Home Authors Posts by ശ്രീമൂലനഗരം വിജയൻ

ശ്രീമൂലനഗരം വിജയൻ

Avatar
0 POSTS 0 COMMENTS
അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. ഭാര്യ ഃ എം.കെ. വിലാസിനി മക്കൾ ഃ പൊന്നൻ, പൊന്നി. 1992 മെയ്‌ 22ന്‌ അനന്തരിച്ചു. നാടകങ്ങൾ ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ. പുരസ്‌കാരങ്ങൾ 1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.

മുപ്പത്തിയെട്ട്‌

വാതിൽക്കൽ മുട്ടുകേട്ടപ്പോൾ ശാന്ത പിടഞ്ഞെണീറ്റ്‌ ഓടിച്ചെന്ന്‌ വാതിൽ തുറന്നു. കയ്യിൽ ഒന്നുരണ്ട്‌ ഉപ്പേരിപ്പൊതികളുമായി ഗോപി സാവധാനം അകത്തേക്കു കയറി. “ഉറങ്ങിയെന്നു വിചാരിച്ചു.” “ഞാനോ?” “ഓ... ഭർത്താവു വരാതെ പതിവ്രതയായ ഭാര്യക്ക്‌ ഉറങ്ങാൻ പാടില്ലല്ലോ?” ഗോപി മെല്ലെ ചിരിച്ചു. ശാന്ത നാണംകൊണ്ട്‌ തുടുത്തു. അവൾ പരിഭവിച്ചു. “എന്തൊരു പോക്കാ പോയത്‌? മറ്റുളളവരുടെ വിശപ്പുണ്ടോ അറിയുന്നു.” “മഹാറാണിക്ക്‌ ഉണ്ണാമായിരുന്നില്ലേ?” “ഞാൻ ഒറ്റയ്‌ക്കോ?” വെളുത്ത മുഖം ഒന്നുകൂടി തുടുത്തു. “വല്ലാത്ത തലവേദന....

മൂന്ന്‌

കവലയിൽ ആളുകൾ വന്നു തുടങ്ങുന്നതേയുളളൂ. വഴിയുടെ രണ്ടരികിലും ഓടും ഓലയും മേഞ്ഞ ആറേഴു കടകൾ. തെല്ലുദൂരെ ഒറ്റപ്പെട്ടു നില്‌ക്കുന്ന ഒരു ചായക്കട. അതിന്റെ ഓരം ചാരി ചെറിയൊരു മുറുക്കാൻ കട. മുറുക്കാൻ കടയുടെ തിണ്ണയിലിരുന്ന്‌ ഒരു ചെറുപ്പക്കാരൻ ബീഡി തെറുക്കുന്നു. ജോലിയ്‌ക്കനുസരിച്ച്‌ ആടിയാടിയാണ്‌ അയാൾ ഇരിക്കുന്നത്‌. ഒരു പയ്യൻ സമീപത്തിരുന്ന്‌ ബീഡികെട്ടി കൊടുക്കുന്നുണ്ട്‌. ചായക്കടയിൽ നാലഞ്ചു പതിവു ചായ കുടിക്കാർ. വഴിയരികിൽ അനാഥമായി കിടക്കുന്ന കൈവണ്ടിയിൽ ചാരി ഒന്നുരണ്ടു തൊഴിലില്ലാ ചെറുപ്പക്കാർ സൊറ പറഞ്ഞിരിപ്പു...

മുപ്പത്തിയഞ്ച്‌

വിരുന്നുകാർ യാത്ര പറഞ്ഞ്‌ തിരക്കും ബഹളവും അവസാനിച്ചപ്പോൾ ഒരു പിതാവിന്റെ വാത്സല്യത്തോടെ പ്രൊഫസർ ഗോപിയെ വിളിച്ചു. “ഗോപി വരൂ...ഇറങ്ങുന്നതിനുമുമ്പ്‌ എനിക്ക്‌ ഗോപിയോടല്പം സംസാരിക്കാനുണ്ട്‌.” വരാന്തയിലെ തൂണുംചാരി കല്യാണിയമ്മ നിൽക്കുന്നുണ്ട്‌. കതകിൽ പിടിച്ചുകൊണ്ട്‌ വാതിൽക്കൽ ശാന്തയും. കസാലയിലിരുന്ന പ്രൊഫസറുടെ സമീപത്തേക്ക്‌ ഗോപി ചെന്നു. “വിരോധമില്ലെങ്കിൽ ഞാൻ ആദ്യം സംസാരിച്ചതിനെക്കുറിച്ച്‌ ഒരിക്കൽകൂടി ഗോപി ആലോചിക്കുക. കാരണം, നഷ്‌ടപ്പെടാത്ത ധനമാണ്‌ വിദ്യാധനം. ഗോപിക്കു വിരോധമില്ലെങ്കിൽ കോളേജിൽ പോക...

മുപ്പത്തിയാറ്‌

ഒരു സമ്മേളനത്തിൽ പങ്കെടുത്തതിനുശേഷം മടങ്ങുകയായിരുന്നു പ്രൊഫസർ കൃഷ്‌ണപിളള. ലോഡ്‌ജിലേക്കു കാറിൽ കൊണ്ടുവിടാമെന്ന്‌ സമ്മേളനഭാരവാഹികൾ നിർബ്ബന്ധിച്ച്‌ പുറകെ വന്നെങ്കിലും ഒരു സുഹൃത്തിന്റെ വീട്ടിൽ കയറാനുണ്ടായിരുന്നതിനാൽ താൻ ബസ്സിൽ പൊയ്‌ക്കൊളാമെന്നു പറഞ്ഞ്‌ അദ്ദേഹം അവരെ മടക്കി അയച്ചു. ബസ്‌റ്റോപ്പിൽ ഏറെ നേരം കാത്തുനിന്നു. എല്ലാ ബസ്സുകളും പോകുന്നത്‌ എതിർഭാഗത്തേക്കാണ്‌. അല്ലെങ്കിലും ആവശ്യമുളളപ്പോൾ ഒരു വണ്ടിയും സമയത്തിന്‌ കിട്ടുകയില്ലല്ലോ...അദ്ദേഹം ഒരു സിഗരറ്റിന്‌ തീ കൊളുത്തി. യുക്തിക്ക്‌ സ്ഥാനമൊന്നുമില്...

മുപ്പത്തിയേഴ്‌

ഇന്നേവരെ കണ്ടുപിടിച്ച അളവുകോലുകൾ പ്രയോജനരഹിതമായി വരുമ്പോൾ മനുഷ്യൻ അന്ധാളിച്ചു നിന്നുപോകുന്നു. സത്യത്തിന്റെ മുഖം കരുവാളിക്കുകയും വലിയ നുണകൾക്ക്‌ വലിയ സ്ഥാനം ലഭിക്കുകയും ചെയ്യുന്നതിന്റെ മാനദണ്ഡം എന്താണ്‌? യുക്തിയ്‌ക്ക്‌ എന്തെല്ലാം വ്യാഖ്യാനങ്ങൾ മിനയാൻ കഴിഞ്ഞാലും പ്രപഞ്ചരഹസ്യം ഇന്നും നിഗൂഢമായിത്തന്നെ നിലകൊളളുന്നു. അരി തിളച്ചാൽ ഒന്നോ രണ്ടോ വറ്റെടുത്ത്‌ വേവു നോക്കാം. അതിന്റെ പാകമാകലിൽ മറ്റെല്ലാറ്റിന്റേയും നില നിർണ്ണയിക്കുകയും ചെയ്യാം. പക്ഷേ, ആ നിഗമനം സമൂഹത്തിൽ പ്രയോഗിച്ചു നോക്കുന്നതെങ്ങിനെ? അത്...

മുപ്പത്തിരണ്ട്‌

സാഹസം ചെയ്യുന്നവർ ഒന്നുകിൽ തികഞ്ഞ മഠയരോ അല്ലെങ്കിൽ അതിബുദ്ധിമാന്മാരോ ആയിരിക്കും. മറ്റുളളവരെ അമ്പരപ്പിച്ചുകൊണ്ട്‌ അവർ ഓരോന്നും അനുവർത്തിക്കുന്നു. ലക്ഷ്യത്തിലെത്തിച്ചേർന്നാൽ അനുമോദനം നേടാം. പരാജയപ്പെട്ടാൽ അവഹേളിക്കപ്പെടുന്നത്‌ അറിയുന്നില്ലെന്നും ഭാവിക്കും. എന്തായാലും ഗോപി ഒന്നുറച്ചു കഴിഞ്ഞു. നേരിട്ട്‌ കല്യാണിയമ്മയുടെ വീട്ടിൽ ചെന്ന്‌ അവരോട്‌ തന്റെ ഇംഗിതം തുറന്നു പറയുക. പോയാൽ ഒരു വാക്ക്‌. ലഭിച്ചാൽ ഒരു ആന. ആ മനോഭാവമായിരുന്നു അവന്‌. മുറ്റത്തെ മുരിങ്ങച്ചുവട്ടിൽ ഇളംവെയിലും കാഞ്ഞുകൊണ്ടിരിക്കുന്...

മുപ്പത്തിമൂന്ന്‌

നടന്ന സംഭവങ്ങൾ കൂട്ടുകാരൻ കൃഷ്‌ണൻകുട്ടിയെ ഗോപി വിസ്‌തരിച്ചു കേൾപ്പിച്ചു. കൃഷ്‌ണൻകുട്ടി അതിശയിച്ചു പോയി. എങ്ങിനെ ഇത്ര ധൈര്യം ഗോപിക്കുണ്ടായി? ആഹ്ലാദത്തിമിർപ്പോടെ ഗോപി പറഞ്ഞു. “അങ്ങിനെ ഒന്നാംഘട്ടം തരണം ചെയ്‌തടോ. കാരണവരേയും തളളയേയും ‘ഡക്കുവേല’യിൽ പാട്ടിലാക്കി. കൃഷ്‌ണൻകുട്ടി ഓർമ്മിപ്പിച്ചു. ”തല്‌ക്കാലം മറ്റാരോടും ഇതുപറയേണ്ട. അസൂയ പെരുത്ത ലോകമാണ്‌. നിന്നെക്കുറിച്ച്‌ നല്ലതും ചീത്തയും പറഞ്ഞ്‌ അവരെ ഉപദേശിക്കാൻ ആളുകളുണ്ടായെന്നുവരും. പയ്യെ തിന്നാൽ പനയും തിന്നാം.“ ”പക്ഷേ ക്ഷമ കിട്ടുന്നില്ലെടാ അ...

മുപ്പത്തിനാല്‌

പറഞ്ഞതുപോലെ വ്യാഴാഴ്‌ച ഉച്ചയ്‌ക്കുമുമ്പേ തന്നെ കൃഷ്‌ണപിളളസാറെത്തി. ഗോപിയുടെ വീട്ടിൽനിന്ന്‌ അമ്മാവൻ മാത്രമേ ഉണ്ടായിരുന്നുളളു. കൂട്ടത്തിൽ ഗോപിയും കൂട്ടുകാരൻ കൃഷ്‌ണൻകുട്ടിയും. പാലം പണിയുടെ വർക്ക്‌ സൂപ്രണ്ട്‌ ഗോവിന്ദൻനായരും. കൃഷ്‌ണപിളളസാർ ഗോപിയുടെ അമ്മാവനെ പരിചയപ്പെട്ടു. എവിടെയോവെച്ച്‌ താൻ കണ്ടുമറന്ന ഒരുരൂപം പോലെ അദ്ദേഹത്തിനു തോന്നി. എവിടെവച്ചായിരിക്കും? അദ്ദേഹം ശങ്കിച്ചു. പക്ഷേ, ഗോപിയുടെ അമ്മാവന്‌ പ്രൊഫസറെ കണ്ടിട്ടുളളതായി തെല്ലുപോലും ഓർമ്മയില്ല. ഒരേ ഛായയിൽതന്നെ എത്രയോ പേർ ലോകത്തിലുണ്ട്‌? ഇരുവര...

ഇരുപത്തൊമ്പത്‌

അപരാധിയുടെ മുഖഭാവത്തോടെ ശശിധരൻ പ്രൊഫസറോട്‌ യാത്ര ചോദിച്ചു. “ഞാൻ പോകട്ടെ സാർ?” “ആകട്ടെ.” പ്രൊഫസർ തലയാട്ടി. ശശിധരൻ പുറത്തേയ്‌ക്ക്‌ നടന്നു. വാതിൽവരെ പ്രൊഫസർ തന്റെ ശിഷ്യനെ പിന്തുടർന്നു. ഗേറ്റിൽ ചെന്നപ്പോൾ ശശി ഒരിക്കൽകൂടി തിരിഞ്ഞുനോക്കി. വാതിൽപ്പടിമേൽ പിടിച്ചുകൊണ്ട്‌ നിശ്ശബ്‌ദമായ ഒരു കടൽപോലെ അക്ഷോഭ്യനായി തന്നെത്തന്നെ ഉറ്റുനോക്കി തന്റെ ഗുരുനാഥൻ നിൽക്കുന്നു. ശശിധരന്‌ ലജ്ജ തോന്നി. തലകുനിച്ച്‌ അയാൾ നടന്നു. ദീർഘമായി നിശ്വസിച്ചുകൊണ്ട്‌ പ്രൊഫസർ പിൻതിരിഞ്ഞു. ഭാഗ്യമില്ലാത്ത ആ പെൺകുട്ടിയെ എങ്ങിനെ സമ...

മുപ്പത്‌

കട്ടിലിൽ മുത്തച്ഛൻ കൂനിക്കൂടി ഇരിക്കുകയാണ്‌. ബീഡി വലിക്കുകയും ഇടതടവില്ലാതെ ചുമക്കുകയും ചെയ്യുന്നുണ്ട്‌. കല്യാണിയമ്മ അങ്ങോട്ടു കടന്നുചെന്നു. “അച്ഛാ” “ങേ?” തുറുമിഴിയോടെ മകളെ നോക്കിയിട്ട്‌ കൈത്തലം കൊണ്ട്‌ പളളയമർത്തി വൃദ്ധൻ വല്ലാതെ ചുമച്ചു. “അച്ഛൻ അവളോടൊന്നു പറയൂ എഴുന്നേറ്റ്‌ വല്ലതും കഴിക്കാൻ. വയറുകാഞ്ഞ്‌ വല്ല സുഖക്കേടും വരുത്തിക്കൂട്ടും.” ചുമക്കിടയിൽ പകപ്പോടെ തിരക്കി. “ഇതുവരെ ഒന്നും കഴിച്ചില്ലേ?” “ഇല്ലച്ഛാ. എന്റെ ശബ്‌ദം കേൾക്കുന്നതുപോലും അവൾക്കിഷ്‌ടമല്ല.” മുണ്ടിന്റെ കോന്തലകൊണ്ട്‌...

തീർച്ചയായും വായിക്കുക