Home Authors Posts by ശബ്നം സിദ്ദീഖി

ശബ്നം സിദ്ദീഖി

ശബ്നം സിദ്ദീഖി
111 POSTS 0 COMMENTS
ഉർദുവിലും കൊമേഴ്സിലും ബിരുദാനന്ത ബിരുദം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർസോൺ കലോൽസവത്തിൽ സർഗ്ഗ പ്രതിഭ (2008) ഇപ്പോൾ ഹയർ സെക്കണ്ടറി അദ്ധ്യാപകൻ..

പക്ഷിമാനവൻ

  കൈകളിൽ തൂവൽ പതിച്ച് കാടുകൾ തേടി പറന്നിരുന്നു ഒരു മനുഷ്യപക്ഷി. കുരുവിയുടെ പതനം കണ്ട് ദേശാടനം കൊഴിച്ചിട്ട തൂവലും തേടി ചിറകില്ലാതെ പറന്നിരുന്നു നീ. നിശ്ശബ്ദ താഴ് വരയിൽ പ്രകൃതിയുടെ സ്വരം തേടിയ കിളികളുടെ കളിക്കൂട്ടുകാരൻ. പാത്തും പതുങ്ങിയും കണ്ടൽ വനങ്ങളിൽ, കാടിന്റെ ഹൃദയത്തിൽ നോവിന്റെ സംഗീതം തേടിയവൻ. പുലരിയിൽ മഴപ്പക്ഷി പാടുമ്പോൾ ഹൃത്തടത്തിലെ ചിറകുവിരിച്ച് പറന്നുപൊങ്ങിയ ഊഷരഭൂമികയിലെ മനുഷ്യപ്പറവയാം നിന്നെ ഓർത്ത് എനിക്കും ചിറകു മുളക്കുന്നു. അഭിമാനത്തിന്റെ മാനത്ത് പൊങ്ങിപ്പറക്കാൻ.

ചുവപ്പാണെന്റെ പേര്

  ചുവപ്പാണെന്റെ പേരെന്ന് ചൊന്നത് കട്ടപിടിച്ച മഞ്ഞുറങ്ങുന്ന കാർസിന്റെ കഥാകാരനായിരുന്നു. ബാല്യത്തിൽ കളി നിർത്തിയത് കാൽ മുറിഞ്ഞ് ചുവപ്പ് കാണുമ്പോഴായിരുന്നു. കൗമാരത്തിൽ പക്വതയെത്തിയെന്ന് അമ്മ പറഞ്ഞതും ചുവപ്പ് കണ്ടായിരുന്നു. കൊല്ലന്റെ ഉലയിലും കൊല്ലപ്പെട്ടവന്റെ കഴുത്തിലും കലാകാരന്റെ ബ്രഷിലും കവികളുടെ ഹൃദയത്തിലും ഞാൻ തന്നെയായിരുന്നു. പകലോനുറങ്ങിയതും പുലരി പിറന്നതും എന്റെ മടിത്തട്ടിലായിരുന്നു. ദൈവങ്ങൾ കലഹം നിർത്തിയതും രക്തസാക്ഷികൾ ജനിച്ചതും ഞാൻ തീർത്ത പുഴകളിലായിരുന്നു. എന്നിട്ടും പറയുന്നു ഞാൻ അപകടമാണെന്ന്. അപകടമായിരുന്നില്ല അപകടം വരുന്നു എന്ന് മുന്നറിയിപ്പ് തന്നവനായിരുന്നു ഞാൻ.

പെണ്ണുടൽ

കവിതയ്ക്ക് എരിവ് കൂട്ടാൻ കഥയ്ക്ക് മേമ്പൊടി ചേർക്കാൻ നാടകത്തിന് നാടകീയതയ്ക്ക് സിനിമയ്ക്ക് കാണികളെ കൂട്ടാൻ പെണ്ണുടലിന്റെ ചിത്രം വേണം. ആഴ്ച്ചപ്പതിപ്പിൽ അർദ്ധനഗ്നമായതും ദിനപ്പത്രത്തിൽ അൽപ്പ വസ്ത്രധാരിയായതും മാസികകളിൽ ഇഷ്ടം പോലെയും കൊഞ്ചിക്കുഴഞ്ഞ ഉടൽ ചിത്രങ്ങൾ. ചാനലിന്റെ ജനപ്രീതിയും വാർത്തയുടെ വൈകാരികതയും സ്ക്രീനിൽ മിന്നി മറയുന്ന ഉടൽ ചിത്രത്തിലുടക്കിയാവണം. വാണിഭങ്ങളിൽ പെട്ട് വഴിയാധാരമാവുമ്പോൾ മുഖം മൂടിയണിഞ്ഞ ചിത്രമാണവർ തേടുന്നത്.

കോഴ

  അദൃശ്യനായ ദൈവമാണ് നീ. നീ കൊഴിച്ചിട്ട തൂവലുകളിൽ നിന്നാണ് നിന്നെ ഞാൻ അറിഞ്ഞത്. അനങ്ങാപ്പാറകളും അടഞ്ഞകവാടങ്ങളും നിന്റെ നിശ്വാസങ്ങളിൽ ധൂളികളായി പറന്നു. കലാലയങ്ങളുടെ വശ്യസൗന്ദര്യത്തിൽ നിന്റെ മുഖം ഞാൻ അറിയാതെ ഓർത്തു പോവുന്നു. യോഗ്യതയുടെ സാക്ഷ്യപത്രങ്ങളെ ചിരിച്ച് തള്ളി ചക്കരക്കുടത്തിൽ കയ്യിട്ട് വാരുന്നവർ നിന്റെ സ്ത്രോത്രം ഉരുവിടുന്നു. മുന്നിലേക്ക് തുറക്കുന്ന വാതിലുകൾക്ക് പകരം പിൻ വാതിലുകൾ നിർമ്മിച്ച നിന്റെ കലാവിരുതിനെ ഞാൻ നമിക്കുന്നു. നിന്നെ പ്രതിഷ്ഠിച്ച ആലയങ്ങളിൽ നിന്നെ സ്തുതിക്കുന്ന തൊഴിലാളികൾ മുളപ്പിച്ച വിത്തുകൾക്കും നിന്റെ അതേ മുഖഛായ. സർവ്വവ്യാപിയും സർവ്വജ്ഞാനിയും സർവ്വകലാവല്ലഭനമായിട്ടും നിന്റെ തന്നെ ഭക്തജനങ്ങൾ പറയുന്നു നീ ഉണ്ടെന്നതിന് തെളിവില്ലത്രേ..

ഒന്നിച്ചു നിൽക്കാം

    ഒന്നിച്ച് നിൽക്കുവാൻ നൂറു നിമിത്തങ്ങ - ളെങ്കിലും ഭിന്നിച്ചു വഴി മാറിടുന്നു നാം ഒരു രൂപമൊരുനിറമാണു സിരകളിൽ ഒഴുകും നിണത്തിനും ഗന്ധമൊന്ന് ഒരു ഭാഷ മാത്രം മൊഴിഞ്ഞു ജനിച്ചു നാം ഒരു വേഷം മാത്രം അണിഞ്ഞവർ നാം ഒരു സൂര്യനൊരു ചന്ദ്രനൊരു ഭൂമി കണ്ടു നാം ഒരു ഗഗന തണലിൽ മയങ്ങിടുന്നു ഒരു വാതകത്തിന്റെ ഉഛ്വാസനിശ്വാസ മൊരുദ്രാവകത്തിന്റെ പാനവും ചെയ്തു നാം. മണ്ണിൽ മലർന്നു കിടന്നുറങ്ങിയതും ഒരു രൂപഭാവത്തിലായിരുന്നു. യാത്ര കഴിഞ്ഞു തിരിച്ചു നടന്നതും ഒരു വാഹനത്തിൻ പുറത്തായിരുന്നു സന്തോഷ സന്താപ ശൃംഗാര ഭീഭൽസ ഹാസ്യരസങ്ങളിലുമൊന്നിച്ചു നാം. ഒരു തറവാടിന്റെയുള്ളിൽ ജനിച്ചവർ ഒന്നിച്ചൊരുമയിൽ...

എന്റെ കേരളം

  വിശ്വ ഭൂപടത്തെ തേങ്ങാ പൂൾ വലിപ്പത്തിൽ കീറിയെടുത്തതാണെൻ കേരളം. വിശ്വമാനവകുലത്തെ ഹൈക്കുവായെഴുതിയ മൂന്നക്ഷരമാണെൻ കേരളം വിശ്വാസവൈവിധ്യങ്ങളെ ചിറകിലൊളിപ്പിച്ച് സൂക്ഷിച്ച അമ്മപ്പക്ഷിയാണെൻ കേരളം മാമല സാനുക്കളും സാഗരതീരങ്ങളും വരച്ച ചിത്രമാണെൻ കേരളം മാവേലി മന്നനും ചേരമാൻ പെരുമാളും തോമസ് പുണ്യാളനും ഹൃദയത്തിലലിഞ്ഞ ആലയമാണെൻ കേരളം ശ്രീനാരായണ ഗുരുവും ശങ്കരാചാര്യരും അയ്യൻകാളിയും മഖ്ദൂമുമാരും നവോത്ഥാന ശിലകൾ പാകിയ നന്മ തൻ പൂങ്കാവന - -മാണെൻ കേരളം വീണ പൂവും കിളിപ്പാട്ടുകളും മാലയും മാപ്പിളപ്പാട്ടുകളും മാർഗ്ഗംകളിയും തുള്ളലും തെയ്യവും ഈണവും താളവും മീട്ടിയ ആഘോഷവേദിയാണെൻ കേരളം.

മഞ്ഞു തുള്ളി

  നിന്റെ വേർപ്പാട് ഘനീഭവിച്ച വീണ തുഷാരബിന്ദുവാണ് ഞാൻ. മണ്ണിലലിയും മുമ്പേ പുൽക്കൊടിയിൽ നിന്റെ മഴവിൽ വർണ്ണങ്ങൾ വിരിയിക്കണമെന്നുണ്ടായിരുന്നു. നിന്റെ പുഞ്ചിരിപ്പൂവിൽ അലിഞ്ഞ് ചിരിച്ചതും ഞാനായിരുന്നു. നീയുറങ്ങവെ ജാലകച്ചില്ലുകളിൽ നിന്നെത്തേടിയെത്തിയിരുന്നു ഞാൻ. കാത്തിരിപ്പിന്റെ ഇളം വെയിലിൽ സ്വയം ഉരുകിത്തീർന്ന് അകലങ്ങളിലേക്ക് വീണ്ടും ഞാൻ പാറിയകന്നു. മൗനത്തിൽ ഒരായിരം പ്രണയ സാഗരങ്ങൾ ഒതുക്കി ജല കണികയായി ഘനീഭവിക്കാനും കാത്തിരുന്നു സ്വയം ഉരുകിത്തീരാനും ഞാൻ എന്നേ പഠിച്ചിരുന്നു. കാത്തിരിപ്പുകൾ അവസാനിക്കുന്നിടത്ത് മൗന കവാടങ്ങൾ തുറക്കുമ്പോൾ രാവുംപകലും ഇണ ചേരുന്നിടത്ത് നമുക്ക് സംഗമിക്കാം..

സൗഹൃദച്ചായ

  ഓല കെട്ടിമറച്ചതിൻ ഛായയിൽ ഒന്നിച്ചുമൊത്തിക്കുടിച്ചിരുന്നു. കരിപിടിച്ച് കറുത്ത മേൽക്കൂരയിൽ അർക്ക രശ്മികൾ ഒളികണ്ണെറിഞ്ഞിരുന്നു. കോരനും ചോയിയും കോമുവും മമ്മുവും പങ്ക് വെച്ചൊന്നിച്ചിരുന്നിരുന്നു. സഞ്ചിയിൽ വേവുന്നതേയിലച്ചണ്ടിയിൽ ചായയ്ക്കൊരേ നാമമായിരുന്നു. കൂട്ടിമുറുക്കിച്ചുവന്ന ചുണ്ടോരോന്നിലും അരിമുറുക്കിൻ കഷ്ണമുണ്ടായിരുന്നു. നാല്കാലുള്ള മരത്തിന്റെ ബെഞ്ചിലായ് നാലഞ്ച് പേരൊന്നിച്ചിരുന്നിരുന്നു. ആവി പാറുന്ന ഗ്ലാസിലെ ചായയിൽ ഊതിയൂതിക്കുടിച്ചിരുന്നു. പണികഴിഞ്ഞെത്തും തൊഴിലാളികൾ മെല്ലെ പട്ടിണിക്കഥകൾ പറഞ്ഞിരുന്നു. ജാതിയും മതവുമുയർത്തിയ മതിലുകൾ ചായക്കടക്കന്യമായിരുന്നു. ഇല്ലായ്മയിൽ നൊന്തുവെന്ത മനസ്സുകൾ ചായയിലാർദ്രമായ് തീർന്നിരുന്നു. ഭാരതനാടിന്റെ ചെറിയൊരു ഭൂപടം ചായക്കടയിലുണ്ടായിരുന്നു. മണ്ണിന്റെ ഗന്ധവും വിണ്ണിൻ നിറങ്ങളും രാഷ്ട്രതന്ത്രത്തിൻ കുതന്ത്രങ്ങളും നർമ്മവും ഹാസ്യവും കലയും സാഹിത്യവും പീടികത്തിണ്ണയിൽ വാണിരുന്നു. മതിലുകൾ പൊക്കിയുയർത്തിയ വില്ലകൾ വില്ലനായി നമ്മിൽ വിരുന്നു വന്നു നാളുകൾ നീങ്ങവെ മാളുകൾ നിർമ്മിച്ച് ചായക്കടകളെ താഴിട്ടുപൂട്ടി നാം സൗഹൃദത്തിന്റെ...

അഭയാർത്ഥി

  തന്റേതല്ലാത്ത കാരണത്താൽ ഭാണ്ഡം ചുമന്നു തളർന്നവൻ ഞാൻ സ്വന്തമെന്നു പറയാൻ ശിരസ്സിലെ ഓർമ്മതൻ ഭാരിച്ച ഭാണ്ഡം മാത്രം. പൊട്ടിത്തെറിച്ച ഷെല്ലുകൾക്കുള്ളിൽ പൊട്ടിക്കരയുന്നൊരോമൽ ബാല്യം. കത്തിയമരുന്ന കൂരയിൽ നിന്നും പൊന്തിപ്പറക്കുന്ന ധൂമ വൃക്ഷങ്ങൾ. ആർത്തനാദങ്ങളാൽ ചെകിടടപ്പിക്കുന്ന പോർവിമാനത്തിന്റെ യന്ത്രച്ചിറകുകൾ നെട്ടോട്ടമോടും മനുഷ്യ കോലങ്ങളിൽ നിലവിളിച്ചോടുന്നു അമ്മയും പെങ്ങളും. പെറ്റു വീണ ധരണിയെയും നോക്കി കണ്ണീരൊഴുക്കും വൃദ്ധജന്മങ്ങളും. ഇന്നലെ കാറ്റിൽ ഉലഞ്ഞ മരങ്ങളും ഇന്നിതാ കരിയുടെ ചേല ചുറ്റുന്നു. സ്വർണ്ണവർണ്ണാങ്കിത ഗോതമ്പു വയലുകൾ കരിക്കട്ടയായി കരിഞ്ഞുണങ്ങി. മലകളും മേടും കടലുകളും താണ്ടി കാറ്റിൽ പറക്കും കരിയിലയാണു ഞാൻ. നാടു കത്തിച്ചെന്റെ വീട് തീയിട്ടവർ അഭയാർത്ഥിയെന്നൊരു പേര് തന്നു. വേടന്റെ മുന്നിൽ വിറയാർന്ന കൈകളാൽ രക്ഷയ്ക്കായ്...

ചെന്നായ് തോലണിഞ്ഞ ആട്ടിൻകുട്ടികൾ

  ഉത്തരത്തിൽ തൂങ്ങുന്ന പ്രണയവും പിച്ചപ്പാത്രത്തിൽ ഒച്ചവെച്ച നാണയത്തുട്ടും കണ്ണീർ കടലുകൾ വർഷിച്ച കാത്തിരിപ്പും കഴുത്തുകൾ തേടിയലയുന്ന കഠാരയും മാംസം കൊത്തിവലിച്ച കഴുകക്കണ്ണുകളും വൃദ്ധസദനത്തിൽ തളം കെട്ടിയ തേങ്ങലുകളും മണ്ണിൽചവിട്ടിയരച്ച ബൂട്ടുകളും അടുക്കളക്കരിയിൽ നുകം പേറിയ മിണ്ടാപ്രാണികളും ദാഹം ശമിപ്പിച്ച കയ്പ്പുനീരും എനിക്ക് ചെന്നായ്ക്കളായിരുന്നില്ല ചെന്നായ് തോലണിഞ്ഞ ആട്ടിൻ കുട്ടികളായിരുന്നു. എന്റെ വരികൾക്ക് അഗ്നിയും വരകൾക്ക് വർണ്ണവും ചിന്തയ്ക്ക് വെട്ടവും നൽകിയ ആട്ടിൻകുട്ടികളായിരുന്നു.

തീർച്ചയായും വായിക്കുക