Home Authors Posts by ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

0 POSTS 0 COMMENTS
പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു. ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു. തപാൽ ഃ ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ചെറുവള്ളിൽ വീട്‌, മാത്തൂർ തപാൽ, പത്തനംതിട്ട-689657, ഫോൺഃ 0468-2354572. ബ്ലോഗ്‌ഃ www.mathooram.blogspot.com ഇ-മെയിൽഃ s.mathoor@rediffmail.com Address: Phone: 09940556918

യാഥാസ്ഥിതികം

ടീവി തുറന്നുവെച്ചുറങ്ങും, കൂടൊരാളുണ്ടെന്ന തോന്നൽ ജീവിതത്തിൽ നിന്നൊരുവേള കൂറുമാറാതെ നോക്കും. വാതിൽ തുറന്നിട്ടിരിക്കും, പാത്തുവന്നൊളികണ്ണിട്ട്‌ തെന്നിമാറിപ്പറന്നു പോം പുള്ളുകൾ മനസ്‌സിൽ ചിലക്കും, ചുറ്റുവട്ടത്തുനിന്നുള്ളിലേക്ക്‌ പാളിനോക്കാനാളുണ്ടെന്നു തോന്നും.. അലങ്കോലമാമെഴുത്തുമേശയെ അടുക്കിവയ്‌ക്കാനൊരുക്കമല്ലാ, അടുക്കുംചിട്ടയുമായാലെനിക്കെന്നെ തിരിച്ചുകിട്ടാതെ നഷ്ടമായാലോ! പുരയ്‌ക്കുമേലേ ചാഞ്ഞിരുന്നാലും മുറിച്ചുമാറ്റാനൊരുക്കമല്ലാ, നിഴൽതുടകൾ തുള്ളിച്ച പാഴ്മര,- മടുപ്പമുള്ളവരിലെണ്ണം കുറഞ്ഞാലോ.. ഒഴിഞ്ഞിരുന്നൊഴിഞ്ഞു പോകവയ്യ, അഴിഞ്ഞുലഞ്ഞു കിടക്കട്ടെയുള്ള്‌, ഇരുട്ടടിച്ചുവാരിപ്പുറത്തു തള്ളിയാൽ വെളിച്ചമില്ലല്ലോ നിറച്ചു വയ്‌ക്കുവാൻ. ഉള്ളിലെ പുഴയിലിപ്പോൾ ചോര...

താമര

ഈ ചെളിയാളും നിലത്ത്‌ താമരയായ്‌ നിൽക്കാനാമോ? എന്നൊരു താമര ചോദിച്ചു. നീർ പിടിക്കാത്ത പൂദലത്തിൽ പുലർ പിടിപ്പിച്ചു നിർത്താനും അടിയൊഴുക്കത്തെ അടിമട്ടുമാറ്റി ജീവനെ കോരിയെടുക്കാനും ചിരിക്കാനും വിടരാനും ചിരം രാഷ്‌ട്രഭംഗിയായ്‌ മിനുങ്ങാനും....? പൊടിമീനുകളുരുമ്മും ഇക്കിളി സുഖമെന്നു കരുതിയോ, ചെകിളവാളോങ്ങും ചേറ്റു- മത്സ്യങ്ങളിൽ നിന്നൊഴിയണം. മഴയും കൊണ്ടിറങ്ങും രാത്രി മുക്കിയൊടുക്കാൻ നോക്കിയാൽ ശഠിക്കണം ശിരസ്‌സുയർത്തുവാൻ. ജലസമാന്തരം പൊട്ടിപ്പഴുത്ത ജലപ്രേതങ്ങളെ ഉരുമ്മി നിൽക്കണം. ഇന്ദ്രനൊളിക്കും നീണ്ടതണ്ടിന്റെ നങ്കൂരമാശ്രയം, ചെളിപറത്തും...

വീട്ടിൽ

പുലഭ്യത്തുലാവർഷം തേക്കുമരത്തണലിപ്പോഴും! പാട്ട്‌ ഒഴുക്കില്ലാതെ പാത്തിരിക്കുന്നടയ്‌ക്കും പിഴയ്‌ക്കും വട്ടപ്പൊരിത്തുട തുള- ച്ചിപ്പൊഴുമൊരു ത്വര കൂടുകൂട്ടാൻ പാടുപെടുന്നു..... ഇരുട്ടേറെച്ചെന്നാൽ മുഴു- ക്കുടിയന്റയഴിഞ്ഞുലഞ്ഞ വഴുക്കലുള്ള വാക്കുമാത്രമില്ല; രണ്ടായ്‌ പിരിയും വഴി- വക്കത്തിരുട്ടുപുതച്ച്‌ കെ എസ ഇബിയുടെ വിളക്കുമരവും, നെറ്റിക്കോട്ട വീണ എന്റെ വീടും....... ...

പിറവി

അതിരാവിലെ ആദ്യപൂങ്കോഴി- ക്കൊപ്പമുരുകിപ്പോയ പാറകൾ, കഴുവിലേറ്റിയിട്ടു കൊലച്ചോരയപ്പാടെ കഴുകിക്കളഞ്ഞ ന്യായാന്യായങ്ങൾ, സിരകളിൽചുറ്റികത്തല്ലുകൊ- ണ്ടാണികയറി കുത്തിനീറ്റുമ്പോഴും പുണ്യപറുദീസതൻ ഭിക്ഷാംദേഹികൾ... ആകാശക്കൊമ്പത്തോളമുയർ- ന്നർദ്ധനഗ്നനായ്‌ ചോരയിൽ കുളി- ച്ചിഹപരത്തിന്റെ നാഥനായവൻ, നിന- ക്കിവരുടെ സ്നേഹോപഹാരങ്ങ- ളിത്രയെന്നാകിലും ദൈവമേ, കരിങ്കല്ലറ തട്ടിപ്പൊളിച്ചു വീണ്ടും പഴയപാലാഴിപ്പുഞ്ചിരി പൊഴിച്ച്‌ ഉയർന്നുവന്നവൻ, നീയുന്നതൻ! കിഴക്കുനിന്നുമിപ്പൊഴും കുറെ കൗതുകങ്ങളുറക്കമൊഴിഞ്ഞു വരുന്നു- ണ്ടവർക്കുമുമ്പേ നടക്കുക നീ നഭസ്‌സിലുദിച്ച താരകമേയീ രാത്രി. എവിടെയെങ്കിലും അവൻ പിറന്നിരിക്കും, അതെന്റെയുള്ളിലാണെങ്കിലോ...! ...

യാത്ര

നഗരങ്ങളോടിപ്പോയ ഒരു ജാലകത്തിന്റെ അലങ്കാരമെന്നോണം ഞാനിരിക്കുന്നു. കാടുകളും കരിവള്ളി- ത്തീപിടിച്ച തീരങ്ങളും കാലത്തിന്റെ കൽക്കൻ വടിച്ചുമാറ്റി കണ്ണാടിമിനുക്കും നീർതടങ്ങളും കണ്ടിരിക്കും ഇതേ ജാലകത്തിലെ ഞാനെന്ന പതക്കത്തെ- കുറെക്കാലം കൂടെയോടി- പകലുകളിൽ തടഞ്ഞുവീണ നിഴലുകൾക്കും നിലാവുകൾക്കും, വെറുതെ കാറി, ചുമച്ചു കുഴഞ്ഞു വീണ വിളികൾക്കും എന്നെ പൊടുന്നനെ എങ്ങനെ മറക്കുവാനാകും? കൊണ്ടോട്ടം തുടരും വണ്ടി നിൽക്കുമിടവേളകളിൽ പുറത്തേക്കുനോട്ടം മതിയാക്കി പുറത്തിറങ്ങും ഞാൻ..... ഓടിയ...

മൂന്നു കവിതകൾ

ചോദ്യം മണവുംഒരു മണമാണു നാട്ടിൽഇരുളിവിടെയുമുണ്ട്‌ഇരുളുംഒരു കുളിരാണു നാട്ടിൽപിന്നെ,“തിരിച്ചെന്നാണെന്ന” ചോദ്യംഒരു കടമ്പയാണവിടെഅമ്മയെക്കുറിച്ചാണ്‌അങ്കലാപ്പെന്നും, പക്ഷേ,ഒന്നു-രണ്ടാഴ്‌ച കൂടെയായാൽഅമ്മയ്‌ക്കുമങ്കലാപ്പാണ്‌“കുട്ട്യേ,തിരിച്ചെന്നു പോകും??” കിണർ നാല്പതു തൊടി താഴേക്കു ചാടി,അമ്പിളിക്കിണ്ണത്തിൻ വക്കു കടിച്ചയവെട്ടിക്കിടന്നപൊട്ടകിണറിനു ദുഃഖം,തെങ്ങിൻതടിപ്പാലത്തിലൂടെ ഞാന്നാടിക്കുലുങ്ങാൻപെണ്ണുങ്ങളില്ലത്രെ, മുകളിൽ...നാലഞ്ചു തൊണ്ടിപ്പഴച്ചുണ്ടുകൾ മാത്രംരാപ്പകൽ വെടലച്ചിരിയുതിർക്കുന്നു... കുസൃതി അടങ്ങിനിൽക്കാൻ പറഞ്ഞുനെഞ്ചിനോട്‌മിടിക്ക്‌ മെല്ലെയെ-ന്നടക്കി ഞാൻ പറഞ്ഞു,ചെവിയടച്ച കുസൃതിയായത്‌കിഴുക്കു വാങ്ങികിടന്നു മോങ്ങുന്നു! ...

സ്വാതന്ത്ര്യം

ഭൂഗർഭം ചുഴിയും ചെടിക്കു രുധിര- പ്പൂമൊട്ടു നൃത്തം തരും. മേഘത്തിന്നടരിൽ പൊടിഞ്ഞ നിണ- മൂഴിക്കൊരോർമ്മച്ചൂടിടും. സ്വാതന്ത്ര്യത്തിരുനാളിലിന്ത്യയുടെ ഉളളത്തിൽ നീറും നൊമ്പരം. ബൂട്ടിട്ടോന്റെ ചവിട്ടടിക്കിടയിലെ സ്വാതന്ത്ര്യത്തേനിൻ മലർ.... മണ്ണോടെൻ ചെകിടോർത്തുവെങ്കിലിനിയും കേൾക്കാം തോക്കിന്നാരവം, കുത്തിക്കീറിയ നെഞ്ചുപോലെ വനിയിൽ റോസാപ്പൂവും കണ്ടിടും, ചോരച്ചൂരു മണക്കുമാ ഡയറിനെ സ്വപ്‌നത്തിൽ കാണും-നിഴൽ, ധീരന്മാർ മരണംവരിച്ചൊരറിവിൽ കമ്പോളച്ചന്തം തരും. ഉന്നമ്രം ‘ജയഭാരതം’ വിളിയൊച്ച- യ്‌ക്കൊട്ടും...

അഞ്ചുവർഷക്കുറിഞ്ഞി

അഞ്ചുവർഷക്കുറിഞ്ഞി പൂത്ത ദിക്കിലിടങ്ങഴിപ്പല്ലുകൾ ജനാധിപത്യമേ, നിനക്കുളള ആനന്ദപ്പൂച്ചെണ്ടുഴിയുന്നു. മുട്ടിനിന്ന നെടുനിശ്വാസ- ക്കെട്ടഴിഞ്ഞു പാറിപ്പറക്കുന്നു, മുണ്ടഴിഞ്ഞ പെൺനാണം പല്ലിറുമ്മി പകയൊടുക്കുന്നു. വോട്ടുകുത്തി പൊട്ടു തൊട്ട ചൂണ്ടുവിരലിന്നു പട്ടാഭിഷേകം, കൂർത്തനഖമുനച്ചെങ്കിരീടം അട്ടുപോയ ചിരിയെ വരയുന്നു, ഇനി, മസ്തകത്തിലെ മദപ്പാടു മാഞ്ഞുപോകാനഞ്ചു വർഷം, മൊത്തിമൊത്തിക്കുടിച്ച കളള്‌ ഛർദ്ദിച്ചൊടുക്കാനഞ്ചു വർഷം, നല്ലമണ്ണു വിലയ്‌ക്കുവച്ചതിൻ പാപമൊഴിയാനഞ്ചുവർഷം, അഞ്ചുവർഷത്തടവു കാലം- നേർനടപ്പിനുളള ഭാഗ്യം! അഞ്ചുവർഷക്കുറിഞ്ഞി പൂത്താൽ...

മുന്നണി

ഉള്ളംകെയ്യിലിട്ടു ഞെരടി മണത്തു നോക്കിയാൽ എഴുത്തോല നാരായത്തിൽ മുനയിൽ മുറിഞ്ഞു നെഞ്ചിൽ “ക... ഖ...” എഴുതും സുഖം. പേരു ചോദിച്ചാലോ ചില കയ്യാലവക്കത്തു നിന്ന്‌ ‘ഐക്യമുന്നണി’ യെന്നു പറയും, ഇളംകാടിനോടുരംചാരി ‘കമ്യൂണിസ്‌റ്റുപച്ച’ യെന്നും പറയും. മുന്നണ്ണിക്കാടിന്റ നാമധേയം മുന്നണിയിലും പിന്നണിയിലും ചുറ്റിപിണഞ്ഞു കിടക്കുന്നു! ...

കൃഷീവലൻ

ശവം കായ്‌ക്കും മരക്കൊമ്പിലെ ശുഷ്‌കജൻമത്തിൻ കുരുക്കഴിച്ചിട്ട്‌ മണ്ണിലേയ്‌ക്കുള്ള വിതയ്‌ക്കായ്‌ നാം ആറടി പൊലിപ്പുള്ള തടമെടുക്കുന്നു. ചുറ്റിവരിയും കടക്കെണി പോലെ കാച്ചിൽവള്ളികൾ കൊടുമ്പിരിക്കൊണ്ട മൺമടക്കിൽ കുരുത്ത കൃഷീവല, കണ്ണിമാങ്ങകൾ കീഴ്‌മേൽ മറിഞ്ഞ കൊമ്പിലെന്തേ കുരുക്കിട്ടു നീ? പുഷ്‌ടിയില്ലാത്ത ജീവിതച്ചോട്ടിൽ ചേറുവാനുള്ള രാസ-ജൈവ- മിശ്രിതത്തിന്റെയില്ലായ്‌മ, വല്ലായ്‌മയായ്‌ പട്ടിണിച്ചെള്ളയൊട്ടുമീ മുഖ- പ്പൊത്തിലിപ്പൊഴേ നരത്തെഴുപ്പോ? കല്പാന്തകാലപ്രകൃതമാം പച്ചപ്പ്‌ വെട്ടിത്തിളങ്ങും ദീർഘയൗവ്വനത്തിന്‌ തണ്ണീരൊഴുക്കിയ അല്പായുസിന്റെ കണ്ണീരൊഴുക്കിന്നും തോരാതെ, തോരാതെ... മണ്ണിന്റെ യോനീപുടങ്ങളിൽ നിന്നും പച്ചത്തലപ്പുകൾ...

തീർച്ചയായും വായിക്കുക