Home Authors Posts by തോമസ്‌ മാത്യു പാറയ്‌ക്കൽ

തോമസ്‌ മാത്യു പാറയ്‌ക്കൽ

0 POSTS 0 COMMENTS
വൈ.എം.സി.എ റോഡ്‌, മുവാറ്റുപുഴ - 686 661. Address: Phone: 0485- 2832693

എന്റെ മനം കവർന്ന ദുബായ്‌ നഗരം

ദുബായ്‌ നഗരത്തിന്‌ കാണുന്നതിൽ കൂടുതൽ സൗന്ദര്യമുണ്ടെന്ന്‌ ഞാൻ മനസ്സിലാക്കിയത്‌ ഈയിടെയുള്ള എന്റെ സന്ദർശനവേളയിലാണ്‌. ദുബായിലെ എന്റെ രണ്ടാഴ്‌ചത്തെ താമസം ഈ അത്ഭുത നഗരത്തിന്റെ നാനാതുറയിലുള്ള വിപ്ലവകരമായ വളർച്ച അനുഭവിച്ചും, കണ്ടുമറിയാൻ എനിക്ക്‌ ഒട്ടേറെ അവസരങ്ങൾ നൽകി. ഷാർജയിൽ വിമാനമിറങ്ങിയ എന്നെയും ഭാര്യയേയും ഹഠാദാകർഷിച്ചത്‌ അവിടുത്തെ എയർപോർട്ട്‌ അധികൃതരുടെ മര്യാദയും, സ്‌നേഹോഷ്‌മളമായ വരവേൽപ്പുമായിരുന്നു. തിരക്കുകുറഞ്ഞ ഒരു വിമാനത്താവളം, കഷ്‌ടപ്പെടുത്താത്ത കസ്‌റ്റംസ്‌ പരിശോധന ഇവയും ഞങ്ങളെ ആകർഷിച്ചു....

ഓർമ്മകളുടെ പൂക്കാലം

വാർദ്ധക്യം ഓർമ്മകളെ നമ്മുടെ മനസ്സുകളിലേക്ക്‌ ക്ഷണിച്ചു വരുത്തുന്നു എന്നു പറയാറുണ്ട്‌. ജീവിതം തീരം തേടിയിറങ്ങുമ്പോൾ അലയാഴിയിൽ നിന്നും തിരമാലകൾ പോലെ ജീവിതത്തിലെ അനർഘനിമിഷങ്ങൾ പാഞ്ഞു വരികയായി. ഓർമ്മയുടെ മണിചെപ്പ്‌ തുറക്കുമ്പോൾ മണിമുത്തുകൾ പോലെ, പൂമരങ്ങളിൽ നിന്നും പൊൻ പൂക്കൾ ഉതിരുന്നതുപോലെ പെരുമഴയിലെ വലിയ മഴത്തുള്ളികൾ പോലെ. ഓർമ്മകളുടെ വേലിയേറ്റം ഒരനുഭവം തന്നെ. ഒരനുഭൂതിയും. മനോഹരമായ ഒരു സ്വപ്‌നംപോലെ പഴയ കാലം അതിന്റെ എല്ലാ...

ദുബായ്‌ സ്വപ്‌നനഗരം – ഒരനുബന്ധം

സ്വപ്‌നമുറങ്ങന്ന മഹാനഗരമായ ദുബായ്‌ മനോഹാരിതയുടെ ഒരു തനി സ്വരൂപം തന്നെ. ലോകത്തിലെ എല്ലാ വലുതുകളുടെയും കേന്ദ്രമായ ദുബായ്‌ നിർമ്മാണ ചരിത്രത്തിൽ നാഴികകല്ലുകൾ പതിച്ചുകൊണ്ട്‌ മുന്നേറുകയാണ്‌. അതേസമയം തന്നെ മഹാനഗരത്തിന്‌ മറ്റൊരു മുഖം കൂടിയുണ്ട്‌. തീവ്രമായ വേദനയുടേയും, തീഷ്‌ണമായ നൊമ്പരങ്ങളുടേയും തീച്ചുളകളിൽകൂടി കടന്നുപോകുന്ന ഒരുപറ്റം മനുഷ്യരുടെ കദനകഥ. പരമദാരിദ്ര്യത്തിൽ നിന്നും, ചൂഷണത്തിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി ഇന്ത്യാ മഹാരാജ്യം വിട്ട്‌ ഇവിടെ...

നമ്മുടെ കുട്ടികൾ വഴിതെറ്റുന്നുവോ?

കൊച്ചിനഗരത്തിലെ ഒരു സ്‌കൂളിലെ ചില കുട്ടികളുടെ കയ്യിൽ, സ്‌കൂളിൽ പോകുമ്പോൾ ഒരു ജോഡി കാഷ്വൽ വസ്‌ത്രങ്ങളും രഹസ്യമായി അവർ കരുതുന്നു. സ്‌കൂൾ വിട്ടുകഴിഞ്ഞാൽ ഹോട്ടലുകളിൽ അലയാനായിട്ടാണ്‌ ഈ പരിപാടി. പെൺകുട്ടികൾ ഇതിൽ മുൻകൈ എടുക്കുന്നുവത്രെ! ഈ സന്തോഷം തേടിയുളള വിനോദവിശ്രമവേളകളിൽ അതിരുവിട്ടുളള സ്‌നേഹപ്രകടനങ്ങളുമുണ്ടത്രേ! ഇപ്പോൾ വിനോദസംഘങ്ങളോട്‌ സ്‌കൂൾ അധികൃതരുടെ അഭ്യർത്ഥന ഇതാണ്‌. നിങ്ങൾ യാത്ര പിരിഞ്ഞുപോകുന്ന സമയത്ത്‌ കൈകൊടുത്തു യാത്ര പറഞ്ഞാൽ മതിയാകും. അല്ലാതെ //sHugging (കെട്ടിപുണർന്നുകൊണ്ടുളള...

തീർച്ചയായും വായിക്കുക

മഴ

വെറുതേ…

മരണാഘോഷം