Home Authors Posts by സുനില്‍ എം എസ്

സുനില്‍ എം എസ്

സുനില്‍ എം എസ്
18 POSTS 0 COMMENTS
About സുനില്‍ എം എസ്

വൈശാഖ പൗര്‍ണമി – 5

വയറ്റിലെ പ്രകമ്പനത്തിന് നേരിയൊരു കുറവു പോലെ തോന്നി. നീണ്ടുമെലിഞ്ഞ കൈവിരലുകള്‍ സദാനന്ദിന്റെ ശിരസ്സില്‍ തഴുകി. അമ്മ പോയതിനുശേഷം, ഇതുപോലെ, സ്‌നേഹമസൃണമായൊരു തഴുകല്‍ അനുഭവിച്ചിട്ടില്ല, ആ തളര്‍ച്ചയുടെ മൂര്‍ദ്ധന്യത്തിന്നിടയിലും സദാനന്ദ് ഓര്‍ത്തു. 'ഓ, മാ...' അവള്‍ നീട്ടി വിളിച്ചു. പുറത്തു നിന്ന് ആരോ വിളി കേട്ടു. എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ കൈമാറി. എന്തെന്നു മനസ്സിലായില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ ചെവിയില്‍ മെല്ലെപ്പറയുന്നതു കേട്ടു: 'ദാ, ഇതു കുടിച്ചോളൂ.' പ്രയാസപ്പെട്ട് കണ്ണു തുറന്നു നോക്കി. ഒരു...

വൈശാഖപൗര്‍ണമി

‘സാബ്’ ടാക്‌സി െ്രെഡവറുടെ വിളി കേട്ടാണു കണ്ണുകള്‍ തുറന്നത്. ബ്രീച്ച് കാന്റി ഹോസ്പിറ്റലിലെത്തിയിരിയ്ക്കുന്നു. പോര്‍ച്ചില്‍ നിന്ന് കുറച്ചകലെ, പാര്‍ക്കിംഗ് ലോട്ടില്‍ ഒരല്‍പ്പം തണലുള്ളിടത്ത് കാര്‍ പാര്‍ക്കു ചെയ്ത ശേഷമാണ് െ്രെഡവര്‍ വിളിച്ചത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഇതേ െ്രെഡവറെത്തന്നെയാണ് ഹ്യാട്ട് റീജന്‍സി വിട്ടു തന്നിരിയ്ക്കുന്നത്. എത്രസമയം വേണമെങ്കിലും െ്രെഡവര്‍ ക്ഷമയോടെ അവിടെത്തന്നെ കാത്തു കിടന്നോളും. തീരെ ധൃതിയില്ല.

വധശിക്ഷ

ഹാഫ് ഡേ ലീവെടുത്തിരുന്നതുകൊണ്ട് ഉച്ച കഴിഞ്ഞാണ് ഓഫീസിലെത്തിയത്. ഓഫീസിനകത്തേയ്ക്കു കാലെടുത്തു വച്ചപ്പോൾത്തന്നെ എന്തോ പന്തികേടുണ്ടെന്നു തോന്നി. ബാങ്കിംഗ് ഹാളിൽ ഒരൊറ്റ കസ്റ്റമറില്ല! അസാധാരണമാണത്. കസ്റ്റമറൊഴിഞ്ഞ നേരമുണ്ടാകാറില്ല. തിങ്കളാഴ്ചകളിൽ പ്രത്യേകിച്ചും. മാനേജേഴ്സ് ക്യാബിനിലേയ്ക്കു നടക്കുന്നതിനിടയിൽ ശ്രദ്ധിച്ചു: സ്റ്റാഫിൽ മിക്കവരും ഓഫീസിന്റെ നടുവിൽ കൂട്ടം കൂടി നിൽക്കുന്നു. അസിസ്റ്റന്റ് മാനേജർ തോമസ് ജോസഫ് സെൽഫോണിലൂടെ സംസാരിക്കുന്നുണ്ട്. അതു ശ്രദ്ധിച്ചുകൊണ്ടാണു മറ്റുള്ളവരുടെ നിൽപ്പ്. സീറ്റിലിരുന്നു കോളിംഗ് ബെല്ലമർത്തി. തോമസ് ജോസഫിന്റെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്ന ബാങ്ക്മാൻ സുലൈമാൻ...

യാത്രയ്ക്കിടയിലെ സ്നേഹസ്പർശങ്ങൾ

“ഓ, ഷുനിൽ ദാ” ആ വിളി എനിക്കുള്ളതല്ലെന്നു കരുതി ഞാൻ പ്ലാറ്റ്ഫോമിലൂടെ തിരക്കിട്ടു നടന്നു. ഷിംലയിൽ നിന്ന് ഏകദേശം അരമണിക്കൂർ നേരത്തെ ബസ്സുയാത്രയ്ക്കകലെയുള്ള കുഫ്രിയിൽപ്പോയി തിരികെ വന്നതായിരുന്നു ഞാൻ. ഉച്ച കഴിഞ്ഞിരുന്നു. രാവിലെ കഴിച്ചിരുന്ന വിനീതമായ പ്രാതൽ കുഫ്രിയിലെ മഞ്ഞു മൂടിയ കുന്നിൻ ചെരിവുകളിൽ ഉത്സാഹത്തോടെ ഓടി നടക്കുന്നതിനിടയിലെപ്പോഴോ ദഹിച്ചുപോയിരുന്നു. റെസ്റ്റോറന്റുകളുണ്ടായിരുന്നതു കുന്നിൻ മുകളിലായിരുന്നു. വിശപ്പിന്റെ കാര്യമോർമ്മ വന്നപ്പോഴേയ്ക്ക് കുന്നിൻ ചെരിവിലെ മഞ്ഞിലൂടെ അങ്ങു താഴേയ്ക്കിറങ്ങിപ്പോന്നുകഴിഞ്ഞിരുന്നു. മഞ്ഞിലോടിത്തളർന്ന കാലുകളുമായി വീണ്ടും കുന്നിൻ...

വൈശാഖ പൗര്‍ണമി -4

ഒരു കുഴപ്പം. രണ്ടു ഗുളികകള്‍ പോലും ഒരുമിച്ചു വിഴുങ്ങുന്നതു ബുദ്ധിമുട്ടാണ്. അങ്ങനെയിരിയ്‌ക്കെ മുപ്പതു ഗുളികകള്‍ വിഴുങ്ങുന്നത് തികച്ചും അസാദ്ധ്യമാണ്. ഓരോന്നായി വിഴുങ്ങുക മാത്രമാണ് ഒരേയൊരു വഴിയുള്ളത്. അപ്പോള്‍ വേറൊരു കുഴപ്പമുണ്ടാകാനിടയുണ്ട്: ഏതാനും ഗുളികകള്‍ കഴിയ്ക്കുമ്പോഴേയ്ക്കും ഉറങ്ങിപ്പോയാലോ. അങ്ങനെ വന്നാല്‍, ചിലപ്പോള്‍ മരിയ്ക്കാതെ, ആശുപത്രിയിലായിരിയ്ക്കും എത്തിപ്പെടുക. ആത്മഹത്യാശ്രമം നടത്തിയെന്ന ചീത്തപ്പേരുണ്ടാകുമെന്നു മാത്രമല്ല, ജീവിതം വീണ്ടും വലിച്ചു നീട്ടുകയും ചെയ്യേണ്ടി വരും. രണ്ടും ഒരേപോലെ അസഹനീയം. ഗുളികകളും ആവശ്യത്തിനു വെള്ളവും റെഡിയാക്കി വയ്ക്കാം....

വൈശാഖ പൗര്‍ണമി – 3

കമോണ്‍. ക്വിക്ക്!' വ്രണങ്ങള്‍ പൊട്ടിയൊലിച്ച് എത്രയെത്ര വനിതകള്‍ കാമാഠിപുരയിലെ കോണിച്ചുവട്ടിലും തെരുവോരങ്ങളിലും കിടന്നു മരിയ്ക്കുന്നുണ്ടാകും. അവരെപ്പറ്റി ആരു വേവലാതിപ്പെടുന്നു! അങ്ങനെയിരിയ്‌ക്കെ അവരിലൊരുവളെ 'എല്ലാമെല്ലാം' ആക്കാനായി ഇറങ്ങിപ്പുറപ്പെട്ടിരിയ്ക്കുന്നത് ഭ്രാന്തല്ലെങ്കില്‍ മറ്റെന്താണ്? ഓരോ മോഹവും ഭ്രാന്തു തന്നെ. മോഹം കൂടുമ്പോളതു ഭ്രാന്തായിത്തീരുന്നു. പ്രണയം ഒരു ഭ്രാന്താണ്. പ്രണയത്തിനു വേണ്ടി ആളുകള്‍ പലതും കാട്ടിക്കൂട്ടുമെന്നു വായിച്ചിട്ടുണ്ട്. എന്നാല്‍ പ്രണയനൈരാശ്യവും മറ്റൊരു ഭ്രാന്തിലേയ്ക്കു നയിയ്ക്കുമെന്നറിഞ്ഞത് സ്വന്തം അനുഭവത്തില്‍ നിന്നാണ്. രണ്ടുവര്‍ഷം മുന്‍പ് ആ ഭ്രാന്തിന്നടിമപ്പെട്ടു. അതു ഭ്രാന്തമായ മറ്റൊരു...

വൈശാഖ പൗര്‍ണമി -2

സിഫിലിസ് പകരുന്ന രോഗമാണ്. സെക്കന്ററി സിഫിലിസ് പ്രത്യേകിച്ചും. പൊട്ടിയൊലിയ്ക്കുന്ന പോളങ്ങളിലെ സ്പര്‍ശം മാത്രം മതിയാകും, സിഫിലിസ് പകരാന്‍. കാമാഠിപുരയിലെ ഇരുളടഞ്ഞ കോണിച്ചുവട്ടില്‍ നിന്ന് പൊട്ടിയൊലിക്കുന്ന വ്രണങ്ങളും തടിപ്പുകളും നിറഞ്ഞ എല്ലിന്‍കൂടിനെ പഴന്തുണിവിരിപ്പോടു കൂടി കോരിയെടുത്തു നെഞ്ചോടു ചേര്‍ത്തുപിടിച്ച്, റോഡിലൂടെ ഏറെ ദൂരം നടന്നിരുന്നു. രോഗം പകരുമെന്ന ഭയം തീരെ തോന്നിയിരുന്നില്ല. ഇടയ്ക്കിടെ ശ്വാസം മുഖത്തു തട്ടിയപ്പോഴൊക്കെ ആശ്വാസമാണു തോന്നിയത്: ജീവനുണ്ടല്ലോ. അപ്പോഴൊക്കെ നടപ്പിനു വേഗത കൂടി. ഉടന്‍ ആശുപത്രിയിലെത്തിയ്ക്കണം. വിശാഖത്തെ കൈകളിലേന്തി...

വൈശാഖ പൗര്‍ണമി -1

'സാബ്' ടാക്‌സി െ്രെഡവറുടെ വിളി കേട്ടാണു കണ്ണുകള്‍ തുറന്നത്. ബ്രീച്ച് കാന്റി ഹോസ്പിറ്റലിലെത്തിയിരിയ്ക്കുന്നു. പോര്‍ച്ചില്‍ നിന്ന് കുറച്ചകലെ, പാര്‍ക്കിംഗ് ലോട്ടില്‍ ഒരല്‍പ്പം തണലുള്ളിടത്ത് കാര്‍ പാര്‍ക്കു ചെയ്ത ശേഷമാണ് െ്രെഡവര്‍ വിളിച്ചത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഇതേ െ്രെഡവറെത്തന്നെയാണ് ഹ്യാട്ട് റീജന്‍സി വിട്ടു തന്നിരിയ്ക്കുന്നത്. എത്രസമയം വേണമെങ്കിലും െ്രെഡവര്‍ ക്ഷമയോടെ അവിടെത്തന്നെ കാത്തു കിടന്നോളും. തീരെ ധൃതിയില്ല. അന്ധേരി ഈസ്റ്റിലെ ഹ്യാട്ട് റീജന്‍സിയില്‍ നിന്ന് മഹാലക്ഷ്മിയിലെ ബ്രീച്ച് കാന്റി ഹോസ്പിറ്റലിലേയ്ക്ക് ഇരുപത്തഞ്ചു...

തീർച്ചയായും വായിക്കുക