Home Authors Posts by സുമിത്ര.കെ.വി

സുമിത്ര.കെ.വി

0 POSTS 0 COMMENTS
Media Manager, Spectrum Softtech Solutions Pvt Ltd, Spectrum Junction , Mahakavi G Road, Kochi-682011. Address: Phone: 0484 - 4082111

രണ്ട്‌ കവിതകൾ

ഒറ്റ നക്ഷത്രം നീ വഴിയിൽ ഒറ്റനക്ഷത്രംമുരുക്ക്‌ പൂക്കുംകാലവൃക്ഷംപാഥേയം സ്‌നേഹശീലംഇടവും തടവുമൊഴുകുംജിവിത ചിത്രം;എങ്കിലുമെത്രയോവെൺമ ചുരുത്തുംവാക്കിൻ ധനുസ്സ്‌നിനക്ക്‌ സ്വന്തം. മഴ നനഞ്ഞിറങ്ങുംവെള്ളപ്രാവുകളൊരിക്കൽഎന്നെക്കുറിച്ച്‌ പാടി;പാതമങ്ങിയ നാട്ടുവെളിച്ചമപ്പോൾ ആകാശമിറങ്ങി വന്നുനിന്റെ സത്യവചസ്സുകളുടെഈണം കാട്ടാറായൊഴുകുംനിന്റെ അക്ഷരപെരുക്കംഇടിമിന്നലായി തെളിയുംനിന്റെ ദീർഘനിശ്വാസംഉച്ഛാസരാഗമായി കാറ്റുംമേഘവുമാകുംനിന്റെ സ്‌നേഹപരാഗംഇവിടെ വസന്താഗമനം നടത്തും. വാക്കിന്റെ ഒറ്റക്കൊമ്പിലിരുന്ന്‌പാടിയ ആ പക്ഷിയ-പ്പോഴേക്കും പറന്നുപോയിതിളങ്ങുന്ന ഒരു സ്വപ്‌നവുമെടുത്ത്‌;ഓടക്കുഴലും പീലിയുംനിനക്ക്‌ സമ്മാനിക്കാൻഎന്നെയേൽപ്പിച്ചു, കൊണ്ട്‌; രാത്രിയും നിദ്രയുംചേർന്നുനിൽക്കുമ്പോൾനടന്നുമറയുന്നബുദ്ധനെയുംആട്ടിൻകുട്ടിയേയുംഞാനപ്പോൾ കണ്ടുബോധിവൃക്ഷച്ചുവട്ടിൽകൊട്ടാരമിറങ്ങി വരുന്നഒരു സിദ്ധാർത്ഥകുമാരനെയുംകാത്തുനിൽക്കുന്നആ ഒറ്റ നക്ഷത്രമവൾനോക്കി ചിരിച്ചു;അപ്പോഴേക്കുംമഹാഗണിയുടെ മരണമെന്നിൽസംഭവിച്ചു കഴിഞ്ഞിരുന്നുഅടുത്ത ജന്മത്തിലെ പടവുകൾ...

അറിയുകഃ മെഡിക്കൽ അനാലിസിസ്‌; തൊഴിലന്വേഷകർക്കുളള മറുപടി

വേണ്ടത്‌ ഇതൊക്കെയാണ്‌; പ്രാഥമിക വിദ്യാഭ്യാസം +2, ഇംഗ്ലീഷിൽ സാമാന്യ പരിജ്ഞാനം, മികച്ച വിവേചനശേഷി. എങ്കിൽ, നിങ്ങൾക്കും നല്ലൊരു വരുമാനം സമ്പാദിക്കാം. വീട്ടിലിരുന്ന്‌ തന്നെ. ഒപ്പം, മറ്റു വീട്ടുപണികളിലേർപ്പെടുകയോ, യാത്ര ചെയ്യുകയോ, പ്രഫഷനൽ ജോലികളിലേർപ്പെടുകയോ ചെയ്യാം. കേൾക്കുമ്പോൾ ഇതൊക്കെയെങ്ങനെ എന്ന സാമാന്യ ചോദ്യം സ്വാഭാവികം. പക്ഷേ, വാസ്‌തവമിതാണ്‌. അതിവിദഗ്‌ദ്ധതയോ ഉപരീവർഗ്ഗസ്വാധീനതയോ മറ്റു ഇടപെടലുകളോ ഒന്നുമില്ലാതെ തന്നെ ‘മികച്ച തൊഴിൽ വരുമാനം’ എന്ന സങ്കല്പം നിങ്ങളുടെ കരങ്ങളിലേയ്‌ക്ക്‌.... ഇത്‌...

തനിച്ചിരിക്കുമ്പോൾ

ഋതുക്കളോരോന്നും പോകുമ്പോഴും നീ ഇറുത്തു വെയ്‌ക്കുന്ന സന്ധ്യാപുഷ്പങ്ങൾ പകർത്തി വെയ്‌ക്കുന്നു ഞാനെൻ ഏകാന്തതയിൽ...... എത്രയഗാധമാം ഊഷ്മളസാന്നിധ്യം അലിഞ്ഞ്‌ ചേരുന്ന വിൺവിസ്മയങ്ങൾ ഏതോ നിലാവിന്റെ അനുഭൂതി, യാമമാവുന്നു യീ......, പാടാവരികളൊക്കെ...... വെയിൽപായും ഓർമ്മതൻ തീരത്തിലിന്നു നാം മനസ്സിൻ മൊഴിച്ചെപ്പ്‌ മൗനത്തിലൊളിപ്പിച്ചു എത്രയോ കാതമീ സ്നേഹത്തണലിനെ എവിടെയെന്നറിയാതെ തേടിയലഞ്ഞു.......... ഋതുക്കളൊക്കെയും പോയീ മറഞ്ഞീടിലും നീ പകരും ഓരോ കനവും നിനവും പകർത്ത്‌ വെയ്‌ക്കുന്നു ഞാനെൻ വാതായനങ്ങളിൽ...

എന്നും…

എഴുതപ്പെടാതെ പോകുന്ന ഓരോ വരികൾക്കിടയിലും കാണാതെ പോകുന്ന ഓരോ കാഴ്‌ചപ്പൊരുളിലും എന്നെ തിരയുന്നു ഒരറിവാണ്‌ നീ... ഓരോ മാത്രയിലും ഞാൻ നീയായി മാറുമ്പോൾ, എന്നും അർത്ഥപൂർണ്ണമാവുന്നു ഈ നിതാന്തസാന്നിധ്യം... ഈ പനിനീർമഴ... ...

ഹൃദയമുള്ള ഒരാൽമരം

ഇത്‌ വാക്കാണ്‌ ഈ ചെടികൾക്കും പുൽപ്പടർപ്പുകൾക്കും ഇലകൾക്കും കളകൾക്കും ഞാൻ തുണ. എന്റെ പേട്‌ പൊത്തി കീറിയ വാലാട്ടിപക്ഷിക്കും അണ്ണാറക്കണ്ണനും ഞാൻ വീട്‌. എന്തിന്‌, എന്റെ തൊലി രാകിമിനുക്കി ആടിപ്പാടുന്ന കുഞ്ഞിളം പാട്ടുകൾക്ക്‌ ഞാൻ ഊഞ്ഞാൽ. ഇവിടെ, പെയ്‌തുതോരുന്ന കർക്കിട മഴച്ചാർത്തുകൾക്ക്‌ ഞാൻ ഗീതം. കാറ്റ്‌ ചിക്കിപെരുക്കുന്ന തണുത്ത യാമങ്ങൾക്ക്‌ ഞാൻ നിലാവ്‌, പ്രണയവും. ഇത്‌ വാക്കാണ്‌ പിടഞ്ഞ്‌ തീരുന്നതിൻ മുമ്പ്‌, ആത്മാവ്‌ തൊടുന്ന മച്ചിൻപ്പുറത്തെ...

ജലാംശമുള്ള മണ്ണ്‌

ഒരു ചിറക്‌ അതു മാത്രമായി കിട്ടണം; ഒന്നിലും കാണാത്തത്‌, എന്നാൽ എല്ലാറ്റിലും ഉള്ളത്‌ വെറുതേ മേനി പറയാനല്ല; വെറുതേ കമ്പം കൊള്ളാനുമല്ല; ആർത്തവമുള്ള ദിവസങ്ങളിൽ വീട്ടിനുള്ളിൽ നിന്നൊന്ന്‌, പുറത്തിറങ്ങാൻ. ...

ഒറ്റ നക്ഷത്രം

നീ വഴിയിൽ ഒറ്റനക്ഷത്രം മുരുക്ക്‌ പൂക്കും കാലവൃക്ഷം പാഥേയം സ്‌നേഹശീലം ഇടവും തടവുമൊഴുകും ജീവിത ചിത്രം; എങ്കിലുമെത്രയോ വെൺമ ചുരുത്തും വാക്കിൻ ധനുസ്സ്‌ നിനക്ക്‌ സ്വന്തം. മഴ നനഞ്ഞിറങ്ങും വെള്ളപ്രാവുകളൊരിക്കൽ എന്നെക്കുറിച്ച്‌ പാടി; പാതമങ്ങിയ നാട്ടുവെളിച്ച മപ്പോൾ ആകാശമിറങ്ങി വന്നു നിന്റെ സത്യവചസ്സുകളുടെ ഈണം കാട്ടാറായൊഴുകും നിന്റെ അക്ഷരപെരുക്കം ഇടിമിന്നലായി തെളിയും നിന്റെ ദീർഘനിശ്വാസം ഉച്ചാസരാഗമായി കാറ്റുമേഘവുമാകും നിന്റെ സ്‌നേഹപരാഗം ഇവിടെ വസന്താഗമനം നടത്തും. വാക്കിന്റെ...

തീർച്ചയായും വായിക്കുക