Home Authors Posts by സുഗതകുമാരി

സുഗതകുമാരി

0 POSTS 0 COMMENTS

നരകത്തിലെ തൂപ്പുകാരി

നരകത്തിലെ തൂപ്പുകാരി എന്നൊരു ചിത്രം എന്റെ മനസ്സിലുണ്ട്‌. മാലിന്യക്കൂമ്പാരങ്ങളുടെ നടുവിലാണവൾ. എത്രനേരമാണ്‌ തൂത്തുവാരി വൃത്തിയാക്കുക? ഒരു കൂമ്പാരം മാറ്റി വെടിപ്പാക്കിക്കഴിഞ്ഞ്‌ തിരിയുമ്പോഴേയ്‌ക്ക്‌ അതാ കുറേക്കൂടി ദയനീയമായ മറ്റൊന്ന്‌. -തൂപ്പുകാരി തളർന്നുകൂടാ, വിശ്രമിച്ചുക്കൂടാ, ഒന്നു കരയാൻപോലും പാടില്ല. പണിയെടുത്തുകൊണ്ടേയിരിക്കുക-അവിരാമമായ, ദുഃഖമയമായ പണി. ഒരിക്കലും ഇതിൽ നിന്നൊരു മോചനമില്ലേ? ഒരിക്കലും ശാന്തി കിട്ടുകയില്ലേ? തൃപ്‌തി എന്നൊന്നു സ്വപ്‌നം കാണാൻ പോലുമാവുന്നില്ല. ശ്രമം എന്നുമാത്രം പറയാം. ശ്രമം എന്ന വാക്കിന്‌...

തീർച്ചയായും വായിക്കുക