Home Authors Posts by സുനില്‍ എം എസ്, മൂത്തകുന്നം

സുനില്‍ എം എസ്, മൂത്തകുന്നം

Avatar
63 POSTS 0 COMMENTS
I am a blogger, interested in almost everything interesting!

ഫെഡററോ നഡാലോ

ടെന്നീസിലെ എക്കാലത്തേയും ചക്രവര്‍ത്തി എന്ന പദത്തിന് റോജര്‍ ഫെഡററോ അതോ നഡാലോ അര്‍ഹന്‍ എന്നു നിര്‍ണ്ണയിയ്ക്കലാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഇന്നിപ്പോള്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് കളിക്കാരന്‍ ആര് എന്ന ചോദ്യത്തിനുത്തരം 12500 പോയിന്റുള്ള റഫേല്‍ നഡാല്‍ തന്നെ. രണ്ടാം റാങ്കുള്ള നൊവാക് ജ്യോക്കോവിച്ച് 170 പോയിന്റു പിന്നിലാണ്. റോജര്‍ ഫെഡറര്‍ ഉള്‍പ്പെടെയുള്ള മറ്റു കളിക്കാരെല്ലാം ഈ രണ്ടു കളിക്കാരേക്കാള്‍ അയ്യായിരമോ അതിലേറെയോ പോയിന്റുകള്‍ക്കു പിന്നിലാണ്. ഒന്നാം റാങ്ക് ആര്‍ക്കാണോ ഉള്ളത് അയാളെ ടെന്നീസിന്റെ ഇപ്...

ശ്രീമുവിന്റെ അമ്മ, എന്റേയും

ഷേവു ചെയ്യുന്നതിനിടയില്‍ ശ്രീമു പിന്നില്‍ വന്ന് ഭിത്തിയില്‍ ചാരി നില്‍ക്കുന്നതു കണ്ടു. നല്ല മൂഡിലാണെങ്കില്‍ ഇതല്ല അവളുടെ പതിവ്. പുറകിലൂടെ വരിഞ്ഞു മുറുക്കി പുറത്ത് ഉമ്മ വയ്ക്കും. എനിയ്ക്ക് തിരിയാനാകും മുമ്പെ അവള്‍ ഓടിപ്പോയിട്ടുമുണ്ടാകും. അല്ലെങ്കില്‍ മുഖത്തെ സോപ്പ് ഞാന്‍ അവളുടെ മുഖത്തും മറ്റു പലയിടങ്ങളിലും വച്ചു തേയ്ക്കുമെന്നറിയാം. ഓരോ നിമിഷവും അവള്‍ എന്തെങ്കിലുമൊക്കെ ചെയ്തിരിയ്ക്കും. ചുരുങ്ങിയ പക്ഷം വെറുതേയൊന്നു സ്പര്‍ശിയ്ക്കുകയെങ്കിലും. ഇന്നിപ്പോള്‍ അവള്‍ അനങ്ങാതെ ചുവരും ചാരി നില്‍ക്കുന്നു. ഇ...

വൈശാഖപൗർണമി: 13

ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിന്റെ ഡൊമസ്റ്റിക് അറൈവൽ എക്സിറ്റ് ടെർമിനൽ ടി വൺ ബിയുടെ മുൻപിൽ പ്രകാശ് കാറു നിർത്തി തന്നെ ഇറക്കിയ ശേഷം പാർക്കിങ്ങ് ലോട്ടിലേയ്ക്കു പോയിരിയ്ക്കുന്നു. ടി വൺ ബിയിൽ നിരത്തിയിട്ടിരുന്ന കസേരകളിലൊന്നിൽ ഇരിപ്പുറപ്പിച്ചപ്പോൾ സമയം പത്തുമണി കഴിഞ്ഞതേയുള്ളു. ജെറ്റ് എയർവേയ്സിന്റെ കേരളത്തിൽ നിന്നുള്ള ഫ്ലൈറ്റ് നമ്പർ നാനൂറ്റാറ് എത്തേണ്ടത് പത്ത് അൻപത്തഞ്ചിനാണ്. കൃത്യസമയത്തു തന്നെ എത്തുന്നു എന്നാണ് ടൈംബോർഡ് കാണിയ്ക്കുന്നത്. ഇനിയും മുക്കാൽ മണിക്കൂറിലേറെയുണ്ട്. സമയം ധാരാളം. ഹ്യാട്ട് റ...

സംസ്‌കാരത്തിന്റെ മിന്നലാട്ടങ്ങള്‍

കുറേക്കൊല്ലം മുന്‍പത്തെ കഥയാണിത്. ദക്ഷിണ കൊല്‍ക്കത്തയിലെ ജാദവ്പുര്‍ ഠാണാ ജങ്ഷനില്‍ നിന്ന് അല്പം പടിഞ്ഞാറ്, പ്രിന്‍സ് അന്‍വര്‍ ഷാ റോഡില്‍, തല്‍ത്തല്ല എന്നൊരു ബസ്‌റ്റോപ്പുണ്ട്. ഉത്തര കൊല്‍ക്കത്തയിലെ ശ്യാംബസാറിലേയ്ക്ക് തല്‍ത്തല്ലയില്‍ നിന്നൊരു സിറ്റി ബസ്സുണ്ടായിരുന്നു. റൂട്ട് നമ്പര്‍ 240. െ്രെപവറ്റ് ബസ്സ്. യാത്രക്കാര്‍ക്ക് ഇരുന്നു യാത്ര ചെയ്യാനല്ല, നിന്നു യാത്ര ചെയ്യാന്‍ വേണ്ടിയാണ് അവിടുത്തെ ചില െ്രെപവറ്റ് ബസ്സുകള്‍ രൂപകല്‍പ്പന ചെയ്തിരുന്നതെന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്. സീറ്റുകള്‍ കുറവ്. ബ...

ചുംബനത്തെപ്പറ്റി ചില ചിന്തകള്‍

കഴിഞ്ഞ നവംബര്‍ രണ്ടാം തീയതി എറണാകുളത്തെ മറൈന്‍ െ്രെഡവില്‍ നടന്നെന്നും നടന്നില്ലെന്നും പറയപ്പെടുന്ന ചുംബനസമരമാണ് ചുംബനത്തെപ്പറ്റിയുള്ള ചില ചിന്തകളെഴുതാനുള്ള പ്രേരകമായത്. 'ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ' 1996ല്‍ റിലീസ് ചെയ്ത 'ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ' എന്ന ഇംഗ്ലീഷു സിനിമ കണ്ടവരില്‍ ചിലരെങ്കിലും അതിലെ ഒരു രംഗം ഓര്‍ക്കുന്നുണ്ടാകും. അന്യഗ്രഹത്തില്‍ നിന്നുള്ള ആക്രമണകാരികളുടെ മാതൃപേടകത്തിനുള്ളില്‍ കമ്പ്യൂട്ടര്‍ വൈറസു കടത്തിവിട്ട ശേഷം വിജയശ്രീലാളിതരായി മടങ്ങി വരുന്ന ക്യാപ്റ്റന്‍ സ്റ്റീവിനേയും (വില്‍ സ്മിത്ത്)...

വൈശാഖ പൗര്‍ണമി – ഭാഗം 10

'വൈ ഡു യു വാണ്ട് ടു മീറ്റ് ഗണേശ് ബക്കഡെ?' പഴയ രേഖകള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ ഇന്ദിരാനഗര്‍ പോലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചോദിച്ചു. എന്തിനാണ് ഗണേശ് ബക്കഡേയെ കാണുന്നത്. 'സര്‍, ബക്കഡേജി ഈസ് ലൈക്ക് ആന്‍ അങ്കിള്‍ ടു ദ ലേഡി അയാം മാരിയിങ്ങ്. ഷി കാള്‍സ് ഹിം ചാച്ചാജി. ഷി നീഡ്‌സ് ഹിസ് ബ്ലെസ്സിങ്ങ്‌സ്.' സദാനന്ദ് മറുപടി പറഞ്ഞു. ഞാന്‍ വിവാഹം കഴിയ്ക്കാന്‍ പോകുന്ന വനിതയ്ക്ക് സ്വന്തം ചെറിയച്ഛനെപ്പോലെയാണ് ബക്കഡേജി.അവരദ്ദേഹത്തെ ചാച്ചാജി എന്നാണു വിളിയ്ക്കുന്നത്. അവര്‍ക്ക് അദ്ദേ...

കാക്ക

പിന്നാമ്പുറത്ത് എന്തോ ചെറിയ ശബ്ദം കേട്ടു. ശബ്ദം ആവര്‍ത്തിച്ചപ്പോള്‍ എഴുന്നേറ്റ് ജനലിലൂടെ നോക്കി. കൌതുകമുള്ളൊരു കാഴ്ചയാണു കണ്ടത്. പിന്നാമ്പുറത്തെ വരാന്തയ്ക്ക് ഒരരമതിലുണ്ട്. അതിന്മേല്‍ ഒരോട്ടുകിണ്ടി വച്ചിട്ടുണ്ട്. ഗ്ലാസ്സു മൂടാനുപയോഗിയ്ക്കുന്നൊരു ചെറിയ സ്റ്റീല്‍മൂടി കൊണ്ട് ഓട്ടുകിണ്ടി മൂടി വച്ചിട്ടുമുണ്ട്. ഇത്രയും കാര്യങ്ങളില്‍ പുതുമയില്ല. പുതുമയുള്ള കാര്യമിതാണ്: ഒരു കാക്ക അരമതിലിന്മേല്‍ വന്നിരുന്ന് ഓട്ടുകിണ്ടിയുടെ മൂടി കൊത്തിവലിച്ചു മാറ്റാന്‍ ശ്രമം നടത്തിക്കൊണ്ടിരിയ്ക്കുന്നു. പിന്നാമ്പുറത്തേയ്ക...

വൈശാഖപൌര്‍ണമി: 11

ബ്രീച്ച് കാന്റി ഹോസ്പിറ്റലിന്റെ നാനൂറ്റി നാല്‍പ്പത്തിനാലാം നമ്പര്‍ മുറിയുടെ വാതിലില്‍ മെല്ലെ മുട്ടുമ്പോള്‍ സദാനന്ദ് വാച്ചില്‍ നോക്കി. രാവിലെ ഒന്‍പതു മണിയാകുന്നതേയുള്ളു. സാധാരണ പതിനൊന്നു മണിയോടെയാണ് വിശാഖത്തെ സന്ദര്‍ശിയ്ക്കാനെത്താറ്. ഇന്നു നേരത്തേ എത്തിയതിനു കാരണമുണ്ട്. നേഴ്‌സ് വാതില്‍ തുറന്നു. സദാനന്ദിനെക്കണ്ട് അവര്‍ പുഞ്ചിരിച്ചു. എല്ലാ നേഴ്‌സുമാര്‍ക്കും സദാനന്ദ് സുപരിചിതനായിത്തീര്‍ന്നിരിയ്ക്കുന്നു.കുറച്ചേറെ ദിവസമായി ബ്രീച്ച് കാന്റിയിലെ സ്ഥിരം സന്ദര്‍ശകനായിട്ട്. മാത്രമല്ല,മുട്ടിന്മേല്‍നിന്ന് വി...

വൈശാഖപൗര്‍ണമി: 12

വിശാഖത്തിന്റെ സെൽഫോൺ ശബ്ദിച്ചു. വന്ദന, വിത്തൽജിയുടെ മകൾ. ദീദീ, ഞാൻ ബാബയ്ക്കു കൊടുക്കാം, വന്ദന പറഞ്ഞു. വിശാഖത്തിന്റെ രോഗവിവരമാണ് വിത്തൽജി ആദ്യമന്വേഷിച്ചത്. രോഗം മാറിയോ, ആരോഗ്യം വീണ്ടെടുത്തോ, എന്നത്തേയ്ക്ക് ആശുപത്രി വിടാനാകും എന്നിങ്ങനെയുള്ള കുശലപ്രശ്നങ്ങൾക്കു ശേഷം വിത്തൽജി കാര്യത്തിലേയ്ക്കു കടന്നു. വിശാഖം പറഞ്ഞ കാര്യത്തെപ്പറ്റി വന്ദനയുമായും അവളുടെ ഭർത്താവുമായും ആലോചിച്ചു. വിശാഖം തുടങ്ങാനുദ്ദേശിയ്ക്കുന്ന സംരംഭം മഹത്തരം തന്നെ, സംശയമില്ല. നിർഭാഗ്യവതികളായ വനിതകളുടെ ഉദ്ധാരണത്തിനുവേണ്ടി എന്തു തന്നെ ചെയ...

പൂവൻ‌കുട്ടി

"അമ്മേ, പൂവൻ‌കുട്ട്യേ കണ്ടോ?” വാതിൽക്കൽ നിന്നുകൊണ്ട് ശ്രീക്കുട്ടി ചോദിച്ചു. അതിമനോഹരിയായ ഒരു ബാർബീ ഡോളിനെ ഒരു കുഞ്ഞിനെയെന്നപോലെ അവൾ കൈകളിലെടുത്തിരുന്നു. അവളുടെ കൈകളിൽ ബാർബിക്കുഞ്ഞ് കണ്ണടച്ചു കിടന്നുറങ്ങി. ചോദിയ്ക്കുന്നതിന്നിടയിൽ ശ്രീക്കുട്ടി ബാർബിക്കുഞ്ഞിന്റെ ശിരസ്സ് മെല്ലെ ഉയർത്തി. ശിരസ്സുയരുന്നതിനനുസരിച്ച് ബാർബിക്കുഞ്ഞിന്റെ മിഴികൾ മെല്ലെ തുറന്നു വന്നു. ശിരസ്സു ചായ്ക്കുമ്പോൾ ഇമകൾ മെല്ലെ അടയ്ക്കുകയും ശിരസ്സുയരുമ്പോൾ അവ തുറക്കുകയും ചെയ്യുന്ന സുന്ദരിപ്പാവ. “ബാർബിക്കുഞ്ഞ് ഉറങ്ങിയെഴുന്നേറ്റോ?” പാചക...

തീർച്ചയായും വായിക്കുക