Home Authors Posts by സുരേഷ് മൂക്കന്നൂര്‍

സുരേഷ് മൂക്കന്നൂര്‍

0 POSTS 0 COMMENTS
ശിവദം, മൂക്കന്നൂര്‍ പി.ഒ എറണാകുളം ജില്ല - 683577 mob - 9847713566

കാരുണ്യവര്‍ഷം

മഴയെത്ര കണ്ടു മതിവരാതെമഴയെത്ര കൊണ്ടു മതിമറന്നേമഴയെത്ര കേട്ടു മനം തെളിഞ്ഞേമഴയുടെ ഗന്ധമതീവ ഹൃദ്യംമഴ സ്വപ്നത്തേന്മഴ ഞാന്‍ നനഞ്ഞെമഴയെന്‍ കവിതയില്‍ത്തോര്‍ന്നിടാതെഅടിമുടിയെന്നെക്കഴുകിക്കൊണ്ടേഅകവും പുറവും തെളിച്ചുകൊണ്ടേഅലിവിന്റെയോരോരോ തുള്ളികളായ്’അറിയുന്നു വിണ്ണിന്റെ കണ്ണുനീരായ്മനമെങ്ങോ വേദനിക്കുന്നവര്‍ക്കായ്മഹനീയ സാന്ത്വന സ്പര്‍ശമായിമഴയെത്ര വര്‍ണ്ണിച്ചു പാടിയിട്ടുംമതിവരാ കാരുണ്യവര്‍ഷമുള്ളില്‍ ...

പരീക്ഷയെല്ലാം തീര്‍ന്നപ്പോള്‍

പരീക്ഷയെല്ലാം തീര്‍ന്നപ്പോള്‍ പള്ളിക്കൂടമടച്ചപ്പോള്‍ പിള്ളേര്‍ക്കുള്ളീല്‍ സന്തോഷം തുള്ളിച്ചാടി നടക്കാലോ അമ്മാത്തേക്കുടനെത്തേണം അച്ഛാത്തേയ്ക്കും പോകേണം കൂട്ടരൊത്തു കളിക്കേണം കൂട്ടുകൂടി നടക്കേണം ഉല്ലാസത്തിന്‍ നാളുകളേ ഉത്സവത്തില്‍ നാളുകളേ പുതുവര്‍ഷത്തിന്‍ നാളുകളേ പുതുവര്‍ഷത്തിന്‍ സുദിനത്തില്‍ ആനന്ദിച്ചു തിരിച്ചെത്താം നന്മ നിറഞ്ഞൊരു പുതുവര്‍ഷം നിങ്ങള്‍ക്കീശ്വരനരുളട്ടെ ...

തേന്‍മഴ

മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്മധുരമുള്ള തേന്‍ വരുന്നുണ്ട്മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്മധുരമാം ലഡു മഴ വരുന്നുണ്ട്മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്മധുര നാരങ്ങ മഴ വരുന്നുണ്ട്മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്മധുര മിഠായി മഴ വരുന്നുണ്ട്മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്മധുര സ്വപ്‌നത്തേന്‍ മഴ വരുന്നുണ്ട്. ...

പുസ്തകമെവിടെ സ്ലേറ്റെവിടെ

സ്കൂളില്‍പ്പോകാന്‍ നേരത്ത് പുസ്തകമെവിടെ സ്ലേറ്റെവിടെ?ബാഗും കുടയും എവിടെപ്പോയ്അവിടെയുമില്ല ഇവിടെയുമില്ലഇന്നലെയെങ്ങോ വച്ചല്ലോപിന്നെ ഞാനതു തൊട്ടില്ലഓടിച്ചാടി നടന്നപ്പോള്‍ഓര്‍ത്തില്ലെഴുതാന്‍ ഞാനൊന്നുംടീച്ചര്‍ വരുമ്പോള്‍ കോപിക്കുംഅടിയും കിട്ടും കട്ടായംപുസ്തകമെവിടെ സ്ലേറ്റെവിടെസ്കൂളില്‍ പോകാന്‍ വൈകുന്നു. ...

അവധിക്കാലം

അവധിക്കാലത്തുത്സാഹംഅതിരാവിലെ ഞാനെഴുന്നേല്‍ക്കുംപഠനക്കാലത്തെഴുന്നേല്‍ക്കാന്‍മടികൊണ്ടാകെത്തളരുന്നുപുസ്തകമൊന്നു തുറക്കേണ്ട പുസ്തകസഞ്ചി ചുമക്കേണ്ടആകപ്പാടെ സന്തോഷംഅവധിക്കാലത്തുന്മേഷംമഞ്ഞില്‍ നനഞ്ഞൊരു മുറ്റത്ത്കഞ്ഞി കുഞ്ഞി കളിക്കാലോകണ്ണില്‍ക്കണ്ടവയായെല്ലാം മണ്ണിലുരുണ്ടു കളിക്കാലോഅവധിക്കാലത്തുത്സാഹംഅതിരാവിലെ ഞാനെഴുന്നേല്‍ക്കും ...

രാത്രി

രാവിനിതെന്തൊരു സന്ദര്യംമാനത്തും താഴത്തും ദീപങ്ങള്‍വാനിലിതാരേ കൊളുത്തിവച്ചുനൂറായിരം കോടി ദീപങ്ങള്‍താഴത്തു നാമേ കൊളുത്തി വച്ചു നൂറായിരം ചെറു ദീപങ്ങള്‍ Generated...

കൊതുക്

മൂളിപ്പാറി വരുന്നു ഞാനീരാവിലിരുട്ടില്‍ കൊതിയോടെപാടിയുറക്കും നേരത്ത്ചോരകുടിക്കും ഞാനല്പ്പംകൊതിയന്‍ കൊതുകേ വന്നോളൂകൊതികൊണ്ടങ്ങനെ നിന്നോളൂനിന്നെപ്പേടിച്ചെല്ലാരുംവലയില്‍ക്കയറിയൊളിച്ചല്ലോ Generated from archived content: nur1_apr11_13.html Author:...

അന്നവും അറിവും

ഉച്ചയ്ക്കൊരുമണിയാകുമ്പോള്‍ഒച്ചപെരുക്കും സ്കൂളാകെഉച്ചക്കഞ്ഞിപ്പാത്രവുമായിഒത്തൊരുമിക്കും കുഞ്ഞുങ്ങള്‍ചോറും പയറും കാണുമ്പോള്‍ ചേരും കുട്ടിയിലാഹ്ലാദംവരിയായ് നിന്നതു വാങ്ങുന്നുവാരിത്തിന്നു മടങ്ങുന്നുകളിയാല്‍ ചിരിയാല്‍ സ്കൂള്‍മുറ്റംനിറയെക്കുട്ടികള്‍ തന്‍ മേളംഅന്നവുമറിവും മിത്രങ്ങള്‍രണ്ടും കിട്ടുകിലതി ഭാഗ്യം ...

മഞ്ചാടിക്കുരു

വീടിന്റെ തൊടിയില്‍പ്പുല്ലിന്നിടയില്‍വീണു കിടക്കുവതെന്താണ്?ചോരത്തുള്ളികള്‍ പോലെ കിടന്നതുവാരിയെടുത്തു കുതുകത്താല്‍ചോന്നു തുടുത്തൊരു മഞ്ചാടിക്കുരുമോനു കളിക്കാന്‍ കൈ നിറയെകോരിയെടുത്തു കുപ്പിയിലാക്കിവീട്ടില്‍ മുഴുക്കെ വിതറുന്നുവീണു കിടക്കും മഞ്ചാടിക്കുരുനൂണു പെറുക്കിയെടുക്കുന്നുവീണ്ടും വിതറും വീണ്ടുമെടുക്കുംവീടു നിറയ്ക്കും‍ ബഹളത്താല്‍നൂലുമെടുത്തു സൂചിയെടുത്തുമാലകൊരുക്കാന്‍ നോക്കുന്നുനൂലു കൊരുക്കാന്‍ വഴിയില്ലമാല കൊരുക്കാന്‍ കഴിയില്ലമാലു പെരുത്തീ മഞ്ചാടിക്കുരുവാരിവലിച്ചങ്ങെറിയുന്നുമാലു ശമിക്കെ മഞ്ചാടിക്കുരുതേടിത്തൊടിയില്‍ തിരയുന്നുമോനു കളിക്കാന്‍ മഞ്ചാടിക്കുരുചോന്നു തുടുത്തു കിടക്കുന്നു. ...

ഉറക്കം

മഞ്ഞിന്‍ തണുപ്പായ് മകരമാസംകുഞ്ഞിളം കാറ്റായ് വിളിച്ചുണര്‍ത്തിമൂടിപ്പുതച്ചു കിടന്നുറങ്ങാന്‍ഏറെ സുഖമുള്ള മഞ്ഞുകാലംനേരം വെളുത്തില്ലതിന്നു മുമ്പേപാടിപ്പഠിക്കുന്നു പക്ഷിയെല്ലാംഏറെപ്പഠിക്കുവാനുള്ള നീയോമൂടിപ്പുതച്ചു കിടക്കുന്നു Generated from...

തീർച്ചയായും വായിക്കുക