Home Authors Posts by സുവിരാജ്‌ പടിയത്ത്‌

സുവിരാജ്‌ പടിയത്ത്‌

0 POSTS 0 COMMENTS
Address: Phone: 9847046266

സ്വാതന്ത്ര്യദിന ചിന്തകൾ

സ്വാതന്ത്ര്യം അനുഭവിക്കുന്ന ഒരു ജനതയെ സംബന്ധിച്ച്‌ പലപ്പോഴും സ്വാതന്ത്ര്യമില്ലായ്‌മയേക്കാൾ ഒരു പടികൂടി ദുരിതങ്ങൾ അനുഭവിക്കേണ്ടിവരുന്നു എന്നത്‌ പല ചരിത്രങ്ങളും തെളിയിച്ചിട്ടുണ്ട്‌. ഇന്ത്യ അത്തരമൊരു ദുരിതകാലത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. പേരിന്‌ സ്വാതന്ത്ര്യം എന്ന വാക്ക്‌ കൂടെക്കൂടെ വിളിച്ചുപറഞ്ഞ്‌ ഇന്ത്യക്കാർ സ്വയം ആശ്വസിക്കുകയും ചെയ്യുന്നു. ഇന്ത്യ തന്റെ അൻപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്‌. ചെങ്കോട്ടയിൽ ത്രിവർണ്ണപതാക ഉയരുമ്പോൾ ഗുജറാത്തിലെ അഭയാർത്ഥിക്യാമ്പിൽ നീറുന്ന വേദനയുമായി ഒരുപിടിയാളുകൾ വിങ്ങുകയാണ്‌. കാശ്‌മീരിലാകട്ടെ പിടഞ്ഞുവീഴുന്ന മനുഷ്യജന്മങ്ങളുടെ...

‘പുതുശബ്‌ദം’ തേടി ഒരു ‘മസ്‌ക്കറ്റ്‌ മാമാങ്കം’

സാഹിത്യകാരൻ ഇന്നതുപോലെ മാത്രം ജീവിക്കാവൂ എന്ന്‌ ശഠിക്കുന്നത്‌ തികച്ചും മര്യാദയില്ലായ്‌മയാണ്‌, ജനാധിപത്യവിരുദ്ധമാണ്‌. എഴുതുന്നത്‌ ഇന്നതേ ആകാവൂ എന്ന്‌ എഴുത്തുകാരനോട്‌ പറയുന്നതും ഇതുപോലെതന്നെ. അതുകൊണ്ടുതന്നെ കേന്ദ്രസാഹിത്യഅക്കാദമി സംഘടിപ്പിച്ച ‘ന്യൂവോയ്‌സ്‌’ എന്ന യുവ എഴുത്തുകാരുടെ സമ്മേളനത്തെ മുൻപ്‌ പറഞ്ഞ വ്യവസ്ഥയനുസരിച്ച്‌ യാതൊരുവിധത്തിലും കുറ്റപ്പെടുത്തുവാൻ കഴിയില്ല. എങ്കിലും ‘പരദൂഷണ’വും ‘കുശുമ്പു’മൊക്കെ നമ്മുടെ സമൂഹത്തിന്റെ ആഴങ്ങളിൽ, പ്രത്യേകിച്ച്‌ സാഹിത്യലോകത്ത്‌, നല്ലപോലെ വേരുപിടിച്ചു കിടക്കുന്നതിനാൽ, നാവ്‌ ചൊറിയുന്നതുകൊണ്ടുമാത്രം ഇത്‌ കുറിച്ചുകൊളളട്ടെ. ...

ബാലാമണി അമ്മ

അക്ഷരങ്ങളുടെ മഹാഗണിതത്തിൽ നിർമ്മലസ്നേഹത്തിന്റെ തേൻമഴ പെയ്യിച്ച മലയാള കാവ്യലോകത്തിന്റെ അമ്മ യാത്രയായി. നാലപ്പാട്ടെ തറവാട്ടുമുറ്റത്തെ അക്ഷരക്കളരിയിൽനിന്നും കാവ്യഭാവനയുടെ വിത്ത്‌ ഹൃദയത്തിൽ പാകിമുളപ്പിച്ച്‌, ബാലാമണിയമ്മ ഒരു മഹാവൃക്ഷമായി മാറുകയായിരുന്നു. മാതൃവാത്സല്യത്തിന്റെ ഇളംചൂട്‌ പകർന്ന്‌ ഒരു താരാട്ടുപോലെ ബാലാമണിയമ്മ എഴുതിയ കവിതകളിലൂടെ മലയാളി എന്നും ഒരമ്മയെ കാണുന്നുണ്ടായിരുന്നു. ബാല്യത്തിന്റെ നന്മയും മുലപ്പാലിന്റെ മാധുര്യവും കിനിയുന്ന ബാലാമണിയമ്മയുടെ കവിതകളിൽ മലയാള കാവ്യലോകം എന്നും ഒരമ്മയുടെ ആലിംഗനം അനുഭവിച്ചിരുന്നു; കവിതയുടെ കുലീനത...

സ്‌റ്റോപ്പ്‌ വയലൻസ്‌

സിനിമ മലയാളികളുടെ സാമൂഹ്യജീവിതത്തെ എത്രമേൽ സ്വാധീനിച്ചിരുന്നുവെന്ന്‌ ഒരു പരിധിവരെയെങ്കിലും നമുക്കറിയാം. മറ്റ്‌ തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായി സിനിമാലോകം നമ്മുടെ ജീവിതത്തെ പിടിച്ചു കുലുക്കുന്ന ഒന്നായി കാണപ്പെടുന്നില്ല. കേരളത്തിലെ രാഷ്‌ട്രീയ-സാംസ്‌ക്കാരികരംഗത്ത്‌ സിനിമാവഴിയുളള പൊളിച്ചുപണികൾ തീരെ വിരളമാണെന്നും പറയാം. തമിഴ്‌നാട്ടിൽ എം.ജി.ആറും, കരുണാനിധിയും, ജയലളിതയുമൊക്കെ ഒരു സംസ്‌ക്കാരത്തിന്റെ തന്നെ വികാരമായിത്തീരുകയും, വെളളിത്തിരയിലൂടെ അവർ പടച്ചുവിട്ട സ്വപ്നങ്ങൾ അവരെ ദൈവങ്ങൾക്കുമപ്പുറമാക്കിത്തീർക്കുകയും ചെയ്‌തു. ഖുശ്‌ബുവിന്‌ ക്ഷേത്രം നിർമ്മിക്കുമ്പോഴും...

പുഴ ഡോട്ട്‌ കോം മൂന്നാം വയസ്സിലേയ്‌ക്ക്‌ ….

ഒരുവന്‌ അവന്റെ ഭാഷ നഷ്‌ടമാവുമ്പോൾ, അവന്റെ സംസ്‌കാരവും നഷ്‌ടമാകുന്നു. ഒരു മനുഷ്യൻ അവന്റെ ജന്മഭാഷയിൽ ചിന്തിക്കുമ്പോഴാവും അവൻ അവന്റെ സ്വത്വത്തെ തിരിച്ചറിയുക. അവൻ തന്റെ ചരിത്രത്തെ തിരിച്ചറിയുക. സ്വന്തം ഭാഷയേയും, സംസ്‌കാരത്തേയും നഷ്‌ടപ്പെടുത്തി മറ്റിടങ്ങളിലേയ്‌ക്ക്‌ കുടിയേറുന്നവർ ആത്മാവില്ലാത്ത യന്ത്രസമാനരായി തീരും എന്നതിൽ എതിർപ്പുണ്ടാകാനിടയില്ല. എങ്കിലും ഓരോ കാലഘട്ടത്തിലുമുണ്ടാകുന്ന സാമൂഹിക മാറ്റങ്ങൾ, സാങ്കേതിക വളർച്ച എന്നിവ ഭാഷയേയും സംസ്‌കാരത്തേയും സ്പർശിക്കുകതന്നെ ചെയ്യും. മാറ്റങ്ങൾ ഉണ്ടാക്കും. അച്ചടിയന്ത്രത്തിന്റെ കണ്ടുപിടുത്തം ഒരുദാഹരണമായെടുക്കാം....

ഒരു സീരിയൽ മോഹത്തിന്റെ ദാരുണമായ അന്ത്യം മാത്രമല്ല ഇത്‌….

പുതിയൊരു പെൺവാണിഭക്കഥയുടെ ത്രില്ലിലാണ്‌ കേരളം. സൂര്യനെല്ലിക്കും വിതുരയ്‌ക്കും പിന്നെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഒട്ടേറേ പെൺക്കച്ചവടസംഭവങ്ങൾക്കുശേഷം കിളിരൂർ പീഡനത്തിന്റെ ലഹരിയിലാണ്‌ നാം.... വായിച്ചു രസിക്കാനും, സഹതപിക്കാനും, വേദനിക്കാനും കിളിരൂരിലെ ഒരു പെൺകുട്ടിയുടെ നീണ്ടകഥ മാധ്യമങ്ങൾ നന്നായി കൊണ്ടാടുകയും ചെയ്യുന്നുണ്ട്‌. മുഖ്യപ്രതികളായ ലതാനായരും മനോജും പിടികൂടപ്പെട്ടതൊടെ ഇനി ഈ കഥയുടെ രസചരട്‌ മുറിയാൻ അധികകാലം കാക്കേണ്ടിവരില്ല. പിന്നെ കോടതിക്കാര്യം മുറപോലെ. ശേഷം പുതിയൊരു പെൺവാണിഭക്കഥയ്‌ക്കായി നമുക്ക്‌ കാതും കണ്ണും കൂർപ്പിച്ചിരിക്കാം. ഇങ്ങനെ...

വി.വി.രാഘവൻ

രാഷ്‌ട്രീയത്തിൽ ആത്മാർത്ഥതയുടേയും സത്യസന്ധതയുടേയും നേർരൂപമായിരുന്നു വി.വി.രാഘവൻ. വംശനാശം വന്നുകൊണ്ടിരിക്കുന്ന രാഷ്‌ട്രീയ കുലീനതയുടെ അവസാന കണ്ണികളിലൊന്ന്‌. ഒരു പട്ടാളക്കാരനായി തുടങ്ങിയ ജീവിത അച്ചടക്കത്തിന്റെ നേരും നെറിയും ഒരുകാലത്തും തെറ്റിക്കാതെ തലയുയർത്തിപ്പിടിച്ചുനിന്ന കമ്യൂണിസ്‌റ്റായിരുന്നു വി.വി. തൃശൂർ കിഴക്കുംപാട്ടുകരയിൽ വേലപ്പറമ്പിൽ വേലപ്പന്റെ മകനായി 1923 ജൂൺ 23-ന്‌ ജനിച്ച വി.വി.രാഘവൻ കൊച്ചി രാജ്യ പ്രജാമണ്ഡലത്തിലൂടെയാണ്‌ പൊതുപ്രവർത്തനത്തിലേയ്‌ക്ക്‌ കടന്നുവന്നത്‌. അതിനുശേഷം കെ.എസ്‌.പിയിലൂടെ രാഷ്‌ട്രീയരംഗത്തെത്തിയ ഇദ്ദേഹം പിന്നീട്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ ചേർന്നു....

പല്ലാവൂരിന്റെ വാദ്യഗായകൻ യാത്രയായി

പല്ലാവൂരിന്റെ നാദപ്പെരുമയ്‌ക്ക്‌ വിട. പല്ലാവൂർ മണിയൻമാരാർക്കും കുഞ്ഞിക്കുട്ടൻമാരാർക്കും ശേഷം സഹോദരങ്ങളിൽ തലമൂത്ത അപ്പുമാരാരും യാത്രയായി. ചെണ്ടയുടെ ആസുരതാളത്തിന്‌ ദേവസ്പർശമുണ്ടെന്ന്‌ തിരിച്ചറിഞ്ഞ, പഞ്ചവാദ്യത്തിന്റെ മേളപ്പെരുക്കത്തിന്‌ ഹൃദയത്തെ തൊട്ടറിയാൻ കഴിയും എന്ന്‌ തിരിച്ചറിഞ്ഞ കലാകാരനാണ്‌ പല്ലാവൂർ അപ്പുമാരാർ. പത്താം വയസ്സിൽ തൃപ്പല്ലൂരപ്പന്റെ തിരുനടയിൽ തുടികൊട്ടി തുടങ്ങിയ വാദ്യോപാസന മലയാളനാടിന്റെ അഭിമാനമായി മാറുകയായിരുന്നു. പതിനേഴാം വയസ്സിൽ അനുജന്മാരായ മണിയന്റേയും കുഞ്ഞിക്കുട്ടന്റേയും കൈകളിലേയ്‌ക്ക്‌ മേളക്കൊഴുപ്പിന്റെ സ്വപ്നങ്ങൾ കൊടുത്ത്‌ അപ്പുമാരാർ ഗുരുവായി....

കേരളാ പോലീസ്‌ അന്നും ഇന്നും

അടിയന്തരാവസ്ഥയുടെ വേദനിപ്പിക്കുന്ന ഓർമ്മകൾ ഒരു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വീണ്ടും കേരളജനത അയവിറക്കിയപ്പോൾ, തിരുവനന്തപുരം ഫോർട്ട്‌ സ്‌റ്റേഷനിൽ നെടുമങ്ങാട്‌ സ്വദേശി ഉദയകുമാറിന്റെ കസ്‌റ്റഡിമരണം ചില യാഥാർത്ഥ്യങ്ങളിലേക്ക്‌ വിരൽ ചൂണ്ടുകയാണ്‌. രാജനടക്കം ഒട്ടേറെ ചെറുപ്പക്കാരുടെ ജീവിതം തകർത്ത അടിയന്തരാവസ്ഥ കടന്നുപോയിട്ട്‌ പതിറ്റാണ്ടുകൾ ആയെങ്കിലും നമ്മുടെ പോലീസിന്‌ യാതൊരു മാറ്റവുമില്ലെന്ന നടക്കുന്ന സത്യം നാം തിരിച്ചറിയുക. രാജനെ ഉലക്കകൊണ്ട്‌ ഉരുട്ടിച്ചതച്ചു കൊന്നതടക്കം പലതും ഒരു തിരഞ്ഞെടുപ്പ്‌ സ്‌റ്റണ്ടായി രാഷ്‌ട്രീയകക്ഷികൾ ആഘോഷിച്ചപ്പോൾ ഉദയകുമാറിന്‌...

എന്റെ രാജ്യം, എന്റെ സ്വപ്‌നം

ഇങ്ങനെ ചിലർ ലോകത്തിൽ അപൂർവ്വം; ഒരു ഗാന്ധി, ഒരു മണ്ടേല, ഒരു അരാഫത്ത്‌...സ്വാതന്ത്ര്യമെന്തെന്ന്‌ ജീവിതം കൊണ്ട്‌ വരച്ചു കാട്ടിയവരാണിവർ. ത്യാഗത്തിന്റെ വിശുദ്ധമായ വഴികളിലൂടെ ഓരോ ജനതയേയും പ്രതീക്ഷയുടെ വലിയ ലോകങ്ങളിലേക്ക്‌ കൈപിടിച്ച്‌ ഉയർത്തിയവർ.... വേദനയോടെ, പാലസ്തീന്റെ നിറഞ്ഞ ചിരി കാണാൻ കൂട്ടാക്കാതെ അരാഫത്ത്‌ വിശുദ്ധമായ മറ്റേതോ ലോകത്തിലേക്ക്‌ മടങ്ങിപ്പോയി. ഒരു വലിയ ജനതയുടെ പ്രതീക്ഷയുടെ ആൾരൂപത്തിനുമുകളിൽ ഇരുണ്ട തിരശീല വീണു. ‘ഇനിയെന്ത്‌?’ എന്ന...

തീർച്ചയായും വായിക്കുക