്റവു...

സ്‌ത്രീകളേയും വൃദ്ധരേയും ബഹുമാനിക്കുക – 1

സ്‌ത്രീ പ്രകൃതിയാണ്‌ സൃഷ്‌ടിയുടെ ഉടവിടമാണ്‌, പുതുതലമുറയെ സൃഷ്‌ടിക്കുന്നത്‌ സ്‌ത്രീയാണ്‌. അവളുടെ മുല കുടിച്ചാണ്‌ ഓരോ കുഞ്ഞും കരുത്തു നേടുന്നത്‌. ഉർവ്വരതയുടെ പ്രതീകമാണു സ്‌ത്രീ. അവൾ അമ്മയാണ്‌, മകളാണ്‌, ഭാര്യയാണ്‌, കാമുകിയാണ്‌, അനിയത്തിയാണ്‌, ചേച്ചിയാണ്‌, ചേട്ടത്തിയമ്മയാണ്‌, അമ്മൂമ്മയാണ്‌ - ഒരു സ്‌ത്രീയുടെ ഭിന്ന ഭാവങ്ങൾ, പ്രകൃതിയും ഇതുപോലെതന്നെയാണ്‌. അതുകൊണ്ടാണ്‌ സ്‌ത്രീയെ ആദരിക്കുന്നത്‌ - സ്‌ത്രീശരീരംപോലെ ഇത്ര മനോഹരമായ ഒരു സൃഷ്‌ടി മറ്റൊന്നില്ല. പ്രപഞ്ചത്തിന്റെ പൂർണ്ണതയാണ്‌ സ്‌ത്രീ. സ്...

ആരോഗ്യവഴികൾ

ആരോഗ്യമുള്ള ഒരു ചുറ്റുപാടിൽ എല്ലാം ആരോഗ്യമുള്ളതായിരിക്കും. രോഗമില്ലാത്ത അവസ്‌ഥയാണ്‌ ആരോഗ്യം. ശരീരത്തിലെ എല്ലാ ഭാഗങ്ങളും സമ്യക്കായി വർത്തിക്കുന്ന അവസ്‌ഥ. അതായിരിക്കും ആരോഗ്യമുള്ള ശരീരം. മനസ്സാണ്‌ ആരോഗ്യത്തിന്‌ അടിസ്‌ഥാനം. സ്വച്ഛമായ മനസ്സ്‌ ആരോഗ്യം പ്രദാനം ചെയ്യുന്നു. ആയുർവേദം പറയുന്നു. വാതപിത്ത കഫത്തിന്റെ കോപമാണ്‌ രോഗത്തിനു കാരണം. ഇവയുടെ ഏറ്റക്കുറച്ചിൽ അനുസരിച്ച്‌ രോഗങ്ങൾ ഉണ്ടാകുന്നു. ഇവയെ സംഋക്കായി നിലനിർത്തുകയാണ്‌ ആവശ്യം - അതിനു പറ്റിയ ജീവിതരീതികളും ഭക്ഷണക്രമവും ചുറ്റുപാടും ഉണ്ടെങ്കിൽ ...

ജോലി ഉപേക്ഷിക്കണോ?- 3

പഞ്ചഭൂതസ്‌തവം വന്ദിച്ചിടുന്നു ഞാൻ ഭൂമിയെ, ഭൂമിയാം മണ്ണിനെ, യെൻ മാംസപേ ശിയാം കണ്ണിനെ, മാംസമായസ്‌ഥിയായെൻ സ്വരൂപത്തിന്റെ മൂശയായ്‌ മൂർത്തിയായ്‌ മാറിയ മണ്ണിനെ അക്ഷയപാത്രം തുറന്നെന്നെ യുട്ടുമീ- യന്നപൂർണേശ്വരിയായിടും പൃഥ്വിയെ- എന്റെ പാദങ്ങളെ താങ്ങി നിർത്തീടുവാൻ നെഞ്ചിന്നുറപ്പേകുമീ ക്ഷമാ ദേവിയെ. സ്വപ്‌നങ്ങളില്ലാത്തൊരെൻ ദീർഘനിദ്രയ്‌ക്കു തൽപ്പമൊരിക്കലൊരു ക്കേണ്ട മണ്ണിനെ. വന്ദിച്ചിടുന്നു ഞാനമ്മയാം ഭൂമിയെ, ചുംബിച്ചിടുന്നു ഞാനെ ന്റെയീ മണ്ണിനെ വന്ദിച്ചിടുന്നു ഞാനഗ്നിയെ, സൂര്യനെ ച...

ജോലി ഉപേക്ഷിക്കണോ? – 2

ജോലികൾ പാടത്തു കൃഷിപ്പണി ചെയ്യാം; പറമ്പിൽ മരങ്ങൾ വച്ചു പിടിപ്പിക്കാം, പ്രകൃതി സ്‌കൂളിലെ കുട്ടികളെ പഠിപ്പിക്കാം - അവരോടൊത്തു ഫീൽഡ്‌ സർവേക്കു പോകാം. പ്രകൃതി നിരീക്ഷണം നടത്താം. സൈക്കിൾ യാത്ര ചെയ്യാം. സന്ദർശകരോട്‌ പ്രകൃതിപാഠങ്ങളെക്കുറിച്ച്‌ സംസാരിക്കാം. അഥിതികൾക്കു ക്ലാസ്സുകൾ എടുക്കാം. ഉച്ചക്കുള്ള ഭക്ഷണം ഒരുമിച്ച്‌ ഉണ്ടാക്കണം. ഉച്ചയൂണ്‌ വളരെക്കുറച്ച്‌ ഉണക്കലരി (തവിട്‌ കളയാത്തത്‌) വേണമെങ്കിൽ വറ്റിച്ചെടുക്കാം. അല്ലെങ്കിൽ ഗോതമ്പ്‌ പൊടികൊണ്ട്‌ ചപ്പാത്തി ഉണ്ടാക്കാം. പച്ചക്കറി അരിഞ്ഞ്‌ സാലഡ്‌ ഉണ...

ആത്മപരിശോധന

കാര്യങ്ങളൊന്നും ശരിയല്ലെന്ന്‌ നമുക്കറിയാം. എല്ലാത്തിനും നാം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. നമ്മുടെ പങ്കിനെക്കുറിച്ച്‌ നാം ആലോചിക്കാറേയില്ല. നമുക്കെന്താണ്‌ പറ്റിയത്‌. വെറുതെ ആലോചിട്ടു കാര്യമില്ല. തലയ്‌ക്കു തീ പിടിച്ചപോലെ ഉഴറി നടന്ന്‌ ആലോചിക്കണം. അതാണ്‌ ശരിയായ ആത്മപരിശോധന. കാണെ കാണെ കാര്യങ്ങൾ ഓരോന്നായി തെളിഞ്ഞു വരും. നെറുകയിൽ പൂ വിടരാൻ തുടങ്ങും. ആന്തരികമായ പൂക്കാലം. സ്വയം ഒരു പൂമരമായി മാറിയ അനുഭവം. ശരീരത്തിലെ ഓരോ രോമകൂപങ്ങളിൽ നിന്നും സുഗന്ധം അലയടിക്കാൻ തുടങ്ങും. ഹൃദയത്തിൽ നിന്നും ഒരു...

ജോലി ഉപേക്ഷിക്കണോ? – 1

നമുക്കോ സമൂഹത്തിനോ രാഷ്‌ട്രത്തിനോ പ്രകൃതിക്കോ യാതൊരു പ്രയോജനമില്ലാത്ത ജോലിയാണെങ്കിൽ, അദ്ധ്വാനത്തിനനുസരിച്ച്‌ വേതനം ലഭിക്കുന്നില്ലെങ്കിൽ, ജനതയെ ചൂഷണം ചെയ്യുന്ന ജോലിയാണെങ്കിൽ, ആവാസവ്യവസ്‌ഥയെ തകർക്കുന്ന ജോലിയാണെങ്കിൽ, പ്രകൃതിവിരുദ്ധമായ ജോലിയാണെങ്കിൽ, ആ ജോലി പൊതുനന്മയ്‌ക്കുവേണ്ടി ഉപേക്ഷിക്ക വേണം - ഒരു കുടുംബത്തിൽ ഒന്നിലധികം അംഗങ്ങൾ ജോലിക്കു പോകുന്നുണ്ടെങ്കിൽ, അതിന്റെ പേരിൽ കുടുംബം അനാഥമാകുന്നുണ്ടെങ്കിൽ, ജോലി ഉപേക്ഷിച്ച്‌ മറ്റു ഉചിതമായ ജോലികളിൽ പ്രവേശിക്കുകയോ സ്വയം കണ്ടെത്തുകയോ കൃഷിയുടെ ലോകത്തിലേക്ക...

തീർച്ചയായും വായിക്കുക