Home Authors Posts by സുമിത്രൻ ചേന്ദമംഗലം

സുമിത്രൻ ചേന്ദമംഗലം

0 POSTS 0 COMMENTS

ദോശപുരാണം

ഒരു സഹൃദയൻ ഒരിക്കലെന്നോടുചോദിച്ചു ദോശ ചുടുന്നതിലെ ജനാധിപത്യം ചൂടായ കല്ലിൽ കലക്കിയ നാടൻ മാവൊഴിച്ച്‌ പിന്നീടത്‌ ചട്ടുകമുപയോഗിച്ച്‌ കരിയാതെ മറിച്ചിട്ടെടുത്തുമാറ്റി ഇവിടെ ജീവിക്കുന്നവർക്ക്‌ ഭക്ഷിക്കുവാൻ ഈറൻ വാഴയിലയിൽ വിളമ്പുന്നത്‌ ദോശ. അത്‌ തന്നെ ജനാധിപത്യവും. വിദേശനിർമ്മിത അരിപ്പൊടി ഡിസ്‌റ്റിൽഡ്‌ വാട്ടറിൽ കലക്കി അയഡിൻ ചേർത്ത ഉപ്പിട്ട്‌ ആധുനിക ഇലക്‌ട്രിക്‌ അടുപ്പിന്റെ കല്ലിലൊഴിച്ച്‌ ‘ചുടു’ന്നതിന്റെ മണം സമ്മതിദായകന്റെ നാസികയിലൂടിറങ്ങി വായിൽ വെളളമൂറി അൽപസമയത്തിനുശേഷം...

രാസവിഷം

കശാപ്പുശാലയിലെ മരത്തടിയിലെന്റെ മനസ്സിരിക്കുന്നു. അനീതി പെരുകിയ ഭരണചക്രമെന്ന വാളാൽ വെട്ടിനുറുക്കുന്നു അതിലൊരു നല്ല ഭാഗം ഇന്നലെ തൂങ്ങിയ... കർഷക സോദര കുടുംബത്തിലെത്തിക്കുന്നു ആദരസൂചകമായി! ‘അടിപ്പൻ’ ഭരണചക്രം!? കേരള പാഠാവലിയിലിപ്പോൾ ആത്മഹത്യ പഠനവിനോദമാക്കിയ മുന്തിയ വടക്കരെഴുതിച്ചേർക്കും പാഠം ഒന്ന്‌ ആത്മഹത്യ. ...

ശൂന്യത

പണ്ട്‌ പണ്ടൊരുനാൾ മഴുകൊണ്ടറിഞ്ഞിട്ട കേരളം(!!!) ഗുണങ്ങൾ സമ്പത്തായ്‌ നേടിയ മാവേലിക്കു നൽകിയിട്ടരുൾചെയ്‌തു. ദേവാസുരന്മാർ മോഹിക്കും നാടായ ഭൂതല രത്നഖനിയിതാ നിനക്കു നൽകുന്നു ദീർഘകാലമദ്ദേഹം വൻ-രത്നഖനി പാപക്കറ- യേൽക്കാതെ സൂക്ഷിച്ചു; ഭരിച്ചു- സ്നേഹവും സാഹോദര്യവും സമത്വവും നിലനിർത്തി. പ്രജകൾക്കന്യമായ കടവും കടക്കെണിയും കുടിവെളളമൂറ്റലും ഗ്രൂപ്പുവഴക്കും ലോക്കപ്പ്‌ മരണവും ബാലവേലയും പീഡനവും പെൺവാണിഭവും കൊലയും ആത്മഹത്യയും അന്നുണ്ടായില്ല!!! പിന്നീടെപ്പൊഴോ കാലം വളർത്തിയ വാ.... മനരെന്ന അധമജന്മങ്ങൾ നന്മതൻ തിരുവോണത്തെ കടിച്ചുകീറി കുഴിച്ചു...

ചിരി

എന്നോ നഷ്ടപ്പെട്ട ചിരി ഓർത്തെടുക്കാനാവുന്നില്ല! ചിരി മുളക്കുന്നത്‌ നൻമനിറഞ്ഞ ഹാസ്യങ്ങളിലും സൗഹൃദങ്ങളിലും സൻമനസുളളവരിലും മാത്രമാണെങ്കിൽ? നഷ്ടപ്പെട്ട ചിരിക്കുന്ന മുഖം ഓർത്തെടുക്കാനാവില്ലൊരിക്കലും. വെറുതെ നടന്നുപോകുന്നവനെ കച്ചവടക്കാരനാക്കുന്ന കച്ചവട മാസ്‌മരികത തിരിച്ചറിയാനാവാതെ സുഖഭോഗങ്ങളിൽക്കുഴഞ്ഞ്‌ തിരിഞ്ഞുനോക്കാനാവാതെ മോഹങ്ങളും സ്വപ്നങ്ങളും ഉയർന്ന മണകൂമ്പാരത്തിനുച്ചിയിൽ ചെന്നുലയുന്നു സ്വയം ചോദ്യചിഹ്‌നമാകുന്ന കടപ്പെട്ട ശരീരം പിന്നീട്‌ കൂട്ടമായ്‌ തെറ്റിവീണ്‌ പൊടിയുമ്പോൾ, ചിരിയെന്നഭിലാഷം ഈ മണ്ണിൽ തീർത്തൊരു മുഖംമൂടിയാക്കും. ...

തീർച്ചയായും വായിക്കുക