Home Authors Posts by സോമസുന്ദരൻ കുറുവത്ത്‌

സോമസുന്ദരൻ കുറുവത്ത്‌

സോമസുന്ദരൻ കുറുവത്ത്‌
9 POSTS 0 COMMENTS

സ്വാതന്ത്ര്യം

ഇപ്പോൾ നീ എനിക്ക് അമൃതാണ്! ഏറും തോറും വിഷമാകുന്ന അമൃത്‌ ആരെതിർത്താലും ഞാനത് പാനം ചെയ്തുകൊണ്ടേയിരിക്കും.   അവസാന ശ്വാസവും നിലക്കും വരെ ഹൃദയ താളം നില്ക്കും വരെ ഞരമ്പുകളിൽ രക്തമുറഞ്ഞു തീരും വരെ...   ആചാര വെടികളില്ലാതെ അശ്രുപൂജകളില്ലാതെ ഞാനെന്നെ തിരിച്ചറിഞ്ഞ് ...   മണ്ണിലെ മണ്ണായ് ജലത്തിലെ ജലമായ് ഞാൻ ഞാനായിത്തീരും വരെയ്ക്കും ഞാനിത് പാനം ചെയ്തു കൊണ്ടേയിരിക്കും   എന്റെ സ്വാതന്ത്ര്യം, ഏറും തോറും വിഷമാകുന്ന അമൃത് ! ഏറും തോറും വിഷമമാകുന്ന അമൃത്‌ !!

ചുവന്ന ചിത്രം

  നീയെന്നെ തോൽപ്പിക്കാതിരുന്നെങ്കിൽ എന്നു മാത്രമാണ് ഞാൻ ആശിച്ചത് നീ എന്നെ തോൽപ്പിച്ച് തീരുമ്പോൾ ഞാൻ നിന്നെ തോൽപ്പിക്കാൻ തുടങ്ങും അതു കൊണ്ട് മാത്രമാണ് ഞാൻ അങ്ങനെ ആഗ്രഹിച്ചത് എന്റെ ചെവിക്കുള്ളിൽ മൂളിപ്പോയ കൊതുകിന് അവന്റെ രണ്ടാം വരവിൽ സംഭവിച്ചത് ഓർത്തെടുത്തപ്പോൾ ഞാൻ നടുങ്ങിപ്പോയി എന്റെ വെളുത്ത ഉള്ളം കൈയിൽ പടർന്നുനിറഞ്ഞ ഒരു ചുവന്ന ചിത്രം

കിളിമൊഴി

        അന്നു ഞാൻ പാടിയ പാട്ടിലെ നൊമ്പരം ഇന്നും പ്രതിധ്വനിക്കുന്നുവല്ലോ പാടുവാനായീ പറവകൾക്കിന്നുമീ പാഴ്മരം മാത്രമെ ബാക്കി നിൽപ്പൂ. ഉച്ചനേരത്തുണ്ണി തേങ്ങിക്കരയുന്നു, പച്ചരിച്ചോറുമതില്ലയല്ലോ പുഞ്ചപ്പാടത്തിന്നരികിലല്ലോ നിന്റെ പിഞ്ചു പാദങ്ങൾ തളർന്നിരിപ്പൂ മണ്ണെണ്ണ മോന്തിക്കുടിച്ചു തെളിയുന്ന മഞ്ഞ വെളിച്ചത്തിലല്ലെയിന്നും കീറിപ്പറിഞ്ഞുള്ള പുസ്തകത്താളുകൾ കോരന്റെ മക്കൾ ചികഞ്ഞുനോപ്പൂ എണ്ണയൊഴിച്ചു നിറച്ചു കത്തിക്കുന്നു എണ്ണമറ്റുള്ളോരു ദൈവങ്ങൾക്കൊക്കെയും കൺതുറക്കും എന്നുറപ്പില്ലയെങ്കിലും കണ്ണടക്കാനെനിക്കാവതില്ല കല്ലായ്ക്കിടക്കുമഹല്യക്കു ജീവനായ് രാമനായാരുവന്നെത്തും ? ഇന്നും ചിറകു പിടിച്ചൊടിക്കുന്നന്നെ ഇന്നും വളർത്തുന്നു നിങ്ങൾ ആരു ഞാൻ, എന്തിനു വന്നിവിടെയീ ആതിരരാവിൻ അവസാന യാമത്തിൽ ഭൂതം വിളയാടും ഭാരതാംബേ, നിന്റെ പ്രേതത്തെ ഞാൻ ഭയക്കുന്നു. ഉണ്ണികൾ കെട്ടുന്ന കോലങ്ങളൊക്കെയും കാണുവാൻ ഞാനിന്നുമീ ചങ്ങലയിൽക്കിടപ്പൂ.

തെറ്റിപ്പോയ പാട്ട്

പണ്ടേ ഞാൻ പാടിയൊരെന്റെ പടുപാട്ടിൻ മൊഴികൾ ഇവിടെ കദനത്തിൻ കരടായിട്ടെൻ കരളിന്നുള്ളിൽ ഞരങ്ങുന്നു എവിടെയോ പൊട്ടിയൊലിച്ചൊരു തീക്കുന്നിൻ ലാവകളെല്ലാം അടിയുന്നെൻ കരളിൽ മതിലുകളൊക്കെയും തകർത്തൊഴുകുന്നു എവിടെയോ തെറ്റിപ്പോയെൻ പടുപാട്ടിൻ വരിയുടെ ഈണം ഉയരുന്നൊരു കുറുനരി തന്റെ അപശബ്ദത്തിൻ നാദവുമായി അല്ലിനെ നോക്കിയിരുന്നൊരു ആമ്പൽ - പ്പൂവിന്നുള്ളിലെ വണ്ടത്താനും, അല്ലിന്നിടയിൽ കണ്ണെറിയുന്നൊരു താരകവും ഇന്നെന്നെ കളിയാക്കീടുന്നോ? ചിതറിപ്പോയെൻ പാട്ടിൻ വരികൾ നീ തീർത്തൊരു തീക്കുണ്ഡത്തിൽ ഉരുയൊലിക്കുന്നൂ പുതിയൊരു തീക്കുന്നായ് തീർന്നീടുന്നോ? അറിയുന്നുണ്ടോ നീയെൻ ചിറപൊട്ടിയ മിഴിനീർ നദിയുടെ കടലേതെന്നറിയാത്തൊഴുകി വഴിമുട്ടിയ ഗദ്ഗദമൊക്കെ എവിടെയോ ചിരിയുടെ പടഹധ്വനികൾ ഉയരുന്നെന്നിലലയ്ക്കുന്നിവിടെ പുതിയൊരു പരിഹാസത്തിന്റെ പൂച്ചെണ്ടുകൾ തീർക്കുന്നോ നീ! പറയുന്നില്ലൊരു കഥയും ഞാൻ പാടുന്നില്ലൊരു പാട്ടും ഞാൻ ശുന്യതയാം ഗഹ്വര വാതിൽ തുറക്കട്ടെ, യൊളിക്കട്ടെ ഞാൻ.

പരിണാമം

ഞാന്‍ ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാരനാണ് എനിക്ക് നിങ്ങളോട് കമ്യൂണിസത്തെക്കുറിച്ച് ചിലതു പറയണമെന്നുണ്ട് എന്തെന്നാല്‍ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് കമ്യൂണിസത്തെക്കുറിച്ചാണ് അത് കേള്‍ക്കാന്‍ ഇരിക്കുന്നത് ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരാണ് ഞാന്‍ കമ്യൂണിസത്തെക്കുറിച്ച് പറഞ്ഞു നിര്‍ത്തുമ്പോള്‍ നിങ്ങള്‍ കമ്യൂണിസം വെടിയുകയും ഞാന്‍ പിന്നെയും കമ്യൂണിസ്റ്റായി തുടരുകയും ചെയ്യും അതുകൊണ്ട് ഞാന്‍ പ്രസംഗം മാറ്റിവച്ച് പ്രാര്‍ഥിക്കുവാന്‍ തീരുമാനിച്ചു പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ചില നേര്‍ച്ചകള്‍ നിര്‍ബന്ധമാണ് അതിനാല്‍ ഞാന്‍ ബുദ്ധന്റെ രൂപത്തില്‍ അണുബോംബുണ്ടാക്കി പൊട്ടിച്ചു ഗുരുവിന്റെ പ്രതിമയില്‍ കേരനീര്‍ പുളിപ്പിച്ച് അഭിഷേകം വെട്ടുപലിശയില്‍ നിന്നു കിട്ടിയ കാശെടുത്ത് ഒരു സ്വര്‍ണ്ണകുരിശ് പണിയിച്ച് പള്ളിയില്‍ കൊടുത്തു അപ്പോള്‍ ആകാശത്തു നിന്ന് ദേവീ ദേവന്‍മാര്‍ എന്റെ മേല്‍ പുഷ്പവൃഷ്ടി ചൊരിഞ്ഞു അതിനൊടുവില്‍ ഒരു അശരീരി കേട്ടു നിനക്കു ഇന്നലെയും നാളെയും...

മെഴുകു പ്രതിമയും ഞാനും.

കണ്ണാടി ഉള്ളതുകൊണ്ട് മാത്രമാണ് ഞാന്‍ എന്നെ തിരിച്ചറിയുന്നത്. രാവിലെ , വീര്‍ത്ത കണ്ണൂമായിചപ്രത്തലമുടിയുമായി ഞാന്‍ പകല്‍, തേച്ചുമിനുങ്ങിയ ഡ്രസ്സുംതിളങ്ങുന്ന ഷൂസും, ചുണ്ടിലൊരു സ്മിതവുമായ് വൈകുന്നേരങ്ങളില്‍ നീലയും, മഞ്ഞയും , ചുവപ്പും കലര്‍ന്നബാറിലെ വെളിച്ചത്തില്‍ കുളിച്ച്രൂപമേ അറിയാതെ ഞാന്‍!.. ഞാന്‍ എന്നെ തിരിച്ചറിയുന്നത്കണ്ണാടി നോക്കുമ്പോഴാണ്കണ്ണാടി കണ്ടു പിടിച്ചില്ലായെങ്കില്‍ ഒരു പക്ഷെ ഞാന്‍ എന്നെ തിരിച്ചറിയില്ലായിരുന്നു ഞാന്‍ എപ്പോഴും അങ്ങിനെയാണ് എന്റെ രൂപം എന്താണ്?നീ, എന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്അതാണ് ഞാന്‍ ഏതു...

പച്ചമരത്തണലില്‍

''മുയിനുട്ടമുയിനുറുക്കാന്‍ അയിനുള്ള കയിനത്തി കയിനണ്ട് ര്യ!...''ഊം...'' പോത്തിന്‍ കൊമ്പുകൊണ്ട് പിടിയിട്ട പിശ്ശാംകത്തി ഇടത് കൈയില്‍ തേച്ചുകൊണ്ട് (ബാര്‍ബര്‍ ഷേവിംഗ് കത്തി തിരിച്ചും മറിച്ചും തേക്കുന്ന പോലെ) കണ്ടരു മുരണ്ടു. പല സ്ഥലങ്ങളില്‍ കളീച്ചുകൊണ്ടിരുന്ന ഞങ്ങള്‍ കുട്ടികള്‍ ഇറയത്തേക്ക് ഓടിക്കയറി. ഒരു ചെറുകൂട്ടമായി ‍പരസ്പരം കെട്ടിപ്പിടിച്ചു നിന്നു. '' പോയി ചോറുതിന്നെട!'' കുട്ടികളുടെ കൂട്ടം ഒരുമിച്ച് അടുക്കളയിലേക്ക് ഒരോട്ടം അടുക്കളയില്‍ ഇരുന്ന തിന് ശേഷം...

കവിതക്കും കവിക്കും അപ്പുറം

എല്ലാ കവികളും അങ്ങനെയാണ്‌പ്രതിപത്തികളില്ലാത്തവർതന്നോടെന്നപോലെമറ്റുള്ളവരോടും പട്ടത്തിന്റെ ഗതി തീരുമാനിക്കുന്നത്‌ ആരാണ്‌വെള്ളത്തിന്റെ രൂപം തീരുമാനിക്കുന്നത്‌ ആരാണ്‌കവിയെ നിങ്ങൾക്കു വേണമെങ്കിൽ കൂടെനടത്താംമറ്റൊരാൾക്ക്‌ ചുമലിലേറ്റാം കവി ഏകാകിയാണ്‌ ആരെയും കൂടെക്കൂട്ടുന്നില്ലആരെയും ചുമലിലേറ്റുന്നില്ലഅരകല്ലിനടിയിലെ മാവാണ്‌ കവി.അരയ്‌ക്കുംതോറും മാർദവമേറുന്ന മാവ്‌.അതെടുത്ത്‌ നിങ്ങൾക്ക്‌ഇഷ്‌ടമുള്ള രൂപമുണ്ടാക്കാം. കവി അയ്യപ്പന്റെ ഓർമയ്‌ക്കുമുമ്പിൽ സമർപ്പിക്കുന്നു. ...

നീലജലാശയത്തിലെ ഒരു സ്വർണ്ണ മീൻ

ഞാൻ മുങ്ങിത്താഴുകയാണ്‌... ശാന്തമായ ഉപ്പുരസമുള്ള നീലജലത്തിൽ താഴേക്ക്‌...... “ആരെങ്കിലും ഈ കൈകളിലൊന്നു പിടിക്കൂ. എന്നെ രക്ഷിക്കൂ.....” ഞാൻ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ എന്റെ ശബ്‌ദം പുറത്തേക്ക്‌ വന്നിരുന്നില്ല എന്ന്‌ എനിക്ക്‌ മനസ്സിലായി. എന്താണ്‌ സംഭവിച്ചത്‌. എങ്ങനെയാണ്‌ ഞാനീ വെള്ളത്തിലേക്ക്‌ വീണത്‌. ഓ എനിക്ക്‌ മനസ്സിലായി. ഞാൻ കപ്പലിന്റെ ഡെക്കിൽ നിൽക്കുകയായിരുന്നു. കപ്പൽ തന്നെയായിരുന്നോ? കായലിന്റെ...

തീർച്ചയായും വായിക്കുക