Home Authors Posts by ഷൈജുകോശി

ഷൈജുകോശി

0 POSTS 0 COMMENTS
P.O Box:117514, Dubai-U.A.E Address: Phone: 050-1631260

രാക്ഷസപക്ഷികൾ

ചോരയിൽ കുതിർന്നൊരു ശരീരം മാറോടണക്കവേ..... പുളഞ്ഞൊരാ വേദനയാലവൻ എന്നോടു ചോദിച്ചു അച്ചാ ഞാനെന്തു ചെയ്‌തു, ഈ..... ബോംബിൻ സ്‌ഫുലിംഗങ്ങൾ എന്നിലേക്കെത്തുവാൻ ഉത്തരമറിയാതെ ഞാനലയവെ.......... അവിടെ മരണത്തിൻ കണക്കെടുത്താർട്ടഹസിക്കുമാ രാക്ഷസ പക്ഷികളെ ഞാൻ കണ്ടു..... ലോകം വിഴുങ്ങുമാരാക്ഷസപക്ഷികൾ.... ഈ വിഷം വമിക്കുന്നൊരു പുകചുരുളുകൾ ആർക്കുവേണ്ടി.... ആ ആർക്കറിയാം..... ...

ഇരുട്ട്‌

പ്രസവവേദനയാൽ പുളഞ്ഞൊരാഭാര്യതൻ വിങ്ങലേറ്റു ഞാൻ ഞൊടിയുണർന്നതു ഒരു ഇരുട്ടിൽ ഇരുട്ടിൻ സന്തതിയായി പിറന്നൊരാപുത്രനെ പകലിൻ നന്മ കാണിക്കാതെ തിരിച്ചെടുത്തതും ഒരു കുറ്റാകൂരിരുട്ടിൽ ഇന്നിതാ വന്യമാം സൗന്ദര്യാസ്വാദനത്തിനൊടുവിലെപ്പോഴോ- അഗാധമാം ഗർത്തത്തിലേക്കൂളിയിട്ടെൻ പ്രണയിനിയെ തിരഞ്ഞതും വിറങ്ങലിച്ചൊരാശരീരം എൻ കൈകളിലേറ്റിയതും ഈ ഭയാനകമാം ഇരുട്ടിൻ ഓർമ്മയായി. ...

ആദ്യത്തെ ശമ്പളം

പത്ത്‌മാസത്തിനവകാശമായി എനിക്ക്‌ വേണമെൻ.... മകനാദ്യത്തെ ശമ്പളമെന്നമ്മയും വളർത്തിയൊരാകണക്കുമായി അച്‌ഛനും വന്നു..... ആദ്യത്തെ ശമ്പളം എനിക്ക്‌ മാത്രം..... നേർത്ത ഇടവേളയിലെപ്പോഴോ ചേർന്നതിൻ പങ്കായി പ്രിയ പത്‌നിയും ആദ്യത്തെ ശമ്പളത്തിനവകാശി ഞാനെന്നു ചൊല്ലി. അവകാശിയാരന്നറിയാതെ ഉഴലുന്നു ഞാനിപ്പോഴുമീ പ്രവാസതീരങ്ങളിൽ ...

ഏകാന്തമാം എന്റെയീ പ്രവാസയാത്രയിൽ

മാസവരുമാനത്തിൽ തോതൊന്നുതെറ്റുമ്പോൾ പരിഭവമോതുന്ന പ്രിയപത്‌നി നിയോർക്കുന്നുവോ എൻ വേദന രാത്രിതൻ യാമങ്ങളിലെൻ നേർത്തമയക്കവും തീവ്രമാം ചൂടിന്റെ കാഠിന്യവും കാലമാറ്റത്തിനിടയിലെത്തുന്ന കടുത്ത കുളിരിന്റെ നൊമ്പരവും നീയറിയുന്നുവോ എൻ പ്രിയ പത്‌നി നീയെത്രയോ ഭാഗ്യവതി ഗ്രാമീണ വിശുദ്ധിയിൽ നീ പുളകിതമാകുമ്പോഴും എൻമകൻ കിളികൊഞ്ചലാൽ നിൻ മനം തുളുമ്പുമ്പോൾ മാതൃത്വമാം സ്‌നേഹം നീ നുകരുമ്പോൾ അറിയതെയെങ്കിലുമോർക്കുക നിൻ പതിതൻ വേദന ഏകാന്തമാം എന്റെയീ പ്രവാസയാത്രയിൽ. ...

പ്രവാസത്തിൻ പിറന്നാൾ സമ്മാനം

സെപ്‌റ്റംബർ മൂന്ന്‌, എൻ മകന്റെ മൂന്നാം ജന്മദിനം. “അപ്പാ നാളെ എന്റെ ബെത്തലേ ആണ്‌” കിളികൊഞ്ചലോടെയുള്ള മകന്റെ വാക്കുകൾ എന്റെ മനസ്സിന്റെ കോണിൽ അറിയാതെ വിങ്ങലുകൾ ഉണ്ടാക്കിയോ? ഞാനീ പ്രവാസഭൂമിയിലെത്തിയിട്ട്‌ ഏകദേശം മൂന്ന്‌ വർഷത്തിലേറെയാകുന്നു. എങ്ങനെയോ വന്നുചേർന്ന കടബാധ്യതകൾക്കൊടുവിൽ ജപ്‌തി ചെയ്‌ത വീടിനെ സാക്ഷിയാക്കി വാടകക്ക്‌ ഒരു വീട്‌ തേടിയലയുമ്പോൾ എൻ മകൻ അവന്റെ അമ്മയുടെ ഉദരത്തിൽ നാലുമാസം മാത്രം. ...

നഷ്‌ടസ്വപ്‌നത്തിൻ മഴക്കാറ്റുമായി

വീണ്ടുമൊരു മഴക്കാറ്റ്‌ കൂടി...... കഴിഞ്ഞമഴക്കാറ്റിലെപ്പോഴോ തകർന്നവീടിന്റെ ഒരിക്കലും മരിക്കാത്ത ഓർമ്മകളും പേറിയുള്ള പ്രവാസയാത്രയാണ്‌ ഈ മഴക്കാറ്റിൽ എന്നോടൊപ്പം. വിജനമാം വീഥിയിൽ എന്നെയും കാത്തിരിക്കുന്ന പ്രിയമുത്തശ്ശനെ ഓർക്കുന്നു ഞാനി മഴക്കാറ്റിൽ. ഒരിക്കലാർത്തട്ടഹസിച്ചുവന്ന മഴക്കാറ്റിലലിഞ്ഞു ചേർന്ന പ്രിയമുത്തശ്ശനെ ഓർമ്മകൾമരിക്കാതിരിക്കെട്ടെ നഷ്‌ടസ്വപ്‌നത്തിന്റെ ഈ മഴക്കാറ്റിൽ. പൊളിഞ്ഞു വീഴാറായ കുടിലിന്റെ ചുമരുകൾ തോളിലേറ്റി ഞങ്ങളെ സുഖമായി ഉറക്കിയ പ്രിയ പിതാവിനെയും സ്‌മരിക്കുന്നു ഞാനീ മഴക്കാല രാത്രിയിൽ. ...

തീർച്ചയായും വായിക്കുക