Home Authors Posts by സിമി അബ്ദുൾകരീം

സിമി അബ്ദുൾകരീം

സിമി അബ്ദുൾകരീം
4 POSTS 0 COMMENTS

മുല്ലപ്പൂവിനൊരു മഴമുത്തം

ഈ പെയ്തിറങ്ങിയ മഴയ്ക്ക്, "വാത്സല്യത്തിന്റെ ഗന്ധം" ! ജനാലകൾക്കിടയിലൂടെ കോരിച്ചൊരിയുന്ന മഴയെ നോക്കി കുശലം പറയുന്ന മുല്ലപ്പൂക്കളുടെ മനോഹാരിത അതൊന്ന് വേറെതന്നെ ! തന്നിലെ സൗരഭ്യം അവിടമാകെ തളം കെട്ടിയത് അവരറിയുന്നുവോ? ആ മഴത്തുള്ളികൾ തങ്ങളുടെ നെറുകയിൽ തലോടിയിരുന്നുവെങ്കിൽ എന്നവർ ആശിച്ചിരിക്കാം..... "ഞെട്ടറ്റു വീഴുമൊരുന്നാൾ നീയാപുലരിയിൽ കൗതുകമുണർത്തി നിന്നിലെ മന്ദഹാസം അലിയുന്നു നിങ്ങളിലൊരുവളായ് ഞാൻ വീണ്ടുമൊരാ മഴയെ ആസ്വദിപ്പാൻ...." ഈ കവിളിലൊരു മഴമുത്തവുമായി ആ മഴത്തുള്ളികൾക്കുമുണ്ട് ചിലതൊക്കെ പറയുവാൻ............ "പെയ്തിറങ്ങിയൊരു മഴയും നിൻ കവിളിണയിൽ ഒരു മണിമുത്തും പുഞ്ചിരിതൂകുമീ നിൻ കവിളിണയിൽ കുങ്കുമമാകുമെൻ മഴമുത്തം ഒരു കുങ്കുമമാകുമെൻ...

മന്ദാരപ്പൂക്കൾക്കൊരു ഓണക്കാലം

      പൊൻചിങ്ങമൊന്നരികെയെത്താൻ കാത്തൊരീ നാളുകളേറെ ... വെള്ളാരം കല്ലുപോൽ മിന്നി- ത്തുടുത്തൊരീ മന്ദാരപ്പൂക്കളും ഏറേ ..... കൈക്കുമ്പിളിൽ ഒതുക്കി ഞാനെന്റെ വെള്ളാരപ്പൂക്കളിൻ ചന്തം പൂക്കളമൊരുക്കുവാൻ ഓടിയെത്തുന്നു പൂമ്പാറ്റകൾക്കൊപ്പം ഞാനും ഈ പൂമ്പാറ്റകൾക്കൊപ്പം ഞാനും .. പൊൻവെയിൽ മന്ദമായെത്തുന്നിതാ ഈ വഴിയോരമെങ്ങുമൊരു കാന്തിയായ് കൂടയിൽ നിറഞ്ഞൊരാ മന്ദാരപ്പൂക്കളിൽ ഹർഷാദിരേകമായുയരുന്നൊരാർപ്പുവിളികൾ !! വീണ്ടുമീ പൊൻവെയിലെത്തുന്നു..... ഈ വഴിയോരമെങ്ങുമൊരു കാന്തിയായ് വീണ്ടുമീ പൊൻവെയിലെത്തുന്നു..... ഉത്കൃഷ്ടമായൊരീ മന്ദാരപ്പൂക്കളു- മൊത്തൊരു സദ്യയൊന്നുണ്ണുവാൻ തിരുവോണപ്പാട്ടൊന്ന് പാടുവാൻ.... !! https://youtu.be/o2l0ZAk6j7k  

നടനം

മഴയേ ......, പിണങ്ങാതെ പോവുകനീ......... നീ നടനമാടും നിരത്തുകളൊക്കെയും ദുഃഖക്കടലായ് ഭവിക്കുന്നിതെങ്ങും.. അലറിവിളിച്ചുകൊണ്ടോടുന്നകൂട്ടരും ചെളിമണ്ണിൽ പൂണ്ടൊരാ കുഞ്ഞുപൈതങ്ങളും കാണുവാനില്ലഞാൻ കേൾപ്പുവാനില്ലെ - ന്നോതിമറയാതെ കാർമേഘക്കൂട്ടവും ദാരുണമായൊരീ കാഴ്ച്ചകൾക്കെല്ലാം അശരണനായൊരീ ഭാവമത്രേ ..... തിങ്ങിനിറഞ്ഞൊരാ ഗിരിനിരകളൊക്കെയും തെന്നിവഴുതി യെന്നരുകിലേക്കെന്നപോൽ നീളുമീ രോദനം നിറയുന്നിതെങ്ങും "ദൈവത്തിൻ നാടായ് " വിളിച്ചൊരീ മണ്ണിൽ "ഒരുമയോടൊത്തുചേരുന്നൊരു ജനതയെ വാർക്കുവാനല്ലെയോ നിൻ നടനം? ഒരുമയോടൊത്തുചേരുന്നൊരീ ജനതയെ ഉണർത്തുവാനല്ലെയോ നിൻ നടനം?" മഴയേ......., പിണങ്ങാതെ പോവുകനീ.... തെളിയട്ടെയീ പുലർക്കാലമത്രെയും നല്ലൊരു നാളെയെ വരവേൽക്കുവാൻ നല്ലൊരു നാളെയെ വരവേൽക്കുവാൻ !!!  

വിജയം

    "വിജയം അതെന്താണെന്റെച്ഛാ?? " കൊച്ചു മകനിൽ ഉതിർന്നൊരാ ചോദ്യം "വിജയം അതു തൻഹൃദയം പറയും" ചൊല്ലി പറയുന്നൂ….. അച്ഛൻ!! അരുകിലിരുന്നൊരാ കൊച്ചുമകന്റെയീ ചോദ്യത്തിലൊന്നു മുഴുകീ …….കുഞ്ഞു കുസൃതികൾ ഓർത്തോർത്തു കൊണ്ടെന്നും അച്ഛന്റെ മാനസം മന്ദസ്‌മിതം പിഞ്ഞാണമൊക്കെ കഴുകി അടുക്കു- ന്നൊരമ്മയ്ക്കരുകിലാണച്ഛൻ കുഞ്ഞുമകന്റെയീ ചോദ്യത്തിനുത്തരം അമ്മയും, ഓതീ... ഹൃദയം ഓരോ ഉരുളകളെണ്ണിക്കഴിച്ചു കൊണ്ടൊരോരോ ചോദ്യമായുണ്ണീ….. മറുപടി ചൊല്ലുന്നൊരച്ഛൻ അരുകിലായ് ആഹ്ളാദം പൂണ്ടൊരാ ബാല്ല്യം ഒടുവിലാ ചോദ്യമായെത്തുന്നൊരുണ്ണിതൻ വദനം വിടർന്നതു കണ്ടപാടെ ….. അച്ഛന്റെ ഹൃദയം കവർന്നൊരാ ഉത്തരം ഉണ്ണി തൻമൊഴിയായ് തുളുമ്പിയത്രേ …. "ശോഭനമായൊരീ അച്ഛന്റെ ഹൃദയ- മാണത്രേ....യീയുണ്ണിക്കു വിജയം തുള്ളിത്തുളുമ്പുമീ അച്ഛന്റെ ഹൃദയം വിജയം നിറഞ്ഞൊരാ ഹൃദയം!!  

തീർച്ചയായും വായിക്കുക