Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

39 POSTS 0 COMMENTS

ങ്യാവൂ പോലീസ്

ലാത്തിയുമായി വരുന്നുണ്ടല്ലോപൂച്ചപ്പോലീസമ്മാവന്‍ഗമയോടങ്ങനെ യൂണീഫോമില്‍പൂച്ചപ്പോലീസമ്മാവന്‍കാട്ടുകിഴങ്ങുകള്‍ കട്ടുമുടിക്കുംചുണ്ടെലിയെപ്പിടികൂടാനായ്വാശിയിലോടി വരുന്നുണ്ടല്ലോപൂച്ചപ്പോലീസമ്മാവന്‍കുട്ടിയുടുപ്പുകള്‍ വെട്ടിമുടിക്കും നച്ചെലിയെ പിടി കൂടാനായ്മീശപിരിച്ചു നടപ്പുണ്ടല്ലോപൂച്ചപ്പോലീസമ്മാവന്‍! Generated from archived content: poem1_apr18_13.html...

ബൊമ്മക്കുട്ടി

അമ്മിണി മോൾക്കൊരു ബൊമ്മയുണ്ട്‌ കിങ്ങിണി കെട്ടിയ ബൊമ്മയുണ്ട്‌ ബോമ്മക്കു മിന്നുന്ന കമ്മലുണ്ട്‌ കമ്മലു കാണുവാൻ ചന്തമുണ്ട്‌ എന്തു പറഞ്ഞാലും മിണ്ടുകില്ലാ എന്തു കൊടുത്താലും തിന്നുകില്ലാ അന്തസ്സു കാണിച്ചിരുന്നുകൊളളും ആരെയും കൂസാത്ത കൊച്ചുബൊമ്മ! പുളളിയുടുപ്പിട്ട കൊച്ചു ബൊമ്മ നുളളിയാൽ നോവാത്ത കൊച്ചു ബൊമ്മ പളളിയിലാരാനും ഞെക്കിയെന്നാൽ അപ്പോൾ കരഞ്ഞിടും കൊച്ചുബൊമ്മ! ...

വിഷുക്കൈനീട്ടം

മേടപ്പുലരിയണഞ്ഞപ്പോൾ കാടും മേടും പൂത്തപ്പോൾ നാടൊട്ടുക്കും കേൾക്കാറായ്‌ ‘ചടപട-ചടപട’ മേളാങ്കം! ലാത്തിരി പൂത്തിരി കത്തുന്നു മത്താപ്പൂവ്‌ ചിരിക്കുന്നു എങ്ങും പുത്തൻ വിഷുവെത്തി മുറ്റത്തെല്ലാം ‘കണി’യെത്തി! തൊടിയിൽ നിന്ന കണിക്കൊന്ന അടിമുടി പൂത്തു താലോലം പാറിയണഞ്ഞ വിഷുപ്പക്ഷി പാടീ ‘വിത്തും കൈക്കോട്ടും’! പുത്തൻ പൂക്കണി കണ്ടിട്ട്‌ തത്തിച്ചാടിയണഞ്ഞപ്പോൾ കുട്ടനു നൽകി മുത്തച്ഛൻ കുഞ്ഞിക്കൈയിൽ ‘കൈനീട്ടം’! ...

കോട്ടയ്‌ക്കലപ്പൻ

കൊട്ടാരക്കെട്ടും ചുമന്നുകൊണ്ടേ കോട്ടയ്‌ക്കലപ്പൻ വരുന്നകണ്ടോ? തത്തക്കം പിത്തക്കം കാലുവച്ച്‌ കോട്ടയ്‌ക്കലപ്പൻ വരുന്നകണ്ടോ? താളത്തിലങ്ങനെ ചോടുവച്ച്‌ കോട്ടയ്‌ക്കലപ്പൻ വരുന്നകണ്ടോ? പാമ്പിനെപ്പോലെ കഴുത്തു നീട്ടി കോട്ടക്കലപ്പൻ വരുന്നകണ്ടോ തൊട്ടടുത്തെങ്ങാനും ചെന്നുപോയാൽ കോട്ടയ്‌ക്കലപ്പന്റെ മട്ടുമാറും തലയില്ല; കൈയില്ല; കാലുമില്ല അപ്പനൊരു വെറും ചെപ്പുപോലെ! ...

കഥകഥ നായരും കസ്‌തൂരി നായരും

കഥകഥനായരും കസ്‌തൂരി നായരും കഥകളി കാണുവാൻ പോയൊരിക്കൽ കദളിപ്പഴക്കുല സഞ്ചിയിലാക്കീട്ട്‌ കഥകഥനായര്‌ മുന്നിൽ നിന്നു. കസ്‌തൂരിമാമ്പഴം കയ്യിലൊതുക്കീട്ട്‌ കസ്‌തൂരി നായര്‌ പിന്നിൽ നിന്നു. കഥകഥനായരും കസ്‌തൂരി നായരും കഥകളി കാണുവാൻ പോയൊരിക്കൽ കഥകളി നേരത്ത്‌ കഥകഥനായര്‌ കദളിപ്പഴക്കുല കാലിയാക്കി. അതുകണ്ട നമ്മുടെ കസ്‌തൂരിനായര്‌ മാമ്പഴമൊക്കെയും വായിലാക്കി. ...

പുത്തൻകാവിലെ പൂരം

പൂരം പൂരം പുത്തൻകാവിൽ പൂരം കാണാൻ പോരുന്നോ? തരികിട-തരികിട-തപ്പും തകിലും തായമ്പകയും കേട്ടീടാം. നാദസ്വരവും മേളപ്പദവും കൂത്തും പാട്ടും കേട്ടീടാം. നെറ്റിപ്പട്ടം ചേലിൽക്കെട്ടിയ കൊമ്പന്മാരെ കണ്ടീടാം. പീലിക്കാവടിയാട്ടം കാണാം കണ്ടു രസിക്കാം തിറയാട്ടം! പൂരം പൂരം പുത്തൻകാവിൽ പൂരം കാണാൻ പോരുന്നോ? കമ്പക്കെട്ടും കതിനാവെടിയും കാണാമല്ലൊ കൺനിറയെ തളയും വളയും മിഠായികളും വാങ്ങാമല്ലൊ കൈ നിറയെ! അമ്മാനാട്ടം; ഗരുഡൻ തൂക്കം പിന്നെപ്പലപല തുളളാട്ടം. എല്ലാം കണ്ടു...

കൂനനുറുമ്പിന്റെ കല്യാണം

കൂനനുറുമ്പും കൂട്ടരുമൊരുനാൾ കല്യാണത്തിനുപോയി കൂനന്തറയിൽ കുഞ്ഞനുറുമ്പിൻ കല്യാണത്തിനുപോയി നാടുകടക്കാൻ നെല്ലുമികൊണ്ടൊരു വണ്ടിപണിഞ്ഞൂ കൂനൻ. തോടുകടക്കാൻ മാവിലകൊണ്ടൊരു തോണി പണിഞ്ഞൂകൂനൻ. കൂനനുറുമ്പും കൂട്ടരുമങ്ങനെ കൂനന്തറയിൽ ചെന്നു കല്യാണത്തിനു വന്നവരെല്ലാം പന്തലിലാകെ നിറഞ്ഞു കല്യാണത്തിൻ കൊട്ടുംകുഴലും പന്തലിലാകെ മുഴങ്ങി. പെട്ടെന്നാരോ പന്തലിനുളളിൽ ഡീഡീറ്റിപ്പൊടി തൂകി. കെട്ടുനടക്കും മുമ്പേ ചെക്കൻ ബോധംകെട്ടു പതിച്ചൂ. കൂനനുറുമ്പും കൂട്ടരുമയ്യോ മൂക്കുംപൊത്തി മടങ്ങി! ...

കണ്ണൻ മാക്രിയുടെ കാളിയ മർദ്ദനം

മാക്രികളെല്ലാമൊന്നിച്ചൊരുനാൾ മാപ്രാണത്തൊരു യോഗം ചേർന്നു മരമാക്രികളും കുളമാക്രികളും കരമാക്രികളും പലവഴി വന്നൂ. ഉദ്‌ഘാടകനായ്‌ മാക്രീമുഖ്യൻ മാണിക്കുട്ടൻ ചാടിയണഞ്ഞു. കൊടികളുയർന്നൂ; വടികളുയർന്നൂ മുദ്രാവാക്യം വാനിലുയർന്നൂ! ‘മനുജന്മാരേ മണ്ടൂസുകളേ മാക്രിപിടിത്തം മതിയാക്കിക്കോ! നീർക്കോലികളേ മൂരാച്ചികളേ കളിവിളയാട്ടം മതിയാക്കിക്കോ! കുണ്ടുകുളത്തിൽ പാർക്കും ഞങ്ങൾ മണ്ടന്മാരല്ലോർത്തു കളിച്ചോ!’ മാക്രികളെല്ലാം വീറോടങ്ങനെ മുദ്രാവാക്യം പൊടിപാറിച്ചു മുദ്രാവാക്യം കേട്ടിട്ടാവഴി പെട്ടെന്നെത്തീയൊരു നീർക്കോലി! അതുകണ്ടപ്പോൾ...

കുടമാളൂർ പൂരം

കാവിൽ പൂരം-കൊടിയേറി കൊട്ടും കുഴലും -പൊടിപാറി കളിയാട്ടത്തിനു രസമേറി കാഴ്‌ചക്കാരുടെ-ഹരമേറി! ആനപ്പുറമോ-കുടമാറി കുടകൾക്കെല്ലാം-അഴകേറി കുടമാറ്റത്തിനു-നിറമേറി കുടമാളൂരിൽ-പൊടിപൂരം ...

കാട്ടിലെ പളളിക്കൂടം

കാട്ടിലുമുണ്ടൊരു പളളിക്കൂടം കേട്ടിട്ടില്ലേ കുട്ടികളേ? മീശവിറപ്പിച്ചോടി നടക്കും കേശവൻ കടുവാ ഹെഡ്‌മാസ്‌റ്റർ! കായികവിദ്യ പഠിപ്പിക്കുന്നതു കൊമ്പൻ വമ്പൻ മണികണ്‌ഠൻ സംഗീതത്തിനു വന്നീടുമെന്നും രാഗംപാടും കഴുതമ്മാൾ! നൃത്തം നന്നായ്‌ ശീലിപ്പിക്കാൻ നിത്യവുമെത്തും പുലിയമ്മാൾ. ഇംഗ്ലീഷ്‌ ക്ലാസിനു വന്നെത്തീടും ശുംഭൻ ചെമ്പൻ കരടിസ്സാർ! കണക്കെടുക്കാൻ ബിരുദക്കാരൻ കൊച്ചുകുരങ്ങൻ കെങ്കേമൻ ശാസ്‌ത്രക്ലാസിനു പാത്തുപതുങ്ങി- സൂത്രൻ കുറുനരി വന്നെത്തും! കളവും വിളവും ‘പ്രാക്‌ടീസ്‌’ ചെയ്യാൻ ചെന്നായ്‌ മാസ്‌റ്റർ പാഞ്ഞെത്തും കൃത്യം പത്തിനു...

തീർച്ചയായും വായിക്കുക