Home Authors Posts by സോയ നായര്‍

സോയ നായര്‍

0 POSTS 0 COMMENTS
ഫിലാഡല്‍ഫിയ

കാപ്സ്യൂൾ !

തിരക്ക്‌ചക്രം ചവിട്ടുന്നശരീരയന്ത്രങ്ങളുടെനെട്ടോട്ടങ്ങളിൽകൂടുന്ന ബാങ്ക്ബാലൻസുംകുറയുന്ന കുടുംബബന്ധങ്ങളും.. വിശപ്പിന്റെ ഇരുട്ടിനാലും,ലഹരിതിമിരത്തിനാലും,വിഷഫലങ്ങളാലുംവെല്ലുവിളിക്കു വിധേയനാകും ആരോഗ്യം.. ഇത്തിൾക്കണ്ണിയായ്‌ പടർന്നു പന്തലിച്ച്‌കരിച്ചെടുക്കുന്നസ്വപ്നങ്ങളുടെ,മാത്യത്വത്തിന്റെ,അവയവങ്ങളിലെശേഷിപ്പുകളായികരിമ്പടവടുക്കൾ.. കറിവേപ്പിലയായ്‌കടപുഴക്കിയെറിഞ്ഞിട്ടുംപ്രതീക്ഷയുടെ നിറഞ്ഞമിഴികളുമായിനാലുചുവരുകൾക്കുള്ളിൽവിതുമ്പുംവാൽസല്യവാർദ്ധക്യം..ലോകഭേരിമുഴക്കിരാഷ്ട്രത്തിൻ അച്ചുതണ്ടായീപെണ്ണും,ചുംബനവും പീഡനവും പിന്നെ വർഗ്ഗീയതയും.. എന്നിട്ടും കരയാതെ,കേരളമെന്നകൊച്ചു ക്യാപ്സൂളിനുള്ളിൽവരളുന്ന പുഴകൾക്ക്‌ മീതെ,വയലിന്റെ നട്ടെല്ലിനു മീതെ,കടലിന്റെ കരളിലൂടെപായുകയാണുഇപ്പോഴും നമ്മൾ. ...

നന്മ ..

വലിയ ഒരുഅഗാധ ഗര്‍ത്തത്തിലേക്കുവഴുതി വീണുതിരിഞു നോക്കിയപ്പോള്‍കുറെ ഇരുണ്ടരൂപങ്ങളെ കണ്ടു.അവ എന്നെ തനിച്ചാക്കിഎന്നില്‍ നിന്നുംഅകന്നുപൊയ്‌ക്കൊണ്ടേയിരുന്നുഅപ്പോഴാണുഞാന്‍ മനസ്സിലാക്കിയത്തെറ്റുകളില്‍ നിന്നുംശരികളിലേക്ക്പിന്തിരിഞ്ഞുനടക്കുവാന്‍മനസ്സില്‍ നിന്നുംഇരുട്ടുരൂപങ്ങളെഎന്നന്നേയ്ക്കുമായിമോചിതരാക്കേണ്ടതുണ്ടെന്ന് !!! ...

ഡിസംബര്‍….

ഡിസംബര്‍, നീ എത്ര സുന്ദരിയാണു..കുളിരുള്ള കിനാവുകളും,ഹൃദയത്തില്‍ പ്രണയമായ്പെയ്തിറങ്ങുന്ന മഴകളും,പുല്‍തകിടികളെ പുണര്‍ന്നുമയങ്ങുന്ന മഞ്ഞുപൂക്കളുംഅണിഞ്ഞു വരുമ്പോള്‍എന്റെ ഉള്ളിലെ ഹൃദയചൂടും,സങ്കടതീയും നിന്റെതണുത്ത വിരലുകളില്‍അലിഞ്ഞു ചേരുന്നു.. ഡിസംബര്‍ നീയെന്നെവല്ലാതെ മോഹിപ്പിക്കുന്നു..കുളിരില്‍ ചേര്‍ന്നു നടന്ന്നിന്‍ കൊഞ്ഞലിന്‍ ഈണം കേള്‍ക്കാനും,വിറയാര്‍ന്ന ചുണ്ടുകളിലെമധു പകര്‍ന്നെടുക്കാനുംനുണക്കുഴി കവിളിലൊരുകവിത എഴുതുവാനുംനിന്നോടുള്ള എന്റെ പ്രണയം പ്രേരിപ്പിക്കുന്നു. ഡിസംബര്‍ എന്റെ ഹൃദയവുംപറിച്ചെടുത്തുഎന്നെ കണ്ണിരിലാഴ്ത്തികടന്നു പോകുവാന്‍ഒരുങ്ങി നില്‍ക്കുമ്പോളുംനിന്റെ ഞരമ്പുകളില്‍ ഓടുന്നസ്‌നേഹതുള്ളികള്‍നമുക്കു പിരിയാനാവില്ല എന്നുഓര്‍മപ്പെടുത്തുന്നു.. പെണ്ണേ!! നിനക്കു എന്നില്‍ നിന്നുംഎനിക്കു നിന്നില്‍ നിന്നുംവിട്ടു പിരിയുവാന്‍ഈ ജന്മം...

ചെറുകവിതകള്‍..

1. സ്വപ്നം ഇരുട്ടിനോട് ഇണ ചേരുംഉറക്കത്തിനൊരുമേന്‍പൊടി !!! 2. മുത്തശ്ശി ചുക്കിചുളിഞ്ഞകരങ്ങളിലെവാല്‍സല്യം!! 3. ആപ്പിള്‍ ആദവും ഹവ്വയുംഗുരുത്വാകര്‍ഷണംടെക്‌നോളജിബഹിരാകാശയാനം !! 4. സ്ഥാനാര്‍ത്ഥി കൈമുദ്ര കടം വാങ്ങാന്‍സമയോചിതംകടന്നു വരും പൗരന്‍!! 5. വൃദ്ധസദനം കടമകളുടെകടമെടുത്തസമ്മാനം!! 6. ബ്ലുടൂത്ത്. 32 അകത്തുംമുപ്പത്തിമൂന്നാമന്‍ചെവിയിലും !! ...

സമയംകൊല്ലികള്‍!!

തിരക്കിന്റെ വഴികളിലൂടെതിരക്കിട്ട് നടന്നു.ബന്ധങ്ങള്‍ഓര്‍ത്തില്ലസമയംകണക്കുകൂട്ടിയില്ലഎന്തൊക്കെയൊ വെട്ടിപിടിക്കുവാന്‍ വേണ്ടിമാത്രം ഉള്ളമരണപ്പാച്ചില്‍.ഒടുവില്‍ വെട്ടിപ്പിടിച്ചതൊക്കെയുംകൈയില്‍ നിന്നുംവഴുതി വീണപ്പോള്‍'നശിച്ച തിരക്കുകള്‍'എന്നും പ്രാകിയൗവനവുംതിരക്കൊഴിഞ്ഞിട്ടുതിരക്കാനാളില്ലാതെവാര്‍ദ്ധക്യവുംകൊല്ലുന്നുണ്ടായിരുന്നുതിരിഞ്ഞു കറങ്ങാത്തസൂചിമുനകളെ !!! Generated...

ശിശിദ്വാനന്‍…

ആത്മീയതയുടെതൂവെള്ളവസ്ത്രത്തില്‍രതിയുടെ പാപക്കറകള്‍ചിരിക്കുന്നൂ... ജപമാലകളുംവേദപുസ്തകങ്ങളുംദൈവത്തിന്റെപുത്രന്മാര്‍സാത്താന്മാരാകുന്നതിനുസാക്ഷികള്‍... പ്രതീക്ഷയാല്‍ തുന്നിയനിറമുള്ള ജീവിതപട്ടുപാവാടകള്‍ചരടു തെറ്റിഅശുദ്ധചെളിയില്‍ വീഴുന്നൂ... ശുദ്ധമാക്കി എടുക്കാന്‍പറ്റാത്ത വിധംവാര്‍ത്താപരുന്തുകള്‍അവ റാഞ്ചി പറത്തിടുന്നൂ... കുഞ്ഞുമിഴിയിലെ തിളക്കംചൊടിയിലെ നിഷ്‌കളങ്കതപൂവുടലിന്‍ നൈര്‍മ്മല്യംനിന്‍ ഭോഗത്തിനു വേണ്ടിഎറിഞ്ഞുടയ്ക്കുന്നൂ.. സംഭവിക്കുന്നതെന്തെന്നറിയാതെഭീതി നിഴലിക്കുംപിഞ്ചുമുഖംകണ്ടു നീ നിന്‍സ്വര്‍ഗ്ഗീയാനുഭൂതിയില്‍ഉന്മത്തനാകുന്നു... സങ്കടത്തിന്‍തുള്ളികള്‍ചാരിത്ര്യകല്ലറയ്ക്കുമുകളിലൂടെതോരാമഴയായ്പെയ്തിറങ്ങുന്നൂ... പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുംസ്‌ത്രോതം പാടിഅഭയമില്ലാതെ ആയഅഭയയുംഇടയന്റെ കാമത്യഷ്ണയ്ക്കുഇരയാകേണ്ടി വന്ന കുഞ്ഞാടുംആത്മീയതയുടെ ആത്മാവാകുംനാഥനു നേരെചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍വിശ്വാസമെവിടെവിശ്വാസികള്‍ എവിടെഉത്തരം നല്‍കാന്‍!!!! ...

സൈബര്‍സന്ദേശങ്ങള്‍

പച്ചനിറത്തില്‍കത്തുന്നു ചൂട്ടുകള്‍പൊള്ളുന്ന ചൂടില്‍മണലാരണ്യത്തിലെബാധ്യതാവിഷം തുപ്പുംകടദംശനമേറ്റനിദ്രയില്ലാ രാവുകള്‍ ! ഓര്‍ക്കുവാനുംഓര്‍ത്തോര്‍ത്തുനിര്‍വ്വ്യതിയടയാനുംജന്മനാട്ടില്‍പണയം വെച്ചിട്ടുവന്ന ദാമ്പത്യങ്ങള്‍ ! ചൊവ്വ കയറിക്കൂടിയദോഷജാതകര്‍പരതുന്നുചൊവ്വേയുള്ളൊരാകവടികരുക്കളെ ! പൊക്കിള്‍കൊടി ഇറ്റു വീണിട്ടുകാണാനാകാതെവര്‍ഷങ്ങളുടെവളര്‍ത്തു തോണിയില്‍ഒഴുകിപ്പോയനല്‍കാത്ത വാല്‍സല്യം ! ബന്ധുസുഖങ്ങള്‍ക്കായ്അവഗണനയുടെകള്ളിമുള്‍ചെടികളില്‍കുരുങ്ങികിടന്നുംത്യജിക്കുന്ന ജീവിതം ! ഒഴുക്കുന്ന വിയര്‍പ്പിലുംഗര്‍ജ്ജിക്കുന്നനയനസമുദ്രത്തിലുംഉറഞ്ഞുരുകുന്നജീവിതമദപ്പാടുകള്‍ഇരുട്ടിന്റെ പിറകില്‍ഇണചേര്‍ത്തുനനയ്ക്കുകയായിരുന്നുഅംഗുലിതൊടുക്കും'ചാറ്റലായ്' പെയ്യുമാമരുപ്പച്ചസന്ദേശം !!! ...

പിണങ്ങിയ സ്പന്ദനങ്ങള്‍!!

ഹൃദയം രണ്ടു ദിവസത്തേക്ക്പണിമുടക്ക് പ്രഖ്യാപിച്ചുപരിശോധിച്ച കൊറോണര്‍മരണപത്രവും തയാറാക്കി... സുഗന്ധദ്രവ്യങ്ങളുംകെമിക്കലും ചേര്‍ത്ത്സ്വര്‍ഗ്ഗപെട്ടിയില്‍സിപ്പറാല്‍ മൂടിപ്രേതങ്ങളുടെ കൂട്ടത്തില്‍എന്നെയും പ്രതിഷ്ടിച്ചു... കാഴ്ചയ്ക്കു വെയ്‌ക്കേണ്ട നേരംകാഴ്ചവസ്തു എടുക്കാന്‍ വന്നപ്പോഴതാസിപ്പെറിനുള്ളില്‍ കൈകാലിട്ടടിച്ചുബഹളമയനായ് ജഡവീരന്‍.. വര്‍ഷങ്ങള്‍ക്കു ശേഷംവീണ്ടും ഒരു ഉയിര്‍പ്പ് കൂടിഹേതുവായതു ചരിത്രമൊഅത്ഭുതമൊ ബൈബിളൊ അല്ലാപിന്നെയൊ ബാറ്ററിതീര്‍ന്നൊരു പേസ്‌മേക്കര്‍... സാങ്കേതികതഗ്രന്ഥങ്ങളില്‍ചരിത്രങ്ങള്‍ തിരുത്തിമറ്റൊരാള്‍ ഉയര്‍ത്തെണീക്കട്ടെഅതുവരെ ആഘോഷിക്കാംനമുക്കീ ന്യൂജനറേഷന്‍ഉയിര്‍ത്തെഴുന്നേല്‍പ്പ്!!!! (അമേരിക്കന്‍ മലയാളം പത്രങ്ങളില്‍ വന്നൊരു വാര്‍ത്താടിസ്ഥാന കവിത) ...

പിണങ്ങിയ സ്പന്ദനങ്ങള്‍!!

ഹൃദയം രണ്ടു ദിവസത്തേക്ക്പണിമുടക്ക് പ്രഖ്യാപിച്ചുപരിശോധിച്ച കൊറോണര്‍മരണപത്രവും തയാറാക്കി...സുഗന്ധദ്രവ്യങ്ങളുംകെമിക്കലും ചേര്‍ത്ത്സ്വര്‍ഗ്ഗപെട്ടിയില്‍സിപ്പറാല്‍ മൂടിപ്രേതങ്ങളുടെ കൂട്ടത്തില്‍എന്നെയും പ്രതിഷ്ടിച്ചു...കാഴ്ചയ്ക്കു വെയ്‌ക്കേണ്ട നേരംകാഴ്ചവസ്തു എടുക്കാന്‍ വന്നപ്പോഴതാസിപ്പെറിനുള്ളില്‍ കൈകാലിട്ടടിച്ചുബഹളമയനായ് ജഡവീരന്‍..വര്‍ഷങ്ങള്‍ക്കു ശേഷംവീണ്ടും ഒരു ഉയിര്‍പ്പ് കൂടിഹേതുവായതു ചരിത്രമൊഅത്ഭുതമൊ ബൈബിളൊ അല്ലാപിന്നെയൊ ബാറ്ററിതീര്‍ന്നൊരു പേസ്‌മേക്കര്‍...സാങ്കേതികതഗ്രന്ഥങ്ങളില്‍ചരിത്രങ്ങള്‍ തിരുത്തിമറ്റൊരാള്‍ ഉയര്‍ത്തെണീക്കട്ടെഅതുവരെ ആഘോഷിക്കാംനമുക്കീ ന്യൂജനറേഷന്‍ഉയിര്‍ത്തെഴുന്നേല്‍പ്പ്!!!!(അമേരിക്കന്‍ മലയാളം പത്രങ്ങളില്‍ വന്നൊരു വാര്‍ത്താടിസ്ഥാന കവിത) Generated from archived content: poem2_apr9_14.html Author: soya_nair

തീർച്ചയായും വായിക്കുക