Home Authors Posts by സുജാതവർമ്മ

സുജാതവർമ്മ

0 POSTS 0 COMMENTS
കമലാലയം പാലസ്‌, കളിക്കോട്ട റോഡ്‌, തൃപ്പൂണിത്തുറ - 682301. ഫോൺഃ 2784139

നിയോഗങ്ങൾ

ഇന്ന്‌ എന്റെ സ്‌കൂളിലെ Open House ആയിരുന്നു. ക്ലാസ്സിലെ കുട്ടികളുടെയെല്ലാം അച്ഛനമ്മമാർ വളരെ ആകാംക്ഷയോടെ എത്തിയിരുന്നു. പരിഭവങ്ങൾ, പരാതികൾ, സങ്കടങ്ങൾ, എല്ലാം ഞങ്ങൾ അദ്ധ്യാപകർ കാണാറുണ്ട്‌. അവരുടെ അതിരുകവിഞ്ഞ ആകാംക്ഷകൾ എനിക്ക്‌ പ്രയാസമുണ്ടാക്കാറുണ്ട്‌. പതിവുപോലെ ഇന്നും ജോബിയുടെ ആരും എത്തിയില്ല. അവൻ ഒരു ശരാശരി പഠിത്തക്കാരനാണ്‌, ക്ലാസ്സിലെ വളരെ ശാന്തനും. ജോബിയോട്‌ അവന്റെ അച്ഛനമ്മമാരേക്കുറിച്ചു​‍്‌ ചോദിച്ചാൽ നിർവികാരമായി...

‘ഒരു ഇടവേളയിൽ’

ഓഫീസിലെ തിരക്കേറിയ ജോലിയിലായിരുന്ന ഞാൻ എപ്പോഴാണ്‌ ഈ ആശുപത്രിയിൽ എത്തിയത്‌ - എന്തോ..... ഈ നിമിഷങ്ങളിൽ എപ്പോഴോ ഞാനെന്റെ അപ്പൂപ്പനെ കണ്ടു. അദ്ദേഹത്തിന്റെ മാത്രമായ ഗന്ധം ചെമ്പരത്തിത്താളിയും ലൈഫ്‌ബോയ്‌ സോപ്പും ചന്ദനവും, ഭസ്‌മവും കർപ്പൂരവും മൊക്കെചേർന്നുള്ള ഒരു പ്രത്യേകഗന്ധം - അതെനിക്ക്‌ അനുഭവപ്പെട്ടു. എന്റെ തലമുടിയിൽ തലോടികൊണ്ട്‌ - ഹരിക്കുട്ടാ..... ഉറങ്ങിക്കോളൂ..... നിന്റെ ക്ഷീണമെല്ലാം മാറൂട്ടോ..... എന്ന്‌ ആശ്വസിപ്പിക്കുന്നതായി അനുഭവപ്പെട്ടു. മരിച്ചവരെ കാണുന്നത്‌...

സ്‌നേഹമഴ

സ്വാർത്ഥതയുടെ അല്ലെങ്കിൽ പ്രായോഗികതയുടെ ബന്ധങ്ങൾ മാത്രമുള്ള ഇവിടെ ഞാനെന്റെ ‘സ്വാതി’യുടെ കഥ പറഞ്ഞാൽ നിങ്ങൾക്ക്‌ മനസ്സിലാകുമോ? നിങ്ങൾ അതിനെ എങ്ങിനെ കാണുമെന്നെനിക്കറിയില്ല. എങ്കിലും ഞാനെഴുതുന്നു അവൾക്കുവേണ്ടി - എന്റെ ‘സ്വാതി’യ്‌ക്കുവേണ്ടി. എന്റെ - അല്ല ഞങ്ങളുടെ തറവാട്‌ വകക്ഷേത്രത്തിലെ പൂജാരിയായിരുന്നു അവളുടെ അച്ഛൻ. അവരുടെ പൂർവ്വികരായി മംഗലാപുരത്തുനിന്നും വന്നവരാണ്‌. ഞങ്ങളുടെ തറവാട്ടുകാർ തന്നെയാണ്‌ അവർക്കിവിടെ സ്വന്തമായ വീടും സ്‌ഥലവും...

സ്‌ത്രീപർവ്വം(ഗർവ്വം)

എനിക്ക്‌ ഓർമ്മ വെച്ചകാലം മുതൽ ഞാൻ ഇന്ദ്രസദസ്സിൽ എത്തിയതാണ്‌. എന്റെ കൂട്ടുകാരികളായ രംഭ, മേനക, തിലോത്തമ എന്നിവരും അവിടെ എത്തിപ്പെട്ടവരാണ്‌. എങ്ങിനെ എത്തിയെന്നോ-അച്‌ഛനമ്മമാർ ആരെന്നോ ഒന്നും നമുക്കറിയില്ല. സമ്പന്നതയുടെയും സന്തോഷത്തിന്റെയും ദിവസങ്ങളിൽ മറ്റാരേക്കുറിച്ച്‌ ചിന്തിക്കാൻ. സ്വർഗ്ഗസുഖങ്ങളായിരുന്നു നമുക്ക്‌ ചുറ്റും- സന്തോഷമല്ലാതെ നമുക്ക്‌ ഒന്നും കാണാൻ കഴിഞ്ഞിട്ടില്ല. ‘ഇന്ദ്രൻ’ എന്നത്‌ ഒരു പദവിമാത്രമാണ്‌- അവിടെ അസുരൻമാർക്കും മനുഷ്യർക്കും ദൈവങ്ങൾക്കും- ആർക്കും എത്തിപ്പെടാൻ കഴിയും- വിശ്വത്തിനെ ജയിക്കുന്നവനാണ്‌ ഇന്ദ്രൻ. അവർ...

തീർച്ചയായും വായിക്കുക