Home Authors Posts by ടി.എം. എബ്രഹാം

ടി.എം. എബ്രഹാം

0 POSTS 0 COMMENTS
Address: Phone: 0484-2543210

എം.കെ.കെ.നായർ – ഓർമ്മക്കുറിപ്പ്‌

മലയാളികൾക്ക്‌ ഒരു സ്‌ഥിരം സ്വഭാവമുണ്ട്‌. ഊമക്കത്ത്‌ അയക്കൽ. സ്വന്തം സഹപ്രവർത്തകനെതിരെപ്പോലും ഈ ആയുധം പ്രയോഗിക്കുന്നവർ ഒട്ടനവധി ഉണ്ട്‌ ചിലർ, അത്തരം കത്തുകളെ ആശ്രയിച്ച്‌ നടപടികൾ എടുക്കാറുണ്ട്‌. പക്ഷെ, നടപടികൾ എടുത്തുകഴിയുമ്പോഴാണറിയുന്നത്‌, കത്തിൽ പറഞ്ഞിരുന്നത്‌ അടിസ്‌ഥാനമില്ലാത്ത ആരോപണങ്ങളായിരുന്നെന്ന്‌. ഫാക്‌ട്‌ മാനേജിംഗ്‌ ഡയറക്‌ടറായിരുന്ന എബ്രഹാം തോമസ്‌ ഒരിക്കൽ തന്റെ മേശപ്പുറത്ത്‌ അട്ടിയായി വച്ചിരിക്കുന്ന കത്തുകൾ കാണിച്ചിട്ട്‌ എന്നോട്‌ അവയെല്ലാം തനിക്ക്‌ ലഭിച്ച ഊമക്കത്തുകളാണെന്നു...

എം.കെ.കെ.നായർ – ഓർമ്മക്കുറിപ്പ്‌

അവസാന കാലത്ത്‌ അദ്ദേഹം തിരുവനന്തപുരത്തേയ്‌ക്ക്‌ താമസം മാറ്റിയിരുന്നു. അപ്പോഴും അദ്ദേഹം രോഗഗ്രസ്‌തനായിരുന്നു. എപ്പോൾ വേണമെങ്കിലും മരിക്കാം. അലോപ്പൊതിമരുന്നുകളാണ്‌ അദ്ദേഹം കഴിച്ചിരുന്നത്‌. അപ്പോൾ, അദ്ദേഹത്തിന്റെ അടുത്ത ചില സുഹൃത്തുക്കളുടെ പ്രേരണയാൽ, ഹോമിയോപ്പൊതിചികിത്സ നന്നായിരിക്കുമെന്ന്‌ പറഞ്ഞു. കോട്ടയത്തെ പട്ടേൽ എന്ന ഹോമിയോപ്പൊതി ഡോക്‌ടറെ അവർ വീട്ടിലേത്തിക്കാമെന്ന്‌ പറഞ്ഞു. കോട്ടയത്തുനിന്ന്‌, ഡോ.പട്ടേൽ തിരുവനന്തപുരത്ത്‌ അദ്ദേഹത്തിന്റെ വീട്ടിലെത്തി പരിശോധിച്ചു. പരിശോധനകഴിഞ്ഞിട്ട്‌, പട്ടേൽ ഒരു...

എം.കെ.കെ.നായർ – ഓർമ്മക്കുറിപ്പ്‌

മറ്റൊരു കഥാപാത്രത്തെ ഓർമ്മ വരുന്നു. സൈലം ആലുവ. അശ്ലീല മാസികകളിൽ, കഥയെഴുതിയിരുന്ന ഈ കഥാകൃത്തിന്റെ ഒരു നീണ്ടകഥ (അതോ നോവലോ) യിലെ, പ്രധാന കഥാപാത്രം രാസവളം നായരായിരുന്നു. രാസവളം നായരും അതിരസം കുഞ്ഞന്നാമ്മയും തമമിലുള്ള രാസകേളികളായിരുന്നു, ആ നീണ്ട കഥയിലെ പ്രതിപാദ്യം. ചെറുപ്പക്കാരെല്ലാം രഹസ്യമായി വായിച്ചു രസിച്ചിരുന്ന കഥകളായിരുന്നു അവ. പക്ഷെ, സൈലം ആലുവ എന്ന കഥാകൃത്തിന്‌,...

എം.കെ.കെ.നായർ – ഓർമ്മക്കുറിപ്പ്‌

1965 ലാണ്‌, മലയാളത്തിൽ ആദ്യമായി, എഴുത്തുകാരുടെ അഖിലേന്ത്യാ സമ്മേളനം ഉദ്യോഗമണ്ഡലിൽ നടക്കുന്നത്‌. ഇന്ത്യയിലെ, ഓട്ടേറെ പ്രമുഖ എഴുത്തുകാർ ആ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഫാക്‌ട്‌ മാസികയുടെ, അക്കാലത്തെ പഴയലക്കങ്ങളിൽ അവരുടെ പേരുകൾ കാണാം. കേരളസാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ, എം.ടി.വാസുദേവൻ നായരുടെ അദ്ധ്യക്ഷതയിൽ, രണ്ടാമത്‌ ഒരു അഖിലേന്ത്യാ സമ്മേളനം നടത്തുന്നത്‌ 1995 ലാണ്‌. ഒന്നാമത്തെ അഖിലേന്ത്യാ സമ്മേളനത്തിന്‌ ആതിഥ്യം അരുളിയത്‌ ഫാക്‌ടാണ്‌....

എം.കെ.കെ.നായർ – ഓർമ്മക്കുറിപ്പ്‌

ലളിതാകലാ കേന്ദ്രത്തെപ്പറ്റി ചില കാര്യങ്ങൾ പറയേണ്ടതുണ്ട്‌ എന്ന്‌ തോന്നുന്നു. 1966 ലാണ്‌, ഈ സ്‌ഥാപനം ആരംഭിക്കുന്നത്‌. അതിനൊരു കാരണമുണ്ട്‌. അതിനുമുൻപ്‌ ഫാക്‌ടിലെ ജീവനക്കാർക്ക്‌ ഒരു കലാസമിതി എന്നൊരു സംഘടനയുണ്ടായിരുന്നു. കുറെക്കാലം അതുപ്രവർത്തിച്ചു. പിന്നെ, നമ്മുടെ നാട്ടിലെ എല്ലാ സാംസ്‌ക്കാരിക സ്‌ഥാപനത്തിനും സംഭവിക്കുന്ന ദുരന്തം അതിനുണ്ടായി. വ്യക്തികൾ തമ്മിലുള്ള മത്സരവും രാഷ്‌ട്രീയ പാർട്ടികളുടെ ഇടപ്പെടലും കൊണ്ട്‌,...

എം.കെ.കെ. നായർ – ഒരോർമ്മക്കുറിപ്പ്‌

പൊതുമേഖലാ സ്‌ഥാപനങ്ങൾ ലാഭം ഉണ്ടാക്കുന്നതിനേക്കാളുപരി, കൂടുതലാളുകൾക്ക്‌ തൊഴിൽ കൊടുക്കുന്ന സ്‌ഥാപനങ്ങളാവണം എന്നായിരുന്നു. എം.കെ.കെ. യുടെ നിഗമനം. എം.കെ.കെ. നായർ പിരിയുമ്പോൾ, ഫാക്‌ടിൽ 11,000 ജീവനക്കാരാണ്‌ ഉണ്ടായിരുന്നത്‌. ഇന്ന്‌ ശോഷിച്ചുപോയ ഫാക്‌ടിൽ ജീവനക്കാരുടെ എണ്ണം നാലായിരത്തോളം പേരത്രെ. 1959 ലാണ്‌ എം.കെ.കെ. നായർ ഫാക്‌ടിൽ മാനേജിംഗ്‌ ഡയറക്‌ടറായി വരുന്നത്‌ 1971 - ൽ അവിടെ നിന്നും പിരിഞ്ഞു. പന്ത്രണ്ടുവർഷം ...

എം.കെ.കെ. നായർ – ഒരോർമ്മക്കുറിപ്പ്‌

എം.കെ.കെ നായർ അസാമാന്യ ഭാവനാവിലാസം ഉളള ആളായിരുന്നു. ഉദ്യോഗമണ്ഡൽ ടൗൺഷിപ്പിൽ, സ്‌കൂളുകളും റോഡുകളും ആശുപത്രിയും എല്ലാം ഉണ്ടായത്‌, എം.കെ.കെയുടെ കാലത്താണ്‌. 37 വർഷം മുൻപാണ്‌ അദ്ദേഹം ഫാക്‌ടിൽനിന്നും പിരിഞ്ഞത്‌. അതിനുശേഷം അനവധി മാനേജിംഗ്‌ ഡയറക്‌ടർമാർ വന്നു. ഫാക്‌ട്‌, നഷ്‌ടത്തിൽനിന്ന്‌ ലാഭത്തിലേക്കും, ലാഭത്തിൽനിന്ന്‌ നഷ്‌ടത്തിലേക്കും കയറിയിറങ്ങി. ഫാക്‌ടിന്റെ ഉദ്യോഗമണ്ഡൽ ടൗൺഷിപ്പിന്‌ പുതുതായി വന്ന ഏക കെട്ടിടം ഇന്ന്‌, എം.കെ.കെ. നായർ ഹാൾ എന്നറിയപ്പെടുന്ന ഒരു കമ്യൂണിറ്റി ഹാൾ മാത്രമാണ്‌....

എം.കെ.കെ.നായർ – ഓർമ്മക്കുറിപ്പ്‌

ഡി. ബാബു പോൾ ഐ.എ.എസ്‌. തന്റെ സർവ്വീസി​‍്‌ സ്‌റ്റോറിയായ ‘കഥ ഇതുവരെ’യിൽ എഴുതുന്നു. “കോട്ടയത്ത്‌ വച്ച്‌ അടുത്ത്‌ പരിചയപ്പെട്ടവരിൽ ഉദ്യോഗസ്‌ഥരായിരുന്നവരെക്കുറിച്ച്‌ പറയേണ്ടെന്ന്‌ കരുതിയെങ്കിലും, കോട്ടയം എസ്‌.പി. വെങ്കിടാചലത്തെക്കുറിച്ച്‌ പറയാതെ വയ്യ. എം.കെ.കെ.നായർക്കെതിരെ അന്വേഷണം നടത്തിയ സി.ബി.ഐ., ഡി.വൈ.എസ്‌.പി. ആയിരുന്നു സ്വാമി. എല്ലാ പോലീസുകാരേയും പോലെ സ്വാമിയും പ്രതികുറ്റക്കാരനാണെന്ന്‌ വിശ്വസിച്ചു. എന്നാൽ സ്വന്തം ഡയറിയിൽ എം.കെ.കെ.ഇന്ദിരാഗാന്ധിയെക്കുറിച്ച്‌ എഴുതിയ ചില പരാമർശങ്ങൾ സി.ബി.ഐ., അവരെ കാണിച്ചതുകൊണ്ടാണ്‌ വലിയ...

എം.കെ.കെ. നായർ – ഒരോർമ്മക്കുറിപ്പ്‌

മലയാളത്തിലുണ്ടായിട്ടുള്ള മികച്ച ആത്മകഥാഗ്രന്ഥങ്ങളിലൊന്നാണ്‌ എം.കെ.കെ. നായരുടെ ആരോടും പരിഭവമില്ലാതെ. എൺപതുകളിലാണ്‌ അതു പ്രസിദ്ധീകരിക്കപ്പെടുന്നത്‌. അതൊരു വ്യക്തിയുടെ ചരിത്രം എന്നതിലുപരി നമ്മുടെ നാടിന്റെ ചരിത്രംകൂടിയാണ്‌. പക്ഷെ, ആ ഗ്രന്ഥത്തിൽ എഴുതാതെ പോയ ഒട്ടേറെ സംഭവങ്ങൾ, ഒരു മുൻ ഫാക്ട്‌ ജീവനക്കാരൻ എന്ന നിലയിൽ എന്റെ മനസ്സിലുയരുന്നു. അടുക്കും ചിട്ടയും ഇല്ലാതെ കടന്നുവരുന്ന ആ സ്‌മരണകൾ ഇവിടെ കുറിച്ചിടുക മാത്രമാണ്‌ ഞാൻ ചെയ്യുന്നത്‌....

എം.കെ.കെ.നായർ – ഓർമ്മക്കുറിപ്പ്‌

ആരോപണങ്ങളും കേസ്സും എം.കെ.കെ.നായരുടെ ജീവചരിത്രക്കുറിപ്പ്‌ പുതിയ തലമുറയ്‌ക്ക്‌ അജ്ഞാതമായിരിക്കും. കേരളം കണ്ടിട്ടുള്ള അപൂർവ്വം പ്രതിഭാശാലികളായ ഭരണനിപുണന്മാരിൽ ഒരാളായ എം.കെ.കെ. 1920 ഡിസംബർ 29ന്‌ തിരുവനന്തപുരത്ത്‌ ജനിച്ചു. 1939ൽ മദിരാശി സർവ്വകലാശാലയിൽ നിന്ന്‌, B.A (ഫിസിക്‌സ്‌) ഒന്നാം ക്ലാസ്സിൽ ഒന്നാം റാങ്കോടെ പാസ്സായി. പിന്നീട്‌, എഫ്‌.എൽ. പരീക്ഷയിലും പ്രശസ്‌തമായ രീതിയിൽ വിജയിച്ചു. തിരുവിതാംകൂർ ഗവൺമെന്റിന്റെ കീഴിൽ ഡിവിഷണൽ അക്കൗണ്ടന്റായി,...

തീർച്ചയായും വായിക്കുക