Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

39 POSTS 0 COMMENTS

കൊതിമേളം

“ചെണ്ടകൾ മിണ്ടണതെന്താണ്‌?” “കണ്ടം-കണ്ടം-കൽക്കണ്ടം” “താളം ചൊല്ലണതെന്താണ്‌”? “ഇഞ്ചീ-കുഞ്ചീ-പുളിയിഞ്ചീ!” “കുഴലുകൾ മൂളണതെന്താണ്‌?” “പെപ്പര-പെരപെര-ഉപ്പേരി!” “മദ്ദളമോതണതെന്താണ്‌?” “ഇപ്പത്തിന്നാം മത്തങ്ങ!” ...

ഹായ്‌! സാന്റാക്ലോസ്‌!

ധിമ്മട ധിമ്മട ജീയ്യഞ്ചം ധിമ്മത്തകിട ജീയ്യഞ്ചം! തത്തിച്ചാടി വരുന്നുണ്ടേ ‘തിത്തോം തരികിട’ സാന്റാക്ലോസ്‌! കൂമ്പൻ തൊപ്പിക്കെന്തു രസം കൊമ്പൻമീശക്കെന്തുരസം! കുമ്പകുലുക്കി വരുന്നുണ്ടേ! അമ്പോ! നമ്മുടെ സാന്റാക്ലോസ്‌! ആർപ്പുംവിളിയും കെങ്കേമം തപ്പും തകിലും കെങ്കേമം! ആടിപ്പാടി വരുന്നുണ്ടേ താടിക്കാരൻ സാന്റാക്ലോസ്‌! കേക്കു മുറിക്കെട ചാക്കോച്ചാ ‘ചിക്കൻ’ വാങ്ങെട പാപ്പച്ചാ! ‘ഹാപ്പി ക്രിസ്‌മസ്‌’ മേളവുമായ്‌ ‘ഹാപ്പി’യിലെത്തീ സാന്റാക്ലോസ്‌! ...

തക്കിടിമുണ്ടൻ

തക്കിടമുണ്ടൻ തരികിടമുണ്ടൻ തണ്ടൻ പണ്ടൊരു പ്ലാവിൽ കേറി കണ്ടവർ കണ്ടവർ മാടി വിളിച്ചുഃ ‘മണ്ടാ തൊണ്ടാ താഴെയിറങ്ങ്‌!’ ഉണ്ടനുമുണ്ടിയുമുപദേശിച്ചു ‘കുണ്ടാമണ്ടീ താഴെയിറങ്ങ്‌’ തക്കിടമുണ്ടൻ തരികിടമുണ്ടൻ തത്തിപ്പൊത്തി പ്ലാവിൽകേറി! ‘തിത്തോം തകൃതോം’ പെട്ടെന്നയ്യോ തക്കിടി മുണ്ടൻ താഴേ വീണു! നാടുകുലുങ്ങീ വീടു കുലുങ്ങീ കാടും മലകളുമൊത്തു നടുങ്ങീ തക്കിടിമുണ്ടൻ പ്ലാവിൻ ചോട്ടിൽ ചക്കപിളർന്നതുപോലെ കിടന്നു! ...

നല്ല നാളെക്കു വേണ്ടി

ചെറുജീവികളെ കണ്ടുപഠിക്കൂ ചങ്ങാതികളേ നാം മടിയാതെന്നും കൂട്ടം ചേർന്നവ പണികൾ ചെയ്യുന്നു! തേനീച്ചകളുടെ നല്ല പ്രവൃത്തികൾ നോക്കിക്കാണുക നാം പൂന്തേനൊത്തിരി നാളേയ്‌ക്കായവ കൂട്ടിൽക്കരുതുന്നു! കുഞ്ഞിയുറുമ്പുകൾ വേലയെടുപ്പതു നോക്കിക്കാണുക നാം. അരിമണിയൊത്തിരി നാളേക്കായവ കൂട്ടിൽ കരുതുന്നു! കുഞ്ഞിക്കുരുവികൾ പാടുപെടുന്നതു നോക്കിക്കാണുക നാം നാരുകളാലേ നാളേയ്‌ക്കായവ വീടുകൾ പണിയുന്നു! അവരുടെ മാതിരി പണിചെയ്യേണം മടിയാതെന്നും നാം ഒരുമിച്ചിങ്ങനെ മുന്നേറേണം കൈകോർത്തെന്നും നാം! ...

പുഴയമ്മാവന്റെ ഗസൽ

“പുഴയമ്മാവാ പുഴയമ്മാവാ എവിടെന്നോടി വരുന്നു നീ?” “അങ്ങു കിഴക്കേ മലയിൽ നിന്നും ആടിപ്പാടി വരുന്നൂ ഞാൻ” “പോരും വഴിയിൽ എന്തെന്തെല്ലാം കാഴ്‌ചകൾ കണ്ടു രസിച്ചു നീ?” “പുൽമേടുകളും പൂഞ്ചോലകളും പൂന്തോപ്പുകളും കണ്ടൂ ഞാൻ!” “പഴയമ്മാവാ നാട്ടാർക്കെല്ലാം എന്തുപകാരം ചെയ്തൂ നീ?” “എല്ലാവർക്കും മതിവരുവോളം ദാഹത്തെളിനീർ നൽകീ ഞാൻ!” “നാടൻപാട്ടി- ന്നീണവുമായി- ട്ടെവിടേക്കോടിപ്പോണൂ നീ?” “അറബിക്കടലിൻ...

നാവാടി

കടങ്കവിത വലിയൊരു വായി- ണ്ടതിലൊരു നാവു- ണ്ടെന്നും ഞാനൊരു നാവാടി! എന്നുടെ വായിലെ നാവാടുമ്പോൾ അയ്യോ! നാടുനടുങ്ങുന്നു. എന്തൊരു രസമാ- ണെന്റെ സ്വരത്തിനു കേട്ടിട്ടില്ലേ ‘ണാം ണാം ണാം!..... വലിയൊരു വായി- ണ്ടതിലൊരു നാവു- ണ്ടാരാണീ ഞാൻ ചൊല്ലാമോ? ...

കുഴി കുഴിച്ചവൻ

സൂത്രക്കാരൻ മാത്തപ്പൻ യാത്രക്കാരെ പറ്റിക്കാൻ രണ്ടര-മൂന്നടിയാഴത്തിൽ വഴിവക്കത്തൊരു കുഴികുത്തി! കുഴിയുടെ മേലേ മാത്തപ്പൻ നിരത്തിയിട്ടൂ വാഴയില ഇലയുടെ മീതെ മണ്ണിട്ടൂ മണ്ണിൽ പലപല ചടിനട്ടൂ അപ്പുക്കുട്ടനുമവറാനും അപ്പങ്ങാട്ടെ പത്രോസും കടയിൽപ്പോകാനെത്തുമ്പോൾ കുഴിയിൽ വീണു കുഴങ്ങട്ടെ! പാലും വിറ്റു നടന്നീടും പാലാക്കാരൻ വേലുണ്ണി പാൽക്കുടവും കൊണ്ടെത്തുമ്പോൾ കുഴിയിൽ ചാടിത്തുലയട്ടെ! മനസ്സിലിങ്ങനെ മാത്തപ്പൻ കോട്ടകള പലതും കെട്ടീട്ട്‌ വീട്ടിൽ ചെല്ലും നേരത്ത്‌ അലമുറ കേട്ടൂ മുറ്റത്ത്‌! അപ്പനു തീരെ...

അപ്പമരം

കിഴവനും കിഴവിയും കുഴിയപ്പം ചുട്ടു അഴകനുമഴകിയും കുഴിയപ്പം കട്ടു! കുഴിയപ്പം മുഴുവനും കുഴികുത്തി നട്ടു ഏഴുനാളായപ്പോ- ഴപ്പം മുളച്ചു! ശർക്കരയൊത്തിരി തടമായി വച്ചു കൺക്കണ്ടമൊത്തിരി വളമായി വച്ചു! നാഴൂരിപ്പാലോണ്ട്‌ നന്നായ്‌ നനച്ചു അഴകനുമഴകിയും കാവൽ കിടന്നു! ഒരുനാളിലച്ചെടി പൂവണിഞ്ഞല്ലൊ പൂവെല്ലാം പോയിട്ടു കായണിഞ്ഞല്ലോ. കുഴിയപ്പമങ്ങനെ കുലയായി നിന്നു കൊതിയന്മാരെല്ലാരും നിരയായി നിന്നു. ഒരു കാറ്റടിച്ചപ്പോൾ അപ്പം പൊഴിഞ്ഞു അപ്പം തിന്നവരുടെ വയറും പൊളിഞ്ഞു! ...

ശർക്കരതീനിപ്പട്ടാളം

ഇന്നലെ രാവിൽ ശർക്കര ഭരണിയി- ലിരച്ചുകേറീ പട്ടാളം. അണിയണിയായിട്ടടിവച്ചങ്ങനെ പിടിച്ചു കേറീ പട്ടാളം! ശർക്കരയുണ്ടകൾ തകർത്തു നീങ്ങി ശൂരന്മാരുടെ പട്ടാളം. എതിരാളികളെ കടിച്ചുകീറി- ക്കുതിച്ചു നീങ്ങി പട്ടാളം! വിജയപതാക പറപ്പിച്ചല്ലോ ശർക്കരതീനിപ്പട്ടാളം. ഏഴുവെളിപ്പിനു യുദ്ധം തീർന്നു; നാവുനുണഞ്ഞൂ പട്ടാളം! ...

കോട്ടയ്‌ക്കലപ്പൻ

കൊട്ടാരക്കെട്ടും ചുമന്നുകൊണ്ടേ കോട്ടയ്‌ക്കലപ്പൻ വരുന്നകണ്ടോ? തത്തക്കം പിത്തക്കം കാലുവച്ച്‌ കോട്ടയ്‌ക്കലപ്പൻ വരുന്നകണ്ടോ? താളത്തിലങ്ങനെ ചോടുവച്ച്‌ കോട്ടയ്‌ക്കലപ്പൻ വരുന്നകണ്ടോ? പാമ്പിനെപ്പോലെ കഴുത്തു നീട്ടി കോട്ടക്കലപ്പൻ വരുന്നകണ്ടോ തൊട്ടടുത്തെങ്ങാനും ചെന്നുപോയാൽ കോട്ടയ്‌ക്കലപ്പന്റെ മട്ടുമാറും തലയില്ല; കൈയില്ല; കാലുമില്ല അപ്പനൊരു വെറും ചെപ്പുപോലെ! ...

തീർച്ചയായും വായിക്കുക