Home Authors Posts by ശ്രീമൂലനഗരം പൊന്നൻ

ശ്രീമൂലനഗരം പൊന്നൻ

0 POSTS 0 COMMENTS
വിലാസംഃ ശ്രീമൂലനഗരം പൊന്നൻ ശ്രീമൂലനഗരം പി.ഒ. പിൻ - 683 580. (പ്രശസ്ത നാടകക്യത്തും സംവിധായകനുമായ ശ്രീമൂലനഗരം വിജയന്റെ മകനാണ്‌.) Address: Phone: 9847724618

ഭാഗം – ഒന്ന്‌

കശുമാങ്ങയുടെ മണം. ഇടവഴികൾക്ക്‌ ഒരു മാറ്റവും സംഭവിച്ചിട്ടില്ലല്ലോ. കുത്തനെയുളള കയറ്റം കഴിഞ്ഞുളള ഇറക്കം. കോഴിവാലൻ വളർന്നു നിൽക്കുന്ന ഈടുകൾ. കശുമാവിൻ തോട്ടങ്ങൾക്കുളളിലെങ്ങോ ബ്രിട്ടീഷുകാര്‌ പണ്ട്‌ പണി കഴിച്ച ബംഗ്ലാവും പഴയ രീതിയിൽ തന്നെയാകുമോ ഇപ്പോഴും? മനസ്സിന്‌ എന്തേ ഇത്ര തിടുക്കം? പണ്ടും കാറ്‌ കടന്നു ചെല്ലാൻ മടിക്കുന്ന വഴുക്കുന്ന ഇടവഴികളിലൂടെ ഓർമ്മകൾ നുണഞ്ഞ്‌ അയാൾ ബംഗ്ലാവ്‌ ലക്ഷ്യമാക്കി ഡ്രൈവ്‌ ചെയ്‌തു. എതിരെ ആരെങ്കിലും വന്നാൽ...

സിനിമയെ സ്‌നേഹിക്കുന്ന സുന്ദർദാസ്‌

സിനിമ ഏതൊരു സാധാരണക്കാരനെയും എന്നപോലെ എന്നേയും കുഞ്ഞുന്നാളിലേ മോഹിപ്പിക്കുകയോ വിഭ്രമിപ്പിക്കുകയോ ഒക്കെ ചെയ്‌തിട്ടുളള ഒരു മീഡിയ ആണ്‌. പക്ഷേ ഭാവിയിൽ ഒരു സിനിമാക്കാരനായി വേണം ജീവിക്കാൻ എന്ന ചിന്തയുണ്ടാക്കിയിട്ടില്ല. പ്രീഡിഗ്രി വിദ്യാഭ്യാസാനന്തരം ഡിഗ്രിയ്‌ക്ക്‌ ഫിലോസഫിയാണെടുത്തത്‌. അക്കാലത്ത്‌, പലപ്പോഴും അച്‌ഛന്റെ ഒരു വലിയ കൂട്ടുകാരനായ ബഹദൂർ എന്ന അതുല്ല്യനടൻ വീട്ടിൽ വന്നുപോകാറുണ്ടായിരുന്നു. ആ പരിചയം; ഒരു ജോലിസാദ്ധ്യതയ്‌ക്കുളള പഠനമെന്ന നിലയ്‌ക്ക്‌ 1975-ൽ ബഹദൂറിക്കയോടൊപ്പം അദ്ദേഹത്തിന്റെ മദ്രാസിലെ വീട്ടിലേക്ക്‌ വണ്ടികയറാൻ...

ആറ്‌

അന്ന്‌ ആശുപത്രിയുടെ ആകാശത്തിന്‌ തലേന്നത്തേക്കാൾ പ്രസരിപ്പും പ്രഭയുമുണ്ടായിരുന്നു. ഉണർവ്വിന്റെ കരുത്തുമായി ഒരു കൂട്ടം വെൺകൊക്കുകൾ കിഴക്കു നോക്കിപ്പറന്നു. ചിറകുകൾക്കു താഴെ ചരിക്കുന്ന തലതിരിഞ്ഞ മനുഷ്യകുലത്തെക്കുറിച്ചോർത്ത്‌ അവ അടക്കിപ്പിടിച്ചു ചിരിച്ചു. വിതയ്‌ക്കുകയും കൊയ്യുകയും ചെയ്യുന്ന നിർഭാഗ്യരുടെ കുലം...! “കനകം മൂലം... കാമിനി മൂലം...” അവ മൂളിപ്പാട്ടോടെ പരിഹസിച്ച്‌ പറന്നകന്നു. ഡോക്‌ടർ രമേഷിന്‌ അന്ന്‌ പതിവിലേറെ ക്ഷീണം...

ഏഴ്‌

വരാന്തകളിലൂടെ പേ പിടിച്ച പട്ടിയെപ്പോലെയാണ്‌ ഡോക്‌ടർ രമേഷ്‌ ഓടിയത്‌. കിതപ്പോടെയും മുരൾച്ചയോടെയും അയാൾ ഡ്യൂട്ടിറൂമിന്റെ വാതിൽ തളളിത്തുറന്നു. അവിടെ ഗൗതമനെ പരിചരിക്കുന്ന ഡ്യൂട്ടിനേഴ്‌സ്‌ ഉണ്ടായിരുന്നില്ല. പകരം ഉണ്ടായിരുന്ന തടിച്ച ശരീരമുളള നേഴ്‌സിൽനിന്നും ഡ്യൂട്ടിനേഴ്‌സ്‌ അല്പംമുമ്പ്‌ ഉടുത്തൊരുങ്ങി പുറത്തേക്ക്‌ പോയെന്നയാളറിഞ്ഞു. ഡോക്‌ടർ നേരെ പാഞ്ഞത്‌ ഗൗതമന്റെ അമ്മയുടെ മുറിയിലേയ്‌ക്കാണ്‌. അയലത്തെ പെൺകുട്ടിയേയും വിളിച്ചുകൊണ്ട്‌ തെല്ലുമുമ്പ്‌ ഡ്യൂട്ടിനേഴ്‌സ്‌ പുറത്തേക്കിറങ്ങിപ്പോയെന്ന്‌ അമ്മ പറഞ്ഞു. ഡോക്‌ടർ വിറക്കുന്ന കാലടികളോടെ വാച്ചറെ തേടിച്ചെന്നു. ഡ്യൂട്ടിനേഴ്‌സ്‌...

മൂന്ന്‌

അമ്മയ്‌ക്ക്‌ ഒരാശ്വാസമായിരുന്നു അയലത്തെ പെൺകുട്ടി. ഗൗതമന്റെ കവിതാപുസ്തകങ്ങളിൽ ഇരട്ടവാലൻ പുഴു കണക്കെ പെൺകുട്ടി വെളളിക്കൊലുസിന്റെ താളവുമായി കയറിയിറങ്ങി നടന്നു. അവളാക്കവിതകൾ മനഃപ്പാഠമാക്കി. പക്ഷേ അതയാളെ ചൊല്ലിക്കേൾപ്പിക്കാൻ അവൾക്ക്‌ ഭയമായിരുന്നു. അയാളാകട്ടെ അവളെ ഒരിക്കൽപോലും ഗൗനിച്ചില്ല. തന്റെ അമ്മയുടെ നിഴലായി തനിക്കുവേണ്ടി എല്ലാം ഒരുക്കിത്തരുന്ന ആ പെൺകുട്ടിയുടെ കൊലുസ്സിന്റെ തേങ്ങലുകൾപോലും ഗൗതമൻ അറിഞ്ഞില്ല. പകുതി ഭ്രാന്തോടെ ഗൗതമൻ അപ്പോഴും പുതിയ ചില കവിതകൾ തീർക്കുന്ന തിരക്കിലായിരുന്നു. ...

നാല്‌

“വീണ്ടുമൊരു കത്തുവന്നൂ ഡോക്‌ടർ...” ഗൗതമൻ ചിന്താഭാരത്തോടെ പറഞ്ഞു. “എന്റെ ഗൗതമന്‌” - ഉരുണ്ട്‌ വലിയ അക്ഷരങ്ങളായിരുന്നു ഭാഗ്യലക്ഷ്‌മിയുടേത്‌. “എന്നോട്‌ പൊറുക്കുക. രാജലക്ഷ്‌മിയുടെ വീട്ടിൽ എന്നെയന്വേഷിച്ചെത്തിയ നിന്നെ ഞാൻ കണ്ടിരുന്നു. പക്ഷേ എനിക്കു നിന്നടുത്തെത്താൻ കഴിയാത്തവണ്ണം ഞാൻ നിസ്സഹായയായിരുന്നു. എന്നെ വിശ്വസിക്കുമെങ്കിൽ ഒരിക്കൽകൂടി എന്നെക്കാണാൻ വരണം. വിധിയുണ്ടെങ്കിൽ ഇത്തവണ നാം തമ്മിൽ കാണും.” തമിഴ്‌നാട്ടിലേയ്‌ക്ക്‌ ക്ഷണിച്ചു കൊണ്ടുളളതാണ്‌. അവിടെ...

അഞ്ച്‌

അമ്മ പ്രാർത്ഥിക്കുകയായിരുന്നു. ഗൗതമന്റെ മനസ്സിൽനിന്ന്‌ വ്യാകുലതകൾ എടുത്തു മാറ്റണേ ഭഗവാനേ എന്ന്‌. പക്ഷേ സംഭവിച്ചുകൊണ്ടിരുന്നത്‌; ഒരുപക്ഷേ...ഗൗതമന്റെ വ്യഥകൾ അവന്റെ മനസ്സിന്റെ പടിപ്പുരയിറങ്ങി വന്ന്‌ തന്റെ മനസ്സിലേയ്‌ക്ക്‌ കുടിയേറുകയല്ലേ എന്നും അമ്മ സംശയിച്ചു. നൊന്തുപെറ്റ തന്റെ പ്രിയപ്പെട്ട മകനുവേണ്ടി ആ അമ്മ ആ വ്യഥകളെ സ്‌നേഹിക്കാനുറച്ചു. ബാല്യകാലത്ത്‌ കൊച്ചുസീതയെപ്പോലെ പാവകളെ പാടിയുറക്കിയപ്പോഴും ഗൗതമനെ പ്രസവിച്ചശേഷം ആദ്യമായി മുലയൂട്ടിയപ്പോഴും തോന്നാത്തൊരു നിർവൃതി അമ്മയെ അടക്കി ഭരിച്ചു. അമ്മ ആ...

ഒന്ന്‌

കൃഷ്‌ണപക്ഷത്തിലെ ഒരു സന്ധ്യയ്‌ക്ക്‌ നേരിയ ചാറ്റൽമഴയും കൊണ്ട്‌ ഗൗതമന്റെ അമ്മയെത്തി. കൂടെ വലിയ കണ്ണുകളും മെലിഞ്ഞ ശരീരവും വെളളക്കൽ മൂക്കുത്തിയുമായി കൊതിപ്പിക്കുന്ന നടത്തത്തോടെ, നീണ്ട മുടിയുളള അയലത്തെ പെൺകുട്ടിയും. അവൾക്ക്‌ ഏറിയാൽ പതിനെട്ട്‌. വൃദ്ധയെ അവളാണ്‌ പിടിച്ചു നടത്തിയിരുന്നത്‌. ആശുപത്രിയുടെ വരാന്തയിൽ നനഞ്ഞ കോഴികളെ ഓർമ്മിപ്പിച്ചു കൊണ്ട്‌ ഇരുവരും നിന്നു. രോഗികളുടെ തിരക്കുണ്ടായിട്ടും ഡ്യൂട്ടിനേഴ്‌സിന്‌ അവരെ തിരിച്ചറിയാൻ കഴിഞ്ഞു. “ഗൗതമന്റെ അമ്മയല്ലേ?” ...

രണ്ട്‌

സുവോളജി ലാബിന്റെ ഇരുണ്ട ഇടനാഴിയിൽ നിന്നാണ്‌ ഗൗതമൻ ഭാഗ്യലക്ഷ്‌മിയെ ശേഖരിച്ചത്‌. അതൊരു നട്ടുച്ചയ്‌ക്കായിരുന്നു. മാനത്ത്‌ മഴമേഘങ്ങൾ കനത്തു വിങ്ങി മൂടിക്കെട്ടിയ നട്ടുച്ച. മഴക്കാറു കാണുമ്പോൾ ഗൗതമൻ ആകെ അസ്വസ്ഥനാകുമെന്ന്‌, ഭാഗ്യലക്ഷ്‌മി എങ്ങനെ അറിയാൻ.... റെക്കോഡു സൈൻ ചെയ്യിച്ച്‌ കൂട്ടുകാരിയോടൊപ്പം നടന്നെത്തിയ കോളേജ്‌ സുന്ദരി ഭാഗ്യലക്ഷ്‌മി ഗൗതമനെ കണ്ട്‌ പുഞ്ചിരിച്ചത്‌ അയാളറിഞ്ഞില്ല. കൂട്ടുകാരി അവളുടെ കാതിൽ ഗൗതമനെക്കുറിച്ച്‌ ഏതോ തമാശ പറഞ്ഞു. സ്വതവേ കിലുക്കാംപെട്ടിയും സൗന്ദര്യദേവതയെന്ന്‌...

ആറാം തീവ്രവാദി

ഈ രാജ്യത്തെ രക്ഷിക്കാൻ ഞങ്ങൾ ഒടുവിൽ കണ്ടെത്തിയത്‌ ആ ഒരൊറ്റവഴി മാത്രമായിരുന്നു. ഞങ്ങൾ എന്നുപറഞ്ഞാൽ ഞങ്ങൾ അഞ്ചുപേർ. “വയം പഞ്ചോത്തരം ശതം” പഴയ ക്ലാസ്സിലെങ്ങോ പഠിച്ച സംസ്‌കൃത പാഠത്തിന്റെ തലക്കെട്ട്‌ ഓർമ്മവരുന്നു. പാഞ്ചാലിയില്ല. പുതുനാമ്പിന്‌ എന്നും കൃഷിയിടമാണെങ്കിലും സ്‌ത്രീ അബലയും ചപലയുമാണെന്ന പഴയ തത്വം മുറുകെപ്പിടിച്ച്‌ അവളെ മാറ്റി നിർത്തിയിരുന്നു ഞങ്ങൾ. ഞങ്ങൾ മദ്യപിക്കാറില്ലായിരുന്നു. മത്സ്യമാംസാദികൾ ഭക്ഷിക്കാറില്ലായിരുന്നു. നഗരത്തിന്റെ ഓടകളുടെ ഗന്ധം കുറച്ചു...

തീർച്ചയായും വായിക്കുക