Home Authors Posts by ശ്രീമൂലനഗരം പൊന്നൻ

ശ്രീമൂലനഗരം പൊന്നൻ

0 POSTS 0 COMMENTS
വിലാസംഃ ശ്രീമൂലനഗരം പൊന്നൻ ശ്രീമൂലനഗരം പി.ഒ. പിൻ - 683 580. (പ്രശസ്ത നാടകക്യത്തും സംവിധായകനുമായ ശ്രീമൂലനഗരം വിജയന്റെ മകനാണ്‌.) Address: Phone: 9847724618

വെളളിക്കൊലുസ്സിന്റെ ഈണം

പുഴുക്കളരിക്കുന്ന തന്റെ കാലുകൾ വലിച്ചുവച്ച്‌ വൃദ്ധ ചുരുണ്ടുകിടന്നു. മുഖത്ത്‌ വന്നിരിക്കുന്ന വലിയ ഈച്ചകളെ ആട്ടിയോടിക്കുവാനുളള ശേഷം അവർക്കു നഷ്‌ടപ്പെട്ടിരുന്നു. കിടക്കുന്ന പായിലും ചുമരിൽപ്പോലും അളളിപ്പിടിച്ചുകയറുന്ന സൂക്ഷ്മജീവികൾ തന്റെ ശരീരത്തിൽ നിന്നുണ്ടായതാണെന്ന ഞെട്ടിപ്പിക്കുന്ന ബോധം അവരെയിപ്പോൾ വിട്ടുപോയിരുന്നു. ചുറ്റും ചൂഴ്‌ന്നുനിൽക്കുന്ന ഓക്കാനമുണ്ടാക്കുന്ന ദുർഗന്ധം അവരെയിപ്പോൾ അലട്ടിയിരുന്നുമില്ല. ചൊറിഞ്ഞുപൊട്ടി പൊറ്റകെട്ടിയ മുടികൊഴിഞ്ഞ തലയിൽ അരിച്ചുകുമിയുന്ന പുഴുക്കളുടെ ചലനവും അവർ അറിഞ്ഞില്ല. ഇരുണ്ട വെളിച്ചം...

ഒറ്റക്കണ്ണുളള മൗനം

“ഈശ്വരാ ഇനി എപ്പഴാ ഒന്ന്‌ വീടെത്തുകാ?” വെയിറ്റിംഗ്‌ ഷെഡ്‌ഡിൽ നിറഞ്ഞു നിന്നിരുന്ന മനുഷ്യക്കോലങ്ങൾ തീരാവ്യഥയോടെ പരസ്‌പരം ചോദിച്ചുകൊണ്ടിരുന്നു. നിറയെ ആളുകൾ വന്നു കഴിഞ്ഞപ്പോൾ നിൽക്കാൻ തന്നെ സ്ഥലമില്ലാതായി. പോരാത്തതിന്‌ പെരുംമഴയും. വെയിറ്റിംഗ്‌ ഷെഡ്‌ഡിന്റെ വശങ്ങളിൽ നിന്നവരെ പൂർണ്ണമായും നനച്ചുകൊണ്ട്‌ വീശിയടിച്ച കാറ്റ്‌, മുടിയഴിച്ചാടി. നഗരപഥങ്ങളിലെ വിളക്കുകാലുകൾപോലും ആ മുടിയാട്ടം കണ്ട്‌ പ്രാർത്ഥനയോടെ കണ്ണുകൾ ഇറുക്കിയടച്ചുനിന്നു. ...

ക്ലോഡിയ – 13-​‍ാമത്തെ ശിഷ്യ

നീണ്ടുനിന്ന ഒരു തലവേദനയിൽനിന്നും രക്ഷപ്പെട്ടപോലെ ഏതാണ്ട്‌ എട്ടുദിവസങ്ങൾക്കുശേഷം റോമൻ മജിസ്‌ട്രേറ്റിന്റെ പത്നി തന്റെ കിടക്കയിൽ നിന്നുമെഴുന്നേറ്റു. വിശാലമായ കിടക്കമുറിയുടെ ജനാലകൾക്കരികെ ചെന്നുനിന്നു. പുറത്ത്‌ പകലിന്റെ നാഥന്റെ ചരമം കണ്ടു. കണ്ണുകളിൽ അപ്പോഴും ഭീതി വിട്ടകന്നിരുന്നില്ല. ചുണ്ടുകളിൽ ഏതോ നാമം ഉച്ചരിക്കപ്പെടാൻ അറച്ച്‌ വിതുമ്പിനിന്നു. അകലെ ആകാശത്താഴ്‌വരകളിൽ ഒരു വലിയ യുദ്ധാവസാനമെന്ന കണക്കേ അപ്പോഴും രക്തമൊലിപ്പിച്ച്‌ മേഘക്കുഞ്ഞുങ്ങൾ മരിച്ചുകിടന്നു. മരണത്തെയോർക്കവെ ക്ലോഡിയയുടെ കണ്ണുകൾ നിറഞ്ഞു....

പരേതർക്കു പറയുവാനുളളത്‌

മരിച്ചവരുടെ ആത്മാക്കൾ ഒന്നിച്ചുകൂടി ഗംഭീരമായൊരു പ്രതിജ്ഞയെടുത്തു. “ഇനി ഇത്‌ തുടർന്നുപോകാൻ അനുവദിക്കരുത്‌. നമുക്ക്‌ ശരീരം നഷ്‌ടപ്പെട്ടതുകൊണ്ടാണ്‌ നമ്മെ ആർക്കും ഒരു വിലയുമില്ലാത്തത്‌. മാത്രമല്ല; ആത്മാക്കളെ നേരിൽ കാണാൻ സൗകര്യമില്ലാത്തതും ഭൂമിയിൽ ജീവിച്ചിരിക്കുന്നവർക്ക്‌ മരിച്ചവരെ മറന്നു പ്രവർത്തിക്കാൻ സഹായകമാവുന്നുണ്ട്‌. ഒരാൾ മരിച്ചു കഴിഞ്ഞാൽ എല്ലാവരും ഓടിക്കൂടും. പക്ഷേ അന്ത്യകർമ്മങ്ങൾക്ക്‌ ഒരല്പം താമസം നേരിട്ടാലോ, അടുത്ത ബന്ധുക്കളെത്താൻ ഒന്നോ രണ്ടോ മണിക്കൂറുകൾ അല്ലെങ്കിൽ...

പുലി

നേരുപറയട്ടെ, കുറെ ദിവസങ്ങളായി ഞാനുറങ്ങിയിട്ട്‌. മിഴിയടച്ചാൽ മനക്കണ്ണാടിയിൽ തെളിയുന്നത്‌ ദംഷ്‌ട്രകളും ചോരക്കണ്ണുകളുമാണ്‌. ഏതു നിമിഷവും ആക്രമിക്കാൻ വെമ്പി നിൽക്കുന്നമട്ടിൽ നേരിയ വിറയലോടെ, കണ്ണിമയ്‌ക്കാതെ, മുരൾച്ചയടക്കി മീശ മെല്ലെ വിറപ്പിച്ച്‌... ഉറക്കെ നിലവിളിച്ച്‌ ഞെട്ടിയുണരുമ്പോൾ ചുറ്റും പരിഹസിക്കുന്ന ഇരുട്ട്‌; ഭയപ്പെടുത്തുന്ന കറുപ്പ്‌! ലോറൻസിതറിഞ്ഞപ്പോൾ ആദ്യം കുറേയേറെ നേരം എന്റെ മുഖത്തുനോക്കി എന്തോ ചിന്തിച്ചിരുന്നു. അതിനുശേഷം പൊട്ടിച്ചിരിച്ചു. എനിക്കതിഷ്‌ടമായില്ല. പക്ഷേ അതറിയാതെ ലോറൻസ്‌ പറഞ്ഞു. ...

ഭാഗം – അഞ്ച്‌

“സാറേ....” കണ്ണു തുറന്നു. “ഇന്നലെ പരിചയമില്ലാത്ത സാധനം വലിച്ചുകേറ്റിയതുകൊണ്ടാ സാറേ... ഞാൻ പെട്ടെന്ന്‌ ചത്തു വീണത്‌. പൊറുക്കണം. സാറിന്നലെ പട്ടിണിയായിപ്പോയി അല്ലേ...?” “സാരമില്ല. ഞാൻ ഇന്നലെ ടൗണീന്ന്‌ ആഹാരം കഴിച്ചിട്ടാ വന്നത്‌.” “സാറ്‌ കുളിച്ചൊരുങ്ങുമ്പോഴേക്കും ദിവാകരൻനായര്‌ പോയി ആഹാരം കൊണ്ടുവരും. വൈകത്തില്ല. ഉറപ്പ്‌.” “ങാ.. ങാ..” ദിവാകരൻനായർ തിടുക്കത്തിൽ വാലാട്ടിക്കൊണ്ട്‌...

ഭാഗം -ആറ്‌

“ദുർഗ്ഗേ....” ദുർഗ്ഗ വന്നു. ഇരുകൈകളിലും വാറ്റുചാരായത്തിന്റെ നിറഞ്ഞ കുപ്പികൾ താങ്ങി. ഒരു നർത്തകിയുടെ ശരീരഭംഗിയുളള അഴകി. ഏറിയാൽ ഇരുപത്തിരണ്ട്‌. നീണ്ട കണ്ണുകളും കറുത്ത്‌ സമൃദ്ധമായ മുടിയിഴകളും. ചുണ്ടുകളിൽ കൊതിപ്പിക്കുന്ന നഗ്നതയുടെ കറുത്ത നിറക്കാരി. നീണ്ട കൈകളിൽ നീലക്കുപ്പിവളകൾ... കാലുകളിൽ വെളളിപ്പാദസരങ്ങൾ..... നഗരത്തിലെ പെൺകുട്ടികൾക്ക്‌ എന്നോ നഷ്‌ടപ്പെട്ട ദാവണിയും കണങ്കാൽ മറച്ച പാവാടയുമായിരുന്നു വേഷം. അഴകാർന്ന മൂക്കിനും മേൽച്ചുണ്ടിനുമിടയിൽ വിയർപ്പുമുത്തുകൾ മൂക്കുത്തിയേക്കാൾ തിളങ്ങി. ...

ഭാഗം – മൂന്ന്‌

രാത്രി ഉറക്കം വന്നില്ല. കിഴക്കേ ജനാല തുറന്നു വെച്ചു. ഇരുട്ടിൽ മിന്നാമിനുങ്ങുകൾ, മദ്യപിച്ചവരെപ്പോലെ കാലിടറി നടന്നു. കാറ്റിന്‌ കശുമാങ്ങയുടേയും പാലപ്പൂവിന്റേയും മണം. ഈശ്വരിയുടെ കൈവെളളകൾക്ക്‌ പാലപ്പൂവിന്റെ മണമായിരുന്നു. മുറിയ്‌ക്കകത്തേയ്‌ക്ക്‌ നിർത്താതെ വീശിയ കാറ്റിന്‌ നല്ലൊരു മൂഡ്‌ തരാൻ കഴിഞ്ഞു. ഇരുന്നെഴുതി. വെട്ടിയും തിരുത്തിയും ഒരാറ്‌ സീൻ കറതീർത്തു വച്ചു. പിന്നെ വലതുകൈയ്‌ക്ക്‌ വല്ലാത്ത വേദനയായി. നേരിയ മരവിപ്പുണ്ടോ? “വയസ്സ്‌ അമ്പത്തിയഞ്ചു കഴിഞ്ഞൂട്ടോ. ഇനി ശരീരം...

ഭാഗം – നാല്‌

കശുമാവിൻ തോട്ടത്തിനപ്പുറത്തെ ഭഗവതിക്കുന്നു കയറുമ്പോൾ ഈശ്വരിയോടു പറഞ്ഞു. “ഹായ്‌.. എന്താ ഒരു സുഗന്ധം...? ”എന്താ സുഗന്ധം?“ ”എന്തു സുഗന്ധം?“ അവൾക്കു മനസ്സിലായില്ല. അവൾ തിരിഞ്ഞുനിന്ന്‌ നോക്കി. വായുവിൽ നിന്ന്‌, ചുറ്റുപാടുകളിൽ നിന്ന്‌... ബാല്യം പേരറിയാത്തൊരു സുഗന്ധം പരമാവധി വലിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. അവളും കുഞ്ഞുമൂക്കു വിടർത്തി പരീക്ഷിച്ചു. ”കശുമാങ്ങേടെ മണംണ്ടോ?“ ”ങും...“ അവൾ...

ഭാഗം – 2

ബ്രിട്ടീഷുകാരുടെ നീലരക്തത്തിന്റെ വീര്യം കാട്ടുന്ന വലിയ മുറികൾ.... കൂറ്റൻ വാതിലുകൾ... പണ്ട്‌ ഈ വാതിലുകൾക്കു പിന്നിൽ ഒളിച്ചു കളിയ്‌ക്കുമായിരുന്നു ഞാനും ഈശ്വരിയും... ഏതോ ഓർമ്മയിൽ അറിയാതെ മന്ദഹസിച്ചുകൊണ്ട്‌ ഒരു സിഗററ്റു കൊളുത്തി. അച്ഛൻ ചെയ്യാറുളളപോലെ വിരലുകൾക്കിടയ്‌ക്ക്‌ പിടിക്കാതെ രണ്ടുവിരലുകൾ കൊണ്ട്‌ മാത്രം പിടിച്ചാണ്‌ സിഗററ്റു വലിക്കാറ്‌. വലിച്ചു കഴിഞ്ഞാൽ പുക തലയ്‌ക്ക്‌ മുകളിൽ മുഖമെറിഞ്ഞ്‌ ഊതിയകറ്റും. ഈശ്വരി... എന്റെ ബാല്യകാലസഖി. ജനാലയിലൂടെ കാറ്റ്‌...

തീർച്ചയായും വായിക്കുക