Home Authors Posts by ശ്രീമൂലനഗരം വിജയൻ

ശ്രീമൂലനഗരം വിജയൻ

0 POSTS 0 COMMENTS
അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. ഭാര്യ ഃ എം.കെ. വിലാസിനി മക്കൾ ഃ പൊന്നൻ, പൊന്നി. 1992 മെയ്‌ 22ന്‌ അനന്തരിച്ചു. നാടകങ്ങൾ ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ. പുരസ്‌കാരങ്ങൾ 1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.

അൻപത്തിയെട്ട്‌

പരിസരത്തോട്‌ ഇണങ്ങിച്ചേരാൻ മനുഷ്യനെപ്പോലെ പെട്ടെന്ന്‌ കഴിയുന്ന മറ്റൊരു ജീവിയെയും പ്രപഞ്ചം സൃഷ്‌ടിച്ചിട്ടില്ലെന്നു തോന്നുന്നു. വൈമുഖ്യവും വൈരാഗ്യവും വെടിയാനും അവിശ്വസനീയമാംവിധം അലിഞ്ഞുചേരാനും മനുഷ്യന്‌ നിമിഷത്തിന്റെ അർദ്ധാംശം മതി. ആദർശങ്ങൾ ചെതുമ്പൽ കണക്കെ പൊഴിഞ്ഞു വീഴുമ്പോൾ ആദ്യമൊക്കെ അകം നൊന്തേക്കാം. പിന്നീടതും പരിചയമാകുന്നു. നിറഭേദം വരുന്ന ഓന്തിനെപ്പോലെ മനുഷ്യൻ ചുറ്റുപാടുകളിൽ ലയിക്കുന്നു. ഡോക്‌ടർ മേനോൻ പറഞ്ഞത്‌ ശരിയായിരുന്നു. ...

അൻപത്തിയാറ്‌

അസ്വസ്ഥമനസ്സോടെ വീട്ടിലെത്തിയപ്പോൾ അമ്മയും മുത്തച്ഛനും ഉമ്മറത്തുണ്ടായിരുന്നു. മുത്തച്ഛൻ ചോദിച്ചു. “അവനെ കണ്ടോ മോളേ?” “ഇല്ല മുത്തച്ഛാ.” “ഇവിടെ വന്നിരുന്നു. നിന്നെ തിരക്കി ഗോവിന്ദൻനായരുടെ സ്ഥലത്തേക്ക്‌ പോയിട്ടുണ്ട്‌.” ഒന്നും മിണ്ടാതെ അകത്തേക്ക്‌ കടന്നു. കട്ടിലിലേക്ക്‌ തളർന്നു വീഴുകയായിരുന്നു. ക്രൂരമായ അനുഭവം. നേരം വെളുത്തിട്ടുവേണം, ചതിയനായ ഗോവിന്ദൻനായരുടെ...

അൻപത്തിമൂന്ന്‌

സായാഹ്നപത്രത്തിൽനിന്ന്‌ മുഖമുയർത്തി നോക്കിയത്‌ ശാന്തയുടെ മുഖത്തേക്കായിരുന്നു. ഗോവിന്ദൻനായർ അറിയാതെ ഒന്നു ഞെട്ടി. നിമിഷങ്ങൾക്കുളളിൽ ജാള്യതമറച്ച്‌ പുഞ്ചിരിയുടെ മുഖാവരണവുമണിഞ്ഞ്‌ ചാരുകസേരയിൽ നിന്നെഴുന്നേറ്റു. “അല്ലാ, ഇതെന്താണ്‌ ഒറ്റയ്‌ക്ക്‌ പതിവില്ലാതെ?” “ഇങ്ങോട്ടു വന്നില്ലേ?” ശാന്ത വരാന്തയിലേക്ക്‌ കയറാതെ മുറ്റത്തുതന്നെ നിന്നു. “ഗോപിയോ? കുറച്ചുനേരത്തെ ഇവിടന്ന്‌ പോയല്ലോ... വരൂ... ഇരിക്കൂ..” ശാന്ത ക്ഷമകേട്‌...

അൻപത്തിനാല്‌

തന്നെ തിരക്കി വർക്ക്‌ സൂപ്രണ്ട്‌ ഗോവിന്ദൻനായരുടെ താമസസ്ഥലത്തേക്ക്‌ ശാന്ത പോയെന്ന്‌ മുത്തച്ഛനിൽ നിന്ന്‌ അറിഞ്ഞപ്പോൾ ഗോപി മൂർച്ഛിച്ചു വീണില്ലെന്നേയുളളൂ. പിടയ്‌ക്കുന്ന നെഞ്ചോടെ പടികടന്ന്‌ വായുവേഗത്തിൽ അവൻ പാഞ്ഞു. ബുദ്ധിപൂർവ്വം സകല ചരടുകളും കോർത്തിണക്കിയിരിക്കുകയാണ്‌ ഗോവിന്ദൻനായർ. അനുകമ്പയുടെ പേരിൽ, തന്നെ ചതിക്കുവാനുളള കരുക്കളാണെല്ലാം. ഒരനുകമ്പയും തനിക്കാവശ്യമില്ല. ആത്മഹത്യ ചെയ്യേണ്ടിവന്നാലും തന്റെ പ്രിയപ്പെട്ടവളെ നശിപ്പിക്കാൻ സാധിക്കുകയില്ല. നരിമടയിലേക്ക്‌ മാൻകുട്ടിയെ...

അൻപത്തിയഞ്ച്‌

ഉപ്പുമാങ്ങാഭരണി നീങ്ങുന്ന കണക്കേ ജനലരികിൽ ചെന്ന്‌ നീട്ടിത്തുപ്പിയിട്ട്‌ സ്വാമി തിരിച്ചുവന്നു. സൽക്കാരത്തിനുളള ഭാവമാണ്‌. “ഗോവിന്ദൻനായർ ഒരു കാര്യം ചെയ്യൂ... വെളിയിൽ കുട്ടികൾ ആരെങ്കിലും ഉണ്ടോയെന്ന്‌ നോക്കൂ... രണ്ടുമൂന്നു കോഫി കൊണ്ടുവരാൻ പറയൂ.” ശാന്ത തടഞ്ഞു. “ഒന്നും വേണ്ടാ... നേരം സന്ധ്യ കഴിഞ്ഞില്ലേ? അധികം വൈകുന്നതിനുമുമ്പ്‌...” വാചകം പൂർത്തിയായില്ല. അതിനുമുമ്പ്‌...

നാൽപ്പത്തിയൊൻപത്‌

എത്രനേരം ആ കിടപ്പുകിടന്നു? പെട്ടെന്ന്‌ മിന്നാമിനുങ്ങുപോലെ ഉളളിൽ തെളിഞ്ഞ ഒരു പ്രകാശബിന്ദു ഗോപിയെ ചിന്തയിൽ നിന്നുണർത്തി. ക്രമേണ, പ്രകാശം തിളക്കത്തോടെ വലുതാകാൻ തുടങ്ങി. അതിന്‌ കിരണങ്ങളുടെ ഇതളുകൾ മുളച്ചു. വർണ്ണങ്ങൾ മാറിമാറി വിരിഞ്ഞുവന്നു. വർണ്ണനാതീതമായ ഒരു സൂര്യകാന്തിപ്പൂപോലെ അഭൗമഭംഗിയെഴുന്ന വെളിച്ചത്തിന്റെ കവിത തുടുത്തുനിന്നു. ഗോപിയുടെ മനസ്സിൽ ആശ പൊട്ടിവിടർന്നു. അതവന്റെ തളർച്ചയകറ്റി. ഉന്മേഷത്തോടെ ഗോപി എഴുന്നേറ്റു. ഒരു മാർഗ്ഗം...

അൻപത്‌

കാക്ക കരയുന്ന ശബ്‌ദം കേട്ടുകൊണ്ടാണ്‌ കണ്ണുതുറന്നത്‌. വെയിൽ അകത്ത്‌ ജനലഴികളുടെ നിഴൽചിത്രം വരച്ചിരുന്നു. ആദ്യം ഒന്നും മനസ്സിലായില്ല. താൻ കിടക്കുന്ന സ്ഥലമേതാണ്‌? കൂട്ടുകാരായ വർക്കുസൂപ്രണ്ട്‌ ഗോവിന്ദൻനായരും കൃഷ്‌ണൻകുട്ടിയുമെവിടെ? കട്ടിലിൽ എഴുന്നേറ്റിരുന്നു. ചുറ്റുപാടും നോക്കി. ചുമരുകളും, ചില്ലിട്ടു തൂക്കിയ തന്റെ കല്യാണഫോട്ടോകളും, മേശയും, മറ്റുപകരണങ്ങളും- സ്ഥലം മനസ്സിലായി. താനെങ്ങിനെ ഇവിടെ എത്തിച്ചേർന്നു? ആരെങ്കിലും കൊണ്ടുവന്ന്‌...

അൻപത്തിയൊന്ന്‌

താൻ എത്ര വേദനിപ്പിച്ചിട്ടും തന്നെ വെറുക്കാത്ത ഭാര്യയുടെ പേരിൽ ഗോപി അഭിമാനം കൊണ്ടു. മനുഷ്യർ ഇത്രയ്‌ക്ക്‌ നല്ലവരാകുന്നതെങ്ങിനെ? തേജോമയിയായ ശാന്തയുടെ മുമ്പിൽ നിവർന്നുനിൽക്കാനുളള വ്യക്തിത്വം തനിക്കുണ്ടോ? ഊടുവഴിയിലൂടെയല്ലെങ്കിൽ ആ വിശുദ്ധ വിഗ്രഹത്തെ സ്വന്തമാക്കാൻ തനിക്കു കഴിയുമായിരുന്നോ? ആ തങ്കമേനിയിൽ സ്പർശിക്കാൻപോലും തനിക്കു പരിശുദ്ധിയില്ലെന്നോർത്തപ്പോൾ ജാള്യത തോന്നി. അധോമുഖനായി നില്‌ക്കുന്ന ഭർത്താവിനോട്‌ ശാന്ത...

അൻപത്തിരണ്ട്‌

വെറ്റിലച്ചെല്ലത്തിനുമുൻപിൽ, സിമന്റിട്ട തറയിൽ ചടഞ്ഞിരുന്ന്‌ റേഡിയോവിൽനിന്ന്‌ ഒഴുകുന്ന കർണ്ണാടകസംഗീതവും ആസ്വദിച്ച്‌ തലയാട്ടുന്ന സ്വാമി, ഗേറ്റുകടന്നു വരുന്ന ഗോപിയെ ദൂരെനിന്നു കണ്ടു. ഒരാഴ്‌ചയായി തന്റെ ദൃഷ്‌ടിയിൽപ്പെടാതെ അവൻ കഴിച്ചു കൂട്ടുകയാണെന്നോർത്തപ്പോൾ സ്വാമിക്ക്‌ ചിരിയൂറി. താൻ പേനയൊന്നു ചലിപ്പിച്ചാൽ മതി, ഒരു ചെറുകിട കോൺട്രാക്‌ടറുടെ ജീവിതം തുലയാൻ. അതുപോലെ മെയിൻ കോൺട്രാക്‌ടറോട്‌ ഒരുവാക്കു പറഞ്ഞാൽ ഗോപിയെ രക്ഷപ്പെടുത്താനും കഴിയും. കണ്ടപ്പോൾ ഗോപിയോട്‌...

നാൽപ്പത്തിയേഴ്‌

ദൃഢമായ ചില തീരുമാനങ്ങളോടെയാണ്‌ പ്രൊഫസർ കൃഷ്‌ണപിളള കല്യാണിയമ്മയുടെ വീട്ടിലെത്തിയത്‌. മുടിഞ്ഞ ഒരു ക്ഷേത്രവളപ്പിലേക്ക്‌ കാലുവച്ചതുപോലെ തോന്നി. ഒച്ചയോ അനക്കമോ ഇല്ല. ആൾപ്പാർപ്പുളള വീടാണെന്ന്‌ വിശ്വസിക്കാൻ തന്നെ പ്രയാസം. ഉമ്മറത്തേക്ക്‌ കയറിയപ്പോഴേക്കും പിന്നാമ്പുറത്തുനിന്ന്‌ കല്യാണിയമ്മ എത്തി. കസേരയിലെ പൊടി തട്ടിക്കളഞ്ഞ്‌ പ്രൊഫസറോടിരിക്കാൻ പറഞ്ഞു. അദ്ദേഹം ഇരുന്നു. എണ്ണതേയ്‌ക്കാതെ ചെമ്പിച്ച മുടിയും, തടം കുഴിഞ്ഞ കണ്ണുകളും...നാലഞ്ചുമാസക്കാലം...

തീർച്ചയായും വായിക്കുക