Home Authors Posts by ടി.കെ. തോമസ്

ടി.കെ. തോമസ്

കാഫ്കയുടെ കാഴ്ചബംഗ്ലാവിൽ

കാഫ്കയുടെ പേരിലുള്ള ഒരു കാഴ്ചബംഗ്ലാവടക്കം അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും  വെൽറ്റാവ നദിയുടെ ഇരുവശങ്ങളിലുമായി  പ്രാഗിൽ  ചിതറിക്കിടക്കുന്നുണ്ടെന്ന്  അവിടേക്ക് യാത്ര തിരിക്കുന്നതിന്നുമുമ്പ് തന്നെ ഞാൻ വായിച്ചറിഞ്ഞിരുന്നു. മലയാളത്തിൽ "പ്രേഗ്" എന്ന് പറഞ്ഞ് ശീലിച്ചിരുന്ന ഈ പുരാതന നഗരത്തെ യൂറോപ്പിലും അമേരിക്കയിലുമൊക്കെ "പ്രാഗ്" (Prague) എന്നാണ് വിളിക്കുന്നത്;   ചെക്ക് ഭാഷയിലെ യഥാർഥ നാമം  "പ്രാഹ" (Praha)  എന്നും.  പുരാതനകാലം മുതൽ ബൊഹീമിയയുടെ തലസ്ഥാനമായിരുന്ന പ്രാഗ്, അവിടത്തെ രാജ...

ഒരു ദേശസ്നേഹകഥയുടെ ശതവര്‍ഷാനുസ്മരണ

ഓറിഗണ്‍ സംസ്ഥാനത്തിന്റെ വടക്കേയറ്റത്ത് പസഫിക്ക് സമുദ്രത്തിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് അസ്റ്റോറിയ. 101 സ്റ്റേറ്റ് ഹൈവേയിലൂടെ 2015-ലെ വേനല്‍‌ക്കാലാവധിക്ക് സിയാറ്റിലിലേക്ക് ചെയ്ത റോഡ് ട്രിപ്പില്‍ ഒരു ഇടത്താവളമായിരുന്നു അവിടം. കൊളംബിയ നദി സമുദ്രത്തിലേക്ക് ചേരുന്ന അഴിമുഖത്തു തന്നെയാണ് ആ പട്ടണം സ്ഥിതി ചെയ്യുന്നത്. തികച്ചും വിചിത്രാകൃതിയില്‍ ദൂരെ നിന്നു തന്നെ കാണാവുന്ന, കൊളംബിയ നദിക്ക് കുറുകെ കിടക്കുന്ന, അസ്റ്റോറിയ-മെഗ്‌ലര്‍ ബ്രിഡ്ജ് എന്ന നെടുങ്കന്‍ പാലം കടന്നു ചെന്നെത്തുന്നത് വാഷിംഗ്‌ടണ...

ട്രമ്പോ ഹിലരിയോ? അമേരിക്ക സമചിത്തത പാലിക്കുമോയെന്ന...

മൂന്നാമത്തെ ഡിബേറ്റിലെ പ്രകടനത്തിന്റെ ബലത്തിൽ ട്രമ്പിനെ ഹിലരി അടിച്ചു നിലം^പരിശാക്കി; ഇനി  അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് ഒരു വനിത ആദ്യമായി അവരോധിതയാകുന്നത് കാണാൻ നമ്മൾ നവമ്പർ 8 വരെ നോക്കിയിരുന്നാൽ മതി എന്ന മട്ടിലായിരുന്നു ഈ സീരീസിലുള്ള എന്റെ  അവസാനത്തെ പോസ്റ്റ്. പക്ഷേ, FBI ഡിറക്ടർ ജയിംസ് കോമി അതിന്നിടയിൽ ഏതാണ്ട് എരിഞ്ഞടങ്ങിയ ട്രമ്പ് ക്യാമ്പയിന് ഒരു പുതുജീവൻ കൊടുത്തു. ഹിലരിയുടെ ഇ-മെയിലുകൾ, ഹിലരിയുടെ സഹായിയായ ഹ്യൂമാ അബിദിന്റെ മുൻ ഭർത്താവ് ആന്തണി വീനറിന്റെ കമ്പ്യൂട്ടറിൽ FBI കണ്ടെത്തിയതാണ് പ്രശ്...

ട്രമ്പിനെതിരെയുള്ള കേസ്

അവസാനത്തെ ഡിബേറ്റിന്റെ  തുടക്കത്തിൽ ട്രമ്പ് കുറച്ച്  സംയമനം പാലിച്ചെങ്കിലും അധികം വൈകാതെ ഹിലരിയെ   ചീത്ത വിളിച്ചു തുടങ്ങി.  ട്രംമ്പിനെ അപേക്ഷിച്ച് പ്രസിഡന്റ് ആകാൻ തികച്ചും യോഗ്യ താൻ തന്നെയാണെന്ന് അരക്കിട്ടു സ്ഥാപിക്കുന്ന പ്രകടനമായിരുന്നു  ഹിലരിയുടേത്.  മുന്നിൽ ഒരുണ്ടുകൂടി നിൽക്കുന്ന ഭീമമായ പരാജയം കൈകാര്യം ചെയ്യാനാവാതെ  ട്രമ്പ് ഹിലരിയെ “കശ്മല” (nasty woman) എന്നു വിളിച്ചാക്ഷേപിച്ച്, താൻ വെറുമൊരു റിയാലിറ്റി സ്റ്റാറാണെന്ന് വീണ്ടൂം എല്ലാവരെയും ഓർമ്മിപ്പിച്ചു. ട്രമ്പിന്റെ പതനം ന്യൂ യോർക്കർ മാഗസിൻ...

ട്രമ്പ് എന്ന വഷളൻ

ഇത്തവണത്തെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് പൊതുവേ "തറ" നിലവാരത്തിലെത്തിച്ചതിൽ പ്രധാന പങ്കുവഹിച്ചത് ട്രമ്പ് ആണ്. എതിരാളികളെ നയപരമായ കാര്യങ്ങൾ കൊണ്ട് എതിരിടാതെ (ട്രമ്പിന് പ്രത്യേകിച്ച് നയപരമായ നിലപാടുകൾ ഒന്നും ഇല്ല; തിരഞ്ഞെടുപ്പ് എന്നാണ് നടക്കുന്നതെന്നു പോലും അദ്ദേഹത്തിന് അറിയില്ല എന്ന് ഈയിടെ വെളിവായി.) കളിപ്പേരിട്ടും പരസ്യമായി അപഹസിച്ചുമൊക്കെയാണ് തോൽപ്പിച്ചത്. ഇതുവരെ ആരും പ്രയോഗിക്കാത്ത അത്തരം ആക്രമണങ്ങളിൽ അതിശക്തരെന്നു കരുതിയിരുന്ന ജെബ് ബുഷും, ടെഡ് ക്രൂസും, ക്രിസ് ക്രിസ്റ്റിയുമൊക്കെ തകർന്നടിഞ്ഞുപോയി. ...

ക്ലിന്റന്റെ കെണിയിൽപ്പെട്ട ട്രമ്പ്

ഈ നിലയിൽ ക്ലിന്റന് 322 ഇലക്ടറൽ വോട്ടുകൾ കിട്ടും എന്നാണ് എന്റെ അനുമാനം (ജയിക്കാൻ 270 മതി). അമേരിക്കയിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ജനാധിപത്യക്രമത്തിന്റെ ഒരു ആഘോഷം തന്നെയാണ്: ആദ്യം സ്ഥാനാർഥി സ്വന്തം പാർട്ടിക്കാരോടുതന്നെ മത്സരിച്ച് സ്ഥാനാർഥിത്വം ഉറപ്പിക്കണം; ചിലവിന് വേണ്ടുന്ന പണം ജനങ്ങളിൽ നിന്നും കോർപ്പറേഷനുകളിൽ നിന്നുംസംഭരിക്കണം; വോട്ടർമാരെ പോളിംഗ് ബൂത്തിൽ എത്തിക്കാനോ പോസ്റ്റൽ വോട്ടാണു ചെയ്യുന്നതെങ്കിൽ അത് പൂരിപ്പിച്ച് അയപ്പിക്കാനോ ഉള്ള പ്രോത്സാഹനങ്ങൾ ചെയ്യണം; മാധ്യമങ്ങളുമായി നിരന്തരം സമ്പർ...

ഹിലരിക്ക് ജലദോഷം വന്നാൽ

ഒരു മാസത്തിലധികമായി, അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ചാഞ്ചാട്ടങ്ങളെ പിന്തുടരുന്ന ഈ സ്പ്രെഡ്ഷീറ്റ് ഞാൻ അപ്ഡേറ്റ് ചെയ്യാറില്ലായിരുന്നു; കാരണം പോളുകളിൽ പൊതുവേ ദുർബലനെന്നു തോന്നിച്ചിരുന്ന ഡോണൾഡ് ട്രമ്പ്  ജയിക്കാൻ വേണ്ടി ഒന്നും തന്നെ ചെയ്തിരുന്നില്ല: ടി.വിയിൽ പരസ്യങ്ങൾ പ്രദർശിപ്പിച്ചിരുന്നില്ല; പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ പ്രചരണത്തിന് വളരെ ചുരുങ്ങിയ സംവിധാനങ്ങൾ; മിക്കവറും എന്നും സ്ഥാനാത്ഥിയുടെ അപഹാസ്യമായ ജല്പനങ്ങൾ. എന്തായാലും ജയിക്കും എന്ന അഹങ്കാരമാണോ, അതോ, ജന്മലാളുള്ള സ്വഭാവമാണോ എന്നറിയില്ല,...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ...

പകുതി കാര്യമായിട്ടും ബാക്കി തമാശയായിട്ടും കഴിഞ്ഞ ഓഗസ്റ്റ് 14-ന് ഞാൻ ക്ലിന്റൻ വിജയിക്കുമെന്ന തീരുമാനത്തിലെത്തിയിരുന്നു :-) ഇലക്ടറൽ കോളജിലെ വോട്ടുകൾ എത്ര കിട്ടും എന്ന് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും ട്രമ്പിന് ജയിക്കാൻ പ്രത്യേകിച്ച് വഴിയൊന്നും കാണാത്തതുകൊണ്ടാണ് ഞാൻ ആ അനുമാനത്തിൽ എത്തിയത്. അതിന്റെ വിശദാംശങ്ങൾ ഈ സ്പ്രെഡ്ഷീറ്റിൽ ഉണ്ട്: ആരൊക്കെ ഏതൊക്കെ സംസ്ഥാനങ്ങളിൽ ജയിക്കുമെന്നും എത്ര വോട്ടുകൾ കിട്ടുമെന്നുമൊക്കെയുള്ള വിവരങ്ങൾ അതിൽ കാണാം. ഈ സ്പ്രെഡ്ഷീറ്റ് ഉണ്ടാക്കിയിരിക്കുന്നത് RealClearPolitics...

ട്രമ്പ് –  ഒരു അമേരിക്കൻ ഫാഷിസ്റ്റ്

ലോകമെൻപാടുമുള്ള വലതുപക്ഷ വാദികളുടെ സുവർണകാലമാണ് ഇത്. തികച്ചും പാർശ്വവർത്തികളായിരുന്ന അത്തരം നേതാക്കന്മാരും രാഷ്ടീയപാർട്ടികളും വലതുപക്ഷ തരംഗത്തിൽ അധികാരം പിടിച്ചു പറ്റുകയോ ഭരണക്രമങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുകയോ ചെയ്യുന്നുണ്ട്: ബ്രിട്ടനിൽ ബ്രെക്സിറ്റിന്റെ വിജയം, ഇന്ത്യയിൽ മോദിയുടെ തിരഞ്ഞെടുപ്പു വിജയങ്ങൾ, അമേരിക്കയിൽ ടീ-പാർട്ടി മുന്നേറ്റത്തിൽ പാടെ മാറിപ്പോയ റിപ്പബ്ലിക്കൻ പാർട്ടിയുടെ നയങ്ങൾ, ഫ്രാൻസിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും വലതുപക്ഷ പാർട്ടികൾക്ക് കിട്ടുന്ന വർദ്ധിച്ച ജനപിന്തുണ തുടങ്...

തീർച്ചയായും വായിക്കുക