Home Authors Posts by ശിവപ്രസാദ്‌ പാലോട്‌

ശിവപ്രസാദ്‌ പാലോട്‌

Avatar
17 POSTS 0 COMMENTS
Aboout ശിവപ്രസാദ്‌ പാലോട്‌

പച്ചക്കുട്ടി

  പച്ചക്കുട്ടി കളിച്ചൊരു കാടും പച്ചക്കുട്ടി കുതിച്ചൊരുമേടും പച്ചക്കുട്ടി കൊറിച്ചോരു വിത്തും ഈമലയാമല ചാടി മറിഞ്ഞ് കാട്ടുപൂക്കളെക്കൂട്ടിപ്പിടിച്ച് കാട്ടുതേനിറ്റും പാട്ടുകള്‍ പാടി പച്ചക്കുട്ടി കളിക്കണ കണ്ടോ പച്ചക്കുട്ടി കിനാവു കണ്ടില്ല പട്ടുമെത്ത, സിംഹാസനങ്ങള്‍ വെന്തമാംസം മണത്തു കിടക്കും ചില്ലു തീന്മേശ രമ്യഹര്‍മ്യങ്ങളോ പച്ചക്കുട്ടിയെ പെറ്റിട്ടു കാട് കാട്ടുതേനില്‍ മുലക്കണ്ണുനീട്ടി ഊട്ടി വള്ളിയാലൂഞ്ഞാലുമാട്ടി മല്ലി നട്ട മരങ്ങളില്‍ത്തട്ടി കോട കെട്ടും കാറ്റു താരാട്ടും പച്ചക്കുട്ടി പഠിച്ചില്ല പുസ്തകം കൊത്തിവച്ചു കരിമ്പാറയില്‍ ജീവിതം പച്ചക്കുട്ടി കളിച്ചു നടന്ന കാടുകട്ടവര്‍ നമ്മളെല്ലാരും പച്ചക്കുട്ടി നീന്തിത്തുടിച്ച അരുവി മോന്തി വറ്റിച്ചോര്‍ നമ്മള്‍ പച്ചക്കുട്ടിയെ കടും വേട്ടയാടി കടിച്ചുകീറിയാര്‍ത്തവര്‍ നമ്മള്‍ പച്ചക്കുട്ടി കുരലൊട്ടിക്കരയവേ ഒട്ടു വെള്ളമിറ്റാത്തവര്‍ നമ്മള്‍ പച്ചക്കുട്ടീ പച്ചക്കുട്ടീ നിന്റെ ദൈന്യം കണ്ടു ചിരിച്ചവര്‍ നിന്റെ ചോര മണത്തവര്‍ ഞങ്ങള്‍ ഒന്നു പൊട്ടിക്കരയട്ടെ ഞങ്ങള്‍ നിന്നു വെന്തുരുകട്ടെ ഞങ്ങള്‍ മാപ്പു വേണ്ടയീ നീറിക്കനക്കും ഓര്‍മ്മ മിഴിച്ചു...

തെറിച്ച പിള്ളേരുടെ വേദപുസ്തകം

  അളവു വച്ച് നട്ടുപൂവിടീച്ച ഉദ്യാനത്തെക്കാൾ എനിക്കിഷ്ടം മുറ്റത്തെ മുല്ലയാണ് പഠിച്ചതു പാടുന്ന തത്തക്കൂടിനെക്കാൾ എനിക്കിഷ്ടം വണ്ണാത്തിപ്പുള്ളുകളുടെ കലപിലയാണ് തുടലിൽ കിടന്നു ഗർജിക്കുന്ന വളർത്തു പട്ടിയുടെ ധീരതയെക്കാൾ തെരുവുപട്ടിയുടെ ഭീരുത്വമാണ് ആസന തഴമ്പുള്ള സിംഹാസനങ്ങളെക്കാൾ ബഹുമാനം അധ്വാനപാടുള്ള അലക്കു കല്ലുകളാണ് സീൽക്കാരങ്ങളുടെ കൊട്ടാരങ്ങളെക്കാൾ നെടുവീർപ്പുകളുടെ കുടിലുകളാണ് അഹങ്കാരത്തിന്റെ പതാകത്തുണികളെക്കാൾ സഹനത്തിന്റെ തൂവാലകളെയാണ് കണ്ണടച്ചും ഉറക്കം നടിച്ചും ഇരുട്ടിലിരുന്ന് പുഞ്ചിരിക്കുന്നവരേ,,,, അതാരു കാണാനാണ്,,,? നട്ടുച്ചക്കൾക്ക്‌ പര്യായമായി പാതിരയെന്ന നിങ്ങളുടെ കാപട്യത്തിന്റെ പാഠം പഠിക്കാൻ മനസില്ലാത്തതു കൊണ്ട് നിങ്ങളിട്ട പരീക്ഷക്ക് എനിക്ക്‌ പൂജ്യം മാർക്കായിക്കൊള്ളട്ടെ,,,,

പിടച്ചിലുകള്‍

  ഓഫീസ് മുറിയുടെ മൂലയിലെ സ്വിച്ചില്‍ പ്യൂണ്‍ രമേശന്‍ വിരലമര്‍ത്തുന്നതോടെ എല്ലാ ക്ലാസ്സുകളിലെയും ബെല്ലുകള്‍ ഒന്നിച്ചു ചിലച്ചു. അതുവരെ വിവിധ കാട്ടുപക്ഷികളുടെ കലപിലയും കാട്ടരുവികളുടെ കളകളാരവവും ഉണ്ടായിരുന്നിടത്ത് പ്രാചീനമായ ഏതോ ഒരു ചീവീടിന്റെ ശബ്ദം പോലെ. അതോടെ സ്കൂള്‍ പെട്ടെന്ന് നിശബ്ദമായി. ക്ലാസ്സിലേക്ക് പോകുമ്പോള്‍ അമ്മിണി ടീച്ചറുടെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു. ടി ടി സി ക്ക് പഠിക്കുമ്പോള്‍ പരിശീലനത്തിന്റെ ഭാഗമായി ആദ്യം സ്കൂള്‍ മുറ്റത്ത് കയറുമ്പോഴും ഇതേ വിറതന്നെ തനിക്കു ഉണ്ടായിരുന്നല്ലോ...

അദൃശ്യം

സര്‍വേ ചങ്ങല മുറ്റത്ത് കിലുകിലാന്നു അഴിഞ്ഞു വീഴുന്ന ഒച്ച കേട്ടു ചാവടയില്‍ ചുരുണ്ട് കിടന്നിരുന്ന നായ ഒന്ന് ഞെട്ടി പിന്നെ ഒന്നും മനസ്സിലാകാതെ കുരച്ചുതുടങ്ങി. ഒരു പാട് നാളത്തെ കൂടി ആലോചനക്കും നാട്ടു മധ്യസ്ഥതക്കും ഒടുവിലാണ് തറവാട് ഭാഗം പിരിയാനുള്ള തീരുമാനം ഉരുത്തിരിഞ്ഞത്. നാട്ടുമ്പുറത്തെ വസ്തുവില്‍ ആര്‍ക്കും അത്ര ഇന്‍റെറെസ്റ്റ്‌ ഉണ്ടായിട്ടല്ല. എന്നാലും എന്തും അതിന്റെ ഒരിതില്‍ ചെയ്തു തീര്‍ക്കുന്നതാണ് നാട്ടു നടപ്പ് എന്ന അശരീരിക്ക് ആര്‍ക്കും എതിര്‍ വാക്കുണ്ടായില്ല. മൂത്ത...

കത്തുന്ന മഴ

പ്രസിദ്ധീകരണങ്ങള്‍ക്ക് ഇന്ന് മലയാളത്തില്‍ പഞ്ഞമില്ല. ചുരുക്കം ചിലവയില്‍ ഒഴിച്ച് ബാക്കി എല്ലാറ്റിലും നിരവധി കവിതകള്‍ പുറത്തിറങ്ങുന്നു. പുസ്തക പ്രസിദ്ധീകരണവും പഴയ കാലത്തെക്കാള്‍ എളുപ്പം ആയി. സൈബര്‍ മേഖല സാഹിത്യമാധ്യമം ആയതോടെ സ്വയം പ്രസാധകര്‍ ആയ സാഹിത്യ തല്പരരുടെ എണ്ണവും കൂടി. ഒരു തരത്തില്‍ എഴുത്തിന്റെ ജനാധിപത്യ വത്കരണം. പക്ഷെ ശ്രദ്ധിക്കപ്പെടുന്ന രചനകള്‍ രചയിതാക്കള്‍ കുറവ് തന്നെ. കെട്ടിയ കുറ്റിക്ക് ചുറ്റും മേയുന്ന പശുവിനെ പോലെ നിയതമായ വട്ടത്തില്‍ വലിയ...

ഇന്ത്യയിലെ നാണയാവിഷ്‌കരണത്തിന്റെ പ്രമുഖവശങ്ങള്‍

വര്‍ഷംതോറും ഇന്ത്യാഗവണ്‍മെന്റ് പുതിയ നാണയങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ഇതിന്റെ മുഖ്യ ഉദ്ദേശ്യം ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള നാണയ ലഭ്യത കൈവരുത്തുക എന്നുള്ളതാണ്. കൂടാതെ മഹാന്മാരുടെ ഓര്‍മ്മക്കായി പുതിയ നാണയങ്ങള്‍ ഇറക്കുകയും പതിവാണ്. ഉദാഹരണമായി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജന്മശതാബ്ദി പ്രമാണിച്ച് അഞ്ചുരൂപയുടെയും നൂറുരൂപയുടെയും പ്രത്യേകം പ്രത്യേകം നാണയങ്ങള്‍ പുറപ്പെടുവിച്ചു. ഇതില്‍ അഞ്ചു രൂപാ നാണയം ലീഗല്‍ ടെന്റര്‍ ആയി ഉപയോഗിക്കുമ്പോള്‍ നൂറുരൂപ നാണയം അങ്ങനെ ആയിരിക്കുകയില്ല. കാരണം, നൂറുരൂപാ നാണയം പ്രത്യേക...

തീർച്ചയായും വായിക്കുക