Home Authors Posts by സുരേഷ്‌ എം.ജി

സുരേഷ്‌ എം.ജി

Avatar
0 POSTS 0 COMMENTS
B2/504, Jamnotri, Safal Complex, Sector 19A, NERUL, NAVI MUMBAI-400706 Maharashtra. Address: Phone: 9320615277

മലയാള സിനിമ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരമാർഗങ്ങളും

മലയാളിയെ ആദ്യം സിനിമ കാണിച്ചത്‌ 1907-ൽ തൃശൂരിൽ കെ.ഡബ്ല്യു ജോസഫ്‌ എന്നൊരാളായിരുന്നു. അതിനദ്ദേഹം ഉപയോഗിച്ച പ്രൊജക്‌ടർ കൈകൊണ്ട്‌ ചലിപ്പിക്കുന്ന ഒന്നായിരുന്നു. അതായത്‌ വൈദ്യുതി ഇല്ലാത്തത്‌ എന്നർത്ഥം. 1913-ൽ തൃശൂരിലെതന്നെ ജോസ്‌ കാട്ടുക്കാരൻ ‘ജോസ്‌ ഇലക്‌ട്രിക്കൽ ബയോസ്‌കോപു’മായി കേരളത്തിലെ ആദ്യ ഇലക്‌ട്രിക്‌ പ്രൊജക്‌ടർ സ്‌ഥാപിച്ചു. കേരളക്കരയിലെ സിനിമാ ചരിത്രം ആരംഭിക്കുന്നത്‌ അവിടെ നിന്നാണ്‌. അന്നൊന്നും മലയാളത്തിൽ സിനിമയെടുക്കുവാൻ ആരുമുണ്ടായിരുന്നില്ല. ശബ്‌ദം സിനിമയുടെ...

ആറ്‌ -അത്താഴം (ഭാഗം-1)

“വൈകുന്നേരം അവൻ പന്ത്രണ്ടു ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിന്ന്‌ ഇരുന്നു. അവർ ഭക്ഷിച്ചുകൊണ്ടിരിക്കേ അവൻ പറഞ്ഞു.” സഭ അവസാന യുദ്ധത്തിന്‌ കാഹളമൂതിക്കഴിഞ്ഞിരിക്കുന്നു. മർദ്ദിതരുടേയും ചൂഷിതരുടേയും വിമോചനത്തിനായി നാം അങ്കം കുറിച്ചിട്ട്‌ നാളേറെയായി. നേർ വഴി വിട്ട്‌, അക്രമത്തിന്റെ വഴിയിലൂടെ, നമ്മളിതുവരേയും സഞ്ചരിച്ചിട്ടില്ല. ഈ അവസാന യുദ്ധത്തിലും അങ്ങിനെ തന്നെയാകട്ടെ. നാളെ നമ്മൾ ജറുസലേം ദേവാലയത്തിൽ പ്രവേശിക്കുന്നു. ഇനി മുതൽ ജറുസലേം...

അഞ്ച്‌ -സന്ദേശം (ഭാഗം-2)

നിന്നെക്കാൾ പ്രായക്കൂടുതലുണ്ടെങ്കിലും, നിന്റെ അനുഭവസമ്പത്തോ അറിവോ എനിക്കില്ല. എന്നാൽ, ആരുടെയൊക്കെയോ അനുഗ്രഹം കൊണ്ടായിരിക്കണം, സമ്പത്തും അതുവഴി വന്ന അധികാരങ്ങളും സ്ഥാനങ്ങളും എന്നെ വിട്ടൊഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഒരു സാധാരണ ഇസ്രയേലിയുടെ ദുഃഖം എനിക്ക്‌ കേട്ടറിവു മാത്രമായിരുന്നു. എങ്കിലും അതിന്റെ ആഴം എനിക്കറിയാം. ഒരു സാധാരണ ഇസ്രയേലിയോട്‌ അധികാരി വർഗ്ഗം കാണിക്കുന്ന ക്രൂരതയെന്തെന്നും എനിക്കറിയാം. അതുകൊണ്ടു തന്നെ ഇസ്രയേലിയുടെ മോചനം എന്റേയും സ്വപ്നമാണ്‌....

അഞ്ച്‌ -സന്ദേശം (ഭാഗം- 1)

“മുഖ്യ പുരോഹിതരും ജനങ്ങളുടെ മൂപ്പന്മാരും മഹാപുരോഹിതനായ കയ്യഫായുടെ കൊട്ടാരത്തിൽ സമ്മേളിച്ചു.” അരിമഥ്യക്കാരനായ ജോസഫ്‌ പറഞ്ഞു. “അവർ നിന്നെ പിടികൂടുവാനും ദേശദ്രോഹ കുറ്റത്തിന്‌ വധശിക്ഷക്കു വിധിക്കുവാനും തീരുമാനിച്ചിരിക്കുന്നു. നീ ജറുസലേമിലെത്തുന്നതിനു മുമ്പ്‌ നിന്നെ പിടികൂടണമെന്നാണവരുടെ തീരുമാനം. കയ്യഫായെ എനിക്കറിയാം. അവൻ ജറുസലേം ദേവാലയത്തിൽ നീ പ്രവേശിക്കുന്നതു വരെ നിന്നെ പിടികൂടില്ല. ദേവാലയത്തിൽ നിന്നും നിന്നെ പുറത്തു കടക്കുവാനും അവൻ അനുവദിക്കും. ...

നാല്‌ – സത്യം

യൂദാ ഇസ്‌കറിയാത്ത്‌ വിഷണ്ണനായിരുന്നു. തോമസ്‌ അതു ശ്രദ്ധിച്ചു. കാരണമാരാഞ്ഞു. റബ്ബി കാഹളമൂതിക്കഴിഞ്ഞു. എന്നാൽ സഭ ഒരു പോരിനു തയ്യാറായിക്കഴിഞ്ഞുവോ എന്നതിൽ എനിക്കിനിയും സംശയമുണ്ട്‌. നമ്മളാദ്യം പാളയത്തിനകത്തെ പട നിറുത്തണം. ഇന്നും സ്ഥാനമാനങ്ങളെചൊല്ലി വഴക്കുണ്ടായത്‌ നീയറിഞ്ഞില്ലേ? ഇസ്‌കറിയാത്തിന്റെ ദുഃഖം സ്വരത്തിലലിഞ്ഞു. തോമസ്‌ അതറിഞ്ഞു. ഒന്നു നിറുത്തി ഇസ്‌കറിയാത്ത്‌ തുടർന്നു. അവർക്കു രണ്ടാമനാരെന്നറിയണം. ...

മൂന്ന്‌ – നേതൃത്വം

അതിനാൽ അവരെ ഭയപ്പെടാതിരിക്കുക. കാരണം മറച്ചുവച്ചതൊന്നും വെളിപ്പെടാതിരിക്കില്ല. ഒളിച്ചു വച്ചതൊന്നും അറിയപ്പെടാതിരിക്കില്ല. ഞാൻ ഇരുട്ടത്തു പറയുന്നത്‌ നിങ്ങൾ വെളിച്ചത്തു പറയുക. ചെവിയിൽ മന്ത്രിച്ചു കേൾക്കുന്നത്‌ നിങ്ങൾ പുരമുകളിൽ നിന്ന്‌ ഉദ്‌ഘോഷിക്കുക. ശരീരത്തെ കൊല്ലുന്നവരെങ്കിലും ആത്മാവിനെ കൊല്ലാൻ കഴിവില്ലാത്തവരെ ഭയപ്പെടേണ്ട. ഇസ്രായേലി മക്കളുടെ കഥ ഞാൻ നിങ്ങൾക്കു പറഞ്ഞു തരേണ്ടതില്ല. അടിമയായി വിൽക്കപ്പെട്ട ആട്ടിടയന്റെ വംശാവലി ആദ്യം ഫറോവയുടേയും...

രണ്ട്‌ – യൗവ്വനം(ഭാഗം-2)

സത്യമറിയുവാനാണ്‌ അമ്മ തോമസിനെ അയച്ചത്‌. കഫർണാമിൽ അവന്റെ പ്രസംഗം കേട്ട തോമസ്‌ വിസ്മയിച്ചുപോയി. കർത്താവിന്റെ മക്കളെന്നും, ഇസ്രയേലി മക്കളെന്നും ഊറ്റം കൊള്ളുന്നവർ ക്യമി കീടങ്ങളേക്കാൾ അധഃപതിച്ച ജീവിതമാണ്‌ നയിക്കുന്നതെന്നവൻ അറിഞ്ഞു. കഫർണാമിൽ റോമാ സാമ്രാജ്യത്തിനെതിരെ ആഞ്ഞടിച്ച അവനെ റോമാ പടയാളികളും പ്രഭുക്കന്മാരും വളഞ്ഞു. നസ്രായേരുടെ സന്ദർഭോചിതമായ ഇടപെടൽ അവന്റെ ജീവനെ രക്ഷപ്പെടുത്തി. തിരിച്ചു വന്ന തോമസ്‌ കഥയത്രയും അമ്മയോടു പറഞ്ഞു....

പന്ത്രണ്ട്‌ – സ്വർഗ്ഗാരോഹണം (ഭാഗം-2)

മഗ്ദലനക്കാരി മറിയം പ്രാർത്ഥനയിലായിരുന്നു. അവൾ അവൾക്കാറിയാവുന്ന ലോകത്തോടു മുഴുക്കെ നന്ദി പറയുകയായിരുന്നു. ഇത്തവണയും അവളുടെ പുറകിലെ കാൽ പെരുമാറ്റം അവൾ കേട്ടില്ല. “മറിയം, നീ ആർക്കുവേണ്ടിയാണ്‌ പ്രാർത്ഥിക്കുന്നത്‌?” എന്ന ചോദ്യം അവൾ കേട്ടില്ല. അവളുടെ പുറകിൽ നിന്നയാൾ ഒന്നുകൂടി ഉച്ചത്തിൽ ചോദ്യമാവർത്തിക്കുവാൻ ശ്രമിച്ചു. അയാളുടെ ശാരീരിക സ്ഥിതി അതിനു സമ്മതിക്കുന്നതായിരുന്നില്ലയെങ്കിലും. മഗ്ദലനക്കാരി മറിയം പുറകിലെ ശബ്ദം കേട്ടു. ...

പന്ത്രണ്ട്‌ – സ്വർഗ്ഗാരോഹണം (ഭാഗം-1)

നിങ്ങൾ ചെന്ന്‌ അവന്റെ ശിഷ്യന്മാരോടും പത്രോസിനോടും പറയുക. അവൻ നിങ്ങൾക്കു മുമ്പേ ഗലീലിയയിലേക്കു പോകുന്നു. അവിടെ അവനെ നിങ്ങൾ കാണും. അവർ കല്ലറയിൽ നിന്നിറങ്ങിയോടി. വിറയലും അമ്പരപ്പും അവരെ ബാധിച്ചിരുന്നു. ഭയചകിതയായിരുന്നതിനാൽ അവർ ആരോടും ഒന്നും പറഞ്ഞില്ല. താൻ കണ്ടത്‌ സത്യമാണോ എന്നറിയാതെ അവൾ പരവശയായി. ദൈവമേ ഞാൻ കണ്ടതു സത്യമായിരിക്കണേ. ഞാൻ കണ്ടതു സത്യമാണോ...

ഒന്ന്‌ – ബാല്യം (ഭാഗം-2)

പന്ത്രണ്ടു വർഷം മുമ്പ്‌ ഒരു രാത്രിയിൽ വാതിൽക്കൽ മുട്ടിയ ഹസന്റെ മുഖം ജോസഫിനോർമ്മയുണ്ട്‌. ഹസൻ, ഗ്രാമത്തിലെ സുനഗോഗിലെ ഹസൻ. ജോഷിം എന്ന അദ്ദേഹത്തിനെ പേർ അധികമാർക്കും അറിയില്ല. സഫേറിസ്സ്‌ ഗ്രാമം മുഴുകെ അദ്ദേഹത്തെ ഹസനെന്നു മാത്രം വിളിച്ചു. അദ്ദേഹം വിതുമ്പുകയായിരുന്നു. ഭയം അദ്ദേഹത്തെയപ്പാടെ വിഴുങ്ങിയിരിക്കുന്നു. വിതുമ്പലുകൾക്കിടയിൽ നിന്നും .... മറിയ... അവർ... എന്റെ മകൾ... എന്നു മാത്രം ജോസഫ്‌...

തീർച്ചയായും വായിക്കുക