Home Authors Posts by ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

0 POSTS 0 COMMENTS
പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു. ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു. തപാൽ ഃ ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ചെറുവള്ളിൽ വീട്‌, മാത്തൂർ തപാൽ, പത്തനംതിട്ട-689657, ഫോൺഃ 0468-2354572. ബ്ലോഗ്‌ഃ www.mathooram.blogspot.com ഇ-മെയിൽഃ s.mathoor@rediffmail.com Address: Phone: 09940556918

ചില കുറ്റപ്പെടുത്തലുകൾ

പോത്തുവണ്ടിയാത്രകളിൽ നിന്നുപോയ പേന തുടച്ചെടുത്ത്‌, ഒന്നു കുടഞ്ഞ്‌ അടുത്ത വിശേഷങ്ങളിലേക്ക്‌ കടക്കുകയാണ്‌. ഋതുഭേദങ്ങൾ നിറഞ്ഞ ജീവിതയാത്രയുടെ ഉച്ചനീചത്വങ്ങളിലെല്ലാം എന്റെ ഉരം ഉരഞ്ഞൂറിയ ചോര ഇപ്പോഴും പറ്റിക്കിടക്കുന്നുണ്ട്‌. അതായിരിക്കും, പിടിച്ചുകുലുക്കുമ്പോൾ വേരുകൾ ദൂരങ്ങളിലും കിടന്ന്‌ ഉടക്കിവലിക്കുന്നത്‌. പ്രവാസത്തിലേക്കും മറ്റു വിശേഷങ്ങളിലേക്കും തിരിയുന്നതിനു മുമ്പ്‌ എനിക്കു കുറച്ചു കുറ്റപ്പെടുത്തലുകളുണ്ട്‌. നന്നാക്കാനുറച്ചവർ നന്നാവാതെപോകുന്ന വിധിവൈപരീത്യത്തിൽ നിന്നുകൊണ്ടു തന്നെ എന്റെ പരാതികളുടെ കെട്ടഴിച്ചിടുന്നു.. വർണ്ണവിവേചനത്തിനും മത-വർഗ്ഗ ഭേദങ്ങൾക്കും മുമ്പൊരിക്കലുമില്ലാത്തവിധം...

മേഡ്‌ഇൻ ഇന്ത്യ

ഈ പുല എന്നെ വിട്ടുപോകുമെന്നു തോന്നുന്നില്ല. മഴ പെയ്താലും വെയിൽ വീണാലും, വീട്ടിൽ വന്നാലും വീട്ടിൽ നിന്നു അകന്നു നിന്നാലും ഒഴിയാബാധയായി തീർന്ന ഗൃഹാതുരത്വത്തെയാണ്‌ ഞാൻ അർത്ഥമാക്കിയത്‌. പറഞ്ഞുപറഞ്ഞു പഴകിയെങ്കിലും ഇതിനിപ്പൊഴും ഒരു പ്രത്യേക പുതുമയാണ്‌. ഇതില്ലെങ്കിൽ എഴുത്തില്ല, ഞാനില്ല എന്ന സ്ഥിതിവിശേഷമാണുള്ളത്‌. ഗൃഹാതുരത്വത്തിനുള്ള സുഖം സ്വർഗ്‌ഗീയമാണെന്നു ചിലപ്പോൾ പറയേണ്ടിവരും.....! ചിരിക്കല്ലേ.. ഫരീദാബാദ്‌ കരിയും പുകയും ഇരമ്പവും നിറഞ്ഞ വികാസ്‌ ഇൻഡസ്ര്ടീസായി വീണ്ടും വാ തുറന്നു...

ചില ചൂടുള്ള ഓർമ്മകൾ

ചെന്നുപെടുന്ന സാഹചര്യങ്ങൾ ഒരുപക്ഷേ, മനുഷ്യനെ അവിശ്വസനീയമാംവിധം മാറ്റിമറിക്കുന്നു. അനിവാര്യതയുടെ പശ്ചാത്തലത്തിൽ, പിടിച്ചുനിൽപ്പിന്റെ സൂത്രവാക്യങ്ങൾ മെനയുമ്പോൾ, സാഹചര്യങ്ങളെ ഉൽകൊള്ളുകയും അതിനു അനുസൃതമായി നീന്തുകയും ചെയ്യേണ്ടിവരുന്നു. ചെറുത്തുനിൽപ്പിനുള്ള ശക്തിയും സന്നദ്ധതയുമുണ്ടാകുംവരെ അതു തുടരേണ്ടിയും വരുന്നു. വേനൽ കത്തിക്കയറുന്ന വെയിലത്തേക്ക്‌, ഇപ്പോൾ ജാലകത്തിലൂടെ നോക്കുമ്പോൾ, പിഴുതെടുക്കലിന്റെയും മാറ്റിനടലിന്റെയും നിരവധി വേദനകൾ വേർപടലത്തിലുള്ള ഒരു ഒറ്റമരം പോലെ തോന്നിപ്പോകുന്നു സ്വയം. ശീതീകരിച്ച മുറിയിലിരുന്ന്‌ ജാലകത്തിനപ്പുറത്തെ ഉരുകുന്ന ജീവിതം കാണുമ്പോൾ, ഫരീദാബാദിലെ ഉച്ചവെയിലത്തെ...

പോത്തുവണ്ടി യാത്രകൾ

മൂരി നീർത്തിക്കിടക്കുന്ന പെരുവഴിയേറ്റെടുത്ത അനാഥജീവിതങ്ങളുടെ എത്രയോ കഥകളാണ്‌ നഗരത്തിനു പറയാനുള്ളത്‌. പോഷകങ്ങളില്ലാത്ത പ്രതീക്ഷകൾക്കു മുകളിലൂടെ അത്‌ ഓടിച്ചുകയറ്റിയ ചക്രങ്ങളിൽ ഇപ്പോഴും ചോര പുള്ളിപ്പെട്ടു കിടക്കുന്നുണ്ടാകും... ദില്ലിയിലെ ബിഎംഡബ്ല്യു കേസ്‌ നമുക്ക്‌ മറക്കാറായിട്ടുണ്ടോ? മാനുഷികതയ്‌ക്ക്‌ ഉണ്ടായ പരിക്കുകൾ, മാറ്റിപ്പറഞ്ഞ സാക്ഷിമൊഴികളിലും, തിരുത്തപ്പെട്ട തെളിവുകളിലും സൗകര്യപൂർവ്വം ഒളിഞ്ഞിരിക്കുന്നത്‌ കാണാകും.. എന്റെ അനുഭവക്കുറിപ്പുകൾക്ക്‌ തുരുമ്പും പൊടിയും പിടിച്ചു തുടങ്ങിയതിന്റ വിരസത ഉണ്ടായിത്തുടങ്ങിയോ എന്നു സംശയിക്കുന്നു. എങ്കിലും, മീൻ തൊട്ടു കൂട്ടണമെന്നതു...

ഫരീദാബാദ്‌…

ഗൃഹാതുരത്വമെന്ന വിട്ടുനിൽപിന്റെ നേരിയ വേദന ഒരു പ്രത്യേക കാലത്തെ പ്രതിഭാസമല്ല. തലമുറകളായി അനുഭവിച്ചുപോന്ന ഈ വേദനയ്‌ക്ക്‌ സ്വഭാവമാറ്റങ്ങളുണ്ടാകുന്നു എന്നു മാത്രം. നാട്ടുവഴികളേയും പട്ടുപാവാടപ്പെണ്ണിനേയും വിട്ടുനിന്നതിന്റെ വേദന ഒരു കാലത്തെങ്കിൽ, അടിമപ്പാടത്തെ നിത്യദുരിതത്തിനിടയിലും ചെളിമണവും നെൽക്കതിരും ഒക്കെ വിട്ടുനിന്നതിന്റെ വേദന മറ്റൊരു കാലത്തുണ്ടായിരുന്നു. ഇനി, തിരക്കുള്ള പാതയുടെ തിരിവിലെ ഇന്റർനെറ്റ്‌ കഫേയും, അടച്ചിട്ട മുറിയിലെ കമ്പ്യൂട്ടറും മാറുന്ന ഗൃഹാതുരതവസ്വഭാവങ്ങളുടെ വിഷയങ്ങളായി മാറിയേക്കാം. ഗൃഹാതുരത്വം എന്ന വികാരം മനനം...

വേനൽക്കാലം

ഉത്തരേന്ത്യയിൽ ഇപ്പോൾ വേനലാണ്‌. ആഗോളതാപനമെന്ന സ്ഥിതിവിശേഷമാകാം, തുടക്കത്തിൽ തന്നെ വേനലിന്‌ തീവ്രത കൂട്ടിയിരിക്കുന്നത്‌. അനുനയത്തോടെ വരുന്ന കാലാവസ്ഥകളുടെ ശൈലി മാറിയിരിക്കുന്നു. പെട്ടെന്നാണ്‌ തുടക്കവും, ഒടുക്കവും. ഫരിദാബാദിലെ ചില വേനൽക്കാലകാര്യങ്ങളിലേക്ക്‌ ഈ വട്ടം കടക്കാം. ആകാശത്തു നിന്ന്‌ തീയടർന്നു വീഴുന്ന കാലം. പുറമ്പോക്കുകളിൽ നിന്ന്‌ മഞ്ഞവെളിച്ചത്തിലേക്ക്‌ (Lime Light) ചാടിക്കയറി വാർത്ത സൃഷ്‌ടിക്കുന്ന മൃതചിത്രങ്ങളിലെ ഒട്ടിയ വയറുള്ള കറുത്ത മനുഷ്യക്കോലങ്ങൾ. കുതിച്ചു ചാടാൻ തിക്കുന്നവരെ, സൂര്യന്റെ പിടിച്ചുതള്ളി ചുട്ടെടുക്കലാണ്‌...

ഒരു യാത്രയുടെ തുടക്കം

പ്രവാസജീവിതം അതിജീവനത്തിനായുള്ള നിരന്തരസമരമാണത്രെ. പ്രവാസം എന്ന ജീവിതാവസ്ഥ ലോകഭൂപടത്തിലൂടെയുള്ള മനുഷ്യന്റെ പലായനമാണ്‌. നിലനിൽപിന്റെ അഭയാർത്ഥി​‍്ര തീരത്തിലേക്ക്‌ ഭാണ്ഡം മുറുക്കിയുള്ള യാത്ര. ശക്തമായ ഗൃഹാതുരത്വവും ജീവിതസമരവും ജയപരാജയങ്ങളും കൂടിച്ചേർന്ന സമ്മിശ്ര ജീവിതാനുഭവങ്ങളിൽ തകർന്നവീഴാതെ ഭൂരിഭാഗവും ഒരു ഫിനിക ​‍്സ്‌ പക്ഷിയെപ്പോലെ പറന്നുയരുന്നുണ്ട്‌. അന്യവൽക്കരിക്കപ്പെട്ട ശിഷ്ടജീവിതത്തിന്റെ അവകാശികൾ കുറവാണ്‌ മിക്കവർക്കും. സ്വദേശവും പരദേശവും ഒരുപോലെ അന്യമാകുന്ന പ്രതിഭാസത്തിൽ ഭാഷയ്‌ക്കും രൂപാന്തരങ്ങളും വകഭേദങ്ങളും ഉണ്ടാകുന്നുമുണ്ട്‌. മായം ചേർന്ന മലയാളവും, മായംചേർന്ന ഭക്ഷണപാനീയങ്ങൾ...

വെളിച്ചം

അച്ഛനുപിറകെ കുഞ്ഞി- ട്ടോർച്ചടിച്ചു വന്നതും, രാത്രിയിലോക്കാനം കേൾക്കും വീടിന്റെ കൈവഴിയിലേക്കാ- ഞ്ഞാകാശം നീട്ടിപ്പിടിച്ചതും പുകയറയിൽ നിന്നുകുതറി കരണംമറിഞ്ഞെന്റെ കരളിൽ പതിഞ്ഞ കണ്ണുരച്ചിട്ടതും ദുഃഖമെന്നെഴുതിത്തളളിയ വെളിച്ചമേ നീ തന്നെയല്ലേ! ഉറക്കത്തിൻ മൂടാപ്പടിഞ്ഞ മൃതസമാനന്റെ കാൽക്കൽവീണ്‌ ഉണരുണ്ണീ, വെളിച്ചം ദുഃഖമല്ല,- ഇരുളും തിരിച്ചറിവിന്റെ ക- ണ്ണുറക്കെത്തുറക്കേണ്ടതിൻ നിമിത്തമെ- ന്നലമുറയിട്ടതുമിതേ വെളിച്ചം. ഇലകളിൽനിന്നൂറിയിറങ്ങും കുഞ്ഞു പുലരികളിൽനിന്നിപ്പോഴു- മുയരുന്നതുമിതേ വനരോദനം.... വെള്ളപ്പുതപ്പണിഞ്ഞ വെടികൊണ്ട ദേഹത്തി...

ഇറക്കം

മഴയും വരുന്നു, താഴ്‌ച മുരടനക്കിക്കിടക്കുന്നു. വഴുതുവാനായ്‌ വയ്‌ക്കുമീ ചുവടു തകിടംമറിയല്ലേ.....! മലകളെ പൂളിയെടുത്ത വഴിയുടെ ഇരുകരകളിൽ ജന്മവേരുകൾ തമ്മിൽപിണ- ഞ്ഞുന്മാദനൃത്തമാടുന്നു... നീറ്റിറക്കങ്ങളിൽ തൊ- ട്ടെന്റെ കാൽകൾ തണുത്തുറയുന്നു, തട്ടിവീഴ്‌ചതൻ തിണർപ്പ്‌ നീലച്ചുനിണംകെട്ടിക്കിടക്കുന്നു. മഴയും വരുന്നു, തിരിച്ചുള്ള വരവൊളിഞ്ഞിരുന്നുകണ്ട്‌ കൽപൊത്തുകൾ, ഗർത്തങ്ങൾ.. വിറയ്‌ക്കും പാദങ്ങളാലെ തിരി- ച്ചിറക്കം കഠിനമല്ലേ; കൂട്ടില്ലായ്‌മയിലൊറ്റപ്പെടലിൽ നേരടക്കിപ്പിടിക്കുന്നു ഞാൻ നീ നീട്ടും കരം തെരുപ്പിടി- ച്ചിനിയിറക്കം തുടരുന്നു........ ...

രണ്ട്‌ കവിതകൾ

1. ഛായ മാറി മാറി കണ്ണാടികൾ നോക്കിമുഖം വക്രിച്ചും ചിറികോട്ടിയുംമനുഷ്യത്വ സൗന്ദര്യം തിരഞ്ഞു.എവിടെയുംഒരു മൃഗം മനുഷ്യനെപിടിച്ചടക്കിയ ഛായ മാത്രം...! 2. പൂക്കളം പൂവിളികൾ നിറച്ചുള്ള മരം,പോംവഴിയില്ലാതെ മനപ്പൂർവ്വംകുറച്ചേറെ പൂക്കൾ പൊഴിച്ച്‌ചുവട്ടിൽ അത്തപ്പൂവിട്ടിരുന്നു.നടുക്ക്‌ മരം തന്നെതൃക്കാക്കരപ്പനായ്‌ നിവർന്നു നിന്നു.കാറ്റൊന്നടിച്ചുകുലുങ്ങുമ്പോൾമരത്തിൽ നിറച്ചു കണ്ണീരും... ...

തീർച്ചയായും വായിക്കുക

ഓട്ടം

വേർപാട്‌

മിസ്‌ഡ്‌

ഹൗസ്‌ഫുൾ

സായന്തനം