സുനിത
സ്വാന്ത്വനം
മൂന്നു ദിവസത്തെ ആശുപത്രി വാസം അവളെ മാറ്റിയത് കുറച്ചൊന്നുമല്ല. കുളിയും ഉറക്കവും ഭക്ഷണവും ഉപേക്ഷിച്ചവൾ അവനു കാവലിരുന്നു. തന്റെ അശ്രദ്ധകൊണ്ട് സംഭവിച്ച തെറ്റെന്ന് ഇടയ്‌ക്കിടെ സ്വയം പ്രാകികൊണ്ടിരുന്നു. മൂന്നാം ദിവസം ഡിസ്‌ചാർജ്ജ് എഴുതിക്കൊടുത്ത ഡോക്‌ടർ അവളുടെ നേരെ തിരിഞ്ഞു. “ഗീത നിങ്ങളുടെ മോൻ മാത്രമല്ല ഇതുപോലെ വേറെയും ധാരാളം കുട്ടികളുണ്ട്. സാഹചര്യവുമായി പൊരുത്തപ്പെടാൻ ശ്രമിക്കൂ. ഇതിനിടെ വീട്ടിൽ മറ്റൊരാൾ കൂടി...