Home Authors Posts by ഷെമീർ പട്ടരുമഠം

ഷെമീർ പട്ടരുമഠം

0 POSTS 0 COMMENTS
പട്ടരുമഠം, പുന്നപ്ര, ആലപ്പുഴ - 4. Address: Phone: 9895223324

തിരിച്ചു വരാത്തത്

ഭൂമി ശൂന്യമാകുകയാണ്...!മരം വെട്ടി കാട് തെളിച്ചു-മണല്‍ വാരി പച്ച മൂടിആദ്യം ശൂന്യമായത് പ്രകൃതിമദമിളകി മദം പൊട്ടിവേട്ടയാടി തമ്മിലടിച്ച്കൊന്നു കൊല വിളിച്ച്പിന്നെ മനുഷ്യനും മൃഗങ്ങളും. ഭൂമി ശൂന്യമാകുകയാണ്പക്ഷെ......എല്ലാം തിരികെയെത്തുന്നഒരു കാലമുണ്ടാകുംകാടും മലയും മഴയും പുഴയുംപൂക്കളും പറവകളും മൃഗങ്ങളുംഒക്കെ തിരികെയെത്തുന്ന കാലംഅന്ന് തിരിച്ചു വരാത്തത് ഒന്നു മാത്രംമനുഷ്യന്‍. ...

മരുഭൂമികളുടെ നാട്

ഉപ്പ പോയ വഴിയിലൂടെയാണ് -ഞാനും മരുഭൂമികളുടെ നാട്ടിലെത്തിയത് .നാട്ടില്‍ നിന്നും കൂടെ വന്ന -പച്ച പുതച്ച സ്വപ്‌നങ്ങള്‍ മരുഭൂമിയുടെ -ശൂന്യത കണ്ടു പൊള്ളി മടങ്ങി .പിന്നീടുള്ള രാത്രികളില്‍ ലേബര്‍ ക്യാമ്പിലെ -അന്യ ദേശകാരുടെ അടക്കിയ തേങ്ങലുകള്‍ -കഥകള്‍ ,എന്റെ ഉറക്കങ്ങളെ കുത്തി ഉണര്‍ത്തി .വല്ലപ്പോഴും കിട്ടുന്ന വിയര്‍പ്പിന്റെ ദിര്‍ഹം -വീടിലെ വിശപ്പിന്റെ വായടക്കുബോഴും -എന്റെ ഉദരം ശൂന്യതയുടെ ആഴം കണ്ടു -നിലവിളിക്കുന്നുണ്ടായിരുന്നു .വെയിലേറ്റു പൊള്ളിയ മണല്‍തരികള്‍ -ഉപ്പു വെള്ളത്തിന്റെ...

വാടകക്കൊരു സുഹൃത്ത്

റയില്‍വേ സ്റ്റേഷനില്‍ നിന്നും അവളെയും കൊണ്ട് തന്റെ ഫ്ലാറ്റിലേക്ക് വരവെ മനസ്സില്‍ മുഴുവന്‍ അവളെപ്പറ്റിയുള്ള ചിന്തകളായിരുന്നു. ലാപ് ടോപ്പില്‍ അവളുടെ മുഖം സേവ് ചെയ്തിരുന്നതിനാല്‍ നേരില്‍ കാണുന്നതിനു മുന്‍പേ മനസ്സില്‍ പതിഞ്ഞിരുന്നു അവളുടെ രൂപം. വാടകക്കു സുഹൃത്തുക്കളെ നല്‍കുന്നുവെന്ന പരസ്യം വെബ്സൈറ്റില്‍ കണ്ടപ്പോള്‍ കൗതുകത്തോടെയാണു താനതില്‍ ലോഗിന്‍ ചെയ്തത്. ഒടുവില്‍ അവരുടെ നിബന്ധനകള്‍ക്ക് വിധേയമായി നന്ദിതാദാസ് എന്ന പെണ്‍കുട്ടിയെ താന്‍ ഒരു മാസത്തേക്കു വാടകക്കെടുത്തു. കാറില്‍ തന്റെയൊപ്പമിരിക്കുന്ന നന്ദിതാദാസ്...

ഇര

ഇരുട്ട് തെരുവിനെ-ഭക്ഷിക്കാനൊരുങ്ങുമ്പോള്‍-നിഴല്‍ നഷ്ടപ്പെട്ടയൊരാള്‍-കാവലിരുന്നു. തെരുവ് ഒരു സ്വപ്നം കണ്ടു."കുഴിമാടങ്ങളില്‍-നിസ്സഹായരുടെ നിലവിളികളെ-സാന്ത്വനപ്പെടുത്തി-ഒരു നിഴല്‍ പാടുന്നു." നടുക്കത്തോടെ,തെരുവുണരുമ്പോള്‍-കൈ മടക്കിലൊളിപ്പിച്ച -അവസാന കവിത-പകലിനു ബാക്കിവെച്ച്-അയാള്‍ ഇരുട്ടിനു ഭക്ഷണമായി മാറിയിരുന്നു. അപ്പോഴും,ബാറിലെ ബോധരഹിതമായ വെളിച്ചത്തില്‍അഴുക്കുപുരണ്ട് ഒഴിഞ്ഞ ഒരു ചില്ലുഗ്ലാസ്ദാഹിച്ച് ദാഹിച്ച്-അയാളെ കാത്തിരുന്നു. ...

മണല്‍ത്തരികളുടെ ഭാഷ

മെലിഞ്ഞു നീണ്ട ശരീര‍ത്തില്‍ നിന്നും രണ്ടു കൈകള്‍ അതിശീഘ്രം ഉയര്‍ന്നു പൊങ്ങി താഴേക്കു പതിച്ചപ്പോള്‍ മണ്‍വെട്ടിയുടെ മൂര്‍ച്ചയേറിയ വക്കിനു താഴെ ആയിരമായിരം മണല്‍ത്തരികളുടെ നിലയ്ക്കാത്ത നിലവിളികള്‍ ബാപ്പൂട്ടി തിരിച്ചറിഞ്ഞു . ബാപ്പൂട്ടിക്കറിയാം മണല്‍ത്തരികളുടെ ഭാഷ. അടര്‍ത്തിമാറ്റപ്പെടുന്നതിന്റെ അമര്‍ഷമാണ് മൂര്‍ച്ചയേറിയ ആയുധങ്ങള്‍ക്കു കീഴെ മണല്‍ത്തരികള്‍ പ്രകടിപ്പിക്കുന്നത്. അതു തിരിച്ചറിയാമെങ്കിലും അവയെ നോവിക്കാതിരിക്കാന്‍ ബാപ്പൂട്ടിക്കു കഴിയില്ല. കാരണം അത് ബാപ്പൂട്ടിയുടെ തൊഴിലിന്റെ ഭാഗമാണ് . ഒരിക്കല്‍ എവിടേ നിന്നോ ഇവിടെ...

ശബ്ദവും വെളിച്ചവും

സഖാക്കളെ ... റഷ്യയില്‍ എന്താണ്സംഭവിച്ചത്.....? കാള്‍മാക്സ് എന്താണ് പറഞ്ഞത്...? ഇവിടെ എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത്.....? തന്നേപ്പോലെ തന്റെ മുന്‍പില്‍ നീണ്ടുവളഞ്ഞു നില്‍ക്കുന്ന മൈക്കിലൂടെ ആ നേതാവ് ഉത്തരം പറയാത്ത ചോദ്യങ്ങള്‍ അലറി ചോദിക്കവേ സദസ്സിന്റെ മുന്‍ നിരയില്‍ സ്ഥാനം പിടിച്ചിരുന്ന അയാളുടെ ഭാര്യയും മകളും മുഖത്തോടു മുഖം നോക്കി. രണ്ടുപേര്‍ക്കുമിടയില്‍ ഒരു പരിഹാസച്ചിരി സ്ഥാനം പിടിച്ചത് മൈക്കുസെറ്റുകാരന്‍ ആന്റണി മാത്രം കണ്ടുപിടിച്ചു. നേതാവിന്റെ ശബ്ദത്തിന്റെ ഗാംഭീര്യം കൂട്ടുകയും...

നിയന്ത്രണരേഖ

ഹൃദയം കരിയുന്ന അസഹനീയമായ ഗന്ധത്തിനും ആര്‍ത്തലച്ചു കരയുന്ന പ്രകൃതിയുടെ കണ്ണീരിനുമിടയില്‍ നനഞ്ഞു കിടക്കുന്ന തീവണ്ടിയുടെ നിയന്ത്രണരേഖ. അപ്പോള്‍ അതുവഴി വന്ന പാസഞ്ചര്‍ ട്രെയിനിന്റെ ഇരുമ്പു ചക്രങ്ങള്‍ പാളത്തില്‍ അവശേഷിച്ചിരുന്ന ചോരത്തുള്ളികളും നക്കിത്തുടച്ച് കടന്നുപോയി. നടുക്കത്തോടെയുണര്‍ന്ന്, നിസ്സംഗതയോടെ തീവണ്ടിയെ ഒന്ന് നോക്കിയശേഷം അയാള്‍ മരണപന്തലില്‍ ഒറ്റയായി കിടന്നിരുന്ന കസേരകളിലേക്കു വീണ്ടും തളര്‍ന്നിരുന്നു. എരിഞ്ഞുതീരാന്‍ മടിക്കുന്ന ചിതയില്‍ നിന്നും മുകളിലേക്കുയരുന്ന പുകപടലങ്ങള്‍ക്കിടയിലൂടെ കാണുന്ന...

ചൊമപ്പ്‌…

രക്തസാക്ഷികളുടെ ശവകുടീരങ്ങളിലും.. അതിജീവനത്തിന്റെ കൊടികളിലും.. എന്റെ ചോരയിലും ഒരേ നിറമായിരുന്നു.. വിപ്ലവംമെഴുതിയ മഷികളിലും.. വായിച്ചറിഞ്ഞ കണ്ണുകളിലും.. പകലിലെ അവസാനത്തെ സൂര്യനും.. രാത്രിയുടെ ആദ്യത്തെ ചന്ദ്രനും.. ഒരേ നിറമായിരുന്നു. ...

ശേഷം

നീട്ടിയുള്ള ചൂളം വിളിയോടെ കിതച്ചും തളർന്നും ട്രെയിൻ മുമ്പോട്ട്‌ നീങ്ങി. നീളൻ തുണിസഞ്ചി തോളിൽ തൂക്കി രമേശൻ ബോഗിക്കുള്ളിലൂടെ മുൻപോട്ടു നടന്നു. യാത്രക്കാർ കുറവാണ്‌. അതുകൊണ്ടു തന്നെയാണ്‌ രമേശൻ ഈ ട്രെയിനിൽ കയറിയതും. തമാശകൾ പറഞ്ഞു രസിച്ചിരിക്കുന്ന നാലു യുവതികൾ ഒരു സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു.... രമേശൻ അവരുടെ എതിർവശത്തെ ഒഴിഞ്ഞസീറ്റിൽ ഇരുന്നു. തങ്ങളുടെ സ്വകാര്യതനഷ്‌ടപ്പെട്ടതിന്റെ അതൃപ്‌തിയിൽ ആ യുവതികൾ രമേശനെ...

തീർച്ചയായും വായിക്കുക