Home Authors Posts by ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

0 POSTS 0 COMMENTS

ചേർച്ച

നിനക്കിപ്പോൾ മുല്ലപ്പൂ ചേരുന്നില്ല. പതിയെ പൂത്തുലയും പുഞ്ചിരിയും, പനങ്കുല തോൽക്കുന്ന മുടിക്കെട്ടും, പുലർമഞ്ഞു കണക്കെ കുളിരഴകും, അടരുന്ന തുലാവർഷ- ച്ചെറുതുളളി തുളുമ്പും കരിമിഴിയും കരളും, എരിവുളള കാന്താരി- യരച്ച കറിക്കൂട്ടും, നറു നാണച്ചെറു വരകൾ വരച്ച വിരൽത്തുമ്പും, ഇരുൾചീന്തി പുലരും തിരുസന്ധ്യാ വിളക്കും... നിനക്കിപ്പോഴൊന്നും തന്നെ പണ്ടേപ്പൊലൊക്കുന്നില്ല. ...

മിടിപ്പ്‌ തിരഞ്ഞ്‌

ഉത്സാഹമില്ലാതെ, ഇലക്കീറ്റിലവശേഷിച്ച തുമ്പി ചെവിയോർക്കുന്നു. പമ്മി വന്നേക്കാവുന്ന പിഞ്ചുവിരൽ.... നിവർന്നു നിന്നു മടുത്ത്‌ പിണങ്ങി ഇല മടക്കാൻ തുനിഞ്ഞു കുറെ നാളായ്‌ ഒറ്റയ്‌ക്കൊരു തൊട്ടാൽവാടി. കല്ലിച്ച്‌, ചൂടെടുത്ത മഞ്ഞിൻ മുലക്കണ്ണുമായ്‌ ചെമ്പിച്ച കണ്ണുകൾ തേടി, ഭൂമിയെ അള്ളിപ്പിടിച്ച്‌ വംശനാശപ്പിഴുതെറിയലിൽ നെഞ്ചുനൊന്തു കറുക കൂവിവിളികൾക്കാരുടെ മറുകുറി തിരഞ്ഞ്‌, നീണ്ട ഇടവേളകളിൽ മൂളി സ്‌ഫുടം ചെയ്‌ത പാട്ടിന്റെ ചിന്തുമായി പിന്നെയും കുയിൽനിഴൽ.... കാണാൻ...

പാഞ്ചാലി

ദുശ്ശാസനൻ കീറിയ പുടവയല്ല; പാതിവ്രത്യത്താൽ തെറുത്തെടുത്തോളുടെ ആഡ്യസഭയഴിച്ചെടുത്ത വസ്ര്തശിഷ്ടമല്ല. ഫാഷന്നെ നിൻ ഭാഷോക്തിക്ക്‌ ഊടും പാവും നെയ്ത തുണ്ടുതുണിയാണ്‌. കണ്ണനെ വിളിച്ചുള്ള തേങ്ങലല്ല; പറഞ്ഞുറപ്പിച്ച നാണയ- ത്തുട്ടു കുറഞ്ഞതിന്റെ പരിദേവനങ്ങളാണ്‌... ചേലമുട്ടോളം മുറിച്ച ഫെമിനിസ്‌റ്റേഃ നാണം മറയ്‌ക്കേണ്ടത്‌ നാട്ടുനടപ്പല്ലേ? ...

തീർച്ചയായും വായിക്കുക