Home Authors Posts by സുധീർ പണിക്കവീട്ടിൽ

സുധീർ പണിക്കവീട്ടിൽ

0 POSTS 0 COMMENTS

മഹാശിവരാത്രി

പഞ്ചാക്ഷരിമന്ത്രങ്ങളുടെ (ഓം!നമഃശ്ശിവായ) നിറവിൽ ആർഷഭാരതം ദൈവീക ചൈതന്യമാർജ്ജിക്കുന്ന പുണ്യദിനമാണ്‌ ശിവരാത്രി. കുംഭമാസത്തിലെ കറുത്ത പക്ഷത്തിൽ ചതുർദശി അർദ്ധരാത്രിയിൽ തട്ടുന്ന ദിവസം ശിവരാത്രി വ്രതമായി ശിവഭക്തമാർ ആചരിച്ചുവരുന്നു. (ഈ വർഷം മാർച്ച്‌ രണ്ടിനാണ്‌ ശിവരാത്രി) കറുത്ത പക്ഷത്തോടു അടുക്കുംതോറും ശക്തിക്ഷയം സംഭവിക്കുന്ന ചന്ദ്രന്റെ തേജസ്സിന്റെ 1&16 അംശം മാത്രമെ അപ്പോൾ ബാക്കിയുണ്ടാകുകയുള്ളു. മനുഷ്യമനസ്സുകളും രജസ, തമസ ഗുണങ്ങളുടെ അനുപാതത്തിൽ തേജ്ജസ്സു നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുമ്പോൾ ശേഷിച്ചതു...

മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി, മഞ്ഞക്കുറിമുണ്ട്‌ ചുറ്റി…..

ഓണം ഒരു ആഘോഷമെന്നതിലുപരി ഒരനുഭൂതിയാണ്‌. മലയാളികളുടെയെല്ലാം മനസ്സിൽ ഒരു ഭദ്രദീപം പോലെ എന്നും അതു കെടാതെ കത്തി നിൽക്കുന്നു. ഓണത്തെക്കുറിച്ചാലോചിക്കുമ്പോൾ കുട്ടിക്കാലത്തെ ഓർമ്മകളാണു എപ്പോഴും ഓടിയെത്തുന്നത്‌. അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങൾ പകർന്ന്‌ തന്ന ആനന്ദത്തിന്റെ നിർവൃതി ഇന്നും അനുഭവപ്പെടുന്നു. കറവ്‌ പാൽ പോലെ നിലാവൊഴുക്കിക്കൊണ്ടു പാൽ കുടമേന്തി നിൽക്കുന്ന ചാരു നിശകൾ. ആടിലാവും, ഓടിലാവും കഴിഞ്ഞു...

അനുരാഗ തുടിപ്പുകൾ

പ്രേമം ദിവ്യമാണ്‌. അനശ്വരമാണ്‌. അനുഭൂതിദായകമാണ്‌. ഉദിക്കുന്ന സൂര്യനെ പോലെയാണ്‌. തിളങ്ങുന്ന ചന്ദ്രനെ പോലെയാണ്‌. വിടരുന്ന പൂക്കളെ പോലെയാണ്‌. നിത്യ നിർമ്മലവും നിതാന്ത സുന്ദരവും ആണ്‌. ഹൃദയഹാരിയും സുഗന്ധിയുമാണ്‌. മനസ്സിൽ പ്രേമമുണ്ടാകുന്നു. മാംസത്തിൽ കാമമുണ്ടാകുന്നു. നിർമ്മലവും നിഷ്‌കളങ്കവുമായ മനസ്സിലെ പ്രേമം ജനിക്കുകയുള്ളു. മാംസത്തിലാണെങ്കിൽ കാമവികാരങ്ങളുടെ അലകൾ ഒഴിഞ്ഞ നേരമില്ല. ലൈലയും, മജ്‌നുവും, ദേവദാസും...

കണികാണാനൊരു ദിവസം

വിഷു സംക്രമമായി. മീനച്ചൂടിൽ വലഞ്ഞ്‌ അവശയായ ഭൂമി ഒരു ആഘോഷത്തിന്‌ തുടക്കമിട്ടുക്കഴിഞ്ഞു. ഇടിമുഴക്കവും, മിന്നലുമായിട്ടാണ്‌ മലയാളികൾ വിഷു ആഘോഷിക്കുന്നത്‌. മുഴങ്ങുന്ന പടക്കങ്ങളും, മിന്നൽ പിണരുകൾ തൂകുന്ന വിവിധ തരം കമ്പി തിരികളും അങ്ങനെ ഒരു ഉത്സവമേളമാണ്‌ മലയാളികൾക്ക്‌ വിഷു. നീലം മുക്കിയ ശുഭ്ര വസ്‌ത്രം പോലെ തെളിഞ്ഞ മാനം, പൊൻ വെയിൽ പുടവ ചുറ്റി സ്വപ്‌നം കാണുന്ന പ്രകൃതി. അന്നൊക്കെ...

തുറന്ന പുസ്‌തകം പോലെ

(ശ്രീമതി സരോജ വർഗീസിന്റെ ആത്‌മകഥ ഃ ഓർമ്മയുടെ സരോവര തീരങ്ങളിൽ-ഒരാസ്വാദനം) പ്രശസ്‌തരായവർക്ക്‌ മാത്രമെ ജീവചരിത്രം എഴുതാൻ കഴിയു, അവർ മാത്രമെ എഴുതാവു അല്ലെങ്കിൽ അവർ മാത്രമെ അതു നിർവഹിക്കാറുള്ളു എന്ന്‌ ഒരു പൊതു ധാരണയുണ്ട്‌. അറിയപ്പെടാത്ത പലരും അവരുടെ ജീവിത ചരിത്രം എഴുതിയപ്പോഴാണ്‌ പ്രശസ്‌തരായത്‌.... വെറുതെ വാർത്താ പ്രാധാന്യം കിട്ടാൻ വേണ്ടി ആവശ്യമില്ലാത്ത വിവാദങ്ങൾ ചേർത്ത്‌ പ്രസിദ്ധിനേടുന്നവരുമുണ്ട്‌. അമേരിക്കൻ മലയാളി എഴുത്തുകാരി ശ്രീമതി...

വീണ്ടും മഴ

വൃശ്ചികകാറ്റിൽ കന്യാമേഘങ്ങളുടുക്കും ദാവണി മൂളിപ്പാട്ടും പാടികൊണ്ടുലയവെ തുലാവർഷ നീർത്തുളളികൾ വറ്റാതെ കിടന്നൊരു മാനത്തു മഴവില്ലിൻ വർണ്ണങ്ങൾ തെളിയവെ കമ്പിളി തുന്നുമിളം വെയിലിൻ പട്ടും ചുറ്റി പകലിൻ മുഖത്തേതൊ വിസ്‌മയം പരക്കവെ മൗനമാം നിമിഷങ്ങൾ ഉറക്കം തൂങ്ങും-നീല വാനത്തിൻ നിഴൽ പറ്റി ആലസ്യം ശയിക്കവെ സ്വർഗ്ഗമൊരൽപ്പമാത്ര ഭൂമിയിൽ തങ്ങാനായി- ട്ടാദ്യത്തെ ചുവട്‌ വച്ചടുക്കാൻ തുടങ്ങവെ ഭൂമിതൻ നിശ്വാസത്തിൻ മുഗ്‌ദ്ധഭാവങ്ങൾ മാറി ആവിലമായി...

കണ്‌ഠകോണേശ്വരൻ

അമേരിക്കയിൽ നിന്നും അവധിക്കെത്തിയ അയാൾ മക്കളോടൊപ്പം ഗ്രാമ ക്ഷേത്ത്രിൽ പതിവുപ്രകാരമുള്ള ദർശനത്തിനെത്തിയപ്പോൾ അവിടെ ഒരു തിരക്കുമില്ലായിരുന്നു. ആളുകളെല്ലാം ടി.വി.യുടെ മുമ്പിലിരിക്കുകയായിരിക്കുമെന്ന്‌ അയാൾ വിചാരിച്ചു. പണ്ടൊക്കെ ഇതേ പോലെ ദർശനത്തിനു വരുമ്പോൾ എന്ത്‌ തിരക്കായിരുന്നു. കാച്ചിയ എണ്ണയുടെ സുഗന്ധം പരത്തികൊണ്ടു കസവ്‌ മുണ്ട്‌ ചുറ്റിവരുന്ന സുന്ദരിമാർ അയാളുടെ യൗവന കാലത്തെ നല്ല ഓർമ്മകളിൽ ഇന്നും പ്രദക്ഷണം വയ്‌ക്കുന്നു. പ്രസാദം വാങ്ങി തിരിച്ച്‌ വരുമ്പോൾ...

സ്വാമിജിയോട്‌

“ഒരു സ്വാമി വന്നിരിക്കുന്നു. നമ്മുടെ ഏത്‌ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്ന സിദ്ധനാണ്‌. ചന്ദനത്തിരിയോ, മുന്തരിങ്ങയോ, പഴമോ, കരിക്കിൻ വെള്ളമോ, ദക്ഷിണയോ ഒന്നും കൊടുക്കണ്ട.” ഈ വാർത്ത കാട്ടു തീ പോലെ പടർന്നു. ജനം മലവെള്ളം പോലെ സ്വാമിക്ക്‌ ചുറ്റും നിറയാൻ തുടങ്ങി. സ്വാമി ദർശനം കഴിച്ചവർക്കൊക്കെ കാര്യസിദ്ധിയുണ്ടായി അവരെല്ലാം തന്‌മൂലം സന്തുഷ്‌ടരായിരുന്നു. ഇത്രയും ജനം നുണ പറയാൻ വഴിയില്ല....

തീർച്ചയായും വായിക്കുക