Home Authors Posts by ശിവപ്രസാദ്‌ പാലോട്‌

ശിവപ്രസാദ്‌ പാലോട്‌

17 POSTS 0 COMMENTS
Aboout ശിവപ്രസാദ്‌ പാലോട്‌

മരണസര്‍ട്ടിഫിക്കറ്റ്

എത്ര വയസ്സായെന്ന് എങ്ങിനെ പൂരിപ്പിക്കാനാണ് ഓരോ നിമിഷത്തിലും എന്നെത്തന്നെ പെറ്റു കൂട്ടിയതിനാല്‍ ഓരോ നിമിഷത്തിലും എന്നെ ചത്തുകൂട്ടിയതിനാല്‍ ആര്‍ക്കുമെപ്പോഴും എത്രയും വയസ്സാകാമല്ലോ എന്ന പ്രാക്കുവേദം എന്താണ് പേരെന്ന് എങ്ങിനെ പൂരിപ്പിക്കണം? മനുഷ്യനെന്നെഴുതുമ്പോള്‍ തെറ്റിപ്പോകും മാതിരി ലിംഗമെന്തെന്നുദ്ധരിച്ചു നില്‍ക്കും ചോദ്യത്തിന് കീഴേ വരണ്ടു കിടക്കുമ്പോള്‍ മനുഷ്യനെന്നെഴുതിയാല്‍ പിന്നെയും ക്ലീഷെയെന്നു നീ ഒരു തിയ്യതിച്ചതുരത്തില്‍ കരഞ്ഞു വീണതെന്ന് ഇന്നോയിന്നലെയോ, നാളെയാമോ? തൂക്കിയിട്ടച്ചുമരിടിഞ്ഞഴിഞ്ഞു പോകുന്നു കാലം ജാതിയുപജാതി ആധാരനിരാധാരഭീതികള്‍ മേലടിയുടുപ്പുകളുടെ നിറം തീറ്റപ്പൊതി, മറുപിള്ള തപ്പിയിഴയും വിഷനാവുകള്‍ കണ്ടു കണ്ടങ്ങിരിക്കും നേരത്ത് എന്റെ മരണ സര്ട്ടിഫിക്കറ്റ് കൈവിറക്കാതെങ്ങിനെ പൂരിപ്പിക്കാനാണ് നിങ്ങളിങ്ങനെ പിന്നെയും പിന്നെയും ചോദിക്കുമ്പോള്‍??

പകലന്തി

കടപ്പുറത്ത് മണലില്‍ വിരല്‍ കൊണ്ട് തോണ്ടിയപ്പോള്‍ ഒരു പായ്ക്കപ്പലിന്റെ അസ്ഥികൂടം തെളിഞ്ഞു അതിനെ ചുറ്റിപ്പൊതിഞ്ഞൊരു പെരുമീന്‍ വല ഇടനെഞ്ചില്‍ ചാരി വച്ച തുഴയുടെ ഉപ്പു തിന്ന ഉഛിഷ്ടം വീണ്ടും കടലിലേക്കിറക്കിയപ്പോള്‍ പ്രേതം ശരീരത്തെ വീണ്ടെടുത്ത പോലെ ചക്രവാളം നോക്കി അതു യാത്ര തുടങ്ങുന്നു അറിയാതെ ഞാനതിലെ ഏക സഞ്ചാരിയും കപ്പിത്താനും നാടുകടത്തപ്പെട്ട ജീവിതത്തടവുകാരനും കടല്‍ കിഴവനും സ്വയബോധമില്ലാത്ത കാമുകനും വിശന്ന മുക്കുവനുമായി മാറിപ്പോകുന്നു ചക്രവാളത്തില്‍ മുട്ടിയപ്പോള്‍ ചുവന്ന സൂര്യന്‍ ഒറ്റമീന്‍ വലയില്‍ കുരുക്കി തീരത്തെത്തിച്ചപ്പോള്‍ കാത്തു നില്‍ക്കുന്ന കുരുടന്‍ പൂച്ചകള്‍ മണലില്‍ കിടന്നു പിടഞ്ഞ ഒറ്റമീനില്‍ നിന്ന് ഓരോ പൂച്ചയും താന്താങ്ങളുടെ സ്വര്‍ണ മീനുകളെ പകുത്തെടുത്ത് കടിച്ചു കുടയുന്നു തിരിഞ്ഞു നടക്കുമ്പോള്‍ ജരാനരയുടെ തെങ്ങോലകളില്‍ തട്ടി നിലാവ് കാല്‍ച്ചുവട്ടില്‍ മീന്‍മുള്ളുകളെ ഇട്ടു പോകുന്നു,, പായ്ക്കപ്പലിന് മുകളില്‍ തിരകള്‍ വന്ന് മണല്‍ പുതച്ചു...

അമൃതം

കുതിക്കുകയാണു ജീവന്റെ വാഹനം ഉള്ളിലുണ്ടൊരു കുഞ്ഞു താരകം ഭൂവു കാണുവാന്‍ വിരുന്നു വന്നിട്ടുള്ള പിഞ്ചു മാലാഖയപ്പുഞ്ചിരി യാചന്ദ്രതാരം പുലരണമതിനായി താണ്ടുവാനുണ്ടു കാതങ്ങളേറെ ദൂരെയാതുരാലയം ശരവേഗമാര്‍ജ്ജിക്കണം പൊള്ളുന്ന വേനലില്‍, നീളെ നന്മ മരങ്ങള്‍ പൂ പൊഴിക്കുന്നു പേയടക്കിത്തിരക്കുകള്‍ ഓരം ചേര്‍ന്നു നിന്നു വഴിയൊരുക്കുന്നു കണ്ണു ചിമ്മാതെ, പാതകള്‍ സാരഥിക്കു മുമ്പില്‍ കിടക്കുന്നു പറന്നു പോവുകയാണു വിട വൃഥാവിലാവാതെ യതി ശീഘ്രമെന്നു കാതില്‍ മന്ത്രിച്ചു നില്‍ക്കുന്ന കാറ്റു പോലും ശ്വാസം പിടിച്ചിട്ടു കൂട്ടുപോകുന്നുവാ യിളം പൂവിനൊപ്പം ഇല്ല, മലയാളത്തിന്‍ മധുരമൊട്ടും വറ്റിയിട്ടില്ല ഓമനത്തിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ താരാട്ടുപാടിക്കുഞ്ഞേ നിനക്കൊപ്പമുണ്ടീ യുലകമൊക്കെയും നിനക്കു കളിക്കുവാന്‍ മുറ്റമൊരുക്കി കാത്തു നില്ക്കയാമീ നാടിന്റെ പച്ചകള്‍ സസുഖം മടങ്ങി വന്നീടുക നിന്നോടൊപ്പം മിടിക്കുവാനുണ്ടു ഹൃദയ കേരളം  

പ്രളയകഥകള്‍

  രക്ഷ ----- ആ ഗ്രാമത്തിലെ എല്ലാവരെയും പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തി ബോട്ടില്‍ക്കയറ്റി തുഴയാനൊരുങ്ങുകയായിരുന്നു.. അപ്പോളാണ് ഒരു നിലവിളി കേട്ടത് ''ഞങ്ങളേം കൂടി കൊണ്ടു പോകണേ'' അപ്പുറത്തൊരു കെട്ടിടത്തിന്റെ നിലപ്പുറത്തു നിന്നും കൈയുയർത്തി കേഴുകയായിരുന്നു പല മതത്തിലും പെട്ട ദൈവങ്ങള്‍… ഊഴം ------- ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണത്തിന് വരിനില്‍ക്കുകയായിരുന്നു ദിനേശന്‍. മൂന്നു നില വീടും കാറുകളും പ്രളയത്തില്‍ നശിച്ചു പോയതായിരുന്നു. തന്റെ ഊഴമെത്തിയപ്പോളേക്കും ഭക്ഷണപ്പൊതി തീര്‍ന്നു പോയെന്ന് ഒരു ഞെട്ടലോടെ ദിനേശന്‍ തിരിച്ചറിഞ്ഞു.. നാലു നേരമായി വല്ലതും കഴിച്ചിട്ട്… ''നിനക്ക് കിട്ടീല അല്ലേ...

അന്ത്യവിധി

രൂപക്കൂട്ടിന് മുന്നില്‍ കരിന്തിരി പുകയുകയാണ് കുമ്പസാരക്കൂട്ടില്‍ ഒരു കുറുക്കന്‍ ആട്ടിന്‍കുട്ടിയെ രുചി വേദം മൂളിക്കേള്‍പ്പിക്കുന്നു പൊള്ളിയ ആത്മാവുമായി ഒരു പച്ചില പോലുമില്ലാത്ത വെയില്‍ത്തണലിലേക്ക് ആട്ടിന്‍കുട്ടി ഇറങ്ങിയോടുന്നു കൂട്ടം വിട്ട ആടിനും ചാട്ടം പിഴച്ച കുരങ്ങനും പുകഞ്ഞ കൊള്ളിക്കും വറചട്ടിയില്‍ നിന്ന് എരിതീയിലേക്കാണ് സ്വര്‍ഗമെന്ന് അജപാലകനും അറവുകാരനും തമ്മില്‍ ഒപ്പിട്ട കരാര്‍ അരമനയില്‍ ചില്ലിട്ടു തൂക്കിയിട്ടുണ്ട് നീതിയുടെ വാ മൂടിക്കെട്ടിയ ചക്രവര്‍ത്തിമാര്‍ ചെന്നായ്ക്കള്‍ക്കുടുക്കാന്‍ ആട്ടിന്‍തോലിനായി കാത്തു നില്‍ക്കുന്നുണ്ട് മുള്ളുകളില്‍നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളില്‍നിന്നു അത്തിപ്പഴവും പറിച്ചുതിന്ന് അത്യുന്നതങ്ങളിലിരിക്കുന്നവര്‍ക്ക് നിത്യവും സ്തുതി പാടുന്നതിനാല്‍ അജപാലകന്റെ വിശപ്പിന് മറുചോദ്യമില്ല എല്ലാ വചനങ്ങളും ജഡ ലിപികളായിത്തീരുമ്പോള്‍ കണ്ണിരിന്റെ പുഴകള്‍ ഇനി കാല്‍വരിയിലേക്ക് തിരിച്ചൊഴുകും പാപത്തിന്റെ ശമ്പളം മരണമാകയാല്‍ അതില്‍ നമ്മളെല്ലാരും ഒന്നിച്ച് ഒലിച്ചു പോവും

മത്സ്യകന്യക

കുളിക്കാനിറങ്ങിയതായിരുന്നു വീര്‍പ്പുമുട്ടലിന്റെ ഇരുപത്തിയെട്ടാം നാളിന്റെ മൂവന്തിയില്‍ തന്നില്‍ നിന്നുമടര്‍ന്നുപോയ അണ്ഡകടാഹത്തെ ഓര്‍ത്തു മുങ്ങുമ്പോള്‍ ഒരു മീനുണ്ട് കണങ്കാലില്‍ മുഖമുരച്ച് ചെകിളകള്‍ കൊണ്ട് തുടകളെ ഇക്കിളിപ്പെടുത്തി എന്നിലുള്ള എല്ലാ പുഷ്പങ്ങളെയും തളിരുകളെയും കാടുകളെയും കുന്നുകളെയും, താഴ്വരകളെയും ചിറകുകൊണ്ടിളക്കി വാലിട്ടടിച്ച് കണ്ണിമ കൊണ്ടുപോലും തികച്ചും അവന്റെതായ ഈ കുളത്തിന്റെ ആഴങ്ങളിലേക്ക് എന്നെ ക്ഷണിച്ചു കൊണ്ടു പോയത് അടിത്തട്ടില്‍ നീലക്കല്ലുകളുടെ ശയ്യയില്‍ പാതിയടഞ്ഞ കന്‍പോളകള്‍ക്കുള്ളിലൂടെ അവനെക്കണ്ടു അരക്കു മീതേ മനുഷ്യനും താഴേക്ക് അഴകളന്ന ഒരൊത്ത ആണ്‍മീന്‍ ഞാനെന്നെനോക്കുമ്പോള്‍ അരക്കു മീതേ മനുഷ്യനും താഴേക്ക് വല്ലാതെ മെഴുക്കമുള്ള പെണ്‍പിറപ്പ് എത്ര പ്രാവശ്യമക്കരെയിക്കരെ നീന്തിയെന്നോ എത്രവര്‍ഷങ്ങള്‍ മുങ്ങിമരിച്ചെന്നോ ആലോചിക്കുമ്പോളൊക്കെ ചുണ്ടുകളെ മുദ്രവച്ചടക്കുകയാണവന്‍ അവസാനത്തെ അലക് വെയിലും വറ്റിയപ്പോള്‍ കുളത്തില്‍ നിന്ന് കയറി മറന്നു പോയ അടിവസ്ത്രങ്ങളുടുക്കുമ്പോഴും വഴിയൊക്കെയും സ്വച്ഛസ്ഫടിക ജലവീഥിയാവുകയും എനിക്കെന്നോടു തന്നെ കൊതിച്ചു പോകുന്ന അത്രമേല്‍ നഗ്നമായ ഒരു മീനുടല്‍ കൊണ്ട് ഞാന്‍ തുഴയുകയുയായിരുന്നു ഒരിക്കലും വീടെത്താതിരിക്കാന്‍..  

കുട്ടിയും കുതിരയും

നാലു മണി നേരമായാല്‍ ശനിയും ഞായറുമായാല്‍ തിരിച്ചറിയുന്ന ഒരു കുതിരക്കുട്ടിയുണ്ടായിരുന്നു പാദസരത്തിന്റെ കൊഞ്ചലും മൂളിപ്പാട്ടിന്റെ കിലുക്കവും നീലക്കണ്ണുകളുടെ ആഴവും വരെ തിരിച്ചറിയുന്ന സ്വപ്നക്കുതിര കാര്‍ണിവല്‍ പറമ്പുകളില്‍ നിന്നും ചക്രത്തിലോടുന്ന കുതിരകളില്‍ കയറിയിട്ടാവണം ബാലവാടികളിലെ ചാഞ്ചാടുന്ന കുതിരയില്‍ ആടിയിട്ടാവണം ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര എന്ന് കഥകള്‍ കടം പറഞ്ഞതു കൊണ്ടാവണം അവള്‍ക്കാ കുതിരക്കുട്ടി ജീവനായിരുന്നതും കൂട്ടുകാരി തന്ന ലഡുവിന്റെ പൊട്ട് നാലുമണിപ്പലഹാരത്തിന്റെ പാതി കയ്യില്‍ വച്ചാണ് കുതിര വാലു പോലെ മുടി കെട്ടി അവളോടിയെത്തുന്നത് പരിഭവങ്ങളുടെ ഒരു കടല്‍ പകുത്തു വയ്ക്കാനായി അവളെത്തുന്നതിനു മുമ്പേ കുതിരക്കുട്ടി ഒളിച്ചുകളി തുടങ്ങിക്കഴിഞ്ഞിരുന്നു എന്നും ലായത്തിന്റെ വാതില്‍പ്പിറകിലോ പൊന്തക്കാടിലോ ഒളിക്കുമായിരുന്ന അവളെ എത്രയെളുപ്പത്തിലാണവന്‍ പാവാടയില്‍ കടിച്ച് പുറം ലോകത്തേക്ക് കൂട്ടിക്കൊണ്ടുവരാറുള്ളത് ഇന്നെന്താണിങ്ങനെ ഒരു മുന്നറിയിപ്പിന്റെ ചിനപ്പുപോലുമില്ലാതെ ഒറ്റക്കൊരാള്‍ ഒളിച്ചുകളിക്കാന്‍ പോകുന്നത്... കുഞ്ഞിക്കുളമ്പുകള്‍ തട്ടിയമര്‍ന്ന...

ഒച്ചയടപ്പ്

എന്റെ ഒച്ചയെ ഞാനൊരു കുടത്തിലടച്ചിട്ടു കുടമെടുത്ത് തലയില്‍ വച്ചു തലയെടുത്ത് കയ്യില്‍ വച്ചു കയ്യെടുത്ത് കാലില്‍ വച്ച് ധൃതി പിടിക്കാതെ നടക്കുകയാണ് പോകും വഴി ഒരു കൂട്ടം വിശന്ന പശുക്കളുടെ ബേ....ബേ ഒരാടിന്റെ ശാന്തതയുള്ള മേ.....മേ ഒരു കാളയുടെ മുക്ര ഒരു നായയുടെ ബൗ...ബൗ സൂര്യനെ കളിയാക്കിയ കോഴിയുടെ കൊക്കരക്കോ കാലന്‍കോഴിയുടെ പൂവ്വാ....പൂവ്വാ തത്തയുടെ പൂച്ച....പൂച്ച വിഷുക്കിളിയുടെ വിത്തും കൈക്കോട്ടും കാക്കയുടെ ചരിഞ്ഞ കാ.... കാ താറാവിന്റെ ക്വാ... ക്വാ കുയിലിന്റെ കൂ...കൂ പാമ്പിന്റെ ഊത്ത് കൂമന്റെ മൂളല്‍ ആനയുടെ ചിന്നം വിളി കുതിരച്ചിനപ്പ് കഴുതക്കഴപ്പ് പന്നി മുരളല്‍ പൂച്ചയുടെ മ്യാവൂ....മ്യാവൂ പുള്ളിന്റെ ചിലപ്പ് വെരുകിന്റെ ചീറല്‍ പൂത്താംകീരിയുടെ കീ... കീ പ്രാവിന്റെ ചങ്കിലെ സമാധാനം കുറുകല്‍ അണ്ണാറക്കണ്ണന്റെ തന്നലായതും അല്ലാത്തതുമായ ചില്ലക്ഷരങ്ങള്‍ ഇലയനക്കം പൂവനക്കം വേരനക്കം വിത്തനക്കം മുളയനക്കം ഇടി, മഴ, കാറ്റ്, വെയിലുണക്കം നിഴല്‍ സീല്‍ക്കാരങ്ങള്‍ പത്രക്കാരന്റെ ബെല്ലടി മോല്യാരുടെ...

ഗതികേടുകള്‍

വയലേ വയലേ കിളിയേ കിളിയേ വയല്‍ക്കിളിയേ കിളിവയലേ വയലിലെന്തുണ്ട് വയലിന്‍ നെഞ്ചില്‍ കുന്നുകള്‍ തന്‍ കുഴിമാടത്തിനു മീതെ കണ്ണുമിഴിക്കും ഉറവക്കുഞ്ഞിന്‍ കണ്ണീരിനു മീതെ ഒട്ടും വയറുകള്‍ കൊട്ടിപ്പാടും പ്രേതപ്പാട്ടിനു മീതെ കണ്ണില്ലാ കാതില്ലാ യന്ത്രപ്പന്തയക്കുതിരകള്‍ പായും സ്ഫടികപ്പെരുവഴിയുണ്ടല്ലോ കിളികളിതെവിടെപ്പോയ് കിളികളിവിടെ പണ്ടു കൊയ്തൊരു പൊന്നാര്യന്റെ മണമൂറും പാട്ടു മറന്ന് എന്നുമൊരിക്കലും നമ്മുടെതാകാ മണ്ണിന്‍ ചുറ്റും തീത്തൂവലുചുറ്റി ചുട്ടുകനക്കും ആഗ്നേയാണ്ഡം നിറനെഞ്ചിലൊളിപ്പിച്ചും കൊക്കു പിളര്‍ത്തുന്നു പെരുവഴി വന്നാലെന്തുണ്ട് വഴി വന്നാല്‍ വേഗം കൊണ്ടേ സമയത്തെപ്പറ്റിക്കാം ദാഹിക്കില്ല വിശക്കില്ല കിനാവു പോലും വേണ്ടല്ലോ ഇമ ചിമ്മിത്തുറക്കും മുമ്പേ ലോകം നമ്മുടെ മുമ്പില്‍ പ്രണമിച്ചു കിടക്കും സാഷ്ടാംഗം അത് കണികണ്ടു നമുക്കെന്നും നെടുവീര്‍പ്പുകളിട്ടീടാം വയലു പോകട്ടെ കിളി പോകട്ടെ പെരുവഴിയുണ്ടല്ലോ ശരണം വയലേ വിട കിളിയേ വിടയതിവേഗത്തില്‍ ബലിപീഠങ്ങളിലിങ്ങനെയെത്ര പിണകോടികള്‍.. നാവൊതുക്കീടാം ..

മരുന്നുപണി

ചുരുണ്ടിടത്ത് നിന്നും ഫണമുയരുന്നപോലെ വളരെ പെട്ടെന്നായിരുന്നു ദൂരെ ഉള്ള ആ ഉത്സവത്തിനു പോകാന്‍ ആഗ്രഹം പൊത്തിറങ്ങിയത് വെടിക്കെട്ടിന് കാത്തിരിക്കുന്ന നിമിഷങ്ങള്‍ക്ക് പഴുതാരക്കാലുകള്‍ ഒരു ഉറുമ്പ്‌ ചൂട്ടുമായി തരിശുപള്ള്യാലിലൂടെ വെച്ച് നടന്നു പോകുന്നു ചൂട്ടു കൊണ്ട് അയാള്‍ സ്വന്തം തലയില്‍ കുത്തിയപ്പോളാണ് ആചാരക്കതിനകള്‍ ഒന്നിച്ചു പൊട്ടി പുക കൊണ്ട് ആള്‍ രൂപങ്ങളുണ്ടായത് കളിപ്പാട്ടങ്ങള്‍ ഒന്നാകെ ചിതറിപ്പോയത് കൂട്ടം തെട്ടിയവ വലിയ വായില്‍ നിലവിളിച്ചത് ബലൂണ്‍, പീപ്പിക്കച്ചവടക്കാര്‍ മാലപ്പടക്കങ്ങള്‍ ആയി പൊട്ടാന്‍ തുടങ്ങുന്നു ഒരു അച്ചടക്കവും ഇല്ലാത്ത പിള്ളേരെപ്പോലെ അവരിക്കുന്നിടം ശൂന്യമാകും വരെ തലങ്ങും വിലങ്ങും ഉള്ള പൊട്ടലുകള്‍ ബലൂണുകള്‍ വയറുവീര്‍ത്ത് മേഘങ്ങളായി പറന്നു നടക്കുന്നു തകര്‍ന്ന പ്രണയങ്ങള്‍ പരസ്പരം പട്ടങ്ങളെപ്പോലെ ചരടുതിരയുന്നു സ്ത്രീകളിരുന്ന ഭാഗത്തുനിന്നും അമിട്ടുകള്‍ ഉയര്‍ന്നു...

തീർച്ചയായും വായിക്കുക