Home Authors Posts by ശ്രീമൂലനഗരം വിജയൻ

ശ്രീമൂലനഗരം വിജയൻ

Avatar
0 POSTS 0 COMMENTS
അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. ഭാര്യ ഃ എം.കെ. വിലാസിനി മക്കൾ ഃ പൊന്നൻ, പൊന്നി. 1992 മെയ്‌ 22ന്‌ അനന്തരിച്ചു. നാടകങ്ങൾ ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ. പുരസ്‌കാരങ്ങൾ 1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.

ഇരുപത്തിമൂന്ന്‌

കൃഷ്‌ണപിളളസാറിന്റെ ലോഡ്‌ജിൽ മേശപ്പുറത്ത്‌ കൈമുട്ടുകളൂന്നി മുഖവും താങ്ങി ശശിധരന്റെ മുൻപിൽ ശാന്ത നിന്നു. കസേരയിൽ ഇരിക്കുന്ന ശശിധരൻ ശാന്തയുടെ മറുപടിക്കുവേണ്ടി ആ മുഖത്തേയ്‌ക്ക്‌ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ആയുസ്സിനിടയ്‌ക്ക്‌ ഇത്രയും ബുദ്ധിമുട്ടുളള ഒരു ചോദ്യം തനിയ്‌ക്ക്‌ കിട്ടിയിട്ടില്ല. പഠിച്ച പാഠങ്ങളിലൊന്നും ഇല്ലാത്ത ചോദ്യം. മനസ്സിലാക്കിയ ലോകപരിജ്ഞാനങ്ങളിൽ തപ്പിയിട്ടും പെട്ടന്നൊരുത്തരം കണ്ടുപിടിക്കാൻ ശാന്തയ്‌ക്കു കഴിയുന്നില്ല. മുമ്പിലിരിക്കുന്ന ശശിധരന്റെ ജിജ്ഞാസയ്‌ക്ക്‌ മൂർച്ച കൂടി. എന്തെ...

പത്തൊൻപത്‌

ബിഷപ്പിന്റെ അരമനയ്‌ക്ക്‌ തൊട്ടടുത്തുളള വലിയ പളളിയിലേക്ക്‌ വെളുത്ത താറാവിൻ പറ്റംപോലെ ചട്ടയും മുണ്ടും ധരിച്ച്‌ ക്രിസ്‌ത്യാനിപ്പെണ്ണുങ്ങൾ ഒഴുകുന്നു. വിടർന്ന ലില്ലിപ്പൂപോലെ അവർക്കിടയിൽ ഒരു മുഖം. ആ മുഖം ആരുടേതാണ്‌? നീലപ്പുരികവും നീണ്ട കണ്ണുകളുമുളള സാറാമ്മ. എക്കണോമിക്സ്‌ ബി.എയ്‌ക്ക്‌ ക്ലാസ്സെടുക്കുന്ന ലക്‌ചററായ സാറാമ്മ. ചുവന്ന ചുണ്ടുകൾക്കിടയിൽ മുല്ലമൊട്ടുകൾ വിരിയിക്കുന്ന വെളുത്ത മാലാഖയായ സാറാമ്മ. ഹിന്ദുവായ തന്നെ ക്രിസ്‌മസ്‌ രാത്രിയിൽ കരോൾ സംഗീതം കേൾക്കാൻ ക്ഷണിച്ച ആ സാറാമ്മ ഇന്നെവിടെ? കാഷ്‌മീരില...

പതിനെട്ട്‌

ഹോസ്‌റ്റൽ ഗേറ്റുകടന്ന്‌ ശാന്തയും കൂട്ടുകാരി സതിയും പടിഞ്ഞാട്ടു നടന്നു. ആസ്പത്രികവല കൂടിപ്പോയാൽ ആൺകുട്ടികളുടെ ഹോസ്‌റ്റലുണ്ട്‌. അവിടെനിന്ന്‌ കൂക്കിവിളിയും കമന്റടിയും ഉയരും. വടക്കോട്ടു നടന്നാൽ സെന്റ്‌ ത്രേസ്യാസ്‌ കോൺവെന്റിന്റെ ഓരം ചേർന്നുളള വഴിയിലൂടെ ബ്രോഡ്‌വെയിലെത്താം. സതിക്കു ടൗണിൽ എല്ലായിടവും പരിചയമുണ്ട്‌. ഹൈസ്‌കൂൾ ക്ലാസ്സുകളിലും അവൾ പഠിച്ചത്‌ പട്ടണത്തിൽ തന്നെയായിരുന്നു. ഗവഃപ്ലീഡറായിരുന്ന അച്ഛൻ റിട്ടയർ ചെയ്‌ത്‌ കുടുംബസമേതം നാട്ടിൻപുറത്തേയ്‌ക്ക്‌ പോയതുകൊണ്ടാണ്‌ സതി ഹോസ്‌റ്റലിൽ താമസമാക്കിയത്‌...

ഒന്ന്‌

കിഴക്കിന്റെ അടിവയർ തുടുത്തു. പ്രകാശം സംശയത്തോടെ വിരിഞ്ഞുവന്നു. അല്ലികൾ മെല്ലെ വിടർന്നപ്പോൾ അഴകാർന്ന കുങ്കുമക്കാമ്പുപോലെ തുളുമ്പിപ്പരക്കുന്ന പ്രകാശം. ചൂടില്ലാത്ത തീ പൊഴിക്കുന്ന തുടുത്ത പ്രകാശം. മലകൾക്കപ്പുറത്തുനിന്നും കവിഞ്ഞൊഴുകുന്ന കുങ്കുമപ്പുഴ. രക്തപ്രവാഹം! പകൽ പിറക്കുകയാണ്‌! പ്രസവത്തിന്റെ ‘അറപ്പിക്കുന്ന’ ഭംഗി! ചിന്തിപ്പിക്കുന്ന സിന്ദൂരകാന്തി. മൂടൽ മഞ്ഞിന്റെ പുകമറ അലിഞ്ഞ്‌, ആവിയായി, അദൃശ്യതയിൽ മറഞ്ഞിട്ട്‌ ഏറെ നേരമായി. ഇളംചൂട്‌ കാണാവേരുകൾ മണ്ണിലേയ്‌ക്ക്‌ ആഴ്‌ത്തിപ്പടർത്തുന്നു. വെയിൽ...

പതിനഞ്ച്‌

സന്ധ്യ എരിഞ്ഞടങ്ങിയപ്പോൾ ഒരു ഇൻലന്റുമായി കയറിവന്ന്‌ പരീത്‌ കല്യാണിയമ്മയെ വിളിച്ചു. “കാലത്ത്‌ പോസ്‌റ്റുമാൻ തരാൻ മറന്നതാ. ശാന്തമോളുടെ ആണെന്ന്‌ തോന്നണ്‌. ഒരെയ്‌ത്ത്‌ണ്ട്‌.” കയ്യിലിരുന്ന നിലവിളക്ക്‌ ഉമ്മറത്ത്‌ വെച്ച്‌ കത്തുവാങ്ങി ധൃതിയിൽ കല്യാണിയമ്മ വായിക്കാൻ തുടങ്ങി. വായിക്കുന്തോറും കണ്ണുകൾ ഈറനായി. ദുഃഖിതയായ തന്റെ മകൾ തന്നോടു നേരിട്ടു പറയുന്ന വാചകങ്ങൾപോലെ അവർക്കു തോന്നി. നിറമിഴികൾക്ക്‌ പലപ്പോഴും അക്ഷരങ്ങൾക്കുമീതെ മൂടൽ അനുഭവപ്പെട്ടു. “എന്താണ്‌ ബിശേയം? ഞമ്മളും കൂടി കേക്കട്ടെ. ഒറക്കെ ബായിക്ക...

പതിനാറ്‌

പതിവിലും നേരത്തെ അന്ന്‌ വിശപ്പു തുടങ്ങി. കരിമ്പടത്തിനുളളിൽ കിടന്ന്‌ വൃദ്ധൻ മകളെ വിളിച്ചു. അച്ഛന്റെ ദൈന്യതയിൽ അകംനൊന്ത്‌ കല്യാണിയമ്മ നെടുവീർപ്പിട്ടു. കവിടിപിഞ്ഞാണത്തിൽ ചോറും കറിയും കൊണ്ടുവന്ന്‌ വച്ചു. വൃദ്ധൻ കൈകഴുകി ആർത്തിയോടെ അത്താഴമുണ്ണാൻ തുടങ്ങി. അച്ഛന്റെ കൂനിക്കൂടിയുളള രൂപം അവർ നോക്കിനിന്നു. ഓട്ടുവിളക്കിന്റെ നാളം മുന്നിൽനിന്ന്‌ ആടിക്കളിച്ചപ്പോൾ ഓർമ്മകൾ നിറഭേദങ്ങളോടെ മനസ്സിൽ ചിത്രങ്ങൾ വരയ്‌ക്കാൻ തുടങ്ങി. വൈവിദ്ധ്യമുളള എത്രയെത്ര ചിത്രങ്ങൾ...! ഇന്ന്‌ അവയെല്ലാം വൈരുദ്ധ്യങ്ങളായി തോന്നുന്ന...

പതിനേഴ്‌

പാത്രങ്ങൾ കഴുകിവെച്ച്‌ അടുക്കള അടിച്ചുവാരി വൃത്തിയാക്കിയതിനുശേഷം കലത്തിലെ കഞ്ഞിവെളളം പിഞ്ഞാണത്തിലേയ്‌ക്കു പകർന്ന്‌ കല്യാണിയമ്മ കുടിച്ചു. അത്താഴമായിരുന്നു അത്‌. വായും മുഖവും കഴുകി മുറിയിൽ വന്ന്‌ പായ്‌ വിരിക്കാൻ ഭാവിക്കവെ ആരോ വാതിൽക്കൽ മുട്ടി. പരീതായിരിക്കുമോ? രാത്രിയിൽ വരുമെന്ന്‌ പറഞ്ഞിട്ടില്ലല്ലോ? അഥവാ പറഞ്ഞതുതന്നെ മേലിൽ സന്ധ്യകഴിഞ്ഞാൽ ഇങ്ങോട്ടു വരികയില്ലന്നല്ലേ? വാക്കുലംഘനം പരീതു നടത്തുകയില്ല. വിളക്കെടുത്തുകൊണ്ട്‌ കല്യാണിയമ്മ ഉമ്മറത്തെ വാതിൽ തുറന്നു. “ആരാ അത്‌?” “ഞാനാണ്‌ കല്യാണിയ...

പന്ത്രണ്ട്‌

മുനിഞ്ഞുകത്തുന്ന കുപ്പിവിളക്കിനു സമീപം വെറും നിലത്ത്‌ ചിന്താക്രാന്തയായി ശാന്ത ഇരുന്നു. മനസ്സ്‌ ഒരു കടലായിരുന്നു. കോള്‌ കൊണ്ട കടൽ. തിരമാലകൾ അജ്ഞാതമായ കരിമ്പാറകളിൽ തല്ലിത്തകർത്തു കൊണ്ടേയിരുന്നു. കാറ്റ്‌ ചൂളം കുത്തി കരളിലൂടൊഴുകി. ഓർമ്മവെച്ച കാലം മുതലേ അമ്മയുടെ പെരുമാറ്റം അലോസരപ്പെടുത്തുന്ന തരത്തിലാണ്‌. നാട്ടിലെത്രയോ സ്‌ത്രീകൾ വേറെയുമുണ്ട്‌? അവർക്കാർക്കും ഇത്തരം ചീത്തപ്പേരില്ല. അവരുടെ മക്കളെ പളളിക്കൂടത്തിൽ വച്ച്‌ ആരും കളിയാക്കാറില്ല. അവരെ കാണുമ്പോൾ ഒരാളും അടക്കം പറയാറില്ല. പക്ഷേ, തന്റെ വിധി...? ...

പതിമൂന്ന്‌

ക്ലാസ്സ്‌ തുടങ്ങിയിട്ട്‌ ഒരു മാസത്തോളമായി. ആദ്യമാദ്യം വലിയ പരിഭ്രമമായിരുന്നു. നാട്ടിൻപുറത്തെ ഹൈസ്‌കൂളിൽനിന്ന്‌ എത്രയോ വ്യത്യസ്തമാണ്‌ കോളേജ്‌! ഹൈസ്‌കൂളിലാണെങ്കിൽ ഒരുവർഷം മുഴുവൻ ഒരേ ക്ലാസ്സിലിരുന്ന്‌ പഠിക്കണം. ഓരോ പീരിയേഡിനും സബ്‌ജക്‌ട്‌ അനുസരിച്ച്‌ വ്യത്യസ്ത മുറികളിൽ ചെന്നിരിക്കുന്ന കോളേജിലെ സമ്പ്രദായം അവൾക്കു നന്നേ പിടിച്ചു. തന്നെയല്ല, പഠിത്തത്തോടൊപ്പം കളിതമാശകൾക്കും പ്രാധാന്യമുണ്ടിവിടെ. ലക്‌ചർ ചെയ്യാൻ വരുന്ന അധ്യാപകരും വിദ്യാർത്ഥികളും കൂട്ടുകാരെപോലെ വർത്തിക്കുന്നു. ഹൈസ്‌കൂളിൽ ഹെഡ്‌മാസ്‌റ്റ...

പതിനാല്‌

പുതുതായി മാറിവന്ന പോസ്‌റ്റുമാൻ കവലയിൽ ഗംഗാധരന്റെ മുറുക്കാൻ കടയിൽ വന്നു. “ഒരു മുറുക്കാൻ താ.” ഗംഗാധരൻ മുറുക്കാൻ എടുത്തു കൊടുത്തു. വെറ്റിലയിൽ ചുണ്ണാമ്പു തേച്ചുകൊണ്ട്‌ പോസ്‌റ്റുമാൻ തിരക്കി. “ഈ വാരനാട്ടെ കല്യാണിയമ്മയുടെ വീടെവിടെയാ?” ഗംഗാധരൻ കൈചൂണ്ടി. “ആ വളവു കഴിഞ്ഞുചെന്നാൽ ഒരു പാടമുണ്ട്‌ പാടത്തിന്റെ അക്കരെയാ. എഴുത്തു വല്ലോമാണെങ്കിൽ ഇവിടെ വച്ചേച്ചാമതി. പുളളിക്കാരി ഇതിലെ വരും.” “എഴുത്തല്ല; ഒരു എഴുപത്തഞ്ചുരൂപാ മണിയോർഡറുണ്ട്‌.” പോസ്‌റ്റുമാൻ ചുരുട്ടിയ വെറ്റില വായിലേയ്‌ക്ക്‌ ഇട്ടു. നുറുക്...

തീർച്ചയായും വായിക്കുക