Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

39 POSTS 0 COMMENTS

ചെണ്ടയുടെ തലവിധി

അടികൊണ്ടെന്നും കരയും ചെണ്ടേ അരുമച്ചെണ്ടേ, പൊൻചെണ്ടേ പരന്നതെങ്ങനെ പറഞ്ഞിടാമോ പാവം നിന്നുടെ തലമണ്ട? പണ്ടൊരു മാരാർ ചിണ്ടന്മാരാർ ‘ഡിണ്ടം പടപട’ കൊട്ടുമ്പോൾ പരന്നതാണേ ചങ്ങാതീയെൻ കഷണ്ടിയാമിത്തലമണ്ട!“ ”കഷ്ടം കഷ്ടം!! ചെണ്ടേ നിന്നുടെ തലവധിയിങ്ങനെയായല്ലോ അടികൊണ്ടിങ്ങനെ കിട്ടും കാശിൽ പാതി നിനക്കു തരാറില്ലേ?“ ”തല്ലല്ലാതൊരു ചില്ലിക്കാശും ഇല്ല തരില്ലെൻ ചങ്ങാതീ അടികൊണ്ടീടാൻ പാവം ഞാനും കാശുപിടുങ്ങാൻ കണ്ടോരും!“ ...

കുറുക്കൻ പൂജാരി

കുട്ടന്നൂരെ കാട്ടുകുറുക്കന്‌ നിത്യം പൂജകൾ മൂന്നുണ്ട്‌ പൂജയ്‌ക്കെന്നും നേദ്യം വയ്‌ക്കാൻ വേണമൊരമ്പതു കോഴികളെ! കാലത്തുളെളാരു പൂജകഴിക്കാൻ മൂന്നേ മൂന്നു പിടക്കോഴി. ഉച്ചപ്പൂജയ്‌ക്കെന്നും വേണം വമ്പൻ മൂന്നു കുളക്കോഴി! അന്തിപ്പൂജ നടത്തണമെങ്കിൽ അമ്പട! മൂന്നേ പൂങ്കോഴി! കുട്ടന്നൂരെ കാട്ടുകുറുക്കന്‌ നിത്യം പൂജകൾ മൂന്നുണ്ട്‌. പൂജയ്‌ക്കെന്നും നേദ്യം വയ്‌ക്കാൻ വേണമൊരമ്പതു കോഴികളെ! പൂജകഴിഞ്ഞാൽ നാവും നക്കി യുറങ്ങിക്കൊള്ളും പൂജാരി! ...

നീയാണെന്നുടെ മുത്ത്‌

തത്തി തത്തി നടക്കും തത്തേ നീയാണെന്നുടെ മുത്ത്‌ മുത്തേ നിന്നുടെ ചുണ്ടിലിരിപ്പൂ പുത്തൻ നെൻമണി വിത്ത്‌ വിത്തും കൊത്തി തത്തിനടപ്പതു കാണാൻ നല്ലൊരു കൂത്ത്‌ കൂത്തും പാട്ടും കേട്ടിട്ടെത്തീ പൊത്തിലെ നത്തുകൾ പത്ത്‌! പത്തുംകൂടി കലപില കൂടി- ത്തമ്മിൽ തമ്മിൽ കൊത്ത്‌! ...

ചെണ്ടയും ചെണ്ടക്കാരനും

‘തല്ലല്ലേ കൊല്ലല്ലേ-ചെണ്ടക്കാരാ മണ്ടപൊളിക്കല്ലേ-ചെണ്ടക്കാരാ തട്ടല്ലേ മുട്ടല്ലേ- ചെണ്ടക്കാരാ തട്ടിത്തടവല്ലേ-ചെണ്ടക്കാരാ!’ ‘തട്ടാതെ പറ്റില്ല-കുഞ്ഞുചെണ്ടേ മുട്ടാതെ പറ്റില്ല-പൊന്നുചെണ്ടേ തട്ടിയും മുട്ടിയും തുട്ടുവാങ്ങി പട്ടിണി മാറ്റട്ടെ-നല്ല ചെണ്ടേ!’ ...

ശാപ്പാട്ടുരാമൻ

പുട്ടും കടലേം കൂട്ടിത്തിന്നാൻ കുട്ടനു പണ്ടേയിഷ്ടം പുട്ടും പഴവും കുഴച്ചുതിന്നാൻ കുട്ടനു നന്നേയിഷ്ടം പുട്ടും മുട്ടക്കറിയും തിന്നാൻ കുട്ടനു കൂടുതലിഷ്ടം! പുട്ടും പപ്പടവടയും തിന്നാൻ കുട്ടന്നൊത്തിരിയിഷ്ടം! എങ്കിലുമയ്യോ! പണ്ടേയുണ്ടേ കുട്ടനു ചെറിയ കുഴപ്പംഃ പുസ്തകസഞ്ചി തുറക്കാൻ മാത്രം ഇഷ്ടനൊരിഷ്ടവുമില്ലാ! ...

പൈമ്പാൽക്കഞ്ഞി

അമ്പട കണ്ടോ! മാനത്തെത്തീ അമ്പിളിമുത്തശ്ശി. കിണ്ണം നിറയെ പാൽക്കഞ്ഞിയുമായ്‌ അമ്പിളിമുത്തശ്ശി. ചുറ്റിലുമുണ്ടേ നൂറുകണക്കിനു കുഞ്ഞിക്കൊതിയന്മാർ കഞ്ഞികുടിക്കാൻ വെമ്പലു കൂട്ടും താരക്കൊതിയന്മാർ! അന്തിമയങ്ങിയ നേരത്തെത്തീ അമ്പിളിമുത്തശ്ശി. പൈമ്പാൽക്കഞ്ഞി വിളമ്പാനെത്തീ അമ്പിളിമുത്തശ്ശി. ...

പുത്തൻകാവിലെ പൂരം

പൂരം പൂരം പുത്തൻകാവിൽ പൂരം കാണാൻ പോരുന്നോ? ‘തരികിടി തരികിട’ തപ്പും തകിലും തായമ്പകയും കേട്ടീടാം! നാദസ്വരവും മേളപ്പദവും കൂത്തും പാട്ടും കേട്ടീടാം നെറ്റിപ്പട്ടം ചേലിൽക്കെട്ടിയ കൊമ്പന്മാരെ കണ്ടീടാം! പീലിക്കാവടി- യാട്ടം കാണാം കണ്ടു രസിക്കാം തിറയാട്ടം! പൂരം പൂരം പുത്തൻകാവിൽ പൂരം കാണാൻ പോരുന്നോ? കമ്പക്കെട്ടും കതിനാവെടിയും കാണാമല്ലോ കൺനിറയെ തളയും വളയും മിഠായികളും വാങ്ങാമല്ലോ കൈനിറയെ!...

പൂംപീലിക്കണ്ണൻ

എന്തൊരു ചന്തം! കണ്ണാ നിന്നുടെ നെറുകയിലുലയും പൂംപീലി എന്തൊരു മധുരം! കണ്ണാ നിന്നുടെ കനകക്കിങ്ങിണി മണിനാദം! എത്ര മനോജ്ഞം! കണ്ണാ നിന്നുടെ മുരളിയിലുണരും കുളിർനാദം എന്തൊരു ഹൃദ്യം! കണ്ണാ നിന്നുടെ ചുണ്ടിൽവിരിയും മൃദുഹാസം! എന്തു തിളക്കം! കണ്ണാ നിന്നുടെ മഞ്ഞപ്പട്ടിന്നുടയാട എത്രവിശേഷം; കണ്ണാ നിന്നുടെ കാറൊളിചിതറും പൂമേനി! എത്ര വിശാലം! കണ്ണാ നിന്നുടെ മഹിമകൾ നിറയും തിരുവുള്ളം എന്തൊരപാരം! കണ്ണാ നിന്നുടെ ...

പൈലറ്റാകും ഞാൻ!

ആനക്കുട്ടി വലുതാകുമ്പോൾ ആരാകും നീ കേൾക്കട്ടെ? കാട്ടുമൃഗങ്ങടെ രോഗം മാറ്റും ഡോക്‌ടർസാറായ്‌ വിലസും ഞാൻ സിംഹക്കുട്ടീ വലുതാകുമ്പോൾ ആരാകും നീ കേൾക്കട്ടെ? കാട്ടിന്നുളളിൽ ക്ലാസുനടത്തും സിംഹൻസാറായ്‌ മാറും ഞാൻ! കരടിക്കുട്ടീ വലുതാകുമ്പോൾ ആരാകും നീ കേൾക്കട്ടെ? കളളൻമാരെ വിറപ്പിച്ചീടും പോലീസേമാനാകും ഞാൻ! കഴുതക്കുട്ടീ വലുതാകുമ്പോൾ ആരാകും നീ കേൾക്കട്ടെ? അടിപൊളി ഗാനം പാടിരസിക്കും സിനിമാഗായകനാകും ഞാൻ! മർക്കടനുണ്ണീ വലുതാകുമ്പോൾ ആരാകും നീ കേൾക്കട്ടെ? കാട്ടിന്നുളളിൽ ‘പ്ലെയിനോ’ടിക്കും ഉഗ്രൻ...

തീർച്ചയായും വായിക്കുക