Home Authors Posts by ശിവപ്രസാദ്‌ പാലോട്‌

ശിവപ്രസാദ്‌ പാലോട്‌

ശിവപ്രസാദ്‌ പാലോട്‌
38 POSTS 0 COMMENTS
1975 ൽ പാലക്കാട് ജില്ല തച്ചനാട്ടുകരയിൽ ജനനം.1995 മുതൽ വിവിധ ആനുകാലികങ്ങളിൽ സൃഷ്ടികൾ പ്രസിദ്ധീകരിച്ചു വരുന്നു. ഡോ പദ്മ തമ്പാട്ടി ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത കവിതകൾ കേന്ദ്ര സാഹിത്യ അക്കാദമി ജേർണൽ, മ്യൂസ് ഇന്ത്യ ഓൺലൈൻ ജേർണൽ എന്നിവയിൽ പ്രസിദ്ധീകരിച്ചു. സ്ട്രീറ്റ് വോയ്സ് എന്ന ജർമൻ ജേർണലിൽ ജർമൻ ഭാഷയിലേക്ക് കവിതകൾ തർജമ ചെയ്യപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്നു. കുണ്ടൂർക്കുന്ന് വി പി എ യു പി സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു വിലാസംഃ ശിവപ്രസാദ്‌ പാലോട്‌, കുന്നത്ത്‌, പാലോട്‌ പി.ഒ., മണ്ണാർക്കാട്‌ കോളേജ്‌, പാലക്കാട്‌. Post Code: 678 583 Phone: 9249857148

രണ്ടുകവിതകൾ

മാപ്പ്‌ മരം പെയ്യേണമെങ്കിലതിൻ മുമ്പേ മഴ പെയ്യേണമതുകൊണ്ടുതാനല്ലോ മരിച്ചിടുന്നതിൻ മുമ്പെയായി ഞാൻ ജനിച്ചു ജീവിച്ചു മാപ്പാക്കീടുക. കാതിൽ നിന്നു മനസ്സിലേക്കുളെളാരു വേരുതോറും പടർന്നു വ്യാപിക്കുന്നു കുഞ്ഞായ കാലത്തിലൊക്കെയുമമ്മ- യുളളം കലങ്ങിയൊഴുക്കിയ വാക്കുകൾ. കരഞ്ഞേ ജനിക്കണം, ചിരിച്ചു ജീവിക്കണം ഉറക്കെ ചിന്തിക്കണം മിണ്ടാതെ മരിക്കണം. ഡിഗ്രി അളവിലെ കാഴ്‌ചകൾ ചില കാഴ്‌ചകൾക്ക്‌ പൗരുഷത്തിന്റെ മട്ടകോൺ, ചിലപ്പോൾ, എന്നും,...

കലികാലം

മിനിക്കവിത നിലച്ചു പോയനിമിഷമെന്നേക്കുംവരച്ചു കാട്ടുന്നുമരിച്ച വാച്ചുകൾ. Generated from archived content: poem3_dec11_10.html Author: sivaprasd_palod

വിരൂപ സൗന്ദര്യങ്ങൾ

വേദി ഒന്ന്‌ സുന്ദരീ... തുറിച്ചു നോക്കുന്ന നിന്റെ പൂച്ചക്കണ്ണുകൾ വന്യമായ താളത്തിനൊപ്പം, ചിരപുരാതനമായ യക്ഷിക്കഥയിലെപ്പോൽ നെഞ്ചിലേക്ക്‌ കോർക്കുന്നു.... വേദി രണ്ട്‌ സുന്ദരീ... ജന്‌മത്തിന്റെ ബോധമണ്ഡലത്തിൽ നിന്നും ജന്‌മാന്തരങ്ങളുടെ, ഉപബോധത്തിന്റെയും അബോധത്തിന്റെയും വഴികളിലൂടെ നിന്റെ ‘ക്യാറ്റ്‌ വാക്ക്‌...’ വേദി മൂന്ന്‌ നിനക്കു തന്നെ സുന്ദരീ... ഭൂമിയുടെ ഭാരം, പ്രപഞ്ചത്തിന്റെ താക്കോൽ. ഒന്നിനും രണ്ടിനുമിടക്കുന്ന ദൂരം... ക്ലീയോപാട്ര...

പൂഴ്‌ത്തിവയ്പുകൾ

രാമായണം പനംപട്ട മറച്ച ചെറ്റക്കുടിലിലിരുന്ന്‌ ലവനും കുശനും ഭക്ഷണം കിട്ടാതെ ചത്ത പെറ്റമ്മയുടെ കഥ ചൊല്ലി പ്പാടതു പുതു ദരിദ്രായണം. ക്രിയകൾ സങ്കലനം പഠിക്കുമ്പോൾ ഞാനെന്റെ പിതൃത്വം കണ്ടു, കൂട്ടാൻ പഠിപ്പിച്ചോർ തന്നെ കുറയ്‌ക്കാനും പഠിപ്പിക്കവേ മനസ്സാക്ഷിയൊന്നിലുമില്ലാതായി. ഗുണനം പഠിച്ച്‌ വർഷങ്ങൾ നീണ്ടു, കൂട്ടിക്കുറച്ച്‌, ഗുണിച്ച്‌ ഹരിക്കവേ കാലം കുറുകി ഹരണഫലം ജീവനും...

ഇരുട്ട്‌

അവസാനത്തെ വെള്ളപ്പറവയ്‌ക്കും കാലത്തിന്റെ വെടിയേൽക്കുന്നു.... എനിക്കുവയ്യ ചോരത്തൂവലും, തുറുകണ്ണും, ചക്രശ്വാസവും, മലച്ചവയറും, ചരിഞ്ഞു തീരുമ്പോൾ മൗനവും കാണാൻ ഞാനെന്റെ കണ്ണുകൾ കുത്തിപ്പൊട്ടിക്കും മുമ്പേ നീയൊന്നു ചിരിക്കൂ... ...

അലസപർവ്വം

അടിമയെന്ന്‌ തലവര അലസം മേയാം കഴുത്തിൽ കയറില്ലാത്തവൻ വിഴുപ്പു ചുമക്കുന്നവനെന്ന്‌ പരിഹാസത്തിന്റെ അലങ്കാരം. ലക്ഷോപലക്ഷം ജനതകളോട്‌ കാലികമായ ഒരു ഉപമ, ഒരു പാത്രം ലാളന തൊട്ടുതീണ്ടാത്തവൻ, ഓമനമൃഗങ്ങളുടെ പേരു പട്ടികയിലില്ലാത്തവൻ പണിയെടുത്ത്‌ മാത്രം തിന്നുശീലിച്ച വമ്പൻ ബുദ്ധിക്കുടമ ബുദ്ധിഹീനനെന്ന്‌ വിളിപ്പേര്‌. എല്ലാ ഇസങ്ങളുടെയും പാവം ഉപഭോക്‌താവ്‌ ഒരു യുദ്ധവും നയിക്കാനിടയില്ലാത്ത യോദ്ധാവ്‌, ഈ പീഡനകാലത്ത്‌ പലരും കാമം ഉരച്ചും തീയിട്ടും കട്ടുമുടിച്ചും കൊന്നും...

മോഷണങ്ങൾ

അവൻ ഇടക്കിടെ വരാറുണ്ടെന്നതിനാൽ നമുക്ക്‌ മുറിക്കുളളിൽ കോറിയിടാം ‘നന്ദി വീണ്ടും വരിക’ മൗനത്തിന്റെ ചെരിപ്പിട്ട്‌ നമ്മളിനിയും കാണാത്ത തുറന്ന പൂട്ടുകളിലൂടെ കുറ്റാക്കുറ്റിയിരുട്ടിലെ പൂച്ചക്കണ്ണായി അവനെത്തുന്നത്‌ അതിഭാവന. പക്ഷേ തട്ടിമറിക്കപ്പെട്ട സ്വപ്‌നങ്ങളും തട്ടിപ്പറിക്കപ്പെട്ട ഉറക്കങ്ങളും അട്ടിമറിക്കപ്പെട്ട ആദർശങ്ങളും ഒച്ചയുണ്ടാക്കുമ്പോൾ ഒരു കളളനെ നാമറിഞ്ഞു തുടങ്ങണം... ഒഴിഞ്ഞ ധാന്യപ്പുരകളും വറ്റിച്ച കിണറും നിരന്ന കുന്നുകളും കണ്ട്‌ പ്രഭാതത്തിൽ നാം മൂക്കത്ത്‌...

കുളം

ജീവിതം അടിത്തട്ടിൽനിന്ന്‌ പ്രതീക്ഷകളുടെ നുരകളായി, വലുതായി വലുതായി ജലനിരപ്പിലെത്തുമ്പോൾ ഉടഞ്ഞുടഞ്ഞ്‌ ചിതറുന്നു. കരിഞ്ഞും കത്തുന്ന വിളക്കും ആർത്തിച്ചുവടെഴുമിരുട്ടും നുണകൾ പെറ്റിടും കൂട്ടരും പഴയ പ്രണയമൊഴികളും വീണ്ടും ഒരു മത്സ്യാവതാര വീർപ്പായി ആത്മഗതത്തിന്റെ നീർക്കോലിയായി തവളയുടെ മുദ്രാവാക്യമായി ജീവിതത്തെ പടച്ചേയിരിക്കുന്നു! വിരൂപനായ പായൽ ആമയെ തുറുങ്കിലടച്ച്‌ ആജ്ഞകളുയർത്തുന്നു.. എല്ലാ കുമിളകളും ഒരു മതിലിന്നദൃശ്യതയിൽ ആരോയെറിയും കുരുക്കിൽ പെട്ടുഴറി മരിക്കുന്നു... ...

തീർച്ചയായും വായിക്കുക