Home Authors Posts by സുകേതു

സുകേതു

Avatar
0 POSTS 0 COMMENTS

അഗതി

ആരോഗ്യപംക്തി വായിച്ചുവായിച്ച്‌ ഉള്ള ആരോഗ്യവും കെട്ടു. ഇപ്പോൾ ദിവസങ്ങളും മാസങ്ങളും എണ്ണുന്നത്‌ കലണ്ടർ വഴിയല്ല. ഡോക്ടർ എഴുതി തരുന്ന മരുന്നുകുറിപ്പും ഗുളികക്കൂടുകളും നോക്കിയാണ്‌. ഇന്നലെവരെ കള്ളുഷാപ്പിൽ കൊടുത്ത കാശ്‌ ഇന്നുമുതൽ മെഡിക്കൽഷോപ്പിലേക്ക്‌ മാറ്റിയെന്നുമാത്രം. വഴിപാടുകളും നേർച്ചകളുമൊക്കെ വെറുതെ. പണിക്കരദ്ദേഹം കവിടി വാരിപ്പിടിച്ച്‌ ‘മൗസ്‌’ ഉരുട്ടിക്കളിച്ചതും വെറുതെ! ...

സ്വദേശാഭിമാനിയുടെ കത്ത്‌

പ്രിയ ദിനപത്രമേ, നീ ഇടക്കാലത്ത്‌ തുടങ്ങിവെച്ച കടക്കെണി എന്ന പരമ്പര മുടക്കാതെ ശ്രദ്ധിക്കുന്നുണ്ട്‌. അത്‌ മെഗാസീരിയലാക്കി, അല്ലേ? നന്നായി കുഞ്ഞേ. എവിടുന്നു കിട്ടുന്നു നിനക്കിത്രയധികം തമാശകൾ? തെല്ലൊരസൂയയോടെ നിന്റെ മുത്തച്ഛൻ, സ്വദേശാഭിമാനി രാമകൃഷ്‌ണപിളള. ...

അടിപൊളിയാകുന്ന അദ്ധ്യാപനം

പത്തിയൂർ ശ്രീകുമാറിന്റെ പ്രതികരണം (ഉൺമ നവംബർ-‘04) വായിച്ചു. ’വളരെ നന്നായി, ഇത്തരം അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു‘ എന്നുപറഞ്ഞ്‌ വേണമെങ്കിൽ ഒഴിയാം. പക്ഷെ അങ്ങനെ ഒഴിയാൻ എനിക്കു മനസ്സില്ല. ശ്രീകുമാറേ, അടിപൊളിപ്പാട്ട്‌, അടിപൊളിക്കാലം ഇതൊക്കെ വെറുതെ പറയുകയാണ്‌. യൗവ്വനത്തെ കുറ്റപ്പെടുത്തിയിട്ട്‌ എന്തുകാര്യം? അഥവാ ഒരു യൗവ്വനവും ’എനിക്ക്‌ ഇതുതന്നെ മതിയേ...‘ എന്നുപറഞ്ഞ്‌ പിറകേ പായുന്നുണ്ടോ? ഇന്നത്തെ സിനിമയും അതിലെ പാട്ടും യൗവ്വനത്തെ ഹരം കൊളളിക്കുന്നു എന്നു പറയുന്നു. ഇതൊക്കെ ചെയ്യിക്കുന്നതല്ലേ?...

കാത്തുകിടപ്പ്‌

എന്നെ പെറ്റിടുന്നതിനു എത്രയോ മുൻപ്‌ അമ്മ ശവമായിപ്പോയി! ഇപ്പൊഴും കിടപ്പാണവർ-വീടാകും മോർച്ചറിയിൽ; പോസ്‌റ്റുമോർട്ടവും പ്രതീക്ഷിച്ച്‌. Generated from archived...

പരിശോധന

‘കുടിച്ചുകൂത്താടേണ്ട കാലം കഴിഞ്ഞു.’ ഡോക്‌ടർ തുടർന്നു....ഏതെങ്കിലുമൊരു രോഗത്തെ നെഞ്ചോടു ചേർത്ത്‌ വാവോ...വാവോ...പാടിയുറങ്ങേണ്ട കാലമാണ്‌ ഇനി നിങ്ങൾക്കു വേണ്ടത്‌. അങ്ങനെയെങ്കിലും ഒരച്ഛനാകാൻ കഴിഞ്ഞാൽ പുണ്യം! ...

പേരുവിളി

ഡീപ്പീയീപ്പീ പോയി. സർവ്വശിക്ഷാ അഭിനയവും കഴിഞ്ഞു. നല്ലൊരു പേരുവേണമല്ലോ സുഹൃത്തേ. കേൾക്കാൻ നല്ല സുഖംവേണം. അത്രതന്നെ. ആലോചിച്ചിരിക്കാൻ നേരമില്ല. എളുപ്പമാകട്ടെ. ങ്‌ഹും..വേഗം...അക്ഷമയോടെ, ...

കുശലം

“എന്താ കാലാ....ഈ വഴിയൊക്കെ മറന്നോ?” “ഓ....അടിയനെന്തിന്‌ മറക്കണം തമ്പ്രാ...കൊറച്ചായിട്ട്‌ നിങ്ങള്‌തന്നെ എന്റെ പണീം ചെയ്യ്‌ന്ന്‌, എന്നെക്കാൾ ഡീസന്റായിട്ട്‌!” ...

റിഡക്‌ഷൻ

2000 രൂപ മുഖവിലയിട്ട ഓക്‌സ്‌ഫോർഡ്‌ ഡിക്ഷണറി വെറും 500 രൂപയ്‌ക്ക്‌! എല്ലാ മാഷ്‌മാരും റൊക്കം പണം കൊടുത്തു വാങ്ങിച്ചു. സീലു പോലു പൊട്ടിക്കാതെ അവനവന്റെ ഷെൽഫിൽ വച്ച്‌ പൂട്ടി. എല്ലാവരും ഇന്ന്‌ വർദ്ധിച്ച സന്തോഷത്തിലാണ്‌. മനസ്സിൽ കണക്കുകൂട്ടുകയാണ്‌ഃ “മറിച്ചു വിൽക്കണമിത്‌, ഇന്നുതന്നെ, വെറും 500 രൂപ ലാഭത്തിന്‌!” ...

ക്യൂ

മിൽമയുടെ മുമ്പിലൊരു നീണ്ട ക്യൂ പാല്‌ വാങ്ങാൻ വന്ന പശുക്കളുടെ ! Generated from archived...

ഭഗീരഥപ്രയത്നം

ആകാശത്തൂടെ പോകുന്നവളെ പിടിച്ചുവലിച്ച്‌ താഴത്തിട്ടു ഇപ്പം ഗംഗാന്ന്‌ പേരേയുള്ളൂ; ഒഴുക്ക്‌ ശവോം കൊണ്ടാ. Generated from archived...

തീർച്ചയായും വായിക്കുക