Home Authors Posts by ശ്രീമൂലനഗരം വിജയൻ

ശ്രീമൂലനഗരം വിജയൻ

0 POSTS 0 COMMENTS
അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. ഭാര്യ ഃ എം.കെ. വിലാസിനി മക്കൾ ഃ പൊന്നൻ, പൊന്നി. 1992 മെയ്‌ 22ന്‌ അനന്തരിച്ചു. നാടകങ്ങൾ ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ. പുരസ്‌കാരങ്ങൾ 1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.

ഇരുപത്തൊമ്പത്‌

അപരാധിയുടെ മുഖഭാവത്തോടെ ശശിധരൻ പ്രൊഫസറോട്‌ യാത്ര ചോദിച്ചു. “ഞാൻ പോകട്ടെ സാർ?” “ആകട്ടെ.” പ്രൊഫസർ തലയാട്ടി. ശശിധരൻ പുറത്തേയ്‌ക്ക്‌ നടന്നു. വാതിൽവരെ പ്രൊഫസർ തന്റെ ശിഷ്യനെ പിന്തുടർന്നു. ഗേറ്റിൽ ചെന്നപ്പോൾ ശശി ഒരിക്കൽകൂടി തിരിഞ്ഞുനോക്കി. വാതിൽപ്പടിമേൽ പിടിച്ചുകൊണ്ട്‌ നിശ്ശബ്‌ദമായ ഒരു കടൽപോലെ അക്ഷോഭ്യനായി തന്നെത്തന്നെ ഉറ്റുനോക്കി തന്റെ ഗുരുനാഥൻ നിൽക്കുന്നു. ശശിധരന്‌ ലജ്ജ തോന്നി. തലകുനിച്ച്‌ അയാൾ...

ഇരുപത്തിയേഴ്‌

നടന്ന എല്ലാകാര്യങ്ങളും ഒരക്ഷരത്തിന്‌ തെറ്റില്ലാത്തവിധം പ്രൊഫസ്സറെ പറഞ്ഞു കേൾപ്പിച്ചു. ചുവന്നു കലങ്ങിയ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി; എല്ലാം കേട്ടു കഴിഞ്ഞപ്പോൾ പ്രൊഫസർ പറഞ്ഞു. “വരുന്നതെന്തും നേരിടാനുളള കരുത്ത്‌ നാം നേടിവയ്‌ക്കുക. മനഃശക്തിയുണ്ടെങ്കിൽ മാറാലകൾ എല്ലാം മാറികിട്ടും കുട്ടീ.” തുടർന്ന്‌ പലതും പറഞ്ഞ്‌ അവളെ സമാധാനിപ്പിച്ചു. അമ്മയെ വെറുക്കരുതെന്നും, കുടുംബമെന്നത്‌ ഒരു ക്ഷേത്രംപോലെ പുണ്യപ്പെട്ടതാണെന്നും പ്രൊഫസർ ഉപദേശിച്ചു. ...

ഇരുപത്തിയെട്ട്‌

പ്രൊഫസറുടെ ലോഡ്‌ജിൽ വച്ച്‌ പല പ്രാവശ്യം ശാന്ത ശശിധരനെ കണ്ടു. ഓരോ തവണയും തന്റെ ഇംഗിതമറിയാൻ അദ്ദേഹം ധൃതി കാണിച്ചിട്ടും വ്യക്തമായ ഒരു മറുപടി നൽകാൻ കഴിഞ്ഞില്ല. താൻമൂലം ആ മനുഷ്യൻ ഏറെ പ്രയാസപ്പെടുന്നുണ്ടെന്നവൾക്കു ബോധ്യമായി. ഒടുവിൽ ഒരു തീരുമാനത്തിലെത്തി. തന്റെ രക്ഷകനായ കൃഷ്ണപ്പിളളസാറിനോട്‌ എല്ലാം തുറന്നു പറയുക. അദ്ദേഹം ചൂണ്ടുന്ന പാതയിലൂടെ സഞ്ചരിക്കുക. സൗകര്യം ലഭിച്ച...

രണ്ട്‌

വസ്‌ത്രമെല്ലാം ശരിയാക്കി കല്യാണിയമ്മ നൽകിയ മൂരിച്ചീപ്പുകൊണ്ട്‌ തല ചീകുന്നതിനിടയിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പറഞ്ഞു. “കാരണവര്‌ ഇപ്രത്തേയ്‌ക്ക്‌ വരുന്നതിനു മുൻപ്‌ പോയേക്കാം. കണ്ടാൽ പുളളി ബീഡി ചോദിക്കും. ഒരു കുറ്റി ബീഡിപോലും കയ്യിലില്ല.” “അല്ലെങ്കിലും ഇതെന്തൊരു ബീഡിവലിയാ? ഇന്നലെത്തന്നെ നാലഞ്ചു കെട്ടു വലിച്ചു കാണും.” “മരണനേരത്ത്‌ അത്രയും കുറച്ചു വലിച്ചാൽ മതിയല്ലോ?” ഒരു ഫലിതം പറഞ്ഞിട്ട്‌...

ഇരുപത്തിനാല്‌

ഒരു ദിവസം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മത്തായി ചോദിച്ചു. “ഞാനിവിടെ വരുന്ന കാര്യത്തിൽ പരീതിനല്പം നീരസമുണ്ട്‌, അല്ലേ?” ഉമ്മറത്തെ ബഞ്ചിൽ ചരിഞ്ഞുകിടക്കുന്ന പഞ്ചായത്ത്‌ പ്രസിഡണ്ടിന്റെ നേർക്ക്‌ ദൃഢമായി നോക്കി കല്യാണിയമ്മ പറഞ്ഞു. “തുറന്നുപറയാം സാറേ, സാറിവിടെ വരുന്നതിൽ പരീതിന്‌ വിരോധമുണ്ട്‌. ഞങ്ങൾ തമ്മിലുളള ബന്ധം അതാണ്‌.” “മനസ്സിലായില്ല...” “നാലാംവേദക്കാരനാണെങ്കിലും പരീതിന്റെ മനസ്സ്‌ ശുദ്ധമാണ്‌.” ...

ഇരുപത്തിയഞ്ച്‌

സൃഷ്‌ടിയുടെ ഉദ്ദേശമെന്തെന്ന്‌ പ്രപഞ്ചകർത്താവിനുപോലും പിടിയില്ലെന്നു തോന്നുന്നു. ഇണ ചേരുന്ന ജീവികളിൽ നിന്ന്‌ പ്രതിരൂപങ്ങൾ പിറക്കുന്നതനുസരിച്ച്‌ സ്രഷ്‌ടാവും അബദ്ധകർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണോ? അതോ അതികൗശലത്തോടെ അറിഞ്ഞുകൊണ്ട്‌ ‘ക്രൂരമായ വിനോദക്കളരി’യിൽ പയറ്റു നടത്തുന്നതോ? എങ്കിൽ കരുണാമയനായ ഈശ്വരൻ ഇത്രകണ്ട്‌ കഠിനഹൃദയത്തിന്‌ ഉടമയാകുന്നതെങ്ങിനെ? അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ ജീവിതത്തിന്റെ അർത്ഥസമ്പുഷ്‌ടമായ പൊരുളെന്ത്‌? വിവേകമെന്ന വിശ്വനിധി ലഭിച്ച മനുഷ്യനെന്ന പ്രതിഭാസം സൃഷ്‌ടിയുടെ അത്യാതിശയമെന്നല്ലേ ധിഷണാശാലികൾ രേഖപ്പെടുത്തിയിരിക്കുന്നത്‌? ...

ഇരുപത്തിയാറ്‌

ശാന്ത പടികടന്നു വന്നപ്പോൾ ഉമ്മറത്തെ വാതിൽ ചാരിയിരിക്കുന്നതു കണ്ടു. വീട്ടിൽ ആരുമില്ലായിരിക്കുമോ? അതായിരുന്നു ശങ്ക. നടക്കല്ലു കയറി വരാന്തയിലേക്ക്‌ കാലുവെച്ചതേയുളളൂ അടുക്കളവശത്തുനിന്നും അമ്മയുടെ ചിരികേട്ടു. ഹൃദയത്തിൽ കുളിരുകോരി. ആനന്ദം ക്ഷണികമായിരുന്നു. അമ്മയോടൊപ്പം ഒരു പുരുഷനും പൊട്ടിച്ചിരിക്കുന്നു. ആരാണയാൾ? പകൽ സമയത്ത്‌ തന്റെ വീട്ടിൽ വരാൻ ധൈര്യമുണ്ടായ ആ മനുഷ്യന്റെ സങ്കോചമില്ലായ്‌മ...അപകടകരമായി തോന്നി. വരിക മാത്രമല്ലല്ലോ...അകത്തിരുന്ന്‌ കൂസലന്യേ ചിരിക്കുകയും അട്ടഹസിക്കുകയും ചെയ്യുന്നു...അയാളെ പറയുന്നതെന്തിന്‌? തന്റെ അമ്മയല്ലേ ഇതിനൊക്കെ കാരണം?...

ഇരുപത്തിമൂന്ന്‌

കൃഷ്‌ണപിളളസാറിന്റെ ലോഡ്‌ജിൽ മേശപ്പുറത്ത്‌ കൈമുട്ടുകളൂന്നി മുഖവും താങ്ങി ശശിധരന്റെ മുൻപിൽ ശാന്ത നിന്നു. കസേരയിൽ ഇരിക്കുന്ന ശശിധരൻ ശാന്തയുടെ മറുപടിക്കുവേണ്ടി ആ മുഖത്തേയ്‌ക്ക്‌ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ആയുസ്സിനിടയ്‌ക്ക്‌ ഇത്രയും ബുദ്ധിമുട്ടുളള ഒരു ചോദ്യം തനിയ്‌ക്ക്‌ കിട്ടിയിട്ടില്ല. പഠിച്ച പാഠങ്ങളിലൊന്നും ഇല്ലാത്ത ചോദ്യം. മനസ്സിലാക്കിയ ലോകപരിജ്ഞാനങ്ങളിൽ തപ്പിയിട്ടും പെട്ടന്നൊരുത്തരം കണ്ടുപിടിക്കാൻ ശാന്തയ്‌ക്കു കഴിയുന്നില്ല. മുമ്പിലിരിക്കുന്ന ശശിധരന്റെ ജിജ്ഞാസയ്‌ക്ക്‌ മൂർച്ച കൂടി....

ഇരുപത്‌

പാൽ തിളപ്പിച്ച്‌ ഇറക്കിയശേഷം സോസ്‌പാനിൽ കാപ്പിക്കുളള വെളളം പകർന്ന്‌ സ്‌റ്റൗവ്വിൽ വെയ്‌ക്കുമ്പോഴും റേഡിയോവിൽനിന്ന്‌ ഏതോ ത്യാഗരാജകീർത്തനമാണ്‌ മാന്ത്രികശക്തിയുളള അധരങ്ങളാൽ മഹാലിംഗം പുല്ലാങ്കുഴലിൽ സമന്വയിപ്പിക്കുന്നത്‌. നാദബ്രഹ്‌മത്തിന്റെ അവാച്യമായ അനുഭൂതി. അടുക്കളയിലെ ചുമരലമാരയിൽനിന്നും ശാന്ത കാപ്പിപ്പൊടിയിരുന്ന ടിൻ പുറത്തേയ്‌​‍്‌ക്ക്‌ എടുത്തു. ടിന്നിന്റെ പുറത്ത്‌ ഏതോ കമ്പനിക്കാരുടെ പരസ്യചിത്രമായി വൃന്ദാവനത്തിലെ, ‘രാധാമാധവ ലീല’ ചിത്രണം ചെയ്‌തിട്ടുണ്ട്‌. മുരളീരവത്തിൽ ലയിച്ച ശാന്തയുടെ മനസ്സിൽ വർണ്ണഭംഗിയെഴുന്ന...

ഇരുപത്തിയൊന്ന്‌

നാലഞ്ചുക്കൂട്ടം കറികളുണ്ടായിരുന്നു അന്ന്‌ അത്താഴത്തിന്‌. കല്യാണിയമ്മ കറികളോരോന്നും രുചിച്ചു നോക്കി, മനസ്സിൽ ആശ്വാസം കൊണ്ടു. ഇന്ന്‌ അച്ഛന്‌ തൃപ്തിയാകും. ഉപ്പും മുളകുമെല്ലാം പാകത്തിനായിട്ടുണ്ട്‌. വാതിൽക്കൽ ചെന്ന്‌ അവർ കാരണവരെ വിളിച്ചു. “അച്ഛാ എഴുന്നേൽക്കൂ...ഉണ്ണാറായി.” കരിമ്പടം മാറ്റി വൃദ്ധൻ കട്ടിലിൽനിന്ന്‌ മെല്ലെയിറങ്ങി. കല്യാണിയമ്മ വീഴാതെ സഹായിച്ചു. കൈകഴുകിയിട്ട്‌ മകളെ വാത്സല്യത്തോടെ കാരണവർ നോക്കി. ...

തീർച്ചയായും വായിക്കുക