Home Authors Posts by ശ്രീമൂലനഗരം വിജയൻ

ശ്രീമൂലനഗരം വിജയൻ

0 POSTS 0 COMMENTS
അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. ഭാര്യ ഃ എം.കെ. വിലാസിനി മക്കൾ ഃ പൊന്നൻ, പൊന്നി. 1992 മെയ്‌ 22ന്‌ അനന്തരിച്ചു. നാടകങ്ങൾ ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ. പുരസ്‌കാരങ്ങൾ 1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.

അറുപത്തിയഞ്ച്‌

തന്റെ മകൾ തന്നെ തേടിവന്നിട്ടും ഒരുനോക്കു കാണാൻ ഭാഗ്യമുണ്ടായില്ലല്ലോ എന്നോർത്തപ്പോൾ കല്യാണിയമ്മ പൊട്ടിക്കരഞ്ഞുപോയി. ഇത്ര ക്രൂരമായ വിധിക്ക്‌ എന്തപരാധമാണ്‌ താൻ ചെയ്‌തത്‌? വിലങ്ങുവച്ച്‌ പോലീസ്‌ ജീപ്പിൽ കൊണ്ടുപോയ കാഴ്‌ചയാണ്‌ അവസാനമായി കണ്ടത്‌. കോടതിയിൽ വിചാരണ സമയത്ത്‌ പോയി കാണണമെന്നുണ്ടായിരുന്നു. പക്ഷേ, കുറ്റവാളിയെപ്പോലെ കൂട്ടിൽ കയറി നിൽക്കുന്ന മകളെ എങ്ങിനെ ഒരമ്മ കാണും? വേദനയും യാതനയും അനുഭവിച്ചപ്പോഴും...

അറുപത്തിയാറ്‌

സംഭവങ്ങൾക്ക്‌ ജന്മം നൽകിക്കൊണ്ട്‌ പഴുത്തിലകൾ കണക്കേ നാളുകൾ കൊഴിഞ്ഞുകൊണ്ടിരുന്നു. ജയിൽ ആസ്പത്രിയിലെ ഓഫീസ്‌ മുറിയിൽ ജോലിയിൽ വ്യാപൃതനായിരുന്ന ഡോ.മേനോനെ സമീപിച്ച്‌ അറ്റൻഡർ ഗോപാലൻ പറഞ്ഞു. “സർ, ബെഡ്‌ നമ്പർ സെവനിലെ കെ.സി.മേനോൻ എന്ന മനുഷ്യൻ വലിയ ശല്യം ചെയ്യുന്നു.” “കാര്യമെന്താണ്‌?” ഡോക്‌ടർ മുഖമുയർത്തി. “രാഷ്‌ട്രീയക്കാരോട്‌ കളിച്ചാൽ അനുഭവം വേറെയായിരിക്കുമെന്നാണ്‌ സദാ...

അറുപത്തിരണ്ട്‌

വലിയൊരു ഇരുമ്പുഗേറ്റും കടന്ന്‌ കാർ വീട്ടുമുറ്റത്തെത്തി. പോർട്ടിക്കോവിൽ പ്രൗഢിയുളള ഒരു വൃദ്ധ കയ്യിൽ കഷ്‌ടിച്ചു മൂന്നുവയസ്സോളം പ്രായമുളള തുടുത്ത ഒരു കുഞ്ഞിനേയുമേന്തി നിൽപ്പുണ്ട്‌. ഡോർ തുറന്ന്‌ സതിയും, പുറകെ ശാന്തയും വെളിയിലിറങ്ങി. കാൽക്കീഴിൽ ഞെരിയുന്ന മണലും ചവുട്ടി അവർ വരാന്തയിലേക്ക്‌ കയറി. സതി ആഹ്ലാദവായ്‌പോടെ കുഞ്ഞിനെ എടുത്തു. “ശാന്തേ.. ഇതാണെന്റെ മോൻ.” ശാന്തയ്‌ക്ക്‌ അതിശയം തോന്നി....

അറുപത്തിമൂന്ന്‌

റെയിൽവെ സ്‌റ്റേഷൻ ഏറെക്കുറെ വിജനമായിരുന്നു. ഒന്നുരണ്ടു പോർട്ടർമാർ എന്തെല്ലാമോ ജോലികളിൽ ഏർപ്പെട്ടു നടക്കുന്നുണ്ട്‌. അവിടവിടെയായി ഉറക്കം തൂങ്ങിയിരിക്കുന്ന കെട്ടും ഭാണ്ഡവുമുളള പിച്ചക്കാർ. വെളിച്ചമുളള സ്ഥലത്ത്‌ മുഷിഞ്ഞ വേഷവുമായി ചില ചെറുപ്പക്കാർ നിൽക്കുന്നു. സ്ഥലത്തെ ചിറ്റുചട്ടമ്പികളായിരിക്കും. അവർ കൗതുകപൂർവ്വം ശാന്തയെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. തുളഞ്ഞു കയറുന്ന അവരുടെ നോട്ടം അവളെ വിമ്മിട്ടപ്പെടുത്തി. കയ്യിൽ തുകൽ ബാഗും...

അറുപത്തിനാല്‌

സത്യം, നുണയെക്കാൾ അവിശ്വസനീയമായി തോന്നുന്ന ചില സന്ദർഭങ്ങളുണ്ടാകാറുണ്ട്‌. വലുതും ചെറുതുമായ സംഭവങ്ങൾ അടുക്കും ചിട്ടയുമായി കൊരുത്തിയിണക്കാനുളള സൃഷ്‌ടികർത്താവിന്റെ കരവിരുത്‌ അല്പജ്ഞനായ മനുഷ്യൻ അത്ഭുതത്തോടെ നോക്കി നിൽക്കേണ്ടിവരുന്നു. ഓരോന്നും സംഭവിച്ചതിനുശേഷമേ അന്വേഷകന്‌ കാരണം കണ്ടെത്താനാകുന്നുളളു. വരും കാലഗതികളെക്കുറിച്ച്‌ കണക്കുകൂട്ടലുകൾ ഭൂരിപക്ഷവും ശരിയാകാറില്ല. അങ്ങിനെ നോക്കുമ്പോൾ വിധിയിൽ വിശ്വസിക്കാതിരിക്കുന്നതെങ്ങിനെ? നാളെയെന്ത്‌ എന്നു തീരുമാനിക്കാൻ കഴിയാത്തിടത്തോളം കാലം മനുഷ്യൻ സമ്പൂർണ്ണനാകുമോ? ...

അൻപത്തിയൊൻപത്‌

ആകാശം ഇരുളുകയും കഠിനമായി മഴ പെയ്യുകയും ചെയ്‌തു. കാറ്റ്‌ നാനാവശത്തേയ്‌ക്കും ചീറിപ്പാഞ്ഞു. വൃക്ഷക്കൊമ്പിലെ പക്ഷിക്കൂടുകൾ നിലംപതിച്ച്‌ ഒഴുകിയൊലിച്ചു പോയി. അതിൽ വിരിയേണ്ട മുട്ടകളും പൂട മുളക്കാത്ത കുഞ്ഞുങ്ങളുമുണ്ടായിരുന്നു. പ്രകൃതി ഉന്മാദിനിയെപ്പോലെ തലമുടിയഴിച്ച്‌ അലറിയട്ടഹസിക്കുകയാണ്‌. അജ്ഞാതമായ ആരോടോ പക വീട്ടാനുളള കലിതുളളൽ. സാധുവും സുന്ദരിയുമായ പ്രകൃതിക്ക്‌, ഇടയ്‌ക്കിടെ എന്തേ ഇങ്ങിനെയൊരു ‘വിധംമാറ്റം’ വരാൻ? ഒരു കുടുംബിനിയെപ്പോലെ സൗമ്യയും ശാലീനയുമല്ലേ അവൾ? ...

അറുപത്‌

തിങ്കളാഴ്‌ച രാവിലെ വാർഡൻ വന്ന്‌ മുറി തുറന്നു. ശാന്ത മോചിതയായി. സൂപ്രണ്ടിന്റെ ഓഫീസിലേക്ക്‌ വാർഡൻ അവളെ കൊണ്ടുപോയി. ഓഫീസിൽ ഡോക്‌ടർ മേനോനും ഉണ്ടായിരുന്നു. സൂപ്രണ്ട്‌ മന്ദഹാസത്തോടെ ചില കടലാസുകൾ നീട്ടി. “ഇതിൽ ഒപ്പിടൂ...” അവൾ അനുസരിച്ചു. “പ്രൊഫസർ ഉടനെ എത്തും. അതുവരെ ആ മുറിയിൽ പോയി...

അറുപത്തിയൊന്ന്‌

ബസ്സ്‌ നീങ്ങിയപ്പോൾ കൂട്ടിൽ നിന്നും രക്ഷപ്പെട്ട കിളി കണക്കെ ശാന്തയുടെ ഹൃദയം പലവഴിക്കും പാറിപ്പറന്നു. എത്ര നാളായി താൻ ലോകം കണ്ടിട്ട്‌? ഈർപ്പം നിറഞ്ഞ ഇരുട്ടുമുറിയിൽ മനംമടുപ്പിക്കുന്ന വേവുമണവും ശ്വസിച്ച്‌ കഴിഞ്ഞ മൂന്നുവർഷക്കാലം താൻ ജീവിക്കുകയായിരുന്നു എന്നോർത്തപ്പോൾ ശാന്തയ്‌ക്ക്‌ ശ്വാസം മുട്ടി. എന്തൊരവിശ്വസനീയത! ശുദ്ധവായുവിനുവേണ്ടി ഇതുവരെ തന്റെ ആത്മാവ്‌ കേഴുകയായിരുന്നു... ഭിന്നതരക്കാരായ എത്രയെത്ര...

അഞ്ച്‌

കഞ്ഞി കുടിച്ചുകൊണ്ടിരുന്നപ്പോൾ പടിയ്‌ക്കൽ ഒരു കാറുവന്നു നില്‌ക്കുന്ന ശബ്‌ദം. കല്യാണിയമ്മ എഴുന്നേറ്റ്‌ കൈകഴുകി. നാലഞ്ചുപേർ കാറിൽ നിന്നിറങ്ങി വീടിനെ ലക്ഷ്യമാക്കി നടന്നു. ആഗതരെ പകപ്പോടെ നോക്കിനിന്ന കല്യാണിയമ്മയോട്‌ അവരിൽ ഏറ്റവും പ്രായം ചെന്ന പ്രൊഫസ്സർ കൃഷ്ണപ്പിളള ചോദിച്ചു. “ഇതല്ലേ പത്താംക്ലാസ്സിൽ പഠിക്കുന്ന ശാന്തയുടെ വീട്‌?” അഭിമാനപൂർവ്വം കല്യാണിയമ്മ പറഞ്ഞു. “അതെ; എന്റെ...

അൻപത്തിയാറ്‌

അസ്വസ്ഥമനസ്സോടെ വീട്ടിലെത്തിയപ്പോൾ അമ്മയും മുത്തച്ഛനും ഉമ്മറത്തുണ്ടായിരുന്നു. മുത്തച്ഛൻ ചോദിച്ചു. “അവനെ കണ്ടോ മോളേ?” “ഇല്ല മുത്തച്ഛാ.” “ഇവിടെ വന്നിരുന്നു. നിന്നെ തിരക്കി ഗോവിന്ദൻനായരുടെ സ്ഥലത്തേക്ക്‌ പോയിട്ടുണ്ട്‌.” ഒന്നും മിണ്ടാതെ അകത്തേക്ക്‌ കടന്നു. കട്ടിലിലേക്ക്‌ തളർന്നു വീഴുകയായിരുന്നു. ക്രൂരമായ അനുഭവം. നേരം വെളുത്തിട്ടുവേണം, ചതിയനായ ഗോവിന്ദൻനായരുടെ...

തീർച്ചയായും വായിക്കുക