Home Authors Posts by ശിവപ്രസാദ്‌ പാലോട്‌

ശിവപ്രസാദ്‌ പാലോട്‌

Avatar
0 POSTS 0 COMMENTS

കുറുംകവിതകള്‍

നടത്തം=====രാത്രി വണ്ടികള്‍ചതച്ചരച്ചതവളകളുടെ ശവങ്ങള്‍കണ്ടു മടുത്തുരാവിലത്തെദുര്‍നടപ്പ്നിര്‍ത്തേണ്ടി വരും ഇല്ലായ്മകള്‍==========മുട്ടയിടാന്‍കാക്കക്കൂട് തേടിയകുയില്‍ നിരാശയോടെതിരിച്ചെത്തികാക്കക്കുമിപ്പോള്‍ കൂടില്ലെത്രേ കൂട്====കിണറ്റിലാണ് കൂട്മഴഭയംകൊണ്ട്അമ്മപ്പൊന്മാന്‍ Generated from archived...

ചക്കക്കാലം

മലയാളിക്ക് പ്ലാവിനെയോ ചക്കയെയോ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല .പുരാതന കാലം മുതല്‍ക്കു തന്നെ നമ്മുടെ വിഷപ്പകറ്റാനും രുചിക്കും ചക്കയോളം പോന്ന മറ്റൊരു ഫലം ഉണ്ടായിട്ടില്ല . ജനവരിയോടെ കേരളത്തില്‍ ചക്കയുടെ കാലമായി. മാര്‍ച്ച് മാസത്തിലാണ് ചക്ക പഴുത്തുവരുന്നത്. മലയാളിയുടെ ജീവിതരീതിയിലും ഭക്ഷണ രീതിയിലും വന്ന മാറ്റം കാരണം കേരളീയര്‍ പിന്നെ പിന്നെ ചക്കയില്‍ നിന്നും അകന്നു പോയി.ഇന്ന് കേരളത്തില്‍ ഉണ്ടാകുന്ന ചക്ക മുഴുവന്‍ ആയി ഉപയോഗിക്കുന്നില്ല....

ചില തിരഞ്ഞെടുപ്പ് കഥകള്‍

ഒന്ന് കുഗ്രാമത്തിലെ അംഗനവാടി പോളിംഗ് ബൂത്ത്‌ ആയി ചമഞ്ഞതാണ് .വോട്ടെടുപ്പ് തുടങ്ങി.അപ്പോള്‍ ആണ് വാതില്‍ക്കല്‍ നിന്നും ദീനമായ ഒരു ശബ്ദം . ‘’എനിക്ക് അകത്തേക്ക് വരാന്‍ കഴിയുന്നില്ല . ബാലറ്റ് പുറത്തേക്ക് തരാമോ ?‘’. നോക്കുമ്പോള്‍ അസാധാരണമായി തടിച്ച ഒരു സ്ത്രീ രൂപം. ചരിഞ്ഞാലും നിവർന്നാലും അംഗന്‍വാടിയുടെ വാതിലൂടെ അകത്തേക്ക് കയറാന്‍ പറ്റുന്നില്ല .. അത് കരുതി ബാലറ്റ് യന്ത്രം പുറത്തേക്കു കൊണ്ട് പോകാനും...

ചായ വേണോ ചായ

മലയാളിയുടെ പ്രഭാതങ്ങള്‍ പൊട്ടിവിടര്‍ന്നിരുന്നത് പണ്ട് ചായക്കടകളിലായിരുന്നു .ആകാശ വാണി വാര്‍ത്തകളും , പത്രവായനയും ,നാട്ടു ചര്‍ച്ചകളും രാഷ്ട്രീയവും എല്ലാം കാലിച്ചായയുടെ രുചിയോടെയാണ് ആരംഭിച്ചിരുന്നത്...

ലിംഗരൂപികളായ നിഴലുകള്‍

അവന്‍ എന്നാല്‍പുരുഷന്‍ ,കള്ളന്‍,ബാലന്‍ എന്നാല്‍പുല്ലിംഗവുംഅവള്‍ എന്നാല്‍സ്ത്രീ ,കള്ളി ,ബാലിക എന്നാല്‍സ്ത്രീലിംഗവും ആണെന്ന്വ്യാകരണ ക്ലാസ്സിലാണ്ആദ്യം അറിഞ്ഞത് അതുവരെകല്ല്‌ ,കള്ളം ,എന്നിവ പോലെഎല്ലാം നപുംസക ലിംഗങ്ങളുംആളുകള്‍ മൃഗങ്ങള്‍ കുട്ടികള്‍അവര്‍ എന്ന പോലെഅലിംഗങ്ങള്‍ ആയുംഅചേതനങ്ങളും ആയുംനിലനിന്നിരിക്കണം നിഴലുകള്‍വേര്‍തിരിവില്ലാതെകൂടിപ്പിണഞ്ഞുംവ്യാകരണത്തെ പറ്റിവ്യാകുലപ്പെടാതെയുംകഴിഞ്ഞു പോരുകയായിരുന്നു പെട്ടെന്നൊരു ദിവസമാണ്നിഴലുകളില്‍ലിംഗഭേദം തിരഞ്ഞു തുടങ്ങിയത് അപ്പോള്‍ ,അപ്പോള്‍പേശികള്‍ പെരുപ്പിച്ചുകൂര്‍ത്ത് നോക്കുന്ന ,ചിലപ്പോളൊക്കെതല കുനിച്ചു നില്‍ക്കുന്നആണ്‍ നിഴലുംകാല്‍ നഖം കൊണ്ട്ചിത്രം വരയ്ക്കുന്നവാതില്‍ പഴുതില്‍ നിന്നുംപാളി നോക്കുന്ന ,ചിലപ്പോളൊക്കെമുടിയഴിച്ചാടുന്നപെണ്‍ നിഴലുംഗൃഹപാഠപുസ്തകംനിറഞ്ഞു തുടങ്ങി അച്ഛന്‍...

പഴുതാര സഞ്ചരിക്കുന്നതെങ്ങിനെ ?

ഒരു പട്ടാള ടാങ്ക്നിറയെ കോപ്പുകളുമായിനിരങ്ങി നീങ്ങുന്നതുപോലെ ? പ്ലാറ്റ് ഫോ‍മിലേക്ക്അടുക്കുന്ന തീവണ്ടിപോലെകിതച്ചു കിതച്ച്? കരിന്തിരി പുകപടരുന്നത് പോലെ കവിളുകളിലൂടെകണ്ണീര്‍ അരിച്ചിറങ്ങുന്നപോലെ ?വിതുമ്പുന്ന ചുണ്ടുകള്‍ പോലെ കൈത്തണ്ട മുറിച്ച ചോരആരെയോ തിരയുന്നപോലെ ? വീണുപോയ ഇലകള്‍ക്കുംതരിശു നിലത്തിനും മീതെമഞ്ഞുറഞ്ഞു കൂടുന്നത് പോലെ ? വിലാപഗാനത്തിനോപ്പംചുവടു വയ്ക്കുന്നവരെപോലെ ? നിരാശാ യാമത്തില്‍ വിരിയുന്നനിശാഗന്ധിയുടെ ഇതളിളക്കം പോലെ ? ആരുടെതെന്നറിയാതെഇഴഞ്ഞു കയറുന്ന വിരലുകള്‍ പോലെ കാണെകാണെ അടഞ്ഞു പോകുന്നകണ്ണിമകള്‍ പോലെ ഡയറിയില്‍...

വിഴുപ്പുകള്‍

പാത കിതച്ചു കൊണ്ട്ചുരം കയറുന്നു ഒന്നാം വളവ്സംശയത്തിന്റെഓരോട്ടോരിക്ഷകൂര്‍ത്ത് നോക്കി പോകുന്നു വിലവെള്ളത്തിന്റെയുംവിസ്കിയുടെയുംതരിശുകുപ്പികള്‍ഇണചേര്‍ന്ന്കുടുംബാസൂത്രണഉപാധികളുടെയുംവന്ധ്യതാ നിവാരണ കേന്ദ്രത്തിന്റെയുംബോര്‍ഡുകള്‍ വളവു പങ്കിടുന്നു രണ്ടാം വളവ്ജടയഴിചിട്ടത് പോലെഒരു പറങ്കിമാവിന്‍ തോട്ടംതലവീര്‍ത്തു ഉടലു ചുങ്ങിയഎന്ടോസള്‍ഫാന്‍ കുട്ടികളെ പോലെയാണ്പറങ്കിമാങ്ങകള്‍ എന്ന്നീ ഒരുപമ പറഞ്ഞുമൂലക്കുരു ,അര്‍ശസ്സ്പുറത്ത് പറയരുതാത്തരോഗങ്ങളുടെ നിര്‍മാര്‍ജനംചുമര്ചിത്രങ്ങളാകുന്നു മൂന്നാം വളവ്‌അരികു ചേര്‍ത്ത് നിര്‍ത്തിമുടിയിഴകളിലേക്ക്വിരലുകള്‍ തിരുകിഒരു ദീര്‍ഘ ചുംബനംതരപ്പെടുത്തിയിടുക്കവേവശത്തൊരു മരത്തില്‍പല്ലിളിച്ചു ഒരു കുരങ്ങന്‍പൃഷ്ടം ചൊറിഞ്ഞുഒരു നഗരത്തുണിക്കടയുടെതുണിയില്ലാ പരസ്യംമലര്‍ന്നു കിടക്കുന്നു നാലാം വളവ്നിര്‍ത്തി നോക്കിയാല്‍അകലെ പട്ടണം കാണാം എന്നും...

ദര്‍ശനം

ശ്രീകോവിലിലേക്ക്ഇരുനൂറു രൂപ മുഖവിലയുള്ളഇസ്തിരിയിട്ട വരി രൂപയുടെ വിലയിയിടിവുംപഞ്ച നക്ഷത്ര ഹോട്ടലിലെസൌകര്യക്കുറവുംഅവിടെ ഇടയ്ക്കിടെ മന്ത്രം ഇരുപതു രൂപവിലയുള്ളകുഴഞ്ഞു മറിഞ്ഞ വരി തൊഴുതു മടങ്ങുമ്പോഴേക്കുംഅവസാന വണ്ടി പോകുമോകൂടെ വന്ന പെണ്ണ് തിരളുമോഎന്നൊക്കെ ആധിഭജന തേവരെപൊതു ദര്‍ശനത്തിനുവയ്ക്കുന്നതും കാത്തുഞാന്‍ പുറത്ത് നില്‍പ്പാണ്‌. ...

പരീക്ഷ

ചിറകറ്റു വീണു കേഴുമ്പോളുംനീയങ്ങുയരത്തില്‍പറക്കുന്നത് കാണവേപിറക്കുന്നതാനന്ദാശ്രു.. വഴിതെറ്റി ഏതോക്കെയോവിഷവഴികളില്‍ ഞാന്‍കണ്ണുപൊട്ടിയലയുമ്പോഴുംഉള്ളിലൊരു പൂവിരിയുന്നുണ്ടത് നിന്റെനേര്‍വഴിയിലെശാന്തസഞ്ചാരം കാണവേ തുഴപൊട്ടിഭ്രാന്തന്‍ചുഴികളിലമരുമ്പോളുംഒരു വേള നില്‍ക്കുന്നുണ്ട് ഞാന്‍നുരയുതിര്‍ത്ത് നീങ്ങുന്നനിന്റെ കപ്പല്‍ത്താര കണ്ട് വിട വിടയെന്നെത്രെയോ വട്ടംപുലമ്പുമ്പോളുംഎവിടെയോ ഒരു കൊമ്പിലിരുന്നുപിന്‍ വിളിക്കുന്നുണ്ട്ഏതൊക്കെയോ പുരാവൃത്തംകൊത്തിപ്പറിച്ചുപേപിടിച്ചൊരു കിളി ...

ഒറ്റവരിക്കവിതകള്‍

*പൂ തന്നു തുടങ്ങി ,മുള്ളില്‍ ഒടുങ്ങി *മനസ്സ്,കൂട് മറന്ന കിളി *എന്റെ മരുഭൂമി നിറയെ നിന്റെ മൗനം *മനസ്സിലൊരു ചാലായി നിന്റെ മൂര്‍ച്ച *ഓരോ നിമിഷവും ഓരോ നരകമാണ് *ഈ ജന്മത്തെ മഹത് പ്രതിമകള്‍ വരും ജന്മത്തിലെ കാക്കകള്‍ *പാലമരത്തിലേക്ക് കുടിയേറി ,പ്രണയം *നിനക്ക് വേണ്ടെങ്കില്‍ പിന്നെ എന്നെ എനിക്കും വേണ്ട, ...

തീർച്ചയായും വായിക്കുക