Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

14 POSTS 0 COMMENTS

സനന്ദനനും താമരപ്പൂക്കളും

(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ അഞ്ചാമത്തെ കഥാപ്രസംഗം ) ഗുരുവിനെ ദേവതുല്യനായി കണ്ടു വന്ന നാടാണ് നമ്മുടേത്. ഗുരുവിനു വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാന്‍ പോലും പണ്ടത്തെ ശിക്ഷ്യന്‍ മാര്‍ക്ക് മടിയുണ്ടായിരുന്നില്ല. പക്ഷെ അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം ഗുരുവിന്റെ മാനിക്കുന്ന ശിഷ്യന്‍ മാരുടെ എണ്ണം ഇന്ന് വളരെ കുറഞ്ഞിരിക്കുന്നു. ഗുരുവിനെയൊന്നു വണങ്ങാന്‍ പോലും ഇന്നു പലര്‍ക്കും മടിയാണ് നിന്ദിക്കാനും കല്ലെറിയാനും ഇന്നു പലര്‍ക്കും ചൊടിയാണ് ഗുരുക്കന്മാരെ നിന്ദിക്കുന്നതിലാണ് ഇന്നും പല ശിഷ്യന്മാരും ആനന്ദം...

അണ്ണാറക്കണ്ണനും കൂട്ടുകാരും

            ആനപ്പുറത്തു വരുന്ന കണ്ടോ ഇല്ലികള്‍ തിങ്ങിയ കാട്ടിലയ്യോ! ഈറ്റപ്പുലിയുടെ കണ്ണുകണ്ടോ! ഉണ്ണിക്കരടിയും ഉണ്ണികളും ഊഞ്ഞാലിലാടുന്ന കാഴ്ച കണ്ടോ! ഋഗ് ദമുരുവിട്ടു മാമലയില്‍ ഋഷിമാരിരിക്കുമിരിപ്പു കണ്ടോ. എട്ടുകെട്ടുള്ളൊരു വീട്ടിനുള്ളില്‍ ഏട്ടത്തിയമ്മേടെ പൂജ കണ്ടോ ഐലസാ-ഐലസാ-ഏലമിട്ട് ഒട്ടകവണ്ടി വരുന്ന കണ്ടോ! ഓടിത്തളര്‍ന്നൊരു മാന്‍കിടാവ് ഔഷധം നുണയുന്ന മട്ടു കണ്ടോം അംബരത്തിന്റെ നടുവിലായി അമ്പടാ! സൂര്യന്റെ നില്പു കണ്ടോ!

പനിനീര്‍പ്പൂവിന്റെ കൂട്ടുകാരന്‍

              കനിവുനിറഞ്ഞ മന്‍സ്സുണ്ടേ പനിനീര്‍പ്പൂവിന്‍ ചിരിയുണ്ടേ ശാന്തത വഴിയും മിഴിയുണ്ടേ ശാന്തി പരത്തും മൊഴിയുണ്ടേ! ഇതാണ് നമ്മുടെ ചാച്ചാജി വിനയസ്വരൂപന്‍ ചാച്ചാജി നമ്മെ നയിച്ചൊരു ചാച്ചാജി നമ്മുടെ തോഴന്‍ ചാച്ചാജി! തലയ്ക്കു മീതെയിരിപ്പുണ്ടേ ചേലേറുന്നൊരു വെണ്‍തൊപ്പി മനസ്സിനുള്ളിലിരിപ്പുണ്ടേ സ്നേഹത്തിന്റെ മണിച്ചിപ്പി! നല്ല കുട്ടി എന്നും രാവിലെയുണരും ഞാന്‍ ദിനകര്‍മ്മങ്ങള്‍ ചെയ്യും ഞാന്‍ പുസ്തകസഞ്ചി തുറക്കും ഞാന്‍ ഗൃഹപാഠങ്ങള്‍ പഠിക്കും ഞാന്‍! ഗൃഹപാഠന്‍ഗ്ങള്‍ പഠിച്ചിട്ട് നന്നായ് പ്രാതല്‍ കഴിക്കും ഞാന്‍ പള്ളിക്കൂടമണഞെന്നാല്‍ ശ്രദ്ധിച്ചെല്ലാം കേള്‍ക്കും ഞാന്‍! ഉച്ചയ്ക്കൂണിനൊരുങ്ങുമ്പോള്‍ കൈയും മുഖവും കഴുകും ഞാന്‍ പള്ളിക്കൂടം വിട്ടെന്നാല്‍ കൂട്ടരുമൊത്തു കളിക്കും ഞാന്‍!

പൂങ്കോഴിയോട്

            ഏഴഴകുള്ളൊരു വാലു കുലുക്കി ച്ചേലോടണയും പൂങ്കോഴി, മഴവില്‍കൊടിയുടെ കടയില്‍നിന്നോ വാങ്ങീ നിന്നുടെ കുപ്പായം? തത്തിത്തത്തി നടന്നുവരുന്നൊരു തൊപ്പിക്കാരന്‍ പൂങ്കൊഴീ, അന്തിക്കാട്ടെ ചന്തയില്‍ നിന്നോ വാങ്ങീ നിന്നുടെ ചെന്തൊപ്പി?

മലയാളിയുടെ സ്വന്തം ഓണം

നാടന്‍കലകളുടേയും നാടന്‍കളികളുടേയും നാടന്‍പാട്ടുകളുടേയും മടിശ്ശീല കിലുങ്ങുന്ന സന്ദര്‍ഭമാണ് നമ്മുടെ പൊന്നോണക്കാലം. കുമ്മാട്ടിക്കളി, കുമ്മികളി, കോല്‍ക്കളി, കൊറത്തികളി, പുലികളി, കരടികളി, തുമ്പിതുളളല്‍, മുടിയാട്ടം, അമ്മാനാട്ടം, ഓണവില്ല്, ഓണത്താര്‍, ഓണതുളളല്‍ തുടങ്ങിയ നാടന്‍കലകള്‍ ഓണക്കാലത്ത് നമ്മുടെ ഗ്രാമാന്തരീക്ഷത്തെ പുളകം കൊളളിച്ചിരുന്നു. ഇന്നും ചില ''ഓണം കേറാമൂല''കളിലെങ്കിലും ഈ കലാരൂപങ്ങള്‍ ജീവിക്കുന്നു എന്നത് അഭിമാനകരമാണ്. പഴയ ഓണക്കാലത്ത് നാടന്‍കലകള്‍ക്കുമാത്രമല്ല; നാടന്‍കളികള്‍ക്കും പ്രധാന സ്ഥാനമുണ്ടായിരുന്നു. നാടന്‍പന്ത്, കിളിത്തട്ട്, കുട്ടിയും കോലും, ഊഞ്ഞാലാട്ടം, ഓണത്തല്ല്, ഉപ്പുകളി, പകിടകളി, വളളംകളി...

വിനയത്തിന്റെ രാജകുമാരന്‍

രാജകുമാരന്‍ പിറന്നു വീഴുന്നത് രാജകൊട്ടാരങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന പട്ടുമെത്തകളിലാണെന്ന് നാം കേട്ടിട്ടുണ്ട്. ഏഷ്യയുടെ ദീപമെന്ന് വിശേഷിപ്പിക്കുന്ന ശ്രീബുദ്ധന്‍ ജനിച്ചത് കപിലവസ്തുവില് ശുദ്ധോദന മഹാരാജാവിന്റെ അന്ത:പുരത്തിലാണ്. ജൈനമതസ്ഥാപകനായ മഹാവീരനും അശോകചക്രവര്‍ത്തിയും മഹാനായ അക്ബറുമെല്ലാം വലിയ ദന്തഗോപുരങ്ങളില്‍ തന്നെയാണ് പിറന്നു വീണത്. എന്നാല്‍ ലോകത്തിന്റെ വെളിച്ചമായ യേശുദേവന്റെ ജനനം വെറും കാലിത്തൊഴുത്തിലെ കീറപ്പഴുന്തുണിമെത്തയിലായിരുന്നു. എന്തുകൊണ്ടാണ് അവിടുന്ന് രാജകൊട്ടാരത്തില്‍ പിറക്കാതെ കേവലമൊരു പുല്‍ക്കൂട്ടില്‍ ഭൂജാതനായത്? നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? താന്‍ എളിയവരില്‍ എളിയവനാണെന്ന് സ്വയം...

ഫ്‌ളാറ്റു വേണോ ഫ്‌ളാറ്റ്‌?

പാട്ടിന്റെ ചാക്കും ചുമന്നുകൊണ്ട്‌​‍്‌ ആട്ടവും ഗോഷ്‌ടിയും കാട്ടിയെന്നാൽ ആരെയും ‘ഫ്‌ളാറ്റി’ന്നുടമയാക്കും ‘സൂപ്പർ റിയാലിറ്റി’ വാഴ്‌ക വാഴ്‌ക! Generated from archived...

പാൽക്കുടം

വെളുത്ത പാൽക്കുട മൊക്കത്തേന്തിയ കറുത്ത രാവിൻ ഗമ കണ്ടോ? പാലു കുടിക്കാൻ കൊതിച്ചു നില്‌പു താരക്കുട്ടികൾ നൂറെണ്ണം! Generated from...

ഉണരൂ ഫീനിക്‌സിനെ പോലെ

വെക്കം കണ്ടാൽ വെക്കം ചാവും ഈയാം പാറ്റകളാവാതെ, ചിതയിൽ നിന്നുമുണർന്നു പറക്കും ‘ഫീനിക്സ്‌ പക്ഷി’കളാവുക നാം! Generated from archived...

അകവും പുറവും

പുറത്തു നല്ലൊരു വെളുത്ത ചിരിയും കോട്ടും സൂട്ടും കണ്ണടയും! അകത്തു മുഴുവൻ പെരുത്ത കൊതിയും കടുത്ത പകയും വഞ്ചനയും! എന്തിനു നമ്മൾ മനുഷ്യരിങ്ങനെ പൊയ്‌മുഖ വേഷം കെട്ടുന്നു? ...

തീർച്ചയായും വായിക്കുക