Home Authors Posts by ശ്രിനി ബാലുശേരി

ശ്രിനി ബാലുശേരി

0 POSTS 0 COMMENTS

നിധി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം കണ്ടെടുത്ത വാര്‍ത്ത വന്നതും തലസ്ഥാന നഗരിയിലെ തല മൂത്ത എട്ടോളം കള്ളന്മാര്‍ കുഴഞ്ഞു വീണു മരിച്ചു അറ്റാക്കില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ട ഒരു കള്ളനോട് കാര്യം തിരക്കി. ‘’ ഇത്രയും കാലം ഞങ്ങളുടെ മൂക്കിനു താഴെ ഇത്രയും സ്വര്‍ണ്ണം കെടന്ന കാര്യം അറിയാതെ പോയല്ലോ സാറേ ഞങ്ങളിതെങ്ങനെ സഹിക്കും?’‘ കള്ളന്‍ വലിയ വായില്‍ നിലവിളി തുടങ്ങി. ...

വില

ചെറൂട്ടി റോഡിൽ മൂന്നാംഗേറ്റിൽ റെയിൽപാളത്തിൽ നിന്നും പത്തടി ദൂരെയാണ്‌ യുവാവിന്റെ കബന്ധം കിടക്കുന്നത്‌. ശിരസ്‌ പാളത്തോടു ചേർന്ന്‌ കരിങ്കൽചീളുകൾക്ക്‌ മുകളിൽ പകുതി മിഴിചിമ്മിക്കൊണ്ട്‌. അപകടമോ ആത്മഹത്യയോ... ആർക്കറിയാം. എത്രപെട്ടെന്നാണ്‌ കാണികൾ തടിച്ചുകൂടിയത്‌. ശിരസു നോക്കി പറഞ്ഞു ഃ “നമ്മുടെ തീവണ്ടിചക്രത്തിന്റെ കൃത്യത... തല കണ്ടില്ലേ. മോഡേൺ ബ്രഡ്‌ഡിന്റെ പീസുപോലെയല്ലേ മുറിച്ചുവച്ചിരിക്കുന്നത്‌”. പാളത്തിനു നടുവിലായി തടിയൻ പേഴ്‌സും മൊബൈലും. “നല്ല ചെമ്പുള്ള വീട്ടിലെ പയ്യനാ. കനം കണ്ടിട്ട്‌...

കോൺസർട്രേഷൻ

രാത്രി! മാസങ്ങൾക്കുശേഷമുളള ഭർത്താവിന്റെ സ്‌നേഹവായ്‌പിൽ, ശക്തമായ കരലാളനകളിൽ അവൾ ഹർഷപുളകിതയും അത്ഭുതചിത്തയുമായി. തന്റെ അത്ഭുതം അവൾ മറച്ചുവെച്ചുമില്ല- “എന്തേ പതിവില്ലാത്ത ഒരുന്മാദം?” മിഴി തീർത്തും ചിമ്മിക്കൊണ്ട്‌ അവളെ തലോടിക്കൊണ്ടിരുന്ന ഭർത്താവ്‌ അലോസരത്തോടെ മന്ത്രിച്ചു. “ഛെ.... കോൺസൻട്രേഷൻ തെറ്റിക്കാതെ....” അയാളുടെ ഏകാഗ്രതയോടെയുളള രതിതന്ത്രങ്ങളെ തടസ്സപ്പെടുത്താതെ, സന്തോഷത്തോടെ പാവം ഭാര്യ മൗനിയായി. സഹപ്രവർത്തകയുടെ ശരീരവടിവുകളെ മനസ്സിലേക്കാവാഹിക്കുക എന്ന ശ്രമകരമായ യജ്ഞത്തിൽ, ഏകാഗ്രതയോടെ...

തീർച്ചയായും വായിക്കുക