Home Authors Posts by സുബ്രഹ്‌മണ്യൻ കുറ്റിക്കോൽ

സുബ്രഹ്‌മണ്യൻ കുറ്റിക്കോൽ

0 POSTS 0 COMMENTS
പി.ഒ കുറ്റിക്കോൽ, തളിപ്പറമ്പ്‌ - 670141, കണ്ണൂർ ജില്ല. Address: Phone: 9495723832

ശ്രീ മുത്തപ്പൻ – പുരാവൃത്തവും അനുഷ്‌ഠാന ശബ്‌ദതാരാവലിയും ലിപിവിന്യാസവും – 1

ദ്രാവിഡഭാഷകളുടെ മൂലരൂപമായ ആദിദ്രാവിഡത്തിന്‌ സ്വന്തമായ ലിപിവ്യവസ്ഥ ഉണ്ടായിരുന്നു. ഇവയിൽ നിന്നും രൂപപ്പെട്ട വട്ടെഴുത്ത്‌, കോലെഴുത്ത്‌, ഗ്രന്ധാക്ഷരംതുടങ്ങിയ ലിപിഭേദങ്ങളിലൂടെയാണ്‌ തമിഴ്‌-മലയാളം ലിപികൾ പരിണാമവിധേയമായത്‌. അച്ചുകളിൽ വാർത്തുതുടങ്ങിയപ്പോഴാണ്‌ മലയാളലിപികൾ ആധുനികരൂപം കൈവരിച്ചത്‌. അടുത്തകാലത്ത്‌ വർത്തമാനപത്രങ്ങൾ അച്ചടി പരിഷ്‌കരിച്ചപ്പോഴും അക്ഷരങ്ങളിൽ മാറ്റമുണ്ടായി. ഇൻഫർമേഷൻ ടെക്‌നോളജിയുടെ വ്യാപനത്തോടെ ഇപ്പോൾ മുഴുവൻ ലോകഭാഷകളുടെയും ലിപികളെ മാനകീകരിച്ച്‌ യൂനികോഡ്‌ നിലവിൽ വന്നിരിക്കുകയാണ്‌. ശബ്‌ദകോശങ്ങളിലെ അക്ഷരമാലാക്രമവും ഇതോടൊപ്പം മാനകികരിക്കേണ്ടതുണ്ട്‌....

ശ്രീ മുത്തപ്പൻ – പുരാവൃത്തവും അനുഷ്‌ഠാന ശബ്‌ദതാരാവലിയും ലിപിവിന്യാസവും – 3

കാർഷികപ്പെരുമ കൃഷിയും നായാട്ടും മീൻപിടുത്തവും ചെത്തും ഉപജീവനമാർഗ്ഗമായി സ്വീകരിച്ച ഒരു കൂട്ടായ്‌മയുടെ ചിത്രമാണ്‌ മുത്തപ്പൻ പുരാവൃത്തങ്ങൾ വെളിപ്പെടുത്തുന്നത്‌. അന്തർജ്ജനത്തിന്റെ നീരാട്ടൊരുക്കത്തിൽ പേരെള്ള്‌, ചിറ്റെള്ള്‌, മഞ്ഞൾ തുടങ്ങിയ കാർഷികവിളകൾ പരാമർശിക്കുന്നുണ്ട്‌. വാഴ, ചേന, ചേമ്പ്‌ മുതലായ ഇടവിളകളുള്ള തൊടികളും മധുപൻപനയും അരക്കൻപനയും മൂർഖൻപനയും തേൻകൂടുമൊക്കെയുള്ള പുനങ്ങളും ഉടുമ്പും പന്നിയും മാനും പുളയ്‌ക്കുന്ന വനങ്ങളും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ദൃഢബന്ധത്തിന്റെ സാക്ഷ്യങ്ങളാണ്‌. അമ്പും വില്ലും കുന്തവും...

ശ്രീ മുത്തപ്പൻ – പുരാവൃത്തവും അനുഷ്‌ഠാന ശബ്‌ദതാരാവലിയും ലിപിവിന്യാസവും – 2

പുരാവൃത്തം മുത്തപ്പൻ പുരാവൃത്തതിന്റെ ഭാഗമായ വായ്‌മൊഴിവഴക്കങ്ങളിൽ അയ്യൻതോറ്റം, കളിക്കപ്പാട്ട്‌, പൊലിച്ചുപാട്ട്‌, അയ്യൻമണ്ട, മലയിറക്കൽ, വരവിളി, കലശംപൊലിക്കൽ, പുറങ്കാലൻപട്ടോല എന്നിവ ഉൾപ്പെടുന്നു. ദൈവത്തിന്റെ ഉരിയാട്ടുകളും അരുളപ്പാടുകളും പുരാവൃത്തസൂചനകൾ അടങ്ങിയതാണ്‌. തലമുറകൾ കൈമാറിവന്ന ഐതിഹ്യങ്ങളിലും നാടൻപാട്ടുകളിലും മുത്തപ്പൻചരിതത്തിന്റെ മുഹൂർത്തങ്ങൾ ചിതറിക്കിടപ്പുണ്ട്‌. അനപത്യതാദുഃഖത്താൽ നീറിക്കഴിഞ്ഞിരുന്ന അയ്യങ്കരമോലോത്തെ ദമ്പതികൾക്ക്‌ നെടുനാളത്തെ പ്രാർത്ഥനയുടെ ഫലമെന്നോണം ഏരുവേശിപ്പുഴയുടെ കൂളിക്കടവിൽ നിന്നും കിട്ടിയ ശിശുവായിരുന്നത്രേ മുത്തപ്പൻ. പൊലിച്ചുപാട്ടിലെ താഴെകാണുന്ന വരികൾ പെറ്റമ്മയായ ഗോത്രകന്യകയെക്കുറിച്ചുള്ള...

ശബ്‌ദതാരാവലി പരിഷ്‌കരിക്കുമ്പോൾ

മലയാളഭാഷയിലെ ആദ്യത്തെ ആധികാരിക ശബ്‌ദകോശം ശ്രീകണ്‌ഠേശ്വരം പത്മനാഭപ്പിള്ളയുടെ ശബ്‌ദതാരാവലിയാണല്ലോ. ജൈവഭാഷയിൽ രചിക്കപ്പെടുന്ന നിഘണ്ടുക്കൾ ഒരിക്കലും സമ്പൂർണ്ണതയിലെത്തുന്നില്ലെന്ന്‌ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്‌. ഒരു ജീവിതകാലം മുഴുവൻ പദസമ്പാദനത്തിനായി ഉഴിഞ്ഞുവെച്ചുകൊണ്ടാണ്‌ ശബ്‌ദതാരാവലി പൂർത്തിയാക്കിയത്‌. തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ നിർമ്മാണം തുടങ്ങി അൻപത്തിഎട്ടാം വയസ്സിൽ മലയാളപദങ്ങളുടെ ആ ഗാലക്‌സി അദ്ദേഹം ഭാഷയ്‌ക്കു സമർപ്പിച്ചു. ശ്രീകണ്‌ഠേശ്വരത്തിന്റെ മരണശേഷം ശബ്‌ദതാരാവലി സമഗ്രമായി പരിഷ്‌കരിച്ച്‌ 1952-ൽ നാലാം പതിപ്പ്‌...

പോസ്‌റ്റ്‌മോർട്ടം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്‌

കൊലപാതകത്തിന്റെ സൗന്ദര്യശാസ്ര്തമനുസരിച്ച്‌ മൃതശരീരം മുറിഞ്ഞതോ ചിന്നിത്തകർന്നതോ തുളഞ്ഞതോ വീങ്ങിത്തുറിച്ചതോ ചതഞ്ഞതോ പൊള്ളികരിഞ്ഞതോ ആകാം ചീഞ്ഞും ചുരുണ്ടും വലിഞ്ഞും ഞെരിഞ്ഞും വരണ്ടും വിറുങ്ങലിച്ചും രൂപപരിണാമങ്ങൾ സംഭവിക്കാം പുറംതൊലിക്കപ്പുറം വർണ്ണവ്യവസ്ഥകളില്ല അഗ്രചർമ്മം നീക്കിയതാണെങ്കിലും അല്ലെങ്കിലും അഴുകിയ നാറ്റം ഒന്നുതന്നെ ശരീരത്തിനുള്ളിൽ മനസ്സ്‌ ദ്രവരൂപത്തിലോ? വാതകരൂപത്തിലോ? മുൻക്കൂട്ടിയറിയാൻ വഴിയേതുമില്ല ആയതിനാൽ ആവരണത്തിനു പോറലേൽക്കാതെ അതിസൂക്ഷ്മമായറുത്തെടുത്ത്‌ ഫോർമലിനിലിടുന്നതാണുചിതം പോറിയാൽ പൊട്ടിപ്പരക്കുന്നത്‌ ദ്വേഷത്തിന്റെ വിഷമോ സ്നേഹത്തിന്റെ...

മുണ്ട്‌

അരയിൽ ചുറ്റിയാൽ കീഴ്‌പ്പോട്ട്‌ തൂങ്ങിക്കിടക്കുമെന്നതിനാലാണ്‌ മുണ്ടുടുക്കാൻ തുടങ്ങിയത്‌ മുണ്ടായാൽ വേണ്ടല്ലോ തയ്യൽക്കാരൻ പോലും! താറുപാച്ചിയാൽ വീറുകാട്ടാം മാറിലിട്ടാൽ മുലക്കച്ചയാക്കാം തോളിലണിഞ്ഞാൽ ഞെളിഞ്ഞു നടക്കാം ആഴം താണ്ടുമ്പോൾ അഴിച്ചുതലയിൽ കെട്ടാം മുടിപിടിച്ചാൽ ഒളിച്ചുകടക്കാം പട്ടിണിയിൽ മുറുക്കാം മൃഷ്‌ടാന്നത്തിന്നയച്ചുടുക്കാം (കാക്കനാടനും മുണ്ടാണ്‌ സൗകര്യം)1 മുണ്ടുപൊക്കലും മുണ്ടഴിക്കലുമില്ലെങ്കിൽ രാഷ്‌ട്രീയത്തിന്‌ സർഗ്ഗവഴികളുണ്ടോ? ഇടത്തോട്ടോ വലത്തോട്ടോ ഉടുത്ത്‌ എതിര്‌ കാട്ടാനും മുണ്ട്‌ തന്നെ...

മഹായാനം

കത്തുന്ന സൂര്യൻ ചോരുന്ന കുട ബേസിനിൽ മുറിച്ചുമാറ്റപ്പെട്ട മുഴയും മുലയും തുടിക്കുന്നു. ഈ പന്നിക്കൂടിനെന്തു നാറ്റം! “ഞാനുമെന്തേ വീണു പോകുന്നത്‌?” തിരിഞ്ഞു നോക്കിയപ്പോൾ പിറകിൽ ഒരു നാടൻ നായമാത്രം! നായ്‌ക്കണ്ണുകളിൽ കെട്ടുപോയ ഇറച്ചിക്കൊതി. ഗർഭപാത്രത്തിൽ കൈകൾ കഴുകി ഞാൻ തിരിഞ്ഞു നടന്നു. അപ്പോഴും നക്ഷത്രങ്ങളിൽ നിന്നും കുഞ്ഞുങ്ങളുടെ വിലാപങ്ങൾ വർഷിച്ചുകൊണ്ടേയിരുന്നു. ...

തീർച്ചയായും വായിക്കുക